Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4,138 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 21 മരണങ്ങളും സംസ്ഥാനത്ത് ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 3,599 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. 438 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 47 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,345 സാമ്പിളുകളാണ് പരിശോധന നടത്തിയത്. ഇന്ന് 7,108 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്ന് 7,108 പേർ രോഗമുക്തി നേടിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. എറണാകുളം 518, തൃശൂർ 943, കോഴിക്കോട് 576, കൊല്ലം 350, ആലപ്പുഴ 498, തിരുവനന്തപുരം 361, മലപ്പുറം 467, പാലക്കാട് 286, കോട്ടയം 246, കണ്ണൂർ 195, പത്തനംതിട്ട 44, ഇടുക്കി 60, കാസർകോട് 58, വയനാട് 46 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

Read More

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കു മരുന്ന് കേസിൽ ദീപികാ പദുക്കോണിന്റെ മാനേജർ കരിഷ്മ പ്രകാശ് ഒളിവിൽ. കേസുമായി ബന്ധപ്പെട്ട് നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ കരിഷ്മാ പ്രകാശിനെ ചോദ്യം ചെയ്യാനായി ഒക്ടോബർ 27 ന്  വിളിപ്പിച്ചിരുന്നതായും,  ഇവരെ കുറിച്ച് വിവരമൊന്നുമില്ലെന്ന് എൻസിബി ഉദ്യോഗസ്ഥർ വ്യക്തമാക്കി. കേസുൂമായി ബന്ധപ്പെട്ട് നേരത്തെ കരിഷ്മയെ എൻസിബി ചോദ്യം ചെയ്തിരുന്നു.

Read More

കൊച്ചി: ബിനീഷ് കോടിയേരിയെ ബെംഗളൂരു ലഹരിമരുന്നു കടത്തു കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്ത സാഹചര്യത്തിൽ താര സംഘടനയായ അമ്മ തുടർ നടപടി ചർച്ചചെയ്യാൻ അടിയന്തിര യോഗം ചേരും. നിലവിൽ അമ്മയുടെ ആജീവനാന്ത അംഗത്വമുള്ള ബിനീഷ് കോടിയേരി 2009ലാണ് അമ്മയിൽ അംഗമാകുന്നത്. അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ സൗകര്യം പരിഗണിച്ചായിരിക്കും യോഗം. ബിനീഷ് കോടിയേരിയെ അംഗത്വത്തിൽ നിന്ന് സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും.

Read More

റൊഹാനീ ബാബാ: അഫ്ഗാനിൽ ഭീകരർ നടത്തിയ സ്‌ഫോടന പരമ്പരകളില്‍ 15 പേര്‍ കൊല്ലപ്പെട്ടു.അഫ്ഗാന്‍ സേനയ്ക്ക് നേരെ നടന്ന ബോംബാക്രമണത്തിലാണ് 15 പേര്‍ കൊല്ലപ്പെട്ടത്. പക്തിയ പ്രവിശ്യയിലെ റൊഹാനീ ബാബ മേഖലയിലെ ചെക്‌പോസ്റ്റിലുണ്ടായിരുന്നവരാണ് സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ടത്. പക്തിയാ മേഖലയിലും കാബൂള്‍ സര്‍വ്വകലാശാലയിലും സ്‌ഫോടനം നടന്നതായാണ് വിവരം. അഫ്ഗാന്‍-ഇറാന്‍ പ്രതിനിധി സംഘങ്ങള്‍ സര്‍വ്വകലാശാലയില്‍ ഒരു പുസ്തകപ്രകാശനത്തിനെത്തിയ സന്ദര്‍ഭത്തിലാണ് സ്‌ഫോടനം നടന്നിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 2) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ശൈഖ് സൽമാൻ ആരോഗ്യ കേന്ദ്രം, ഈസ ടൗൺ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. ഗോസി ഷോപ്പിംഗ് മാൾ, അൻസാർ ഗാലറി, അൽ നാസർ ക്ലബ്, അസ്കർ യൂത്ത് സെന്റർ എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മ​നാ​മ: ഉ​മ്മു​ല്‍ ഹ​സം പെ​ട്രോ​ള്‍പ​മ്പി​ലു​ണ്ടാ​യ എ​ണ്ണ​ച്ചോ​ര്‍ച്ച നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി​യ​താ​യി സി​വി​ല്‍ ഡി​ഫ​ന്‍സ് വി​ഭാ​ഗം അ​റി​യി​ച്ചു. സിവിൽ ഡിഫൻസ് ടീമുകളും ബഹ്‌റൈൻ പെട്രോളിയം കമ്പനിയും (ബാപ്കോ) തമ്മിലുള്ള സഹകരണത്തിലൂടെയാണ് ചോർച്ചയുടെ ഉറവിടം കണ്ടെത്തിയത്. വിവരം ലഭിച്ചയുടനെ 8 വാഹനങ്ങളും 27 ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘം സ്‌ഥലത്തെത്തി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പൊതു സുരക്ഷാ മേധാവി ലഫ്. ജനറൽ താരിഖ് അൽ ഹസ്സൻ ഉം അൽ ഹസ്സനിലെ ജുഫെയർ ഇന്ധന സ്റ്റേഷനിൽ പെട്രോൾ ചോർന്ന സ്ഥലത്ത് പരിശോധ നടത്തി. സ്ഥലം സുരക്ഷിതമാക്കുന്നതും സ്റ്റേഷനും സമീപ പ്രദേശങ്ങളും ഭാഗികമായും താൽക്കാലികമായും ഒഴിപ്പിക്കുന്നതുൾപ്പെടെ സുരക്ഷാ നടപടിക്രമങ്ങൾസ്വീകരിച്ചതായി അദ്ദേഹം പറഞ്ഞു.

