Author: News Desk

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് അവസാന ദിനമായ നാളെ ഡൊണാള്‍ഡ് ട്രംപിനും ജോ ബൈഡനും നിര്‍ണ്ണായകമായ ദിനമാണ്. ലോകത്തെ മുഴുവന്‍ സാമ്പത്തിക പ്രതിരോധ പ്രവര്‍ത്തനങ്ങളും നിയന്ത്രിച്ചുകൊണ്ട് അമേരിക്ക മുന്നേറിയതും വിദേശകാര്യനയങ്ങളുടെ കരുത്തുമാണ് ട്രംപ് മുന്നോട്ട് വയ്ക്കുമ്പോൾ, കൊറോണ പ്രതിരോധത്തിലെ പാളിച്ചയും വര്‍ണ്ണവെറി പ്രശ്‌നങ്ങളും ഉയര്‍ത്തികാട്ടിയാണ് ജോ ബൈഡന്‍ നീങ്ങുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇതുവരെ 9 കോടി വോട്ടര്‍മാര്‍ വോട്ട് ചെയ്തുകഴിഞ്ഞു. കൊറോണ വ്യാപനം വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ അവസാന നിമിഷവും പൊതു സമൂഹത്തിനിടയില്‍ ആരോഗ്യരംഗത്തെ ചലനങ്ങള്‍ സ്വാധീനിക്കും. ബൈഡന്റെ ശക്തമായ അനുയായി ഇന്ത്യന്‍ വംശജയും വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമലാ ഹാരിസിൻറെ പ്രചാരനാവും ഏറെ ശക്തമായിരുന്നു.

Read More

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ വിചാരണ വെള്ളിയാഴ്ചവരെ മരവിപ്പിച്ചു. ഹൈക്കോടതിയുടേതാണ് നടപടി. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും. വിചാരണ കോടതിയുടെ വീഴ്ചകൾ ചൂണ്ടിക്കാട്ടി സർക്കാർ സത്യവാങ്മൂലം സമർപ്പിച്ച പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ നടപടി.വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സർക്കാർ ചൂണ്ടിക്കാട്ടിയത്. കേസിലെ മുഖ്യ സാക്ഷികളിൽ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സർക്കാർ ചൂണ്ടിക്കാട്ടി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കേസിലെ എട്ടാം പ്രതി ദിലീപ് മകളെ ഉപയോഗിച്ച് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു മഞ്ജുവിന്റെ മൊഴി. വിചാരണ കോടതി ഇത് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് സർക്കാർ ഹൈക്കോടതിയെ അറിയിച്ചത്. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ല. പല കാര്യങ്ങളും കണ്ടില്ലെന്ന് നടിച്ചു. നടിയെ വകവരുത്തുമെന്ന് ദിലീപ് ഭാമയോട് പറഞ്ഞുവെന്ന മൊഴി കേട്ടറിവ് മാത്രമല്ലേയെന്ന് കോടതി ചോദിച്ചു. പല സാക്ഷികളെയും അപമനിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി വ്യക്തമാക്കി. അതിനിടെ കോടതി നിഷ്പക്ഷമല്ലെന്ന് പറയാനാകുമോ എന്ന് ഹൈക്കോടതി ചോദിച്ചു. ഇതിന് പിന്നാലെയാണ് വെള്ളിയാഴ്ച…

Read More

ലക്‌നൗ: ഡബ്ബിങ് ആര്ടിസ്റ് ഭ്യാഗ്യലക്ഷ്മിയും കൂട്ടരും സോഷ്യൽ മീഡിയയിൽകൂടി ശല്യം ചെയ്ത വിജയ് നായരെ അക്രമിച്ചപോലെ സ്ത്രീകളെ ശല്യം ചെയ്ത ഉത്തർപ്രദേശിലെ കോൺഗ്രസ് ലാവ് ജില്ലാ കോൺഗ്രസ് അദ്ധ്യക്ഷൻ അനൂജ് മിശ്രയെ രണ്ടു സ്ത്രീകൾ മർദ്ദിച്ചു. നിരന്തരമുള്ള ശല്യം സഹിക്കാനാവാതെയാണ് പ്രിതകരിച്ചതെന്ന് സ്ത്രീകൾ പറഞ്ഞു. https://twitter.com/i/status/1322812200340258818 ഇതിന്റെ വീഡിയോ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഉത്തർപ്രദേശ് കോൺഗ്രസ് അദ്ധ്യക്ഷനോട് പരാതിപ്പെട്ടെങ്കിലും അനൂജ് മിശ്രയ്‌ക്കെതിരെ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ലെന്നും അതുകൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നും സ്ത്രീകൾ പറയുന്നു.

