- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
- ബഹ്‌റൈൻ എ.കെ.സി. സി യുടെ സമ്മർ ഇൻ ബഹ്‌റൈൻ ശ്രദ്ധേയമായി
- ബിഡികെ ബഹ്‌റൈൻ ചാപ്റ്റർ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
Author: News Desk
വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജ കമല ഹാരിസ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാണ്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. കൊവിഡില്‍ അടിപതറിയ ട്രംപിനും റിപ്പബ്ലിക്കന്‍ പക്ഷത്തിനും വലിയ വെല്ലുവിളിയാണ് ബൈഡന്‍-കമല കൂട്ടുകെട്ട്. അമേരിക്കൻ രാഷ്ട്രിയത്തിൽ ഏറെ പ്രാധാന്യമുള്ള ഇന്ത്യകാരിയായ കമല ഹാരിസ് വരുംകാലങ്ങളിൽ അമേരിക്കയുടെ പ്രസിഡന്റായേക്കും. [embedyt] https://www.youtube.com/watch?v=trqAyFjwP_k[/embedyt]
മനാമ : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും ദീർഘകാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ പ്രസിഡന്റും ആയിരുന്ന ഇന്ദിരാ പ്രിയദർശിനി രക്തസാക്ഷി ആയതിന്റെ അനുസ്മരണം ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോട് കൂടി ( 30.10.2020, വെള്ളിയാഴ്ച ) ആഘോഷിക്കുന്നു. രാവിലെ 7 മണി മുതൽ ഉച്ചക്ക് 12 മണി വരെ സൽമാനിയ മെഡിക്കൽ കോളേജിൽ വച്ച് സൗജന്യ രക്ത ദാന ക്യാമ്പ് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു ക്രമീകരിച്ചിട്ടുണ്ട്. രാത്രി 8 മണിക്ക് നടക്കുന്ന അനുസ്മരണ സമ്മേളനം കെ പി സി സി വർക്കിങ് പ്രസിഡന്റ് കെ. സുധാകരൻ എം. പി ഉത്ഘാടനം ചെയ്യും. സൂം വഴി ക്രമീകരിച്ചിട്ടുള്ള യോഗത്തിൽ കെ പി സി സി യുടെയും ഒഐസിസി യുടെയും നേതാക്കൾ അനുസ്മരണ പ്രഭാഷണം നടത്തുമെന്ന് ഒഐസിസി ദേശീയ കമ്മറ്റി വാർത്താ കുറിപ്പിലൂടെ അറിയിച്ചു.
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ സർക്കാർ തെറ്റ് ചെയ്തില്ലെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. സ്വര്‍ണക്കടത്തില്‍ സര്‍ക്കാരിനെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികള്‍ മാത്രമാണിതെന്നും അത് സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കാന്‍ നോക്കണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് പതിവ് വാർത്താ സമ്മേളനത്തിനിടെ മാദ്ധ്യമ പ്രവർത്തകർ ഇക്കാര്യം ആരാഞ്ഞപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ശിവശങ്കറിനെ കാട്ടി സർക്കാരിനെതിരെ യുദ്ധം ചെയ്യേണ്ടെന്നും പിണറായി വിജയൻ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യാതിർത്തി കടന്നുവരുന്ന സാധനങ്ങൾ ഡ്യൂട്ടി അടച്ചിട്ടുണ്ടോയെന്ന് ഉറപ്പു വരുത്തേണ്ട ഉത്തരവാദിത്വം കേന്ദ്രസർക്കാരിനും ധനമന്ത്രാലയത്തിനുമാണ്. കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് നികുതി അടയ്ക്കാതെ കൊണ്ടുവന്ന സ്വർണം കണ്ടെത്തിയത്. അതുമായി ബന്ധപ്പെട്ട ഒരു പ്രതിയുമായി അടുപ്പമുണ്ടായിരുന്നു എന്ന് കണ്ടപ്പോൾ തന്നെ ശിവശങ്കറിനെ പദവിയിൽ നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥരെല്ലാം വിശ്വസ്തരാണ്. സർക്കാർ അധികാരത്തിലെത്തുന്നതിന് മുൻപ് ശിവശങ്കറിനെ പരിചയമില്ലായിരുന്നു. തന്റെ സർക്കാർ അധികാരമേറ്റപ്പോൾ ഉയർന്നു വന്ന ഉദ്യേഗസ്ഥരുടെ പേരുകളിൽ ഒന്ന് മാത്രമാണ് ശിവശങ്കർ. സ്ഥാനക്കയറ്റം നേടിയാണ് ശിവശങ്കർ പ്രിൻസിപ്പൽ…
