- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
Author: News Desk
തമിഴ്‌നാട്: വാഷിങ്ടൺ: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കമല ഹാരിസിന് തമിഴ് നാട്ടിൽ പോസ്റ്ററുകൾ. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് ജനിച്ചത് തുളസേന്ദ്രപുരത്ത് എന്ന ഗ്രാമത്തിലാണ്. ഇപ്പോഴും ഈ ഗ്രാമവുമായി ബന്ധം പുലർത്തുന്ന ഹാരിസിന് പിന്തുണ കാണിച്ചുകൊണ്ട് നിരവധി പോസ്റ്ററുകളാണ് ഇവിടെയുള്ളത്. അമേരിക്കൻ രാഷ്ട്രിയത്തിൽ ഏറെ പ്രാധാന്യമുള്ള ഇന്ത്യകാരിയായ കമല ഹാരിസ് വരുംകാലങ്ങളിൽ അമേരിക്കയുടെ പ്രസിഡന്റായേക്കുമെന്ന പ്രതീക്ഷ ഏറെയാണ്.
മനാമ: തീവ്രവാദ ഗ്രൂപ്പിനെ സംഘടിപ്പിക്കുകയും അതിൽ ചേരുകയും ആ ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളുടെ ചട്ടക്കൂടിനുള്ളിൽ കുറ്റകൃത്യങ്ങൾ ചെയ്യുകയും ചെയ്തു എന്ന കുറ്റത്തിന് 51 പ്രതികൾക്ക് ഹൈ ക്രിമിനൽ കോടതി അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ശിക്ഷ വിധിച്ചു. 17 പ്രതികൾക്ക് 100,000 ദിനാർ പിഴയും വിധിച്ചു. മൂന്ന് പ്രതികൾക്ക് 51,400 ദിനാർ നഷ്ടപരിഹാരം നൽകാനും ഒരു പ്രതിയെ കുറ്റവിമുക്തനാക്കാനും പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടാനും കോടതി വിധിച്ചു. ബഹ്‌റൈനിലുള്ള സംഘത്തിലെ പ്രതികളെ ജനറൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ക്രിമിനൽ എവിഡൻസ് കഴിഞ്ഞ വർഷം അവസാനമാണ് അറസ്റ്റ് ചെയ്തത്. വിദേശത്തേക്ക് പലായനം ചെയ്ത 27 പേർ ഉൾപ്പെടെ 52 പ്രതികളെ അന്വേഷണത്തിൽ കണ്ടെത്തി. ഇവർക്ക് റവല്യൂഷണറി ഗാർഡുകളിൽ നിന്ന് സാമ്പത്തിക സഹായവും ധനസഹായവും ലഭിച്ചിരുന്നു. കൂടാതെ ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ഉപകരണങ്ങൾ, രാജ്യത്ത് തീവ്രവാദ പ്രവർത്തനങ്ങൾ നടത്താൻ ആവശ്യമായ ഉപകരണങ്ങൾ എന്നിവ നൽകുകയും ചെയ്തിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സാമ്പത്തികവും സുപ്രധാനവുമായ ഇൻസ്റ്റാളേഷനുകൾ, സുരക്ഷാ…
തിരുവനന്തപുരം :ബംഗളൂരു മയക്കുമരുന്നുകേസില്‍ അറസ്റ്റ് ചെയ്ത ബിനീഷ് കോടിയേരിയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തും. ആദായനികുതി സംഘവും ഇ ഡി അധികൃതര്‍ക്കൊപ്പമുണ്ട്. ബംഗളൂരുവില്‍ നിന്നുള്ള എട്ടംഗ സംഘമാണ് തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. ബിനീഷുമായി അടുപ്പമുള്ളവരുടെ സ്ഥാപനങ്ങളിലും തെരച്ചില്‍ നടത്തും. തിരുവനന്തപുരത്ത മരുതംകുഴിയിലെ വസതിയില്‍ തെരച്ചില്‍ നടത്തും.
