- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്‌റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- ഇറാന്റെ ആക്രമണത്തിന് പിന്നാലെ പരമാധികാരം സംരക്ഷിക്കാനുള്ള അവകാശം ആവർത്തിച്ച് ബഹ്‌റൈൻ
- 323 ഗ്രാം എംഡിഎംഎയുമായി രണ്ട് യുവതികൾ ഉൾപ്പെടെ നാലുപേർ അറസ്റ്റിൽ
- ശബരിമല സ്വർണക്കവർച്ചാ കേസ് സിബിഐക്ക് വിടണം; 2018 മുതൽ ഭക്തർക്കെതിരായ കേസുകൾ പിൻവലിക്കണം: ബിജെപി
Author: News Desk
മനാമ: കേരള സോഷ്യൽ ആന്റ് കൾച്ചറൽ അസോസിയേഷൻ – കെ.എസ്.സി.എ (എൻ.എസ്.എസ്) ആക്ടിങ് പ്രസിഡന്റ് ഗോപകുമാർ, ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, ജോയിന്റ് സെക്രട്ടറി മനോജ് എന്നിവർ അംബാസിഡർ പിയുഷ് ശ്രീവാസ്തവയെയും സെക്കന്റ് സെക്രട്ടറി രവി ശങ്കർ ശുക്ലയേയും സന്ദർശിച്ചു. കൊറോണ കാലത്ത് പ്രവാസികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകൾ, മാനസിക സമ്മർദ്ദങ്ങൾ, വർധിച്ച വിമാന ടിക്കറ്റ് ചാർജ് തുടങ്ങിയ പ്രശ്നങ്ങൾ അംബാസിഡറിന്റെയും സെക്കന്റ് സെക്രട്ടറിയുടെയും ശ്രദ്ധയിൽ പെടുത്തി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
മനാമ: ദേശീയ മെഡിക്കൽ ടീമിന്റെ ശുപാർശകൾ അനുസരിച്ച്, റെസ്റ്റോറന്റുകളുടെയും കഫേകളുടെയും ആഭ്യന്തര സേവനങ്ങൾ വീണ്ടും ആരംഭിക്കുന്നു. ഒക്ടോബർ 24 ശനിയാഴ്ച മുതൽ പ്രവർത്തിക്കാം.ഒരേസമയം 30 പേരിൽ കൂടുതൽ ഹോട്ടലിനു ഉള്ളിൽ ഇരുത്തി ഭക്ഷണം കഴിക്കാൻ പാടില്ല. രുചികരമായ ഫുഡ്കൾക്കായി https://www.facebook.com/indiandelightsbh സന്ദർശിക്കുക
മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കണ്ണൂരിലേക്കുള്ള വിമാനം പുറപ്പെട്ടു. എയർ ഇന്ത്യ എക്സ്പ്രസ് IX 1790 എന്ന വിമാനത്തിൽ 2 ശിശുക്കളടക്കം 175 യാത്രക്കാരണ്ടു ഉണ്ടായിരുന്നത്. ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള എയർ ബബിൾ കരാർ പ്രകാരമുള്ള സർവീസ് ആണ് ഇത്.
ദമാം: സൗദിയില്‍ വാറ്റ് തുക വെട്ടിപ്പ് നടത്തുന്നവരെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികം നല്‍കുമെന്ന് സൗദി സകാത്ത്, നികുതി അതോറിറ്റി അറിയിച്ചു. നിയമ ലംഘകര്‍ക്ക് ചുമത്തുന്ന പിഴ തുകയുടെ രണ്ടര ശതമാനമാണ് നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് പാരിതോഷികമായി പ്രഖ്യാപിച്ചിരിക്കുന്നത്. ചിലപ്പോള്‍ പരമാവധി പത്തു ലക്ഷം റിയാല്‍ വരെ പാരിതോഷികം നൽകും. കൃത്യമായ തെളിവുകളോടെയാണ് വിവരം നല്‍കേണ്ടത്. അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമാക്കി വെക്കും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക വാറ്റ് പതിനഞ്ച് ശതമാനമാക്കി ഉയര്‍ത്തിയ ശേഷം സൗദിയുടെ പല ഭാഗങ്ങളില്‍ നടത്തിയ പരിശോധനകളില്‍ പതിനായിരത്തിലേറെ നിയമ ലംഘനം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി.
