Author: News Desk

മനാമ. ബഹറൈൻ കെഎംസിസി പേരാമ്പ്ര മണ്ഡലം കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ സി എച് അനുസ്മരണ സമ്മേളനവും സാന്ത്വനം റിലീഫ് സെല്ലിന്റെ ഉത്ഘാടനവും മണ്ഡലം വാട്സ്ആപ് ഗ്രൂപ്പിൽ നടന്നു.  സി എച്ചിന്റെ പാത പിന്തുടർന്ന് കൊണ്ട് പ്രവർത്തന രംഗത്ത് കർമ്മ നിരതരാവാൻ സി എച് അനുസ്മരണ സമ്മേളനം ഉത്ഘാടനം ചെയ്ത കെഎംസിസി സംസ്ഥാന പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ പ്രവർത്തകരെ ആഹ്വാനം ചെയ്തു.പേരാമ്പ്ര ജബലന്നൂർ കോളേജ് പ്രിൻസിപ്പൾ റഫീഖ് സഖരിയാ ഫൈസി സാന്ത്വനം റിലീഫ് ഫണ്ട് ഉൽഘാടനം ചെയ്തു.നാട്ടിലെ നിർദ്ദനരും അശരണരുമായ രോഗികൾക്ക്‌ മരുന്നെത്തിക്കുക എന്നതാണ് സാന്ത്വനം  റിലീഫ് പദ്ധതി കൊണ്ട് കമ്മിറ്റി ഉദ്ദേശിക്കുന്നത് . മണ്ഡലം പ്രസിഡന്റ് മൊയ്തീൻ പേരാമ്പ്ര അധ്യക്ഷനായിരുന്നു.കെഎംസിസി മുൻ സ്റ്റേറ്റ് പ്രസിഡന്റ് എസ് വി ജലീൽ,കെഎംസിസി ജില്ലാ ജനറൽ സെക്രട്ടറിഫൈസൽ കണ്ടിതാഴ,മുസ്ലിം ലീഗ് പേരാമ്പ്ര മണ്ഡലം   ട്രഷറർ ഹമീദ് ആവള എന്നിവർ സംസാരിച്ചു .പേരാമ്പ്ര മണ്ഡലത്തിൽ നീറ്റ് പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ കമ്മിറ്റി അനുമോദിച്ചു. വിജയം നേടിയവർക്ക്…

Read More

തിരുവനന്തപുരം: അതുല്യ ചിത്രകാരൻ രാജാ രവിവർമയുടെ പേരിലുള്ള ഇന്ത്യയിലെ ആദ്യത്തെ ആർട്ട് ഗ്യാലറിയുടെ നിർമാണത്തിന് തിരുവനന്തപുരത്ത് തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിൽ ഉദ്ഘാടനം നിർവഹിച്ചു. രാജാ രവിവർമ വരച്ച യഥാർത്ഥ ചിത്രങ്ങൾ പ്രദർശിപ്പിക്കുന്നതിനാണ് എട്ടു കോടി രൂപ ചെലവിൽ സർക്കാർ ആർട്ട് ഗ്യാലറി നിർമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. രാജാ രവിവർമയുടെ 43 ചിത്രങ്ങളുടെ സംരക്ഷണവും പ്രദർശനവും ഇവിടെ ഉറപ്പുവരുത്തും. മഹാനായ കലാകാരന്റെ ചിത്രങ്ങൾ മിക്കതും കേരളത്തിനും ഇന്ത്യയ്ക്കും നഷ്ടപ്പെട്ടു പോയത് നിർഭാഗ്യകരമാണ്. മിക്ക ചിത്രങ്ങളും ലോകരാജ്യങ്ങളുടെ മ്യൂസിയങ്ങളിൽ വിലപ്പെട്ട മുത്തുകളായി സൂക്ഷിക്കപ്പെടുന്നു. പല ചിത്രങ്ങളും ലക്ഷക്കണക്കിന് ഡോളറിന് ലേലത്തിൽ പോകുന്നു. യഥാർത്ഥത്തിൽ അവയൊക്കെ കേരളത്തിന് അവകാശപ്പെട്ടതാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അഖണ്ഡമായ ഇന്ത്യ എന്ന വീക്ഷണത്തിൽ നിന്നാണ് രാജാ രവിവർമ ശകുന്തള, ദമയന്തി, സീത തുടങ്ങിയ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചത്. ഇതേ ദേശീയബോധമാകണം സ്വരബത്ത് എന്ന സംഗീതോപകരണം വായിക്കുന്ന തമിഴ് സ്ത്രീയെയും പഴത്തട്ടമേന്തി നിൽക്കുന്ന മഹാരാഷ്ട്രക്കാരിയായ…