ബംഗളൂരു: ബംഗളൂരു മയക്കുമരുന്ന് ഇടപാടിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോയും കേസെടുക്കും. ലഹരി ഇടപാടിലെ സാമ്പത്തിക ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. നാളെ എൻസിബി ഉദ്യോഗസ്ഥർ എൻഫോഴ്‌സ്‌മെന്റ് ആസ്ഥാനത്തെത്തി വിവരങ്ങൾ ഔദ്യോഗികമായി ശേഖരിക്കും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക മയക്കു മരുന്ന് ഇടപാടുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് രജിസ്റ്റർ ചെയ്ത കേസിൽ ആറാം പ്രതിയാണ് ബിനീഷ് കോടിയേരി. കേസിൽ അറസ്റ്റിലായ ബിനീഷ് നിലവിൽ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ്. ബിനീഷിനെ വിശദമായി ചോദ്യം ചെയ്യാനാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ തീരുമാനം. കേസിലെ മുഖ്യപ്രതിയായ അനൂപിനൊപ്പമായിരിക്കും ബിനീഷിനെ ചോദ്യം ചെയ്യുക. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുള്ളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് മുഹമ്മദ് നേരത്തെ എൻഫോഴ്‌സ്‌മെന്റിന് മൊഴി നൽകിയിരുന്നു. ഇതാണ് ബിനീഷിനെതിരെ നിർണായക തെളിവായത്. 50 ലക്ഷത്തിലധികം രൂപ അനൂപ് സമാഹരിച്ചുവെന്നാണ് എൻഫോഴ്‌സ്‌മെന്റ് കണ്ടെത്തിയിരിക്കുന്നത്. അനൂപ് മുഹമ്മദിന്റെ സാമ്പത്തിക സ്രോതസ് ബിനീഷ് കോടിയേരിയാണെന്നും എൻഫോഴ്സ്മെന്റ് കണ്ടെത്തിയിട്ടുണ്ട്.
ശിവശങ്കറിൻ്റെയും ബിനീഷ് കോടിയേരിയുടെയും അറസ്റ്റ് സി.പി.എമ്മിന് തിരിച്ചടിയല്ലെന്ന് യെച്ചൂരി
ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിൻ്റെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ്റെ മകൻ ബിനീഷിൻ്റെയും അറസ്റ്റ് പാർട്ടിക്ക് തിരിച്ചടിയല്ലെന്ന് കേന്ദ്ര നേതൃത്വത്തിൻ്റെ നിലപാട്. സ്വർണക്കടത്തിൽ കേന്ദ്ര ഏജൻസികളുടെ അന്വേഷണം നടക്കട്ടെയെന്നാണ് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കോടിയേരി ബാലകൃഷ്ണന്‍റെ മകനെതിരായ കേസും അതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളും സംബന്ധിച്ച് പാര്‍ട്ടി വിശദീകരിക്കേണ്ട സാഹചര്യം ഇല്ല. നിയമം നിയമത്തിന്‍റെ വഴിക്ക് പോകുമെന്നും യെച്ചൂരി പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അതേസമയം ശിവശങ്കറിന്റെയും ബിനീഷിന്റെയും അറസ്റ്റ് പാർട്ടിക്ക് വിഷയമല്ലെന്നാണ് ഇടത് മുന്നണി കൺവീനർ എ. വിജയരാഘവൻ പ്രതികരിച്ചത്. ശിവശങ്കറിനെ സസ്‌പെൻഡ് ചെയ്തു. ബിനീഷ് കോടിയേരി പാർട്ടി നേതാവല്ല. വിവാദങ്ങളിൽ മുഖ്യമന്ത്രി ശരിയായ നിലപാടാണ് സ്വീകരിച്ചതെന്നും വിജയരാഘവൻ പറഞ്ഞു.
