Author: News Desk

മനാമ: നബിദിനത്തോടനുബന്ധിച്ച് മൈത്രി സോഷ്യൽ അസ്സോസിയേഷൻ ബി.ഡി.എഫ് ആശുപത്രിയുമായി സഹകരിച്ചു നടത്തിയ രക്ത ദാന ക്യാമ്പ് കോവിഡ് പ്രോട്ടോകോൾ പ്രകാരം പ്രവാസി അംഗം സുബൈർ കണ്ണൂർ ഉദ്ഘാടനം നിർവഹിച്ചു. നിസാർ കൊല്ലം ഹാരിസ് പഴയങ്ങാടി, സിയാദ് ഏഴംകുളം , ഷിബു പത്തനംതിട്ട, അബ്ദുൽ വഹാബ്, അൻവർ ശുരനാട്, സിബിൻ സലീം, അബ്ദുൽ ബാരി, മുഹമ്മദ് കുഞ്ഞ്,ജാഫർ തിക്കോടി, ഷരീഫ് ആലപ്പുഴഎന്നിവർ ആശംസകൾ നേർന്നു. സുനിൽ ബാബു നന്ദി രേഖപ്പെടുത്തി.

Read More

മനാമ: കെ.എം.സി.സി ബഹ്‌റൈൻ പ്രവർത്തകനും അൽ അമാന സുരക്ഷാ സ്കീം അംഗവുമായ വയനാട് സ്വദേശി കിളിയൻപറമ്പിൽ അബൂബക്കർ (41) നാട്ടിൽ നിര്യാതനായി. 18 വർഷത്തോളം ബഹ്‌റൈനിൽ പ്ലംബിങ് മേഖലയിൽ ജോലി ചെയ്തുവരികയായിരുന്ന അദ്ദേഹം ഒരുമാസം മുൻപാണ് അവധിക്കായി നാട്ടിലേക്ക് പോയത്. ഭാര്യ: സീനത്ത്. 11 ഉം രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്. കെ.എം.സി.സി ബുദയ്യ ഏരിയ മുൻ പ്രസിഡന്റ് കെ.പി മുഹമ്മദിന്റെ സഹോദരനാണ്. കെ.എം.സി.സി ബഹ്‌റൈനിന്റെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു അബൂബക്കറിന്റെ ആകസ്മിക വിയോഗത്തിൽ സംസ്ഥാന കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. അദ്ദേഹത്തിന്റെ കുടുംബത്തിന്റെ പ്രയാസത്തിൽ പങ്കുചേരുന്നതായും ഏവരും അദ്ദേഹത്തിന് വേണ്ടി പ്രാർത്ഥനകളും മയ്യിത്ത് നിസ്കാരവും നിർവഹിക്കണമെന്നും സംസ്ഥാന നേതാക്കൾ പറഞ്ഞു. കെ.എം.സി.സി ബഹ്‌റൈൻ വയനാട് ജില്ലാ കമ്മിറ്റി, ബുദയ്യ ഏരിയ കമ്മിറ്റി എന്നിവയും അദ്ദേഹത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു.

