Author: News Desk

മനാമ: 23 മില്യൺ ഡോളർ വിലമതിക്കുന്ന 450 കിലോഗ്രാം മെത്താംഫെറ്റാമൈൻ എന്ന ലഹരി മരുന്ന് പിടിച്ചെടുത്തു. ബഹ്‌റൈൻ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന കമ്പൈൻഡ് ടാസ്ക് ഫോഴ്‌സ് (സിടിഎഫ്) 150 ആണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ചരിത്രത്തിലെ ഏറ്റവും വലിയ മെത്താംഫെറ്റാമൈൻ വേട്ടയാണ് ടാസ്ക് ഫോഴ്‌സ് നടത്തിയത്. അറബിക്കടൽ വഴി കപ്പലിൽ കടത്താൻ ശ്രമിച്ച ലഹരി മരുന്നാണ് പിടിച്ചെടുത്തിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക റോയൽ നേവി ടൈപ്പ് 23 ഫ്രിഗേറ്റിലെ എച്ച്.എം.എസ്. മോൺട്രോസ് എന്ന കപ്പലിലെ നാവികരും റോയൽ മറീനുകളും അറബിക്കടലിൽ നടന്ന മയക്കുമരുന്ന് വിരുദ്ധ ഓപ്പറേഷനിലാണ് സംശയാസ്പദമായ കപ്പലിൽ നിന്ന് മയക്കുമരുന്ന് പിടിച്ചെടുത്തത്.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 22) വ്യാഴാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. യൂസഫ് ഏഞ്ചനർ ആരോഗ്യ കേന്ദ്രം, ഹൂറ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. നബിഹ് സ്വാലിഹ് സ്പോർട്സ് ക്ലബ്, ഉം അൽ ഹസം സ്പോർട്സ് ക്ലബ്, കൺട്രി മാൾ, ബഹ്‌റൈൻ മാൾ / ദൈഹ് എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരിശോധനകൾ നടത്തുന്നു.

Read More

മനാമ: കൊവിഡിന്റെ പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കാരണം നാട്ടില്‍ കുടുങ്ങിയ പ്രവാസികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അടിയന്തരസഹായമായി പ്രഖ്യാപിച്ച ധനസഹായത്തിനുള്ള അപേക്ഷയില്‍ മുക്കാൽ ലക്ഷത്തോളം അപേക്ഷകള്‍ തള്ളിയ നടപടി ദുരൂഹമാണെന്നും ഇത്രയും അപേക്ഷകള്‍ തള്ളാനിടയായ സാഹചര്യം നോര്‍ക്ക വ്യക്തമാക്കണമെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഏറെ പ്രതീക്ഷയോടെയാണ് ദുരിതത്തിലായ പ്രവാസികള്‍ ധനസഹായത്തിനായി അപേക്ഷ സമര്‍പ്പിച്ചത്. ഇക്കാര്യം പരിഗണിക്കാതെയാണ് ഇത്രയുമധികം അപേക്ഷകള്‍ നോര്‍ക്ക ഒറ്റയടിക്ക് തള്ളിയത്. ഏതാനും അപേക്ഷകളാണ് തള്ളിയതെങ്കില്‍ അപേക്ഷാ സമര്‍പ്പണത്തില്‍ വന്ന വീഴ്ചയാണെന്ന് കരുതാമായിരുന്നു. എന്നാല്‍ കാരണം പോലും വ്യക്തമാക്കാതെയുള്ള നോര്‍ക്കയുടെ നടപടി വിശ്വാസയോഗ്യമല്ലെന്നും കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക വിസകളുടെ സ്വഭാവവും ധനസഹായത്തിനുള്ള മാനദണ്ഡമായി പരിഗണിക്കുന്നുണ്ടെന്നാണ് നോര്‍ക്ക ഓഫീസുമായി ബന്ധപ്പെട്ടപ്പോള്‍ അറിയാന്‍ കഴിയുന്നത്. ഇത് പ്രവാസികള്‍ക്കിടയില്‍ തന്നെ വേര്‍തിരിവുണ്ടാക്കുന്ന തീരുമാനമാണ്. പലരും ഗൾഫ് നാടുകളിൽ വിത്യസ്ത വിസയിൽ എത്തിയാണ് ജോലി ചെയ്യുന്നത്. ഇത്തരമാളുകള്‍ക്ക് ധനസഹായം നിഷേധിക്കുന്നത് അനീതിയാണ്. പ്രയാസങ്ങളും കഷ്ടപ്പാടുകളും…