Read More

മനാമ: മുൻ അന്തർ ദേശീയ കായിക താരവും, കോഴിക്കോട് ജില്ലാ അത് ലറ്റിക്സ് അസ്സോസിയേഷൻ ജോയിന്റ് സെക്രട്ടറിയുമായിരുന്ന വി.വി. വിനോദ് കുമാറിന്റെ ഒന്നാം ചരമ വാർഷിക ദിനത്തിൽ പീപ്പിൾസ്‌ ഫോറം ബഹ്‌റൈൻ അനുസ്‌മരിച്ചു. ദേശീയ അന്തർദേശീയ കായിക മത്സരങ്ങളിൽ നിരവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയിട്ടുള്ള വിനോദിന്റെ വേർപാടിലൂടെ പ്രഗത്ഭനായ ഒരു അത്‍ലറ്റിനെയാണ് നമുക്ക് നഷ്ട്ടമായതെന്നും അനുസ്മരണ യോഗത്തിൽ മുഖ്യ രക്ഷാധികാരി പമ്പാവാസൻ നായർ അറിയിച്ചു. പീപ്പിൾസ് ഫോറം ജനറൽ സെക്രട്ടറി വി.വി ബിജുകുമാർ വിനോദിന്റെ സഹോദാരനാണ്.

Read More

കോഴിക്കോട്: മുൻ അന്തർ ദേശീയ കായിക താരവും, കോഴിക്കോട് ജില്ലാ അത് ലറ്റികസ് അസ്സോസിയേഷൻ ജോയ്ന്റ സെക്രട്ടറിയുമായിരുന്ന വി.വി. വിനോദ് കുമാറിന്റ ഒന്നാം ചരമ വാർഷിക ദിനത്തിൽ, ഇപ്പോഴത്തെ കോവിഡിന്റ പശ്ചാത്തലത്തിൽ, കോഴിക്കോട് ജില്ലാ അത് ലറ്റികസ് അസ്സോസിയേഷന്റ നേതൃത്വത്തിൽ ഓൺലൈൻ അനുസ്മരണ സൂം മീറ്റിംഗ് സംഘടിപ്പിച്ചു. കോഴിക്കോട് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡണ്ട് ഒ. രാജഗോപാൽ അനുസ്മരണ സൂം മീറ്റിംഗ് ഉൽഘാടനം ചെയ്തു. കേരള സ്പോർസ് കൗൺസിൽ മെമ്പറും , ജില്ലാ അത് ലറ്റികസ് അസ്സോസിയേഷൻ പ്രസിഡണ്ടുമായ ടി.എം. അബ്ദുറഹിമാൻ അദ്ധ്യക്ഷത വഹിച്ചു. വിനോദിന്റ സഹപാടിയും , മുൻ അന്തർദേശിയ കായിക താരവുമായ പി.ജെ. അഗസ്റ്റ്സ് അനുസ്മരണ പ്രഭാഷണം നടത്തി. അത് ലറ്റിക്സ് കോച്ച് ടോമി ചെറിയാൻ, വിനോദിന്റെ സഹ കായിക താരങ്ങളായ കെ. പ്രമീള, ദേശീയ വോളി ബോൾ താരം മനോജ്‌ കുമാർ . പി , പി മുഹമ്മദ്‌ ഇസ്ഹാഖ്, പി . ഷഫീക്, എന്നിവർ സംസാരിച്ചു.…