Read More

കൊച്ചി : കൊല്ലം സ്വദേശി ദിവാകരൻ നായരുടെ മൃതദേഹം എറണാകുളം ഇൻഫോപാർക്കിന് സമീപം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തിൽ നാല് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ദിവാകരൻ നായരുടെ ബന്ധുവും യുവതിയും ഉൾപ്പെടെ നാല് പേരെയാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ക്വട്ടേഷൻ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. ഞായറാഴ്ചയാണ് കൊല്ലം ഇളമാട് സ്വദേശി ദിവാകരൻ നായരുടെ മൃതദേഹം ഇൻഫോപാർക്ക്-കരിമുകൾ റോഡിൽ ബ്രഹ്മപുരത്തിന് സമീപം കണ്ടത്. നാലു കിലോമീറ്റർ അകലെ നിന്ന് ചെരുപ്പുകൾ ലഭിച്ചതോടെ മരണത്തിൽ ദുരൂഹതയേറി. എറണാകുളത്തേക്ക് വന്ന കാർ വർക് ഷോപ്പിൽ നൽകിയ ശേഷം ദിവാകരൻ നായർ യാത്ര ചെയ്ത ഓട്ടോറിക്ഷ കേന്ദ്രീകരിച്ചായിരുന്നു തുടക്കത്തിൽ അന്വേഷണം. കളമശേരിയിലും പത്തടിപ്പാലത്തും താമസസ്ഥലം അന്വേഷിച്ചു നടക്കുമ്പോൾ ഇന്നോവകാർ പിന്തുടർന്നു വന്നതായി പൊലീസ് കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നുള്ള ക്വട്ടേഷൻ സംഘാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു എന്നാണ് വിവരം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തുറയൂരിലെ 92 ഏക്കർ ഭൂമി ഇടപാടുമായി ബന്ധപ്പെട്ടും…

Read More

തിരുവനന്തപുരം: പിണറായി ഭരണത്തിൽ സിപിഎം ശരശയ്യയിലാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനം കാണുന്നത്  സർക്കാരിന്റെയും സിപിമ്മിന്റെയും തകർച്ചയാണ്. ഇന്നലെ മുഖ്യമന്ത്രി അവതരിപ്പിച്ചത് പ്രത്യേക തരം ക്യാപ്സ്യൂളാണെന്നും ചെന്നിത്തല പറഞ്ഞു.ഒരു ഉദ്യോഗസ്ഥന്റെ തലയിൽ എല്ലാം കെട്ടിവെക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. ലാവലിൻ കേസിലും ഇതായിരുന്നു അവസ്ഥ. എല്ലാം ചെയ്തിട്ട് മുഖ്യമന്ത്രി സ്വയം രക്ഷപ്പെടാൻ ശ്രമിക്കുകയാണെന്നും ചെന്നിത്തല ചൂണ്ടികാട്ടി.

Read More

തിരുവനന്തപുരം: ബിനീഷ് കോടിയേരി കള്ളപ്പണം വെളുപ്പിച്ചെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിനെതിരെ കള്ളപ്പണ നിരോധന നിയമത്തിലെ നാലും അഞ്ചും വകുപ്പുകൾ ചുമത്തി. അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്ന് ഇഡി കോടതിയെ അറിയിച്ചു. മുഹമ്മദ് അനൂപിന്റെ കമ്പനികളെ കുറിച്ചും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചു. ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നത്. ബിനീഷ് കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന് വ്യക്തമായ തെളിവുണ്ടെന്നുമാണ് ഇഡി കോടതിയെ അറിയിച്ചിരിക്കുന്നത്. അനൂപ് മുഹമ്മദ് ബിനീഷിന്റെ ബിനാമിയാണെന്നും ഇയാളുടെ കമ്പനികളെ കുറിച്ച് അന്വേഷണം വേണമെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി.

Read More

മനാമ: സൗദി അറേബ്യയ്ക്ക് നേരെയുള്ള ഹൂത്തി മിസൈൽ ആക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു. ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതർ സൗദി അറേബ്യയിൽ തീവ്രവാദി ആക്രമണം നടത്താൻ നിരന്തരം ശ്രമിക്കുന്നതിനെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. ആക്രമണങ്ങളെ ചെറുക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുമെന്ന് ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രാലയം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ വിക്ഷേപിക്കുകയായിരുന്നു. കൂടാതെ സൗദി പ്രദേശത്തേക്ക് സ്‌ഫോടകവസ്തു നിറച്ച ആറ് ഡ്രോണുകളും വിക്ഷേപിച്ചതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Read More