Read More

ന്യൂഡൽഹി: ഇന്ത്യയിൽ ദിനംപ്രതിയുള്ള കോവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 55,839 പേർക്ക് രോഗം സ്‌ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് ബാധിതർ 7,76,946 ആയി. നിലവിൽ രാജ്യത്ത് 7,15,812 പേരാണ് ചികിത്സയിലുള്ളത്. ഇത് മൊത്തം കോവിഡ് 9.29 ശതമാനം വരും. രോഗമുക്തരുടെ എണ്ണത്തിലും വർദ്ധനവുണ്ടാകുന്നുണ്ട്. 24 മണിക്കൂറിനിടെ പുതുതായി 79,415 പേരാണ് രോഗമുതരായിട്ടുള്ളത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 68,74,518 ആയി വർദ്ധിച്ചു. ആകെ രോഗമുക്തി നിരക്ക് 89.20 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യത്തെ കോവിഡ് മൂലമുള്ള മരണനിരക്കിലും കുറവ് രേഖപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചു മരിച്ചത് 702 പേരാണ്. ഇതോടെ മൊത്തം മരണം 1,16,616 ആയി. 1.51 ശതമാനമാണ് മരണ നിരക്കെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 14,69,984 പരിശോധനകളാണ് നടത്തിയത്. മൊത്തം 9,86,70,363 സാമ്പിളുകളാണ് പരിശോധനയ്ക്കു അയച്ചത്.

Read More

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 21 ന് നടത്തിയ 10,391 കോവിഡ് പരിശോധനകളിൽ 374 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 117 പേർ പ്രവാസി തൊഴിലാളികളാണ്. 254 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 3 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 335 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 75,424 ആയി വർദ്ധിച്ചു. നിലവിൽ 31 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3175 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3144 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ 3 മരണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 308 ആയി. രാജ്യത്ത് കഴിഞ്ഞ 4 ആഴ്ചയായി കോവിഡ് വ്യാപന നിരക്കിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. അതോടൊപ്പം പരിശോധനകളും തുടരുന്നുണ്ട്. ഇതുവരെ 16,48,827 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

ന്യൂഡൽഹി : ശ്രീപത്മനാഭ സ്വാമി ക്ഷേത്രഭരണത്തിനായി സുപ്രീം കോടതി നിര്‍ദ്ദേശിച്ച അഞ്ചംഗ ഭരണസമിതിയിൽ കേന്ദ്ര സർക്കാർ പ്രതിനിധിയായി കുമ്മനം രാജശേഖരനെ നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് ഭരണ സമിതി ചെയര്‍മാനായ ജില്ലാ ജഡ്ജിക്ക് കേന്ദ്ര സാംസ്‌കാരിക മന്ത്രാലയം കത്തു നല്‍കി. തിരുവനന്തപുരം ജില്ലാ ജഡ്ജി അദ്ധ്യക്ഷനായ അഞ്ചംഗ ഭരണസമിതിയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിക്ക് പുറമേ ട്രസ്റ്റിന്റെ നോമിനി, മുഖ്യതന്ത്രി, സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍.

Read More

മനാമ : ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ വനിതാവിഭാഗം മനാമ ഏരിയ വനിതകൾക്കായി ഓൺ ലൈൻ ആരോഗ്യ ക്ലാസ് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് അക്യു പംക്ചറിസ്റ്റ് ഷംല ശരീഫ് നേതൃത്വം നൽകുന്ന പരിപാടിയിൽ ഹിജാമ ചികിത്സാരീതിയെ കുറിച്ച് വിശദമായി മനസ്സിലാക്കാൻ അവസരമൊരുക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 3323 0855 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക

Read More

മനാമ: ബഹറിനിലെ സർക്കാർ സ്കൂളുകളും കിൻഡർ ഗാർഡനുകളും ഒക്ടോബർ 25 ന് തുറക്കുമെന്ന് ദേശീയ മെഡിക്കൽ ടാസ്‌ക്ഫോഴ്‌സിന്റെ വാർത്ത സമ്മേളനത്തിൽ ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ.വലീദ് ഖലീഫ അൽ മാനിയ വ്യക്തമാക്കി. നേരത്തെ തന്നെ അധ്യാപകർക്കും അനധ്യാപകർക്കും സ്കൂളുകളിൽ പ്രവർത്തനം ആരംഭിച്ചിരുന്നു. ഓൺലൈനായോ നേരിട്ട് എത്തിയോ വിദ്യാർഥികൾക്ക് ക്ലാസിൽ പങ്കെടുക്കാമെന്ന് രക്ഷിതാക്കൾക്ക് അറിയിപ്പ് നൽകിയിരുന്നു. ഇതനുസരിച്ച് നേരിട്ട് ക്ലാസ്സിൽ ഹാജരാകാൻ തിരഞ്ഞെടുത്തവരാണ് ഇരുപത്തി അഞ്ചിന് ക്ലാസിൽ എത്തിച്ചേരേണ്ടത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കോവിഡ് വ്യാപനം തടയുന്നതിനും വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനു ശക്തമായ പ്രതിരോധ നടപടികളാണ് വിദ്യാഭ്യാസ മന്ത്രാലയം സ്വീകരിച്ചിട്ടുള്ളത്.