Read More

തിരുവനന്തപുരം: ഭരണരംഗത്ത് മലയാളം ഉപയോഗിക്കാൻ എല്ലാ ഉദ്യോഗസ്ഥരും ശ്രദ്ധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലയാളദിന സന്ദേശം ഓൺലൈനിൽ നൽകുകയായിരുന്നു അദ്ദേഹം. ഭരണഭാഷയായി മലയാളം ഉപയോഗിക്കാത്തവർക്കെതിരെ ആവശ്യമെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കാൻ സർക്കാർ മടിക്കില്ല. സാധാരണക്കാരായ ജനങ്ങളെ സേവിക്കാനാണ് പി. എസ്. സി മുഖേന സർക്കാർ ഉദ്യോഗസ്ഥരെ നിയമിക്കുന്നത്. അതിനാൽ സർക്കാർ സംവിധാനത്തിലേക്ക് വരുന്നവർ മലയാളത്തിൽ നന്നായി ആശയവിനിമയം നടത്താൻ കഴിയുന്നവരാകണം. ഇംഗ്‌ളീഷും ന്യൂനപക്ഷ ഭാഷകളും ഉപയോഗിക്കേണ്ടിവരുന്ന സാഹചര്യത്തിലൊഴിലെ ഫയലുകൾ മലയാളത്തിൽ കൈകാര്യം ചെയ്യാൻ സർക്കാർ ഉദ്യോഗസ്ഥർക്ക് ബാധ്യതയുണ്ട്. ഈ വ്യവസ്ഥകൾ കർശനമായി പാലിക്കാനാണ് നിർദ്ദേശം നൽകിയിട്ടുള്ളത്. എന്നാൽ ചില വകുപ്പുകൾ പാലിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഏതു രാജ്യത്തെയും ഭാഷയുടെ വികസനവും ഭരണഭാഷയുടെ വികസനവും പരസ്പരപൂരകമാണ്. മലയാള ഭാഷയുടെ നിലനിൽപിനായി അടിസ്ഥാനപരമായ നിയമനിർമാണം നടത്താനായതിന്റെ സന്തോഷത്തിലാണ് കേരള സർക്കാർ. കേരളത്തിലെ കുട്ടികൾക്ക് മാതൃഭാഷ പഠനം ഉറപ്പുവരുത്താനാണ് 2017ൽ മലയാള ഭാഷ പഠന ആക്ട് പാസാക്കിയത്.…

Read More

മനാമ: ബഹ്റൈൻ പ്രവാസിയും അടൂർ സ്വദേശിയുമായ സുനിൽ ജോർജ്ജ് ബഹ്റൈനിൽ നിര്യാതനായി. ഹൃദയാഘാതം കാരണം സൽമാനിയ ആശുപത്രിയിൽ വെച്ച് ഇന്ന് വൈകീട്ടായിരുന്നു മരണം. 38 വയസായിരുന്നു പ്രായം. ഭാര്യ ബെദയും ഏഴ് വയസ് പ്രായമുള്ള മകൾ എഞ്ചൽ എന്നിവർ നാട്ടിലാണ്. പതിനഞ്ച് വർഷമായി ബഹ്റൈനിലുള്ള പരേതൻ ലിങ്ക്സ് കന്പനിയിൽ സെയിൽസ് ആന്റ് മാർക്കറ്റിങ്ങ് ഓഫീസർ ആയി ജോലി ചെയ്യുകയായിരുന്നു.

Read More

മനാമ: സൽമാനിയ സെഗയ ഹാളിൽ വച്ചു ബഹറിനിലെ പ്രമുഖ സാമൂഹിക പ്രവർത്തകനും പത്തനംതിട്ട കുമ്പനാട് സ്വദേശിയും ആയ വേൾഡ് മലയാളി കൗൺസിൽ ട്രഷറർ മോനി ഒടികണ്ടത്തിൽ നിർവഹിച്ചു. മോനി ഒടികണ്ടത്തിൽ മിനിസ്ട്രി ഓഫ് ഇന്റീരിയർ ബഹറൈൻ ഉദ്യോഗസ്ഥനും, കെ. സി. ഈ. സി. ട്രഷറർ, സെന്റ് പോൾസ് മാർത്തോമ പാരിഷ് വൈസ് പ്രസിഡന്റ് , ഫ്രണ്ട്സ് ഓഫ് ബഹറൈൻ രക്ഷാ ധികരി എന്നീ നിലകളിലും പ്രവർത്തിച്ചു വരുന്നു. പ്രവാസ ജീവിത യാത്രയിലും സ്വന്തം നാടിനെയും സംസ്കാരത്തെയും മറന്നു പോകാതെ പുതു തലമുറയ്ക്ക് നമ്മുടെ ജന്മ നാടിന്റെ മഹത്വം പകർന്നു നൽകണം എന്നും അസോസിയേഷന്റെ പ്രവർത്തങ്ങൾ പ്രവാസികൾക്ക് വേണ്ടി അവരുടെ പ്രശ്നങ്ങളിൽ ഇറങ്ങി അവരുടെ ശബ്ദം ആയി മാറാൻ കഴിയണം എന്ന് ഉദ്ഘാടന സന്ദേശത്തിൽ അദ്ദേഹം അറിയിച്ചു. അസോസിയേഷൻ കൺവീനർ വിഷ്ണു വി അധ്യക്ഷത വഹിച്ച ചടങ്ങിൽ രാജു കല്ലുംപുറം(OICC ബഹ്‌റൈൻ), സുബൈർ കണ്ണൂർ(പ്രതിഭ ബഹ്‌റൈൻ), പ്രവീൺ നായർ(സംസ്കൃതി ബഹ്‌റൈൻ), വര്ഗീസ് മൂഡിയിൽ…

