റിയാദ്: കൊറോണയെ തുടർന്ന് നിർത്തലാക്കിയ, സൗദിയിൽ നിന്നും കൊച്ചിയിലേക്കുള്ള വിമാന സർവീസ് പുനരാരംഭിക്കുന്നു. സൗദി എയർലൈൻസാണ് നവംബറിൽ സർവ്വീസുകൾ പുനരാരംഭിക്കുന്നത്. സൗദി എയർലൈൻസ് അധികൃതർ ഔദ്യോഗിക ട്വീറ്ററിലൂടെയാണ് ഈ വിവരം അറിയിച്ചത്. കേരളത്തിൽ കൊച്ചിയിലേക്കാണ് സർവ്വീസ് നടത്തുക. കേരളത്തിന് പുറമെ ഡൽഹി, മുംബൈ എന്നിവിടങ്ങളിലേക്കും വിമാന സർവ്വീസ് ഉണ്ടായിരിക്കുന്നതാണ്.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
കൊറോണ മാനണ്ഡങ്ങൾ കർശനമായി പാലിച്ചായിരിക്കും യാത്രക്കാർ യാത്ര ചെയ്യേണ്ടത്. വിമാനങ്ങളുടെ ലഭ്യത അനുസരിച്ചായിരിക്കും സർവ്വീസ് നടത്തുകയെന്ന് സൗദി എയർലൈൻസ് അധികൃതർ അറിയിച്ചു. നേരത്തെ കൊറോണ പശ്ചാത്തലത്തിൽ നിർത്തിവെച്ച അന്താരാഷ്ട്ര വിമാന സർവ്വീസുകൾ രാജ്യത്തേക്ക് സർവ്വീസ് നടത്താൻ സൗദി അറേബ്യ സെപ്റ്റംബർ 15നാണ് ഭാഗികമായി അനുമതി കൊടുത്തത്. ഇന്ത്യയിൽ വിദേശ വാണിജ്യ വിമാന സർവ്വീസിന് പൂർണമായും അനുമതി ലഭിച്ചിട്ടില്ലെന്നും സൗദി എയർലൈൻസ് അധികൃതർ ഔദ്യോഗിക ട്വീറ്ററിലൂടെ വ്യക്തമാക്കി.