Read More

മുംബൈ: പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് 14 വയസുള്ളപ്പോൾ ചൂഷണം ചെയ്യപ്പെട്ടതായി പ്രശസ്ത ബോളീവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറഖാന്‍ വെളിപ്പെടുത്തി. കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് തന്നെ ചൂഷണം ചെയ്തതെന്ന് ഇറഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ വെളിപ്പെടുത്തി. ഇറ ഖാൻറെ മാതാപിതാക്കളായ ആമിര്‍ ഖാനും റീന ദത്തയും വിവാഹ മോചനം നേടിയിരുന്നു. ഇറ ഖാനും ജുനൈദുമാണ് ആമിറിൻറെ മക്കള്‍. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വിഷാദ രോഗത്തെ മറികടക്കാനായി നടത്തിയ പോരാട്ടത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോയിലാണ് ഇറ ഖാന്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിവരിച്ചത്. അന്ന് അനുഭവിക്കേണ്ടി വന്നത് എങ്ങനെ ഉള്ളിലൊതുക്കുമെന്ന് അറിയില്ലായിരുന്നു. അയാള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു തുടങ്ങിയ കാര്യങ്ങളും ഇറ ഖാന്‍ പറയുന്നുണ്ട്. എന്നാല്‍, ആരാണ് സംഭവത്തിന് പിന്നിലെന്ന് വെളിപ്പെടുത്താന്‍ ഇറ ഖാന്‍ തയ്യാറായില്ല.

Read More

തിരുവനന്തപുരം: ന്യൂസിലന്റ് മന്ത്രിസഭയിൽ അംഗമായ ആദ്യത്തെ ഇന്ത്യൻ വംശജയായ പ്രിയങ്ക രാധാകൃഷ്ണന് അനുമോദനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ കത്തയച്ചു. കേരളത്തിൽ എറണാകുളം ജില്ലയിലെ പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണനെന്നത് മലയാളികൾക്കൊന്നാകെ അഭിമാനിക്കാവുന്ന കാര്യമാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ദീർഘകാലമായി ലേബർ പാർട്ടിയിൽ പ്രവർത്തിക്കുന്ന പ്രിയങ്കയ്ക്ക് സാമൂഹിക വികസനം, സന്നദ്ധ മേഖല, യുവജനക്ഷേമം എന്നീ വകുപ്പുകളുടെ ചുമതലയാണ് നൽകിയിരിക്കുന്നത്. തൊഴിൽ സഹമന്ത്രി സ്ഥാനം കൂടി  അവർ വഹിക്കുന്നുണ്ട്. കോവിഡ് പ്രതിരോധം വളരെ മികച്ച രീതിയിൽ നടപ്പിലാക്കിയ രാജ്യമാണ് ന്യൂസിലന്റ്. മാതൃകാപരമായ അത്തരം പ്രവർത്തനങ്ങളുമായി ആ രാജ്യത്തിന്റെ വികസനത്തിലും സാമൂഹ്യപുരോഗതിയിലും മികച്ച സംഭാവനകൾ അർപ്പിക്കാൻ മന്ത്രി എന്ന നിലയ്ക്ക് പ്രിയങ്ക രാധാകൃഷ്ണനാകട്ടെ എന്ന് മുഖ്യമന്ത്രി ആശംസിച്ചു.

Read More

എറണാകുളം: എടക്കാട്ടുവയലിലെ തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോം താമസക്കാരില്‍ 16 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വരുമാനദായകമായ തൊഴില്‍ കണ്ടെത്തി കൊടുക്കുന്നതിന് വേണ്ടിയാണ് നിര്‍ഭയ പദ്ധതിയുടെ ഭാഗമായി തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം ആരംഭിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഒരു വര്‍ഷം കൊണ്ട് ഓരോ താമസക്കാര്‍ക്കും പ്രതിമാസം 10,000 രൂപ മുതല്‍ 15,000 രൂപ വരെ വരുമാനം ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. വിമന്‍ ആന്‍ഡ് ചില്‍ഡ്രന്‍ ഹോമുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട കുട്ടികള്‍ക്ക് അവരുടെ അഭിരുചിക്കനുസൃതമായ തൊഴില്‍ മേഖലകളില്‍ പരിശീലനം നല്‍കി പുനരധിവസിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇവര്‍ക്കായി സൗജന്യ താമസം, ജീവിത നൈപുണ്യ വിദ്യാഭ്യാസം, മനശാസ്ത്രപരമായ സമീപനം, തൊഴിലധിഷ്ഠിത നൈപുണ്യവികസനം, യോഗ, വ്യായാമം, ജീവന്‍സുരക്ഷാ സേവനങ്ങള്‍, മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികള്‍ എന്നിവ ഈ…

