- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്‌റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ഇറാന്റെ ആക്രമണത്തിന് പിന്നാലെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ആവർത്തിച്ച് ബഹ്‌റൈൻ
- 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
Author: News Desk
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 24) ശനിയാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ഹമദ് കനൂ ആരോഗ്യ കേന്ദ്രം, മുഹമ്മദ് ജാസിം കനൂ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. സാർ സ്പോർട്സ് ക്ലബ്, സമാഹീജ് സ്പോർട്സ് ക്ലബ്, ലൈഫ് മാൾ / അൽ-സുഖ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
റിയാദ്: കൊറോണയെ തുടർന്ന് നിർത്തലാക്കിയ, സൗദിയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. സൗദി എയർലൈൻസാണ് നവംബറിൽ സർവ്വീസുകൾ പുനരാരംഭിക്കുന്നത്. സൗദി എയർലൈൻസ് അധികൃതർ ഔദ്യോഗിക ട്വീറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. കേരളത്തിൽ കൊച്ചിയിലേക്കാണ് സർവ്വീസ് നടത്തുക. കേരളത്തിന് പുറമെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും വിമാന സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കൊറോണ മാനണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും യാത്രക്കാർ യാത്ര ചെയ്യേണ്ടത്. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവ്വീസ് നടത്തുകയെന്ന് സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. നേരത്തെ കൊറോണ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവ്വീസുകൾ രാജ്യത്തേക്ക് സർവ്വീസ് നടത്താൻ സൗദി അറേബ്യ സെപ്റ്റംബർ 15നാണ് ഭാഗികമായി അനുമതി കൊടുത്തത്. ഇന്ത്യയിൽ വിദേശ വാണിജ്യ വിമാന സർവ്വീസിന് പൂർണമായും അനുമതി ലഭിച്ചിട്ടില്ലെന്നും സൗദി എയർലൈൻസ് അധികൃതർ ഔദ്യോഗിക ട്വീറ്ററിലൂടെ വ്യക്തമാക്കി.
മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 23 ന് നടത്തിയ 10,630 കോവിഡ് പരിശോധനകളിൽ 363 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 122 പേർ പ്രവാസി തൊഴിലാളികളാണ്. 233 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 8 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 303 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 76,143 ആയി വർദ്ധിച്ചു. നിലവിൽ 29 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 3,120 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 3,091 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ 3 പേരുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 311 ആണ്. രാജ്യത്ത് മൊത്തം രോഗബാധിതർ 79,574 ആണ്. ഇതുവരെ 16,70,411 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