മനാമ: അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി(സ)യുടെ 1495ാം ജന്മദിനം സമസ്ത ബഹ്റൈന്‍ സമുചിതം ആഘോഷിച്ചു. കൊവിഡ് പ്രോട്ടോക്കോളനുസരിച്ച് സമസ്ത ബഹ്റൈന്‍ കേന്ദ്ര-ഏരിയാ കേന്ദ്രങ്ങളില്‍ ഭാരവാഹികളുടെയും പ്രധാന പ്രവര്‍ത്തകരുടെയും നേത‍ൃത്വത്തില്‍ മൗലിദ് പാരായണം, പ്രവാചക സന്ദേശ-പ്രകീര്‍ത്തന-പ്രാര്‍ത്ഥനാ സദസ്സുകള്‍, അന്നദാനം എന്നിവ ഒരുക്കിയാണ് നബിദിനാഘോഷം സംഘടിപ്പിച്ചത്. സമസ്ത ബഹ്റൈന്‍ കേന്ദ്ര ആസ്ഥാനമായ മനാമയില്‍ നടന്ന മൗലിദ് പാരായണത്തിനും ഭക്ഷണ വിതരണത്തിനും മനാമയിലെ സമസ്ത ബഹ്റൈന്‍ ഭാരവാഹികളും വിഖായ പ്രവർത്തകരും നേതൃത്വം നല്‍കി. ഓണ്‍ലൈനില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഒക്ടോബർ 30,വെള്ളിയാഴ്ച വൈകിട്ട് 5.30ന് (ഇന്ത്യന്‍ സമയം 8 മണിക്ക്) നടക്കുന്ന ‘മീലാദ് മീറ്റ്’ ഓണ്‍ലൈന്‍ നബിദിന സംഗമം ഫഖ്റുദ്ധീന്‍ കോയ തങ്ങളുടെ അദ്ധ്യക്ഷതയില്‍ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്‍റും ഇബാദ് ചെയർമാനുമായ പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സുബൈര്‍ ഹുദവി ചേകന്നൂര്‍ മുഖ്യപ്രഭാഷണം…

Read More

മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ (ഐ‌എസ്‌ബി) വിദ്യാര്‍ഥികള്‍ ഒക്ടോബറിനെ സ്തനാർബുദ ബോധവൽക്കരണ മാസമായി ആചരിച്ചു. രോഗത്തെക്കുറിച്ചുള്ള അവബോധം ചികിത്സ തുടങ്ങിയ കാര്യങ്ങളിലുള്ള ശ്രദ്ധയും പിന്തുണയും വർദ്ധിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. തിങ്ക്‌ പിങ്ക് ഐഎസ്ബി എന്ന വിഷയത്തെ അടിസ്ഥാനമാക്കിയായിരുന്നു പരിപാടികള്‍. സ്തനാർബുദ അവബോധവുമായി ബന്ധപ്പെട്ട ലേഖനങ്ങളും പോസ്റ്ററുകളും തയ്യാറാക്കി ഓൺലൈനായി പ്രദർശിപ്പിക്കാൻ വിദ്യാർത്ഥികളോട് ആവശ്യപ്പെട്ടിരുന്നു. മികച്ച പിന്തുണയാണ് ഇതിനു ലഭിച്ചത്.എല്ലാ വർഷവും ഇന്ത്യൻ സ്കൂൾ സ്തനാർബുദ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ട ലേഖനങ്ങള്‍, പോസ്റ്ററുകൾ എന്നിവ വിദ്യാര്‍ഥികള്‍ തയ്യാറാക്കുന്നു. ക്യാമ്പസ് പിങ്ക് നിറത്തിൽ അലങ്കരിക്കുന്നതിലൂടെ ഈ വിഷയത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു അവബോധം സൃഷ്ടിക്കുന്നു. സ്തനാർബുദത്തെ ധൈര്യത്തോടും ശക്തിയോടും കൂടി മറികടക്കാൻ കഴിയുമെന്നും രോഗം നേരത്തേ കണ്ടെത്തുന്നത് സ്തനാർബുദ നിയന്ത്രണത്തില്‍ പ്രധാനമാണെന്ന സന്ദേശവുമായി മിഡിൽ സെക്ഷൻ വിദ്യാർത്ഥികൾ ഈ വര്ഷം പോസ്റ്ററുകൾ തയ്യാറാക്കി പ്രദര്‍ശിപ്പിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിൻസ് എസ് നടരാജൻ തന്റെ…