Read More

മനാമ: ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസിന്റെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ അന്താരാഷ്ട്ര സംഗീതോത്സവം സംഘടിപ്പിക്കുന്നു. “ദിൽമുൻ: സാന്ദ്രതയുടെ നാട്” എന്ന പ്രമേയത്തിൽ ഒക്ടോബർ 22 മുതൽ 31 വരെയാണ് സംഗീതമേള നടക്കുന്നത്. പ്രാദേശികവും അന്തർ‌ദ്ദേശീയവുമായ നിരവധി സാംസ്‌കാരിക പരിപാടികൾ മേളയിൽ അരങ്ങേറും. മേളയുടെ 29-ാം പതിപ്പാണ് നാളെമുതൽ നടക്കുന്നത്. വ്യത്യസ്ത സംഗീത ശൈലികൾ, നാടോടി കലകൾ തുടങ്ങി വിവിധ പരിപാടികൾ അരങ്ങേറും. ലോകപ്രശസ്ത ലെബനീസ് ഗായകൻ അബീർ നെഹ്മെ “വേൾഡ് മ്യൂസിക് ടു ദിൽ‌മുൻ” എന്ന പ്രമേയത്തിൽ മേളയുടെ ആദ്യ സംഗീത പരിപാടി നടത്തും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കോവിഡിന്റെ പശ്ചാത്തലത്തിൽ രാജ്യം നടപ്പാക്കിയ മുൻകരുതൽ നടപടികൾ പാലിച്ചുകൊണ്ടാണ് ബഹ്‌റൈനിലെ സംഗീത ആരാധകർക്കായി സംഗീത പരിപാടി സംഘടിപ്പിക്കുന്നത്. കാണികൾക്ക് കാറിലിരുന്നുകൊണ്ട് സംഗീത പരിപാടി ആസ്വദിക്കാനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. രാത്രി 8 മണി മുതൽ ആരംഭിക്കുന്ന പരിപാടി നിശ്ചിത അകലത്തിൽ പാർക്ക് ചെയ്ത കാറിലിരുന്ന് എഫ്എം 98.4 ട്യൂൺ…

Read More

മനാമ: നാം ഓരോരുത്തരും ഉണ്ടാക്കിയെടുക്കുന്ന ശ്രദ്ധയും ആസൂത്രണവും നിയന്ത്രണങ്ങളും ജീവിതത്തിൽ ആത്മവിശ്വാസം വളർത്തിയെടുക്കാൻ സാധിക്കും. എല്ലാ സം​ഗതികളെയും ​ഗുണപരതയോടെ സമീപിക്കുകയും ആവശ്യമായ തിരുത്തലുകൾ വരുത്തുകയും ചെയ്താൽ ഓരോരുത്തർക്കും വ്യക്തിപരമായ കഴിവുകളെ പരിപോഷിപ്പിക്കാൻ സാധിക്കുമെന്ന് പ്രമുഖ മനഃശാസ്ത്രവിദ​ഗ്ധനും മോട്ടിവേഷനൽ സ്പീക്കറുമായ ഡോ. അസീസ് മിത്തടി സൂചിപ്പിച്ചു. സിജി ബഹ്റൈൻ ചാപ്റ്റർ സംഘടിപ്പിച്ച ക്രിയേറ്റീവ് ലീഡർഷിപ്പ് പരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സിജി ബഹ്റൈൻ ചാപ്റ്റർ ചെയർമാൻ ഷിബു പത്തനംതിട്ട അധ്യക്ഷത വഹിച്ചു. ജി.സി.സി രാജ്യങ്ങളിൽനിന്നും പ്രതിനിധികൾ പങ്കെടുത്തു. ജമാൽ നദ് വി, സിയാദ് ഏഴംകുളം, റസാഖ് മൂഴിക്കൽ എന്നിവർ ആശംസകൾ നേർന്നു. ഷാനവാസ് സൂപ്പി, നൗഷാദ് അമാനത് , നിസാർ കൊല്ലം, ഷാനവാസ് പുത്തൻവീട്ടിൽ , ദൻജീബ്, നൗഷാദ് അടൂർ , ഖാലിദ്, അലി സൈനുദ്ധീൻ, ഷംജിത്, യൂനുസ് രാജ്, ജോൺ ചാണ്ടി, ഗിരീഷ്, സിബിൻ സലിം എന്നിവർ പങ്കെടുത്തു. സിജി പ്രോഗ്രാം കോർഡിനേറ്റർ നിയാസ്…

Read More