മനാമ: അനാശാസ്യത്തിന് 16 പേരെ സിഐഡി അറസ്റ്റ് ചെയ്തു. 23 വയസിനും 44 വയസിനും ഇടയിൽ പ്രായമുള്ള 13 സ്ത്രീകൾ ഉൾപ്പെടെ 16 പേരെയാണ് അറസ്റ്റുചെയ്തത്. ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസ് ഡയറക്ടർ ജനറലാണ് ഇക്കാര്യം അറിയിച്ചത്. മനുഷ്യക്കടത്ത് വിരുദ്ധ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ നടത്തിയ നിയമവിരുദ്ധ പ്രവർത്തനങ്ങൾ പിടിക്കപ്പെട്ടത്. ഇവർക്കെതിരെ നിയമ നടപടികൾ എടുത്ത് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഡോളർ കടത്ത് – യുഎഇ കൗൺസിലേറ്റിലെ മുൻ അക്കൗണ്ടൻ്റ് ഖാലിദിനെ പ്രതി ചേർക്കാൻ ഒരുങ്ങി കസ്റ്റംസ്
കൊച്ചി : ഡോളർ കടത്തു കേസിൽ യുഎഇ കൗൺസിലേറ്റിലെ മുൻ അക്കൗണ്ടൻ്റ് ഖാലിദിനെ പ്രതി ചേർക്കാൻ ഒരുങ്ങി കസ്റ്റംസ്. ഖാലിദിനെ പ്രതിചേർക്കണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് കോടതിയിൽ ഹർജി നൽകി. ഹർജിയിൽ കോടതി മറ്റന്നാൾ വിശദമായ വാദം കേൾക്കും.ചട്ടങ്ങൾ മറികടന്ന് വിദേശത്തേയ്ക്ക് ഡോളർ കടത്തിയ കേസിൽ സ്വപ്നയ്ക്കും സരിത്തിനും പിന്നാലെ യുഎഇ കൗൺസിലേറ്റിലെ മുൻ ചീഫ് അക്കൗണ്ടൻ്റും ഈജിപ്ഷ്യൻ പൗരനുമായ ഖാലിദിനെ പ്രതി ചേർക്കാൻ അനുമതി തേടി കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണ കോടതിയിൽ ഹർജി നൽകി. മറ്റ് പ്രതികൾക്കൊപ്പം ചേർന്ന് 1.90 ലക്ഷം യുഎസ് ഡോളർ വിദേശത്തേയ്ക്ക് കടത്തിയതിൽ പ്രധാന പങ്കാണ് ഖാലിദിനുള്ളത്. ഖാലിദിൻ്റെ ബാഗിലും ഡോളർ കടത്തിയതായാണ് കസ്റ്റംസ് കണ്ടെത്തൽ. അതിനാൽ ഖാലിദിനെ പ്രതി ചേർക്കണമെന്നാണ് അപേക്ഷ. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക എന്നാൽ നയതന്ത്ര പ്രതിനിധിയെ എങ്ങനെ പ്രതിയാക്കാനാകുമെന്നാണ് കോടതി ചോദിച്ചത്. ഇക്കാര്യത്തിൽ വ്യാഴാഴ്ച വിശദമായ വാദം നടക്കും. പ്രതി ചേർത്ത ശേഷം അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാനാണ്…
ബ്യൂണസ് അയേഴ്സ്: മുൻ ഫുട്‌ബോൾ താരം ഡീഗോ മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിഷാദരോഗ ലക്ഷണം പ്രകടിപ്പിച്ചതിനെ തുടർന്നാണ് ഡീഗോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി ഗുരുതരമല്ലെന്ന് ഡോക്ടർമാർ പറഞ്ഞു.ഒക്ടോബർ 30നായിരുന്നു അദ്ദേഹത്തിന്റെ ജന്മദിനം. തൊട്ടു പിന്നാലെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ലാ പ്ലാറ്റയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.ഒരാഴ്ചയായി അദ്ദേഹം വളരെ ദു:ഖിതനായിരുന്നു. ദിവസങ്ങളോളം വീട്ടിൽ ഒറ്റപ്പെട്ടിരുന്നുവെന്നും കുടുംബാംഗങ്ങൾ പറഞ്ഞു. ഒക്ടോബർ 30ന് അദ്ദേഹം പരിശീലിപ്പിക്കുന്ന ഫസ്റ്റ് ഡിവിഷൻ ടീമായ ജിംനാസിയുടെ മത്സരത്തിന് മറഡോണ എത്തിയിരുന്നു. ടീം 3-0 ന് വിജയിച്ചു. കളി പകുതി എത്തിയപ്പോഴെക്കും അദ്ദേഹം മടങ്ങി പോയിരുന്നു.
