Author: News Desk

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 3) ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ബുഡയ്യ ആരോഗ്യ കേന്ദ്രം, ഷെയ്ഖ് സബ ആരോഗ്യകേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. സാർ സ്പോർട്സ് ക്ലബ്, അൽ ജസ്ര യൂത്ത് സെന്റർ, റോയാൻ-സനദ് , ലുലു ഹൈപ്പർ മാർക്കറ്റ്- ഹിഡ് സൂക്ക് വഖിഫ്- ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

തിരുവനന്തപുരം: ലൈഫ് മിഷൻ ക്രമക്കേടിൽ എം. ശിവശങ്കറെ പ്രതി ചേർത്ത സാഹചര്യത്തിൽ മുഖ്യമത്രി പിണറായി വിജയൻ വിജിലൻസ് വകുപ്പ് ഒഴിയണമെന്ന് പ്രതിപക്ഷം. രണ്ട് കാരണങ്ങളാലാണ് മുഖ്യമന്ത്രി വകുപ്പ് പൊഴിയാൻ പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ആരോപണ വിധേയമായ ലൈഫ് മിഷന്റെ ചെയർമാൻ മുഖ്യമന്ത്രിയാണ്. കേസിന്റെ തുടർ നടപടികളുടെ ഭാഗമായി മുഖ്യമന്ത്രിയേയും ചോദ്യം ചെയ്യേണ്ടിവരും. വകുപ്പ് തലവനായ വ്യക്തിയെ ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുന്ന സാഹചര്യം ഒഴിവാക്കുക. മറ്റൊന്ന് മുൻ സർക്കാരിന്റെ കാലത്ത് സമാനമായ സാഹചര്യം ഉണ്ടായപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി വിജിലൻസ് വകുപ്പ് ഒഴിഞ്ഞിരുന്നു. ധാർമ്മികതയുണ്ടങ്കിൽ പിണറായി വിജയനും ഇത് പാലിക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ തിരിഞ്ഞ മുഖ്യമന്ത്രി എന്തുകൊണ്ട് നരേന്ദ്രമോദിയുടെയും അമിത്ഷായുടെയും പേര് പോലും പരാമർശിക്കുന്നില്ല എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. ബിജെപിയുടെ ഏറ്റവും കൂടുതൽ സഹായം തേടിയ വ്യക്തിയാണ് പിണറായി. ലാവ്‌ലിൻ കേസിൽ അടക്കം കേന്ദ്ര സർക്കാരിൻറെ സഹായം പിണറായി വിജയന് കിട്ടി കൊണ്ടിരിക്കുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 2 ന് നടത്തിയ 10,699 കോവിഡ് പരിശോധനകളിൽ 210 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 41 പേർ പ്രവാസി തൊഴിലാളികളാണ്. 162 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 7 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 321 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 79,318 ആയി വർദ്ധിച്ചു. നിലവിൽ 22 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,493 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,471 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 323 ആണ്. ആകെ കോവിഡ് ബാധിതർ 82,133 ആണ്. ഇതുവരെ 17,70,015 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

ലഖനൗ :അമിതാഭ് ബച്ചനെതിരെ കേസ്. ലഖനൗ പൊലീസ് ആണ് കേസ് രജിസ്ടർ ചെയ്തത്. കോൻ ബനേഗ ക്രോർപതിയിൽ നടത്തിയ പരാമർശത്തിനെതിരെ ആണ് കേസ്.അംബേദ്ക്കർ മനുസ്മൃതി കത്തിച്ചു എന്ന പരാമർശം ഹിന്ദു വിരുദ്ധവും തെറ്റായതുമെന്ന് എഫ്.ഐ.ആറിൽ പറയുന്നു. അമിതാഭ് ബച്ചന്റേത് ഇടത് അജണ്ടയെന്ന പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