Read More

ഓക്‌ലാന്റ്: ന്യൂസിലാന്റിലെ ജെസീന്ത ആർഡേണ്‍ മന്ത്രിസഭയിലാണ് ഇന്ത്യന്‍ വംശജ അംഗമായി ഉള്ളത്. ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ പ്രിയങ്കാ രാധാകൃഷ്ണനാണ് മന്ത്രിയാകുന്നത്. സാമൂഹ്യ വികസനം, യുവജനക്ഷേമം, സന്നദ്ധമേഖല എന്നീ വകുപ്പുകളുടെ സംയുക്ത ചുമതലയാണ് പ്രിയങ്കയ്ക്ക് ലഭിച്ചത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക കഴിഞ്ഞ പാര്‍ലമെന്റില്‍ അസിസ്റ്റന്റ് സ്പീക്കര്‍ പദവിയും വഹിച്ചിരുന്ന പ്രിയങ്കാ രാധാകൃഷ്ണന്‍ എറണാകുളം ജില്ലയിലെ പറവൂര്‍ സ്വദേശിനിയാണ്. ക്രൈസ്റ്റ് ചർച്ച് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാര്‍ഡ്സണാണ് പ്രിയങ്കയുടെ ഭർത്താവ്. 14 വര്‍ഷത്തോളമായി ലേബര്‍ പാര്‍ട്ടി പ്രവര്‍ത്തകയാണ് പ്രിയങ്ക.

Read More

ന്യൂഡൽഹി : രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണത്തിൽ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,230 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിതരുടെ എണ്ണം 82,29,313 ആയി. രോഗബാധിതരിൽ 75 ലക്ഷത്തിലധികം പേരാണ് കോവിഡ് ഭേദമായി ആശുപത്രിവിട്ടത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 53,285 പേർ കൂടി ആശുപത്രിവിട്ടതോടെ ആകെ രോഗമുക്തരുടെ എണ്ണം 75,44,798 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 91.68 ശതമാനമാണ്. നിലവിൽ 5,61,908 പേരാണ് രാജ്യത്ത് ചികിത്സയിൽ കഴിയുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പുതുതായി കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിന് പുറമേ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിലും കുറവ് ഉണ്ടായിട്ടുണ്ട്. നിലവിൽ അഞ്ഞൂറിൽ താഴെ മരണങ്ങൾ മാത്രമാണ് റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 496 മരണങ്ങളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇതോടെ ആകെ മരണം 1,22,607 ആയി.

Read More

മനാമ: ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2020-2021 കാലഘട്ടത്തിലേക്കുള്ള ഭരണ സമിതി തിരഞ്ഞെടുപ്പിൽ ജയകുമാർ ശ്രീധരനും, സുനീഷ് സുശീലനും നേതൃത്വം നൽകിയ പാനൽ തിരഞ്ഞെടുക്കപ്പെട്ടു . പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ… ജയകുമാർ ശ്രീധരൻ (ചെയർമാൻ), സുനീഷ് സുശീലൻ (ജനറൽ സെക്രട്ടറി), പവിത്രൻ പൂക്കോട്ടി(വൈസ് ചെയർമാൻ), പ്രസാദ് വാസു (അസിസ്റ്റന്റ് ജനറൽ സെക്രട്ടറി), കൃഷ്ണകുമാർ കെ.കെ (ട്രഷറർ), പ്രദീപ്‌ കുമാർ (അസിസ്റ്റന്റ് ട്രഷറർ), ജീമോൻ കൃഷ്ണൻകുട്ടി (മെമ്പർഷിപ്പ് സെക്രട്ടറി), ജയമോഹൻ (സ്പോർട്സ് & ഗെയിംസ് സെക്രട്ടറി), ഷിബു രാഘവൻ (കൾച്ചറൽ സെക്രട്ടറി), ഷൈജു കൂരൻൻ്റെവിട (ലൈബ്രറിയൻ), ഗോപകുമാർ (കമ്മ്യൂണിറ്റി സ്പോക്ക് മാൻ), ശ്രീകാന്ത് ശിവൻ (ഇന്റെർണൽ ഓഡിറ്റർ). ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 1 ന് നടത്തിയ 9,444 കോവിഡ് പരിശോധനകളിൽ 278 പുതിയ കോവിഡ് കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 90 പേർ പ്രവാസി തൊഴിലാളികളാണ്. 185 പേർക്ക് സമ്പർക്കം മൂലവും 3 പേർക്ക് യാത്രയുമായി ബന്ധപ്പെട്ടുമാണ് രോഗം സ്‌ഥിരീകരിച്ചത്‌. നിലവിൽ രാജ്യത്തെ ആകെ കോവിഡ് ബാധിതർ 81,923 ആയി. രാജ്യത്ത് പുതുതായി രോഗം ഭേദമായവർ 278 പേരാണ്. ഇതോടെ മൊത്തം രോഗമുക്തർ 78,997 ആയി. രാജ്യത്ത് ഇപ്പോൾ ചികിത്സയിലുള്ളത് 2605 പേരാണ്. ഇവരിൽ 24 പേരുടെ നില ഗുരുതരമായി തുടരുന്നു. 2581 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നിലവിൽ 321 പേരുടെ മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. മരണ നിരക്ക് 0.39 ശതമാനമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 96.43 ശതമാനമാണ്. 3.18 ശതമാനം പേർ മാത്രമാണ് ഇപ്പോൾ രാജ്യത്ത് ചികിത്സയിലുള്ളത്. നിലവിൽ 17,59,316 പേരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി…

Read More