മുംബൈ: പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് 14 വയസുള്ളപ്പോൾ ചൂഷണം ചെയ്യപ്പെട്ടതായി പ്രശസ്ത ബോളീവുഡ് താരം ആമിര്‍ ഖാന്റെ മകള്‍ ഇറഖാന്‍ വെളിപ്പെടുത്തി. കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് തന്നെ ചൂഷണം ചെയ്തതെന്ന് ഇറഖാന്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച 10 മിനിട്ട് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ വെളിപ്പെടുത്തി. ഇറ ഖാൻറെ മാതാപിതാക്കളായ ആമിര്‍ ഖാനും റീന ദത്തയും വിവാഹ മോചനം നേടിയിരുന്നു. ഇറ ഖാനും ജുനൈദുമാണ് ആമിറിൻറെ മക്കള്‍.
മിഡിൽ ഈസ്റ്റ് ഹോസ്പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക
വിഷാദ രോഗത്തെ മറികടക്കാനായി നടത്തിയ പോരാട്ടത്തെ കുറിച്ച് സംസാരിക്കുന്ന വീഡിയോയിലാണ് ഇറ ഖാന് തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് വിവരിച്ചത്. അന്ന് അനുഭവിക്കേണ്ടി വന്നത് എങ്ങനെ ഉള്ളിലൊതുക്കുമെന്ന് അറിയില്ലായിരുന്നു. അയാള്‍ മനപൂര്‍വ്വം ചെയ്തതാണെന്ന് വിശ്വസിക്കാന്‍ ഒരു വര്‍ഷം വേണ്ടി വന്നു തുടങ്ങിയ കാര്യങ്ങളും ഇറ ഖാന് പറയുന്നുണ്ട്. എന്നാല്‍, ആരാണ് സംഭവത്തിന് പിന്നിലെന്ന് വെളിപ്പെടുത്താന്‍ ഇറ ഖാന് തയ്യാറായില്ല.