Read More

ന്യൂഡല്‍ഹി: പഞ്ചസാര ഉപഭോഗം ലോകത്ത് ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയെന്ന് റിപ്പോർട്ട്. രാജ്യത്തെ ജനങ്ങൾ ഭൂരിഭാഗവും പഞ്ചസാര കഴിക്കാൻ ആഗ്രഹിക്കുന്നു. നിലവിലെ രീതി അനുസരിച്ച് പ്രതി ശീർഷ ഉപഭോഗം ഉയർന്നാൽ പ്രതിവർഷം 5.2 ദശലക്ഷം ടൺ ആയി പഞ്ചസാര ഉപഭോഗം ഉയരുമെന്ന് ഭക്ഷ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥൻ സുധാൻഷു പാണ്ഡെ ചൂണ്ടിക്കാട്ടി. മാത്രമല്ല, പഞ്ചസാരയുടെ അമിത ഉപഭോഗം കുറക്കാൻ ശ്രമിക്കുമ്പോൾ രാജ്യത്തെ മില്ലുകൾ ഉപഭോഗം വർധിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. പഞ്ചസാര മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങൾ സൂക്ഷ്മപരിശോധനക്ക് വിധേയമാകുന്ന കാലത്താണ് രാജ്യത്ത് ഉപഭോഗം വർധിച്ചു വരുന്നത്. രാജ്യത്ത് മധുര പലഹാരങ്ങൾ കൂടുതൽ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ വളരെയധികം നടക്കുന്നുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മസ്തിഷ്‌ക ശക്തി, പേശി ഊർജം, ശരീര കോശങ്ങളുടെ ശരിയായ പ്രവർത്തനത്തിലേക്ക് പോകുന്ന എല്ലാ പ്രക്രിയകൾക്ക് ഏറ്റവും അവശ്യ ഘടകമാണ് പഞ്ചസാരയെന്ന് ഇന്ത്യൻ പഞ്ചസാര മിൽസ് അസോസിയേഷൻ അവകാശപ്പെടുന്നത്. പഞ്ചസാരയിലെ കലോറിക്ക് തുല്യമാണ് ഭക്ഷണത്തിലുള്ള കലോറികൾ. കലോറി…

Read More

ബംഗളൂരു: ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടർന്ന് അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരെ നിർണായക വെളിപ്പെടുത്തലുമായി എൻഫോഴ്‌സ്‌മെന്റ്. 2012 മുതൽ 19 വരെ വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കൈമാറിയത് അഞ്ചു കോടിയിലധികം രൂപയാണെന്ന് എൻഫോഴ്‌സ്‌മെന്റ് റിപ്പോർട്ട് നൽകി. ലഹരി മരുന്ന് കച്ചവടത്തിലൂടെയാണ് ഈ പണം സമാഹരിച്ചതെന്നാണ് എൻഫോഴ്‌സ്‌മെന്റിന്റെ നിഗമനം. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 5,17,36,600 രൂപയാണ് വിവിധ അക്കൗണ്ടുകളിലൂടെ ബിനീഷ് കോടിയേരി കൈമാറിയത്. ആദായ നികുതി വകുപ്പിന് നൽകിയ കണക്കുമായി ഒത്തുപോകില്ലെന്നും കോടതിയിൽ ഇഡി വ്യക്തമാക്കി. അനുപ് മുഹമ്മദ്, റിജേഷ് എന്നിവർ ഡയറക്ടർമാരായ ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ ബിനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ്. ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു. ബിനീഷ് കൊക്കെയ്ൻ ഉപയോഗിച്ചെന്നും സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അനധികൃത ലഹരി വ്യാപാരം നടത്തിയെന്നും കർണാടക സ്വദേശിയായ ഒരാൾ മൊഴി നൽകിയിട്ടുണ്ട്. ദുബായിയിൽ ബിനീഷ് പ്രതിയായ ബാങ്ക് തട്ടിപ്പിനെ കുറിച്ചും…