തിരുവനന്തപുരം: കൊറോണ മൂലം മരണം സംഭവിച്ചാൽ മൃതദേഹം സംസ്കരിക്കുന്നതിന് മുൻപ് ബന്ധുക്കൾക്ക് മുഖം കാണാൻ അനുവദിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ. കൊറോണ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ട് ജീവനക്കാരൻ മൃതദേഹത്തിന്റെ മുഖം വരുന്ന ഭാഗത്തെ കവറിന്റെ സിബ് തുറന്ന് മുഖം അടുത്ത ബന്ധുക്കള്‍ക്ക് കാണിക്കുവാനുള്ള അവസരമാണ് നല്‍കിയിരിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊറോണ ബാധിച്ച് മരണം സംഭവിച്ച വ്യക്തിയിൽ നിന്ന് വളരെപ്പെട്ടന്ന് രോഗ വ്യാപനം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ മൃതദേഹം നേരിട്ട് കാണാനോ, സംസ്‌കരിക്കാന്‍ ഒത്തുകൂടാനോ പാടില്ല. ഇത് രോഗവ്യാപനം ഉണ്ടാകാതിരിക്കാന്‍ കാരണമാകുമെന്നും സഎല്ലാവരും ജാഗ്രതയോടെ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നും മന്ത്രി വ്യക്തമാക്കി. പ്രായമുള്ളവര്‍, കുട്ടികള്‍, മറ്റ് രോഗങ്ങളുള്ളവര്‍ എന്നിവര്‍ മൃതദേഹവുമായി നേരിട്ട് ഒരു സമ്പര്‍ക്കവും ഉണ്ടാകുവാൻ പാടില്ല. സംസ്‌കരിക്കുന്ന സ്ഥലത്ത് വളരെ കുറച്ച് ആളുകൾ മാത്രമേ ഉണ്ടാക്കാവൂ. നിശ്ചിത അകലം പാലിച്ച് മതഗ്രന്ഥങ്ങള്‍ വായിക്കുക, മന്ത്രങ്ങള്‍ ഉരുവിടുക തുടങ്ങിയ മതപരമായ മറ്റ് ചടങ്ങുകള്‍ ശരീത്തില്‍ സ്പര്‍ശിക്കാതെ ചെയ്യാവുന്നതാണ്.…
ഇസ്ലാമാബാദ്: കശ്മീര്‍ വിഷയത്തിന് പിന്നാലെ പായുന്ന പാകിസ്താന് കനത്ത തിരിച്ചടി. കശ്മീരിന്റെ പേരില്‍ കരിദിനം ആചരിക്കാനുള്ള പാകിസ്താന്റെ നീക്കത്തിന് സൗദി അറേബ്യ അനുമതി നിഷേധിച്ചു. ഇതിനു പിന്നാലെ എഫ്എടിഎഫില്‍ സൗദി പാകിസ്താനെതിരെ വോട്ട് രേഖപ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ത്യയ്‌ക്കെതിരെ കശ്മീര്‍ വിഷയം ഉയര്‍ത്തിക്കാട്ടി ആഗോള ശ്രദ്ധ പിടിച്ചുപറ്റാനുള്ള പാകിസ്താന്റെ മുഖത്തേറ്റ അടിയാണ് സൗദിയുടെ തീരുമാനം. റിയാദിലും ജിദ്ദയിലും ഈ മാസം 27ന് കരിദിനം ആചരിക്കാനാണ് പാകിസ്താന്‍ സൗദിയുടെ അനുമതി തേടിയത്. നയാ ദൗര്‍ എന്ന പാക് മാദ്ധ്യമത്തിന്റെ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ മുര്‍താസ സോളംഗിയുടെ ട്വീറ്റിലാണ് സൗദി അനുമതി നിഷേധിച്ചതായി പറയുന്നത്.
മനാമ: ബഹ്‌റൈൻ ഇന്റർനാഷണൽ സ്റ്റേഡിയത്തിന് സമീപം സ്ഥിതിചെയ്യുന്ന ഫുഡ് ട്രക്ക് ഏരിയ തുറന്നു. ഇന്നലെ വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രി സായിദ് ബിൻ റാഷിദ് അൽസയാനിയാണ് തുറന്നു നൽകിയത്. ദേശീയ പദ്ധതി 50 ഫുഡ് ട്രക്കുകൾക്കായി സ്റ്റേഡിയത്തിന് സമീപം സ്ഥലം അനുവദിച്ചു. ഫുഡ് ട്രക്കുകൾ വൈകുന്നേരം 4 മുതൽ അർദ്ധരാത്രി വരെ പ്രവർത്തിക്കും.
