
തിരുവനന്തപുരം: രണ്ട് മാസം മുമ്പ് തിരുവനന്തപുരത്ത് നിന്ന് കാണാതായ യുവതിയെ താമരശ്ശേരിയിലെ മസാജ് സെന്ററിൽ കണ്ടെത്തി. ഏപ്രിൽ 12ന് വർക്കലയിൽ നിന്നാണ് യുവതിയെ കാണാതായത്. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് യുവതിയെ കണ്ടെത്തിയത്. രണ്ടാഴ്ച മുമ്പാണ് യുവതി താമരശ്ശേരിയിലെ സ്ഥാപനത്തിൽ എത്തിയതെന്ന് സ്ഥാപന ഉടമകൾ പൊലീസിനോട് അറിയിച്ചു.