Read More

മനാമ- നബിദിനാഘോഷത്തിന്‍റെ ഭാഗമായി ബഹ്റൈന്‍ കെ.എം.സി.സി ഹമദ്ടൗണ്‍ ഏരിയ കമ്മറ്റി 1000 പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്തു.മാനവകുലത്തിന് നന്മയും നീതിയും ധാര്‍മ്മിക ബോധവും സൗഹാര്‍ദ്ദവും പഠിപ്പിച്ച അന്ത്യപ്രവാചകനായ മുഹമ്മദ് നബി(സ)യുടെ ജന്മദിനത്തില്‍ ജാതി-മത ഭേദമന്യെ 1000 പേര്‍ക്ക് ഭക്ഷണം നല്‍കാനായതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംഘാടകര്‍ പ്രതികരിച്ചു. ഭാരവാഹികളായ സമീര്‍ വയനാട്, ഇല്യാസ് യുവി, അബൂബക്കര്‍ പാറക്കടവ്, സകരിയ്യ എടച്ചേരി, ഷാജഹാന്‍ എം.പി, അഷ്റഫ് അല്‍ഷായി, മരക്കാര്‍ കിണാശ്ശേരി, മുഹമ്മദ് അലി ചങ്ങരംകുളം, ഹുസൈന്‍ വയനാട്, അബ്ദുല്‍ ഹമീദ് സംസം, ഗഫാര്‍ എടച്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

Read More

മനാമ: ബഹ്റൈന്‍ അറാദ്‌ ശ്രീ അയ്യപ്പക്ഷേത്രത്തില്‍ വര്‍ഷം തോറും നടത്തിവരാറുള്ള വാര്‍ഷിക ആഘോഷം ഒക്ടോബർ 30 ന് നടത്തുന്നു. വാര്‍ഷിക ആഘോഷത്തിന്‌ മുന്‍മ്പ്‌ ആയി നടത്തിവരാറുള്ള മഹാഗണപതി ഹോമവും, മറ്റു അനുബന്ധ പൂജകളും കോവിഡ്‌ – 19 എന്ന മഹാമാരി മുലം അറാദ്‌ അയ്യപ്പക്ഷേത്രത്തില്‍ വെച്ചുനടത്തുവാന്‍ കഴിയാതെവന്നിരിയ്ക്കുന്ന സാഹചര്യത്തിൽ ഈ വര്‍ഷത്തെ ചടങ്ങുകൾ ലളിതമായ രീതിയില്‍ (30/10/2020 വെള്ളിയാഴ്ച ബഹ്റൈന്‍ സമയം രാവിലെ 5 മണി മുതല്‍ 1 – മണി വരെയും, വൈകീട്ട്‌ 6 മണി മുതലുള്ള ഭഗവതിസേവയോടു കുടി സമാപനം കുറിയ്ക്കുന്നു.മാന്നാര്‍ സൂര്യ ക്ഷേത്ര മേല്‍ശാന്തി ബ്രഹ്മശ്രി. ഹോരക്കാട്ടില്ലം വിഷ്ണു നമ്പൂതിരിയുടെ ഇല്ലത്ത്‌ വെച്ചു നടത്തുന്നകര്‍മ്മങ്ങള്‍ തല്‍സമയം Arad Ayyappa Seva Samithi Bahrain ലൂടെ എല്ലാ അയ്യപ്പഭക്തര്‍ക്കും പങ്കെടുക്കുന്‍ കഴിയുമെന്ന് അറാദ്‌ അയ്യപ്പസേവാസമിതി ബഹ്‌റൈൻ അറിയിച്ചു.

Read More