ന്യുയോർക്ക്: പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നികുതി രേഖകളിൽ, താൻ വർഷങ്ങളായി ചൈനയിൽ വളരെ വിപുലമായ ബിസിനസ്സ് പ്രോജക്ടുകൾ നടത്തുന്നു എന്നും ഒരു ചൈനീസ് ബാങ്ക് അക്കൗണ്ട് നിലനിർത്തുന്നുവെന്നും ന്യൂയോർക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു. ചൈനയോട് മൃദുവായ സമീപനം സ്വീകരിക്കുന്ന പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് ബൈഡനെന്ന് ചിത്രികരിക്കുന്ന ട്രംപിന് ഇത് ഒരു തിരിച്ചടിയാണ്. ട്രംപിന്റെ നികുതി രേഖകളുടെ വിശകലനത്തിൽ ട്രംപിന് ചൈനയിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത ഒരു ബാങ്ക് അക്കൗണ്ട് കൈവശമുണ്ടെന്നാണ്, അത് അദ്ദേഹത്തിന്റെ പൊതു സാമ്പത്തിക വെളിപ്പെടുത്തലുകളിൽ ഉൾപ്പെടുത്തിയിട്ടില്ല, കാരണം അത് ഒരു കോർപ്പറേറ്റ് പേരിലാണ്. ട്രംപ് ഇന്റർനാഷണൽ ഹോട്ടൽ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട്, 2013 മുതൽ 2015 വരെ രാജ്യത്ത് 188,561 ഡോളർ നികുതി നൽകി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ട്രംപിന്റെ വിദേശ അക്കൗണ്ടുകളിലൂടെ എത്രമാത്രം പണം കൈമാറ്റം നടന്നെന്നു നികുതി രേഖകളിൽ കാണിക്കുന്നില്ലെങ്കിലും, വിദേശ രാജ്യങ്ങളിൽ നിന്നുള്ള വരുമാനത്തിന്റെ ഭാഗങ്ങൾ ടാക്സ് ഫയലർമാർ വെളിപ്പെടുത്തണമെന്ന്…
ന്യുജേഴ്സി: അമേരിക്കയിലെ മലയാളികളുടെ കലാസാംസ്‌കാരിക കൂട്ടായ്മയായ അല ( ആർട് ലവേഴ്സ് ഓഫ് അമേരിക്ക) 74-ാം കേരളപ്പിറവിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള സോഷ്യൽ ഡയലോഗ്സ് സീരീസിന്റെ രണ്ടാം സെഷൻ ‘ദി ഫോർത് എസ്റ്റേറ്റ് ‘ ഒക്ടോബർ ഇരുപത്തിനാലിന് ഓൺലൈനായി നടത്തും. ശനിയാഴ്ച ഈസ്റ്റേൺ സമയം രാവിലെ പതിനൊന്ന് മുപ്പതിനാണ് പരിപാടി. ‘ദി ഫോർത് എസ്റ്റേറ്റ്’എന്ന സംവാദ പരിപാടിയിൽ, മാദ്ധ്യമ രംഗത്തെ പ്രമുഖരായ മുൻ എംപി പി രാജീവ് (ദേശാഭിമാനി) , ജോണി ലൂക്കോസ് (മനോരമ ന്യൂസ്), ഷാഹിന നഫീസ (ദി ഫെഡറൽ), ഡോ.അരുൺ കുമാർ (24 ന്യൂസ്), അഭിലാഷ് മോഹനൻ (മീഡിയ വൺ) എന്നിവർ പങ്കെടുക്കും. മാദ്ധ്യമപ്രവർത്തക അനുപമ വെങ്കിടേഷ് ചർച്ച മോഡറേറ്റ് ചെയ്യും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സെഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് പ്രാദേശിക സമയങ്ങളിൽ താഴെ പറയുന്ന സൂം ഐഡി ഉപയോഗിക്കാവുന്നതാണ്. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം ഉണ്ടായിരിക്കുന്നതാണ് . സൂം മീറ്റിംഗ് ലിങ്ക് : https://us02web.zoom.us/j/89904500614…
മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ” പരിപാടിയിൽ വിജയപ്രതീക്ഷകൾ പങ്കുവച്ചുകൊണ്ടു സ്ഥാനാർത്ഥികൾ
ഹൂസ്റ്റൺ: 2018 ലെ അമേരിക്കൻ തിരഞ്ഞെടുപ്പ് പോലെ 2020ലും മലയാളി സ്ഥാനാർത്ഥികളുടെ സജീവ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി മാറിയ ഹൂസ്റ്റണിൽ തിരഞ്ഞെടുപ്പ് രംഗം കൊഴുക്കുമ്പോൾ വൻ വിജയ പ്രതീക്ഷയുമായി ടോം വിരിപ്പനും റോബിൻ ഇലക്കാട്ടും. ഹൂസ്റ്റണിലെ മലയാളീ സമൂഹത്തിന്റെ പിന്തുണ അറിയിക്കുവാനായി ഫ്രണ്ട്സ് ഓഫ് ഹൂസ്റ്റണിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “മീറ്റ് ആൻഡ് ഗ്രീറ്റ് ടോം ആൻഡ് റോബിൻ” പരിപാടിയിൽ പങ്കെടുത്തു കൊണ്ട് നടത്തിയ പ്രസംഗങ്ങളിലാണ് തങ്ങളുടെ വിജയ പ്രതീക്ഷകൾ സ്ഥാനാർത്ഥികൾ പങ്കുവച്ചത്. ടെക്സസ് ഹൗസ് റെപ്രസെന്ററ്റീവായി ഡിസ്ട്രിക്ട് 27 ൽ നിന്ന് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന ടോം വിരിപ്പൻ, മിസോറി സിറ്റി മേയർ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന റോബിൻ ഇലക്കാട്ട് എന്നിവരെ മലയാളികളായ വോട്ടർമാർക്ക് പരിചയപ്പെടുത്തുക എന്ന ആശയവുമായി നടത്തിയ പരിപാടിയിൽ നിരവധി മലയാളീ സുഹൃത്തുക്കൾ പങ്കെടുത്തു തങ്ങളുടെ പിന്തുണ അറിയിച്ചു. അതോടൊപ്പം തിരഞ്ഞെടുപ്പ് ദിവസമായ നവംബര് 3 വരെയുള്ള ദിവസങ്ങളിൽ വോളന്റീയർ വർക്ക് നടത്തി സ്ഥാനാർത്ഥികളുടെ വിജയം സുനിശ്ചിതമാക്കാനും നിരവധി…
ദുബായ്: ദുബായിലെ പാം ജുമൈറയിലെ ദി പോയിന്റിൽ സ്ഥിതിചെയ്യുന്ന നഖീൽ മാൾസ് ലോകത്തിലെ ഏറ്റവും വലിയ ജലധാര എന്ന റെക്കോർഡ് കരസ്‌ഥമാക്കി. ദി പാം ഫൗണ്ടൻ എന്ന് പേരുള്ള ഈ ജലധാര വർണ്ണ വെളിച്ചങ്ങൾ കൊണ്ട് മനോഹരമായി രൂപകൽപ്പന ചെയ്തിട്ടുണ്ട്. പ്രാദേശിക ഖലീജി, പോപ്പ്, ഇന്റർനാഷണൽ, ക്ലാസിക് സംഗീതം എന്നിവയുൾപ്പെടെയുള്ള ജനപ്രിയ ഗാനങ്ങൾക്കനുസൃതമായി വാട്ടർ ജെറ്റുകൾ നൃത്തം ചെയ്യുന്നതുമായ നിരവധി ഷോകൾ അവതരിപ്പിക്കുന്നു. 14,366 ചതുരശ്ര അടി സമുദ്രജലത്തിൽ വ്യാപിച്ചുകിടക്കുന്ന ഏക വർണ്ണ ജലധാരയാണ് ഇത്. ഇവിടെ 105 മീറ്റർ വായുവിലേക്ക് വെള്ളം തെറിപ്പിക്കാൻ കഴിവുള്ള സൂപ്പർ ഷൂട്ടർ ആണുള്ളത്. മൂവായിരത്തിലധികം എൽഇഡി ലൈറ്റുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൂറ്റൻ ജലധാരയുടെ തത്സമയ സംപ്രേഷണ പരിപാടിയിലേക്ക് സന്ദർശകരെ ക്ഷണിച്ചിരുന്നു. ഷോയിൽ താമസക്കാർ മുതൽ വിനോദസഞ്ചാരികൾ വരെ നിരവധി പേർ പങ്കെടുത്തു. ഡിജെകൾ, ഡാൻസ് ഷോകൾ, ഫയർ വർക്കുകൾ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറി. കോവിഡ് സാഹചര്യത്തിൽ…