Read More

തിരുവനന്തപുരം:  സംസ്ഥാനത്ത് സ്‌കൂൾ തുറക്കുന്നത് വൈകും. ഇക്കാര്യത്തിൽ നയപരമായ തീരുമാനമായില്ല. കൊവിഡ് വിദഗ്ധ സമിതിയാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. സംസ്ഥാനത്ത് കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യമാണുള്ളത്. ഈ പശ്ചാത്തലത്തിൽ സ്‌കൂളുകൾ തുറക്കുന്നത് പ്രായോഗികമല്ല. കൊവിഡ് മാനദണ്ഡപ്രകാരം ക്ലാസ് തുടങ്ങാൻ സജ്ജമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുണ്ട്. സാമൂഹിക അകലം പാലിച്ച് ക്ലാസുകൾ തുടങ്ങാമെന്നും വിദഗ്ധ സമിതി വ്യക്തമാക്കുന്നു. എന്നാൽ കൊവിഡ് വിദഗ്ധ സമിതിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. സ‌കൂളുകൾ തുറക്കേണ്ടതിന്റെ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തി വിവിധ സമിതികളുടെ ശുപാർശ സർക്കാരിന്റെ മുന്നിലുണ്ട്. ഇൗ ശുപാർശകൾ കൊവിഡ് വിദഗ്ധ സമിതിക്ക് കൈമാറി. അന്തിമ തീരുമാനം ഉടൻ ഉണ്ടാകുമെന്നാണ് സൂചന.

Read More

ആലപ്പുഴ: ഗായകൻ വിജയ് യേശുദാസ് സഞ്ചരിച്ച കാർ ആലപ്പുഴ തുറവൂരിൽ വച്ച് മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.വിജയ് യേശുദാസാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽ രണ്ട് വാഹനങ്ങളുടേയും മുൻഭാഗം തകർന്നു. ആർക്കും സാരമായി പരിക്കേറ്റിട്ടില്ല. കഴിഞ്ഞ ദിവസങ്ങളിൽ വിജയ് ഇനി മലയാളത്തിൽ പാടില്ലായെന്നും, ദൈവവിശ്വാസമില്ലായെന്നുമുള്ള തുറന്നു പറച്ചിൽ ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.

Read More

വയനാട്:  വയനാട്ടിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ മാവോയിസ്റ്റ് കൊല്ലപ്പെട്ടു. പടിഞ്ഞാറത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഏറ്റുമുട്ടൽ നടന്നത്. പട്രോളിംഗിനിറങ്ങിയ തണ്ടർബോൾട്ടുമായി ഏറ്റുമുട്ടൽ ഉണ്ടാകുകയായിരുന്നു. മാവോയിസ്റ്റിന്റെ മരണം പൊലീസ് സ്ഥിരീകരിച്ചു. അൽപസമയം മുൻപാണ് സംഭവം. മീൻമുട്ടി വാളാരംകുന്ന് മേഖലയിലാണ് സംഘർഷം നടന്നത്. വെടിവയ്പ് തുടരുന്നതായാണ് വിവരം.

Read More

ദുബായ്: മുൻ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വാട്സൺ സജീവ ക്രിക്കറ്റിൽ നിന്നും വിരമിച്ചു. ക്രിക്കറ്റിൻ്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുന്നതായി വാട്സൺ ചെന്നൈ സൂപ്പർ കിംഗ്സിലെ സഹതാരങ്ങളെ അറിയിച്ചിരിക്കുകയാണ്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ അവസാന മത്സരത്തിന് ശേഷമായിരുന്നു താരത്തിന്റെ തീരുമാനം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക നേരത്തെ, അന്താരാഷ്ട്ര കരിയര്‍ അവസാനിപ്പിച്ച 39കാരനായ വാട്‌സണ്‍ വിവിധ ഫ്രാഞ്ചൈസി ലീഗുകളില്‍ കളിച്ചുവരികയായിരുന്നു. 2018ല്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരില്‍ നിന്നാണ് അദ്ദേഹം ചെന്നൈയിലെത്തിയത്. 2018ല്‍ ചെന്നൈ ഐപിഎല്‍ കിരീടം ചൂടിയപ്പോൾ ഫൈനലില്‍ വാട്സണ്‍ സെഞ്ച്വറി നേടിയിരുന്നു. പ്രഥമ ഐപിഎല്‍ സീസണിൽ രാജസ്ഥാന്‍ റോയല്‍സിനു വേണ്ടിയാണ് വാട്സൺ കളത്തിലിറങ്ങിയത്. രാജസ്ഥാൻ കപ്പുയർത്തിയപ്പോൾ നിർണായകമായത് വാട്സൻ്റെ ഓൾ റൗണ്ട് മികവായിരുന്നു.145 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നും 29.90 ശരാശരിയില്‍ 3874 റണ്‍സും 92 വിക്കറ്റുകളും വാട്സൺ നേടിയിട്ടുണ്ട്. 4 സെഞ്ചുറിയും 21 അര്‍ധ സെഞ്ചുറിയും അദ്ദേഹം സ്വന്തമാക്കി. പുറത്താകാതെ നേടിയ 117 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.…

