Author: News Desk

ഹ്യുസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ 2021 വർഷത്തേക്കുള്ള ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് 2020 ഡിസംബർ 5 ശനിയാഴ്ച നടത്തുവാൻ മാഗിന്റെ ബോർഡ് മീറ്റിംഗ് തീരുമാനിച്ചു.  ശ്രീ. വത്സൻ മഠത്തിപറമ്പിലാണ്  മാഗിൻറെ ഇലക്ഷൻ കമ്മീഷണർ ആയി ബോർഡ് തിരഞ്ഞെടുത്തത്. കോവിഡ് പശ്ചാത്തലത്തിന്റെ പരിമിതിയിൽ നിന്നുകൊണ്ട് ഏറ്റവും മികച്ച രീതിയിൽ തിരഞ്ഞെടുപ്പ് നടത്താൻ ശ്രമിക്കുമെന്ന് ശ്രീ. വത്സൻ അറിയിച്ചു. മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്)  നടത്താനിരുന്ന റാഫിൾ നറുക്കെടുപ്പ് നവംബറിലേക്ക് മാറ്റിവെച്ചു. ബിൽഡിങ് ഫണ്ട് റെയിസിംങ്ങിന്റെ ഭാഗമായി ഒക്ടോബർ 31 ന് നടത്താനിരുന്ന റാഫിളിൻറെ നറുക്കെടുപ്പ് നവംബർ 28 ശനിയാഴ്ച വൈകിട്ട് 6 മണിയിലേക്ക് മാറ്റിവച്ചു നടത്തുവാൻ ബോർഡ് മീറ്റിംഗ് തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തിലും ബിൽഡിങ് ഫണ്ടിന് വേണ്ടി കൂടുതൽ ധനസമാഹരണം നടത്തേണ്ട സാഹചര്യം മുൻനിർത്തിയുമാണ് ഇത്തരം ഒരു തീരുമാനം കൈക്കൊണ്ടത് എന്ന് ബോർഡ് അറിയിച്ചു. റാഫിളിന്റെ  ഒന്നാം സമ്മാനമായി 2021 മോഡൽ ടൊയോട്ട കൊറോള കാറും രണ്ടും മൂന്നും…

Read More

കേരത്തിൽ ഇന്ന് 6638 പേർ‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂർ‍ 1096, മലപ്പുറം 761, കോഴിക്കോട് 722, എറണാകുളം 674, ആലപ്പുഴ 664, തിരുവനന്തപുരം 587, കൊല്ലം 482, പാലക്കാട് 482, കോട്ടയം 367, കണ്ണൂർ‍ 341, പത്തനംതിട്ട 163, കാസർഗോഡ് 133, വയനാട് 90, ഇടുക്കി 76 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലം സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെയ്യാറ്റിന്‍കര സ്വദേശി സുബ്രഹ്മണ്യം (61), വലിയതുറ സ്വദേശി ബാബു (72), ആമച്ചല്‍ സ്വദേശിനി രാജമ്മ (90), പട്ടം സ്വദേശിനി എസ്തര്‍ (78), പറങ്ങോട് സ്വദേശിനി രുഗ്മിണി (58), കാട്ടാക്കട സ്വദേശിനി സുശീല (65), തമ്പാനൂര്‍ സ്വദേശി ശ്രീനാഥ് (28), കൊല്ലം മുണ്ടക്കല്‍ സ്വദേശി സനാതനന്‍ (82), പുനലൂര്‍ സ്വദേശി ഹംസകുട്ടി (81), പത്തനംതിട്ട താഴം സ്വദേശി ബിജു കെ. നായര്‍ (45), കോട്ടയം അരുവിത്തുറ സ്വദേശി പരീത്…

Read More

കൊച്ചി: അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച യുട്യൂബർ വിജയ് പി.നായരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ ഭാഗ്യലക്ഷ്മിയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതി വാദം കേട്ടു. ജാന്യം അനുവദിക്കണമെന്നും ഏതു നിബന്ധനനയും അംഗീകരിക്കാമെന്നും ഭാഗ്യലക്ഷ്മി കോടതിയെ അറിയിച്ചു. എന്നാൽ നിയമവ്യവസ്ഥയെ അനുസരിക്കുന്ന പ്രവൃത്തിയല്ല നിങ്ങളുടെ ഭാഗത്തു നിന്നുണ്ടായതെന്നും കോടതി വിമർശിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വിജയ് പി.നായരുടെ ചെയ്തികളിൽ പ്രതികരിക്കുക മാത്രമാണ് ചെയ്തതെന്നും മാറ്റങ്ങൾക്ക് നേതൃത്വം നൽകുവാനാരെങ്കിലും വേണ്ടേയെന്നും ഭാഗ്യലക്ഷ്മി കോടതിയിൽ ചോദിച്ചു. അങ്ങനെയെങ്കിൽ ഫലം അനുഭവിക്കാൻ എന്തിന് ഭയക്കണമെന്നായിരുന്നു കോടതിയുടെ മറുചോദ്യം. ഹർജി വിധി പറയാനായി കോടതി മാറ്റിവെച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കുറ്റം ചെയ്യണമെന്ന ഉദ്ദേശത്തോടു കൂടിയാണ് പ്രതികൾ തന്റെ താമസസ്ഥലത്തേക്ക് അതിക്രമിച്ച് കയറിയതെന്ന് വിജയ് പി.നായർ കോടതിയിൽ വാദിച്ചു. നിയമപരമായ അവകാശങ്ങൾ വിനിയോഗിക്കുന്നതിനു പകരം പ്രതികൾ നിയമം കൈയ്യിലെടുത്തെന്നും വിജയ് പി.നായർ പറഞ്ഞു. ആസൂത്രിതമായാണ് പ്രതികൾ തന്നെ ആക്രമിക്കാനെത്തിയതെന്നും, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ഹെഡ് സെറ്റ്…