ഷാര്‍ജ: ലോകത്തെ ഏറ്റവും വലിയ പുസ്തകമേളകളിലൊന്നായ ഷാര്‍ജ രാജ്യാന്തര പുസ്തകമേളയുടെ ഒരുക്കങ്ങൾ പൂർത്തിയായി. 39–ാമത് ഷാര്‍ജ രാജ്യാന്തര പുസ്തകമേള നവംബര്‍ 4 മുതൽ 14 വരെ ഷാർജ എക്സ്‍പോ സെന്ററില്‍ നടക്കും. ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളിൽ നിന്ന് 1,024 പ്രസാധകർ പങ്കെടുക്കുമെന്ന് ബുക് അതോറിറ്റി ചെയർമാൻ അഹമദ് റക്കാദ് അൽ അമിരി അറിയിച്ചു.ലോകം ഷാർജയിൽ നിന്ന് വായിക്കുന്നു എന്ന പ്രമേയത്തിലാണ് പ്രദർശനം നടക്കുന്നത്. സാംസ്കാരിക രംഗത്ത് നിന്ന് 60 വ്യക്തിത്വങ്ങൾ ഓൺലൈനിലൂടെയും ഓഫ് ലൈനിലൂടെയും നടക്കുന്ന പരിപാടികളിൽ പങ്കെടുക്കും. വെള്ളിയാഴ്ചകളിലൊഴിച്ച് രാവിലെ 9 മുതൽ രാത്രി 10 വരെയും വെള്ളിയാഴ്ചകളിൽ വൈകിട്ട് 4 മുതൽ രാത്രി 11 വരെയാണ് പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം. ഒരു സമയം 4000 മുതൽ 5000 വരെ സന്ദർശകർക്ക് നാലു സെഷനുകളിലായിട്ടാണ് പ്രവേശനം അനുവദിക്കുക. പ്രസാധകര്‍ മുന്‍വര്‍ഷങ്ങളിലേത് പോലെ ഷാര്‍ജ എക്സ്പോ സെന്ററില്‍ തന്നെ അണിനിരക്കും. ഓൺലൈൻ പരിപാടികളിൽ പങ്കെടുക്കുന്നവർക്ക് ഓരോ സെഷൻ കഴിഞ്ഞാലും വീണ്ടും റജിസ്റ്റർ…
മനാമ: 2,00,000 ഡോളർ വിലമതിക്കുന്ന “ ബഹ്‌റൈൻ ഡോക്ടർക്കുള്ള ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ അവാർഡ് ” ഒന്നാം പതിപ്പിലെ വിജയികളെ പ്രഖ്യാപിച്ചു. എല്ലാ വർഷവും നവംബർ ആദ്യ ബുധനാഴ്ച ബഹ്‌റൈൻ ഡോക്ടർമാരുടെ ദിനം ആഘോഷിക്കാൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ ഈ വർഷം ആദ്യം നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. 2,00,000 യുഎസ് ഡോളർ വിലമതിക്കുന്ന പുരസ്കാരമാണ് വിജയികൾക്ക് നൽകിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മെഡിക്കൽ, ക്ലിനിക്കൽ, ചികിത്സാ ഗവേഷണങ്ങളിലെ മികച്ച ബഹ്‌റൈൻ ഡോക്ടർമാരെ ബഹുമാനിക്കുന്നതിനായിട്ടാണ് ഈ അവാർഡ് നൽകുന്നത്.
റിയാദ്: സൗദി രാജകുമാരന്‍ നവാഫ് ബിന്‍ സഅദ് ബിന്‍ സഊദ് ബിന്‍ അബ്ദുല്‍ അസീസ് അലു സഊദ് നിര്യാതനായതായി സൗദി റോയല്‍കോര്‍ട്ട് അറിയിച്ചു. രാജ്യ തലസ്ഥാനമായ റിയാദില്‍ ഇന്നലെ മൃതദേഹം ഖബറടക്കിയതായും റോയല്‍ കോര്‍ട്ട് പ്രസ്താവനയില്‍ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജോർദാൻ രാജാവ് അബ്ദുല്ല സൗദി അറേബ്യയിലെ രാജാവ് സൽമാനും രാജകുടുംബത്തിനും സൗദി അറേബ്യയിലെ ജനങ്ങൾക്കും അനുശോചനം അറിയിച്ചു.
മനാമ: ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള തപാൽ കൈമാറ്റം ഉടൻ ആരംഭിക്കും. ധാരണാപത്രത്തിൽ ഒപ്പുവെച്ച ശേഷം ബഹ്‌റൈനും ഇസ്രായേലും തമ്മിലുള്ള തപാൽ കൈമാറ്റം ഉടൻ ആരംഭിക്കുമെന്ന് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ബദർ ബിൻ ഖലീഫ അൽ ഖലീഫ പത്രക്കുറിപ്പിൽ അറിയിച്ചു. ഈ സഹകരണത്തിന് ഭാവിയിൽ നല്ല സാമ്പത്തിക ഫലം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസം ബഹ്‌റൈനും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തിന് ഔദ്യോഗിക തുടക്കം കുറിച്ചിരുന്നു. വിവിധ മേഖലകളിൽ സഹകരണം ഉറപ്പിച്ചുകൊണ്ട് ധാരണ പത്രങ്ങളിലും ഇരു രാജ്യങ്ങളും ഒപ്പുവച്ചിരുന്നു.