റിപ്പോർട്ട് : അജു വാരിക്കാട്, ഹ്യുസ്റ്റൺ ഹ്യുസ്റ്റൺ: മാഗിന്റെ 2021 വർഷത്തിലേക്കുള്ള തിരഞ്ഞെടുപ്പ് ഡിസംബർ 5ന് രാവിലെ 8 മണി മുതൽ 5 മണി വരെ കേരളാ ഹൌസിൽ വച്ച് നടത്തുവാൻ തീരുമാനിച്ചു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷ്ണറായി വത്സൻ മഠത്തിപ്പറമ്പിലും പോളിങ് ഓഫീസേഴ്‌സ് ആയി റെജി ജോർജ്ജ്, അനിൽ ജനാർദ്ധനൻ എന്നിവരെ നിയോഗിച്ചു. പ്രസിഡന്റ്, രണ്ട് വനിതാ പ്രതിനിധികൾ, ഒരു യുവജന പ്രതിനിധി, 11 ബോർഡ് ഓഫ് ഡിറെക്ടർസ്, രണ്ട് ബോർഡ് ഓഫ് ട്രസ്റ്റീസ് എന്നീ തസ്തികകളിലേക്കാണ് തിരഞ്ഞെടുപ്പ് നടത്തുന്നത്. നാമനിർദ്ദേശ പത്രിക ഈ മാസം 14ന് (നവംബർ 14) 4 മണിക്ക് മുൻപായി സമർപ്പിക്കേണ്ടതാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സൂക്ഷ്മ പരിശോധനക്കുശേഷം അന്നേ ദിവസം തന്നെ യോഗ്യത നേടിയ സ്ഥാനാർത്ഥികളുടെ പേരുവിവരം നോട്ടീസ് ബോർഡിൽ പരസ്യപ്പെടുത്തും. നാമനിർദ്ദേശ പത്രിക https://www.maghusa.org/ എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. നവംബർ 19 അഞ്ചു മണിയാണ് നാമനിർദ്ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതിയായി തീരുമാനിച്ചിരിക്കുന്നത്. നാമനിർദ്ദേശ പത്രിക പിൻവലിക്കുന്നവർ…
മാലി: സെൻട്രൽ മാലിയിൽ ഫ്രഞ്ച് സേന നടത്തിയ വ്യോമാക്രമണത്തിൽ അൽ ഖ്വയിദയുമായി ബന്ധമുള്ള അൻപതിലധികം ഭീകരവാദികൾ കൊല്ലപ്പെട്ടതായി ഫ്രഞ്ച് സർക്കാർ അറിയിച്ചു. ബുര്‍ക്കിന ഫാസോ, നൈഗര്‍ അതിര്‍ത്തിയില്‍ വെള്ളിയാഴ്ചയാണ് ആക്രമണം നടത്തിയത്. മേഖലയില്‍ ഭീകരപ്രവര്‍ത്തനം അടിച്ചമര്‍ത്താനുളള തീവ്രശ്രമത്തിലാണെന്ന് ഫ്രഞ്ച് പ്രതിരോധമന്ത്രി ഫ്‌ളോറന്‍സ് പാര്‍ലെ പറഞ്ഞു. ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ബാര്‍ഖാനെ ഫോഴ്‌സാണ് ആക്രമണം നടത്തിയത്. വന്‍തോതില്‍ ആയുധങ്ങള്‍ പിടിച്ചെടുത്തു. നാല് ഭീകരരെ പിടികൂടിയിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അതിര്‍ത്തി മേഖലയില്‍ നിരവധി മോട്ടോര്‍ബൈക്കുകളില്‍ ഭീകരര്‍ ആക്രമണത്തിന് സജ്ജരാകുന്നുവെന്ന് ഡ്രോണ്‍ നിരീക്ഷണത്തില്‍ വ്യക്തമായതിന് പിന്നാലെയാണ് ആക്രമണം നടത്തിയതെന്നു പ്രതിരോധമന്ത്രി പറഞ്ഞു. രണ്ട് മിറാഷ് ജെറ്റുകളും ഒരു