Read More

തിരുവല്ല: കാലം ചെയ്ത അഭി.ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പൊലീത്തായ്ക്ക് അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് തിരുവല്ല ഡവലപ്പ്മെൻ്റ് സൊസൈറ്റിയുടെ നേതൃത്വത്തിൽ നടത്തിയ “സ്നേഹ പ്രണാമം ” അനുസ്മരണ സമ്മേളനത്തിൽ തിരുവല്ല മുനിസിപ്പൽ ചെയർമാൻ ആർ ജയകുമാർ അധ്യക്ഷത വഹിച്ചു ,ആൻ്റോ ആൻ്റണി എം.പി അനുശോചന പ്രമേയം അവതരിപ്പിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രാജ്യസഭാ മുൻ ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ, മാർത്തോമ്മാ സഭാ നിയുക്ത മെത്രാ പ്പോലീത്താ ഡോ: ഗീവർഗ്ഗീസ് മാർ തിയോഡോഷ്യസ് സഫ്രഗൻ മെത്രാപ്പോലീത്താ ഡോ.യൂഹാനോൻ മാർ ക്രിസോറ്റിമോസ് മെത്രാപ്പോലീത്താ ,ആർച്ച് ബിഷപ്പ് ഡോ: തോമസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ, ഡോ. ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപ്പോലീത്താ ,അക്കീരമൺ കാളിദാസ ഭട്ടതിരി ,തിരുവല്ല മുത്തൂർ ജുമാ മസ്ജിദ് ചീഫ് ഇമാം അബ്ദുൽ സമീഹ് മൗലവി , ചലച്ചിത്ര സംവിധായകൻ ബ്ലസ്സി പവർ വിഷൻ ചെയർമാൻ പാസ്റ്റർ കെ .സി ജോൺ , കെ.പി.സി.സി സെക്രട്ടറി പ്രഫ: സതീഷ് കൊച്ചു പറമ്പിൽ…

Read More

കുവൈറ്റ് സിറ്റി: കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ 10 മാസത്തിനിടെ 13,000-ത്തോളം പ്രവാസികളെ കുവൈത്തിൽ നിന്ന് നാടുകടത്തി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക 90 ശതമാനവും ക്രിമിനൽ കേസുകളുമായി ബന്ധപ്പെട്ട കോടതി വിധികളിലാണ് നാടുകടത്തപ്പെട്ടത്. ബാക്കി 10 ശതമാനം പേരെ നാടുകടത്തിയത് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവുകൾ പ്രകാരമാണ്. കുവൈത്തിലെ 48 ലക്ഷം ജനസംഖ്യയുടെ ഏകദേശം 34 ലക്ഷം പേരും വിദേശികളാണ്.

Read More

തായ്‌പേയ്: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക നേട്ടവുമായി തായ്‌വാൻ. പ്രാദേശിക സമ്പർക്കമില്ലാതെ 200 -ാം ദിനം എന്ന റൊക്കോർഡാണ് തായ്‌വാൻ കൈവരിച്ചിരിക്കുന്നത്. പലരാജ്യങ്ങളിലും കൊറോണയുടെ രണ്ടാം തരംഗം റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് തായ്‌വാൻ നിർണായക നേട്ടം സ്വന്തമാക്കിയത്. ഏപ്രിൽ 12 നാണ് തായ്‌വാനിൽ അവസാനമായി സമ്പർക്ക വ്യാപന കൊറോണ കേസ് റിപ്പോർട്ട് ചെയ്തത്. 553 പേർക്ക് ഇതുവരെ തായ്‌വാനിൽ കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്. ഏഴു പേർക്ക് വൈറസ് ബാധയെ തുടർന്ന് ജീവൻ നഷ്ടപ്പെട്ടു. വൈറസ് വ്യാപനം റിപ്പോർട്ട് ചെയ്യപ്പെട്ടത് മുതൽ ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളും പ്രതിരോധ നടപടികളുമാണ് രോഗവ്യാപനം നിയന്ത്രിച്ച് നിർത്തിയത്. രോഗ വ്യാപനം റിപ്പോർട്ട് ചെയ്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ തായ്‌വാൻ അതിർത്തിയിൽ നിയന്ത്രണം ഏർപ്പെടുത്തുകയും സ്വദേശികളല്ലാത്തവർക്ക് പ്രവേശനം നിഷേധിക്കുകയും ചെയ്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത് പഴുതടച്ച പ്രതിരോധ പ്രവർത്തനങ്ങൾക്കാണ്. സുരക്ഷാ മുൻകരുതലുകൾ പാലിക്കണമെന്ന് ജനങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകുകയും നിയമലംഘം നടത്തുന്നവർക്കെതിരെ കർശന നടപടി…