മനാമ: ബഹ്‌റൈനിൽ പൊതുസ്ഥലത്ത് ഫെയ്സ് മാസ്ക് ധരിക്കാൻ വിസമ്മതിച്ചതിനും ഒരു പൊതു ജീവനക്കാരനെ അപമാനിച്ചതിനും 1 വർഷം തടവും 1000 ദിനാർ (2 ലക്ഷം രൂപ) പിഴയും വിധിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതിന് കടുത്ത നടപടികളാണ് ബഹ്‌റൈൻ സർക്കാർ സ്വീകരിക്കുന്നത്. ജി.സി.സി രാജ്യങ്ങളിൽ തന്നെ ഏറ്റവും കുറഞ്ഞ കോവിഡ് കേസുകളാണ് ബഹ്‌റൈനിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
തിരുവനന്തപുരം: മാസ്‌ക്ക് ധരിക്കാന്‍ പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള കാമ്പയിന്‍ സംസ്ഥാനത്ത് ശക്തമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാസ്‌ക്ക് പൊതുവേ ആളുകള്‍ ധരിക്കുന്നുണ്ടെങ്കിലും മാസ്‌ക്ക് ധരിക്കാത്തവരുടെ എണ്ണവും കൂടുന്നുണ്ട്. അതിനാല്‍ മാസ്‌ക്ക് ധരിക്കുന്നതിന്റെ പ്രാധാന്യം പൊതുജനങ്ങളെ ബോധ്യപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
ഇസ്ലാമാബാദ്: പാകിസ്താന്‍ പാര്‍ലമെന്റില്‍ ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ ഞെട്ടിച്ച് പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ജയ് വിളിച്ചാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെതിരെ പ്രതിഷേധിച്ചത്. സംഭവത്തില്‍ പാക് വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി പാര്‍ലമെന്റില്‍ ക്ഷുഭിതനാകുകയും ചെയ്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബലൂചിസ്താനിലെ എം.പിമാര്‍ പ്രധാനമന്ത്രിക്ക് ജയ് വിളിച്ചതോടെ ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഞെട്ടി. ഫ്രാന്‍സിന്റെ ഉത്പ്പന്നങ്ങള്‍ നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് ഷാ മെഹ്മൂദ് ഖുറേഷി സംസാരിക്കുന്നതിനിടയിലാണ് മോദിയ്ക്ക് ജയ് വിളികള്‍ ഉയര്‍ന്നത്. ഇതിന് പുറമെ ബലൂച് എംപിമാര്‍ ആസാദി മുദ്രാവാക്യങ്ങളും മുഴക്കിയത് സര്‍ക്കാരിനെതിരെയുള്ള ജനവികാരമാണ് വ്യക്തമാക്കിയത്. തന്റെ പ്രസംഗം തുടര്‍ച്ചയായി തടസപ്പെടുത്തിയ പ്രതിപക്ഷത്തിനെതിരെ ഖുറേഷി ക്ഷുഭിതനായാണ് സംസാരിച്ചത്. പിഎംഎല്‍എന്‍ നേതാവായ ഖവാജ ആസിഫിന്റെ ശരീരത്തില്‍ മോദിയുടെ ബാധ കയറിയെന്നാണ് ഖുറേഷി പറഞ്ഞത്. അതേസമയം, അടുത്തിടെയായി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ക്കെതിരെ കള്ളക്കേസ് എടുക്കുന്നതും കൊറോണ പ്രതിരോധത്തിലെ പാളിച്ചകളും ഇമ്രാന്‍ സര്‍ക്കാരിനെതിരെ വലിയ പ്രതിഷേധത്തിനാണ് വഴിയൊരുക്കിയത്.