Read More

തിരുവനന്തപുരം: കേരളപ്പിറവി ദിനാചരണത്തോടനുബന്ധിച്ച് നിയമസഭയിൽ ഉണരുന്ന വായന വളരുന്ന മലയാളം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ശങ്കരൻ തമ്പി മെമ്പേഴ്സ് ലോഞ്ചിൽ നടന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. നിയമസഭ ഓൺലൈൻ പുസ്തക പ്രദർശനവും മലയാളഭാഷാ വികാസത്തിൽ ലൈബ്രറിക്കുള്ള പങ്കിനെപ്പറ്റി വെബിനാറും പരിപാടിയോടനുബന്ധിച്ച് നടന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പാർലമെന്ററി നിയമകാര്യ മന്ത്രി എ.കെ. ബാലൻ, സാഹിത്യകാരൻ ഏഴാച്ചേരി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മറ്റ് മന്ത്രിമാർ, നിയമസഭാ സമാജികർ എന്നിവർ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. നിയമസഭ സെക്രട്ടേറിയറ്റ് തയ്യാറാക്കിയ കേരളം പാസ്സാക്കിയ നിയമങ്ങൾ-പ്രഭാവപഠനങ്ങൾ, പതിമൂന്നാം കേരള നിയമസഭ-ഒരു അവലോകനം, നാഷണൽ സ്റ്റുഡന്റ്‌സ് പാർലമെന്റ് കേരളം-2019 സുവനീറുകൾ എന്നിവയുടെ പ്രകാശനം സ്പീക്കർ നിർവഹിച്ചു.  നിയമസഭാ സെക്രട്ടേറിയറ്റിലെ ഔദ്യോഗിക ഭാഷാ വകുപ്പുതല സമിതി ജീവനക്കാർക്കായി സംഘടിപ്പിച്ച 2019-ലെ ഭരണഭാഷാ സേവന പുരസ്‌കാര വിതരണവും നടന്നു. മാണി സി.കാപ്പൻ എം.എൽ.എ.,  നിയമസഭ സെക്രട്ടറി…

Read More

മനാമ: അൽ റവാബി പ്രൈവറ്റ് സ്കൂൾ മുൻകരുതൽ നടപടിയുടെ ഭാഗമായി പത്തുദിവസത്തേക്ക് അടച്ചിടാൻ ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു. ഇന്ന് മുതൽ പത്ത് ദിവസത്തേക്ക് സ്കൂളിലെ ക്ലാസുകൾ നിർത്തിവച്ചുകൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം അസിസ്റ്റന്റ് അണ്ടർസെക്രട്ടറിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. വിദ്യാഭ്യാസ മന്ത്രാലയവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണ് തീരുമാനം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അടച്ചിട്ടിരിക്കുന്ന പത്തു ദിവസവും വിദ്യാർത്‌ഥികൾക്ക് ഓൺലൈനിലൂടെയായിരിക്കും കേസുകൾ നൽകുക. ഈ കാലയളവിൽ കേസുകളൊന്നും കണ്ടെത്തിയിട്ടില്ലെങ്കിൽ മാത്രമാണ് ക്ലാസുകൾ ആരംഭിക്കുക. സ്കൂൾ വീണ്ടും തുറക്കുന്നതിന് ആരോഗ്യ മന്ത്രാലയമാണ് തീരുമാനമെടുക്കുക.

Read More