വിദേശത്തിരുന്ന് യുഎഇയിലെ ഇ–ലേണിങ് ക്ലാസിൽ പങ്കെടുക്കുന്നത് വിദ്യാഭ്യാസ മന്ത്രാലയം നിരോധിച്ചു
അബുദാബി: യുഎഇയിൽ റജിസ്റ്റർ ചെയ്തു പഠിക്കുന്ന വിദേശ വിദ്യാർഥികൾ രാജ്യത്തുണ്ടാകണം. ഇ–ലേണിങ് ക്ലാസിൽ പങ്കെടുക്കുന്നതിന് ഇത് നിർബന്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. യുഎഇ വിദ്യാഭ്യാസ മന്ത്രാലയം വിവിധ സ്കൂൾ പ്രിൻസിപ്പൽമാർക്ക് അയച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അവധിക്കും മറ്റും നാട്ടിലേക്കു പോയി കൊറോണ മൂലം തിരിച്ചുവരാനാകാതെ കുടുങ്ങിയ പല വിദ്യാർഥികളും നാട്ടിൽനിന്ന് ഇ–ലേണിങ്ങിൽ തുടരുന്നുണ്ട്. ഇത്തരക്കാർ എത്രയും വേഗം തിരിച്ചെത്തി സ്കൂളിൽ ഹാജരാകണമെന്ന് അറിയിപ്പ് നൽകിയതായി വിവിധ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽമാർ അറിയിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സാധിക്കാത്തവർ കുടിശികയുള്ള ഫീസടച്ച ടിസി വാങ്ങി പഠനം തൽക്കാലത്തേക്കു നാട്ടിലേക്കു മാറ്റാനാണ് നിർദേശം. ഇതേസമയം പുതിയ അഡ്മിഷൻ എടുത്തവരും കോറോണയുടെ പശ്ചാത്തലത്തിൽ യുഎഇയിൽ എത്താതെ നാട്ടിൽ ഇ–ലേണിങ് തുടരുകയാണ്. യുഎഇയിൽ എത്തി എമിറേറ്റ്സ് ഐഡി എടുത്ത് വിദ്യാഭ്യാസ വകുപ്പിൽ റജിസ്റ്റർ ചെയ്താലേ അധ്യയനം പൂർത്തിയാക്കാനകു. ഇത്തരക്കാർക്കും പുതിയ തീരുമാനം വിനയാകും. യുഎഇയിൽ സ്കൂൾ തുറന്നതിനാൽ വിദ്യാർഥികൾക്ക് നേരിട്ട് എത്തി പഠിക്കാൻ…
വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന് എംവി ശ്രേയാംസ്‌കുമാര്‍ എംപി
ന്യൂഡൽഹി: കോവിഡ് പ്രതിസന്ധിക്കിടെ വിമാനക്കമ്പനികള്‍ പ്രവാസികളെ കൊള്ളയടിക്കുന്നത് തടയാന്‍ അടിയന്തിരമായി ഇടപെടണമെന്ന് എംവി ശ്രേയാംസ്‌കുമാര്‍ എംപി പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കൊണ്ടുവന്ന എയര്‍ ബബിള്‍ എഗ്രിമെന്റ് പ്രവാസി ഇന്ത്യാക്കാര്‍ക്ക് ഗുണകരമാവുന്ന വിധം ഭേദഗതി ചെയ്താല്‍ മാത്രമേ കോവിഡിന് ശേഷം പ്രവാസികള്‍ക്ക് പിടിച്ചു നില്‍ക്കാനാവൂ എന്നും അദ്ദേഹം വിദേശകാര്യ സിവില്‍ വ്യോമയാന മന്ത്രാലയങ്ങളെ ഓര്‍മ്മിപ്പിച്ചു. എയര്‍ ഇന്ത്യാ എക്സ് പ്രസ് അടക്കമുള്ള വിമാനക്കമ്പനികള്‍ കണ്ണില്‍ ചോരയില്ലാതെ പ്രവാസികളെ പിഴിഞ്ഞൂറ്റാന്‍ മത്സരിക്കുകയാണെന്ന് എംവി ശ്രേയാംസ്‌കുമാര്‍ ചൂണ്ടിക്കാട്ടി. കോവിഡ് കാലഘട്ടത്തിന് മുമ്പ് 8000 രൂപ മുതല്‍ 18,000 രൂപ വരെ ആയിരുന്നു കരിപ്പൂരില്‍ നിന്ന് ബഹറൈനിലേക്ക് എയര്‍ ഇന്ത്യാ എയര്‍ ഇന്ത്യാ എക്സ് പ്രസിന്റെ ടിക്കറ്റ് ചാര്‍ജ്. എന്നാല്‍ ഇപ്പോള്‍ ഇത് 38,000 രൂപ വരെയാണ്. നേരത്തേ പ്രതിദിനം എട്ടു സര്‍വീസുകള്‍ വരെ ഉണ്ടായിരുന്നിടത്ത് നിലവില്‍” ആഴ്ചയില്‍ അഞ്ചു സര്‍വീസുകള്‍ വരെയാണ് ഓപ്പറേറ്റ് ചെയുന്നത്. ഇതേ റൂട്ടില്‍ ഗള്‍ഫ് എയര്‍ ആകട്ടെ…