ഡ്രോണുമാണ് ആക്രമണത്തിൽ പങ്കെടുത്തത്. മുപ്പതോളം മോട്ടോർ ബൈക്കുകൾ തകർത്തതായും പ്രതിരോധമന്ത്രി പറഞ്ഞു. അല്‍ ഖായിദയുമായി ബന്ധപ്പെട്ട അന്‍സാറുൽ ഇസ്‌ലാം ഗ്രൂപ്പിലെ ഭീകരരെയാണു വധിച്ചത്. ആക്രമണത്തിൽ ഇയാദ് അഗ് ഘാലി നേതൃത്വം നൽകുന്ന അൻസാറുൽ ഇസ്ലാം ഗ്രൂപ്പിന് കനത്ത നഷ്ടം നേരിട്ടതായും ഫ്രഞ്ച് പ്രതിരോധമന്ത്രി പറഞ്ഞു.…
ദുബായ്: ബോളിവുഡ് താരം ഷാരൂഖ് ഖാൻറെ 55-ാം പിറന്നാളിനോടനുബന്ധിച്ചു ബുർജ് ഖലീഫയിൽ തെളിഞ്ഞ ആശംസ സന്ദേശം വ്യത്യസ്‍തമായി. ദിൽവാലെ ദുൽഹനിയ ലേ ജായേംഗെ,രാവൺ, ഡോൺ, തുടങ്ങിയ സിനിമകളിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ കൂടി ഉൾപ്പെടുത്തി ബുർജ് ഖലീഫയിൽ തെളിഞ്ഞ പിറന്നാൾ ആശംസകൾക്കുമുന്നിൽ ഷാരൂഖ് ഖാനും എത്തി.അതിന്റെ ചിത്രങ്ങളും വീഡിയോയും ഷാരൂഖ് ട്വിറ്ററിൽ പങ്കുവച്ചു. https://twitter.com/i/status/1323490783975018498 “ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉയരമുള്ള സ്ക്രീനിൽ എന്നെത്തന്നെ കാണുന്നത് സന്തോഷമുളവാക്കുന്നു. എന്‍റെ അടുത്ത സിനിമയ്ക്ക് മുമ്പ് തന്നെ എന്നെ ഈ ബിഗ് സ്ക്രീനിൽ എത്തിച്ച സുഹൃത്ത് മുഹമ്മദ് അൽഅബ്ബാറിന് നന്ദി. എന്‍റെ കുട്ടികൾക്കും ഇത് മതിപ്പുണ്ടാക്കുന്നതാണ്. ഞാനിത് വളരെയധികം ഇഷ്ടപ്പെടുന്നു” ബുർജ് ഖലീഫ, എമാർ ദുബായ് എന്നിവരെ ടാഗ് ചെയ്ത് ഷാരൂഖ് ട്വീറ്റ് ചെയ്തു.
കൊച്ചി: ഐഎസ് കേരളാ മൊഡ്യൂള്‍ സ്ഥാപകാംഗം അറസ്റ്റില്‍. തിരുവനന്തപുരം കന്യാകുളങ്ങര സ്വദേശി സിദ്ദിഖ് ഉല്‍ അസ്ലം ആണ് അറസ്റ്റിലായത്. അന്‍സാര്‍ ഉള്‍ ഖിലാഫത്ത് കേരള സ്ഥാപകരില്‍ പ്രധാനിയാണ് സിദ്ദിഖ് ഉല്‍ അസ്ലം എന്നതിൻറെ തെളിവുകളും എൻഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്‍ഐഎ കൊച്ചി യൂണിറ്റാണ് സിദ്ദിഖ് ഉലിനെ അറസ്റ്റ് ചെയ്തത്. ഇയാൾ സൗദി അറേബ്യയില്‍ ഒളിവില്‍ കഴിയുകയായിരുന്നു. എൻഐഎയുടെ ഇടപെടലിനെ തുടർന്ന് കഴിഞ്ഞ ദിവസം സൌദി അറേബ്യ ഇയാളെ പിടികൂടി നാടുകടത്തുകയായിരുന്നു.ഇന്‍റര്‍പോള്‍ സിദ്ദിഖിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു .കേരളത്തിലും തമിഴ്നാട്ടിലുമായി സ്ഫോടനങ്ങള്‍ക്ക് സിദ്ദിഖ് പദ്ധതിയിട്ടതായി എന്‍ഐഎയ്ക്ക് തെളിവുകൾ ലഭിച്ചിട്ടുണ്ട്.
