കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണ വേട്ട. 46 ലക്ഷം രൂപയുടെ സ്വർണ്ണമാണ് വിമാനത്താവളത്തിൽ നിന്നും ഇന്ന് പിടികൂടിയത്. പയ്യോളി സ്വദേശിനിയായ യുവതിയിൽ നിന്നാണ് സ്വർണ്ണം പിടിച്ചെടുത്തത്. ഷാർജയിൽ നിന്നെത്തിയ യാത്രക്കാരിയാണ് ഇവർ.
ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക
കഴിഞ്ഞ ദിവസം കരിപ്പൂർ വിമാനത്താവളത്തിൽ നിന്നും 70 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണം പിടികൂടിയിരുന്നു. ശരീരത്തിനകത്ത് ക്യാപ്സ്യൂൾ രൂപത്തിലും മിശ്രിതമാക്കി അടിവസ്ത്രത്തിലൊളിപ്പിച്ചും കടത്താൻ ശ്രമിച്ച സ്വർണ്ണമാണ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ കസ്റ്റംസ് ഇന്നലെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. മൂന്ന് കേസുകളിലായി ഒന്നര കിലോഗ്രാം സ്വർണ്ണമാണ് കഴിഞ്ഞ ദിവസം പിടിച്ചെടുത്തത്.