Read More

മനാമ: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ പുനർ മൂല്യനിർണ്ണയ ഫലം പുറത്തു വന്നപ്പോള്‍ ഇന്ത്യന്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉജ്വലമായ നേട്ടം. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥിനി ആരതി ഗോവിന്ദ രാജുവിനു ഇംഗ്ലീഷിൽ പുനര്‍ മൂല്യനിര്‍ണയത്തില്‍ അഞ്ചു മാര്‍ക്ക് അധികമായി കിട്ടിയതോടെ ഈ വിദ്യാര്‍ത്ഥിനി ബഹ്റൈനിലെ ടോപ്പര്‍ പദവിയിലേക്ക് ഉയര്‍ന്നു. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ 500 ൽ 492 മാർക്ക് ( 98.4 ശതമാനം) നേടിയാണ് ആരതി ഗോവിന്ദ രാജു ബഹ്‌റൈന്‍ ടോപ്പറായത്. ഇന്ത്യൻ സ്കൂളിലെ റീലു റെജിക്ക് 98 ശതമാനം മാര്‍ക്കോടെ (490/500) രണ്ടാം സ്ഥാനം ലഭിച്ചു. മറ്റൊരു സ്കൂളിലെ വിദ്യാർത്ഥിയുമായി റീലു രണ്ടാം സ്ഥാനം പങ്കിടുന്നു. ഇന്ത്യൻ സ്കൂളിലെ കെയൂർ ഗണേഷ് ചൗധരി 97.8 ശതമാനം മാര്‍ക്കോടെ (489/500) മൂന്നാം സ്ഥാനത്താണ്. ബഹ്‌റൈന്‍ ടോപ്പർമാരായ മേൽപ്പറഞ്ഞ വിദ്യാർത്ഥികളെല്ലാം ഇന്ത്യന്‍ സ്കൂള്‍ സയൻസ് സ്ട്രീമിൽ നിന്നുള്ളവരാണ്. അതിനാല്‍ സ്കൂളിലെ സയൻസ് സ്ട്രീമിലും അവര്‍ യഥാക്രമം ടോപ്പറായി നിൽക്കുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം…

Read More

തിരുവനന്തപുരം: അന്വേഷണ ഏജന്‍സികള്‍ അടുത്തെത്തിയതോടെ കേന്ദ്ര ഏജന്‍സികളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനാധിപത്യ വ്യവസ്ഥക്കും ഫെഡറല്‍ സംവിധാനത്തിനും കത്തി വെയ്ക്കാന്‍ അന്വേഷണ ഏജന്‍സികള്‍ ശ്രമിക്കരുത്. സംസ്ഥാന സര്‍ക്കാരിന് മുകളില്‍ സര്‍ക്കാരിന്റെ നയങ്ങള്‍ തീരുമാനിക്കുന്നത് തങ്ങളാണെന്ന് അന്വേഷണ ഏജന്‍സികള്‍ ധരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ പദ്ധതികള്‍ക്കെതിരെ അന്വേഷണം വ്യാപിക്കാന്‍ ശ്രമിക്കുന്ന കേന്ദ്രസര്‍ക്കാര്‍ ഏജന്‍സികള്‍ക്കെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി സംസാരിച്ചത്. അന്വേഷണ ഏജന്‍സികള്‍ പ്രൊഫഷണല്‍ വഴികള്‍ വിട്ട് ചിലരുടെ ആഗ്രഹത്തിന്റെ അടിസ്ഥാനത്തില്‍ നീങ്ങുന്നതിനാലാണ് ഈ പ്രതികരണമെന്ന് പിണറായി വിജയന്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കുന്നത് അന്വേഷണ ഏജന്‍സികളല്ല. അവര്‍ പരിധി ലംഘിക്കരുത്. ഇവിടെ എന്തെങ്കിലും ആക്കിക്കളയാം എന്ന് കരുതുന്നവരുടെ താളത്തിനൊത്ത് ഏജന്‍സികള്‍ പ്രവര്‍ത്തിക്കരുതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കള്ളപ്പണ നിരോധന നിയമമാണ് എന്‍ഫോഴ്‌സ്മന്റിന്റെ അധികാര പരിധി. അതിനപ്പുറം നടത്തുന്ന ഇടപെടല്‍ അവര്‍ക്ക് ചെയ്യാന്‍ പറ്റുമോ എന്നത് പരിശോധിക്കേണ്ടി വരും. സര്‍ക്കാരിന്റെ വികസന…

Read More

മനാമ: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച റെസ്റ്റോറന്റ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട് മെന്റ് അടപ്പിച്ചു. കൊറോണ വൈറസിനെതിരായ മുൻകരുതൽ നടപടികളിൽ നിരവധി ലംഘനങ്ങൾ നടത്തിക്കൊണ്ട് പാർട്ടി നടത്തിയതിനാണ് നടപടി. മനാമയിലെ ഒരു ഹോട്ടലിനെതിരെയാണ് നടപടി സ്വീകരിച്ചത്. ആരോഗ്യ മന്ത്രാലയത്തിന്റെയും ബഹ്‌റൈൻ ടൂറിസം ആൻഡ് എക്സിബിഷൻ അതോറിറ്റിയുടെയും സഹകരണത്തോടെയാണ് നടപടി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക

Read More