കേരളത്തിൽ ഇന്ന് 7020 പേര്‍ക്ക് കോവിഡ്; 6037 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം; 26 മരണങ്ങൾ
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7020 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. തൃശൂര്‍ 983, എറണാകുളം 802, തിരുവനന്തപുരം 789, ആലപ്പുഴ 788, കോഴിക്കോട് 692, മലപ്പുറം 589, കൊല്ലം 482, കണ്ണൂര്‍ 419, കോട്ടയം 389, പാലക്കാട് 369, പത്തനംതിട്ട 270, കാസര്‍ഗോഡ് 187, ഇടുക്കി 168, വയനാട് 93 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിനി പദ്മാവതി അമ്മ (89), ശ്രീവരാഹം സ്വദേശി രാധാകൃഷ്ണന്‍ പിള്ള (64), പഴവങ്ങാടി സ്വദേശിനി ഗീത (60), കരിക്കകം സ്വദേശിനി മിറീന എലിസബത്ത് (54), കഴക്കൂട്ടം സ്വദേശി ജയചന്ദ്രന്‍ (67), കാഞ്ഞിരമ്പാറ സ്വദേശി ബാബു (63), പേരുമല സ്വദേശി രതീഷ് (40), വെങ്ങാനൂര്‍ സ്വദേശി യശോദ (73), വര്‍ക്കല സ്വദേശി റഷീദ് (82), ആലപ്പുഴ പൂച്ചാക്കല്‍ സ്വദേശിനി ശോഭന (60),…
ന്യൂഡൽഹി: ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയാൻ ശക്തമായ നടപടിയുമായി കേന്ദ്രസർക്കാർ. മലിനീകരണം ഉണ്ടാക്കുന്നവർക്ക് ശിക്ഷ നൽകുന്നതിനുള്ള ഓർഡിനൻസ് സർക്കാർ പുറത്തിറക്കി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ അനുമതിയോടെ കഴിഞ്ഞ ദിവസം രാത്രിയാണ് സർക്കാർ ഓർഡിനൻസ് പുറത്തിറക്കിയത്. മലിനീകരണം ഉണ്ടാക്കുന്നവർക്ക് കടുത്ത പിഴയും, തടവും ശിക്ഷയായി നൽകുന്നതാണ് പുതിയ ഓർഡിനൻസ്. കുറ്റക്കാർക്ക് കുറ്റത്തിന്റെ ഗൗരവം അനുസരിച്ച് അഞ്ച് വർഷം വരെ തടവും, ഒരു കോടി രൂപവരെ പിഴയും നൽകാൻ ഓർഡിനൻസിൽ പരാമർശിക്കുന്നുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അടുത്തിടെ ഡൽഹിയിൽ വിളവെടുപ്പ് നടന്ന കൃഷിയിടങ്ങൾ തീയിടുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇത് പരിഗണിക്കുന്നതിനിടെ ഡൽഹിയിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി സർക്കാർ നിയമനിർമ്മാണം നടത്തുകയാണെന്ന് സോളിസിറ്റർ ജനറൾ തുഷാർ മേത്ത കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുന്നത്. എൻസിആർ, ഇതിനോട് ചേർന്ന് കിടക്കുന്ന ഡൽഹി, ഹരിയാന, പഞ്ചാബ്, ഉത്തർപ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിലെ പ്രദേശങ്ങളിലെ അന്തരീക്ഷ മലിനീകരണം തടയുന്നതിനായി എയർ…