Read More

കൊച്ചി: സ്വർണകടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ വിധി പറയുന്നത് മാറ്റി. തിങ്കളാഴ്ചത്തേക്കാണ് വിധി പറയാൻ മാറ്റിയിരിക്കുന്നത്. 33 പേജുള്ള രഹസ്യ മൊഴിയുടെ പകർപ്പ് നിയമപരമായ ആവശ്യങ്ങൾക്ക് വിനിയോഗിക്കാനായി നൽകണമെന്നാണ് സ്വപ്‌ന ഹർജിയിൽ ഉന്നയിച്ചിരിക്കുന്നത്.നേരത്തേ കീഴ്‌ക്കോടതി സ്വപ്‌നയുടെ ആവശ്യത്തെ തള്ളിയിരുന്നു. ഇതേ തുടർന്നാണ് സ്വപ്‌നാ ഹൈക്കോടതിയെ സമീപിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അന്വേഷണം പൂർത്തിയാകാതെ മൊഴിപകർപ്പ് നൽകാൻ കഴിയില്ലെന്ന് കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. മൊഴിയിലെ വിവരങ്ങൾ പുറത്താകുന്നത് കേസ് അന്വേഷണത്തെ ബാധിക്കും, അന്തിമമായ റിപ്പോർട്ട് നൽകിയ ശേഷം മൊഴിപകർപ്പ് കൈമാറാമെന്നും കസ്റ്റംസ് ഹൈക്കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിൽ ഒക്ടോബർ 29 ന് നടത്തിയ 10,695 കോവിഡ് പരിശോധനകളിൽ 240 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 61 പേർ പ്രവാസി തൊഴിലാളികളാണ്. 169 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 10 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പുതുതായി 405 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 78,102 ആയി വർദ്ധിച്ചു. നിലവിൽ 19 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,843 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,824 പേരുടെ നില തൃപ്തികരമാണ്. ഇന്നലെ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 317 ആണ്. ആകെ കോവിഡ് ബാധിതർ 81,262 ആണ്. ഇതുവരെ 17,32,371 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (ഒക്ടോബർ 30) വെള്ളിയാഴ്ച്ച കോവിഡ് പരിശോധന നടത്തും. വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ ഡാർ കുലൈബ് സ്പോർട്സ് ക്ലബ് നജ്മ സ്പോർട്സ് ക്ലബ് സീഫ് മാൾ/ ആറാദ് കർസാക്കൻ യൂത്ത് സെന്റർ എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മലയാള സിനിമയിലെ ചില സംവിധായകരിലേക്കും, നടീനടന്മാരിലേക്കും മയക്കുമരുന്ന് കേസിൻറെ അന്വേഷണം എത്തുമെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാര്യർ. ബിനീഷ് കോടിയേരി മഞ്ഞുമലയുടെ ഒരു അറ്റ് മാത്രമാണ്. സിനിമയിലെ മട്ടാഞ്ചേരി മാഫിയ, ഉടൻ തന്നെ കുടുങ്ങുമെന്നും സന്ദീപ് പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബിനീഷ് കൊടിയേരിയുമായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ നിലപാട് വ്യക്തമാക്കണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. ദിലീപിൻറെ വിഷയത്തിൽ നിലപാടെടുത്ത വേഗത ബിനീഷ് കോടിയേരിയുടെ കാര്യത്തിൽ പല പ്രമുഖ നടൻമാർക്കും കാണുന്നില്ല. ബിനീഷ് കോടിയേരിക്ക് അംഗത്വം ഉണ്ടെങ്കിൽ അമ്മയിൽ നിന്നും പുറത്താക്കാൻ ഭാരവാഹികൾ തയ്യാറാവണമെന്നും സന്ദീപ് തുറന്നടിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കോടിയേരി ബാലകൃഷ്ണൻറെ കുടുംബത്തിൻറെ തണലിലാണ് ബംഗ്ലൂരിൽ മയക്കുമരുന്ന് ഇടപാടുകൾ മുഴുവൻ നടക്കുന്നത്. കോടിയേരിയേയും ഭാര്യ വിനോദിനിയേയും ചോദ്യം ചെയ്യണം. കോടിയേരിയുടെ കുടുംബം സമ്പാദിച്ച പണം മുഴുവൻ മകൻ നടത്തിയ മയക്കുമരുന്ന് കച്ചവടത്തിൽ കൂടെയാണ്.

Read More