Read More

മനാമ: ഇന്തൃന്‍ സ്കൂളിന്‍റെ ചരിത്രത്തിലാദൃമായി ഒരു മോഷണം നടന്നിട്ട് സിസി കൃാമറയിലൂടെ കുറ്റവാളിയെ പിടിക്കപ്പെട്ടപ്പോള്‍ ജീവനക്കാരന്‍ അതേറ്റു പറഞ്ഞിട്ടും ഈ രാജൃത്തെ നിയമപ്രകാരം അദ്ദേഹത്തിന് ലഭിച്ചേക്കാവുന്ന വലിയ ശിക്ഷയില്‍ നിന്നും അദ്ദേഹത്തെ സംരക്ഷിക്കാന്‍ സഹായിയായി നിന്ന ജീവനക്കാരനെ നാടുകടത്തുകയും ചെയ്തിട്ട് വീണ്ടും അസതൃ പ്രചരണം നടത്തുന്ന നീചമായ രീതി നിര്‍ത്തുകയും ഇന്ത്യൻ സ്കൂൾ ചെയര്‍മാൻ മാനൃത പാലിച്ച് പൊതു സമൂഹത്തോടും രക്ഷിതാക്കളോടും മാപ്പു പറഞ്ഞ് രാജിവെച്ചൊഴിയണമെന്ന് ഇന്തൃന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ പത്രകുറിപ്പിലൂടെ ആവശൃപ്പെട്ടു. സ്കൂളില്‍ ചരിത്രത്തിലാദൃമായ് മോഷണം നടന്നത് ഈ ഭരണ സമിതിയുടെ കാലയളവിലാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കഴിഞ്ഞ ജനറല്‍ ബോഡിയില്‍ രക്ഷിതാക്കള്‍ മോഷ്ടാവിന്‍റെ പേരും വിവരവും ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ താങ്കള്‍ അത് പറയാന്‍ വിമുഖത കാട്ടുകയും രക്ഷിതാക്കളെ അധികാരത്തിന്‍റെ ബലവും ധാര്‍ഷ്ടൃവും ഉപയോഗിച്ച് മൗനിതരാക്കുകയും ചെയ്തതിന്‍റെ ദൃശൃങ്ങള്‍ നശിപ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ സീസി ക്യാമറയില്‍ ഇന്നും ആര്‍ക്കും വൃക്തമാകുമെന്നാണ് ജനറല്‍ ബോഡിയില്‍ പങ്കെടുത്ത രക്ഷിതാക്കൾ…

Read More

മനാമ: പ്രവാസികളുടെയും അവരുടെ കുടുംബങ്ങളുടെയും സാമൂഹിക, സാമ്പത്തിക, സാംസകാരിക, ആത്മീയ വികസനത്തിന് വേണ്ടി നിലകൊള്ളുന്ന ആലപ്പുഴ രൂപത പ്രവാസി കാര്യ കമ്മീഷന്റെ ബഹ്റൈൻ യൂണിറ്റിന്റെ ഉത്ഘാടനവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ കോവിഡ്‌ പ്രോട്ടോകോൾ പ്രകാരം സൂം മീറ്റിങ്ങിലൂടെ നടന്നു. പുതിയ ഭാരവാഹികളായി ജോൺസൻ ജോസഫ് തേറാത്ത് ( ഫോർട്ട് കൊച്ചി) കോഡിനേറ്ററായും പീറ്റർ സോളമൻ വാഴക്കൂട്ടത്തിൽ (വാടയ്ക്കൽ) കൺവീനറായും തിരഞ്ഞെടുത്തു. 1. സനു ജോൺ കാക്കരിയിൽ (അർത്തുങ്കൽ), 2. റോയി തോബിയാസ് കാക്കരിയിൽ (വാടയ്ക്കൽ), 3.ജിജോ ഡോമിനക്ക് കുരിശിങ്കൽ (തുമ്പോളി) എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും തിരഞ്ഞെടുത്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക യോഗത്തിന് ജോൺസൻ ജോസഫ് സ്വാഗതം പറഞ്ഞു. യൂണിറ്റിന്റെ ഉത്ഘാടനം: ഫാ.തോമസ് ഷൈജു (അന്തർ ദേശിയ പ്രവാസ്യ കാര്യ കമ്മീഷൻ സെൻട്രൽ കമ്മറ്റിയുടെ ഡയറക്ടർ ) നിർവഹിച്ചു. അന്തർദേശീയ പ്രവാസികാര്യ കമ്മീഷൻ സെൻട്രൽ കമ്മിറ്റി കോഡിനേറ്ററും മുൻ എംപിയുമായ ഡോ:കെ.എസ് മനോജ് (ഒമാൻ)…

Read More