Author: News Desk

മനാമ: ബഹ്​റൈനിലെ ലുലു ഹൈപ്പർമാർക്കറ്റിന്റെ 13ാമത്​ വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഷോപ്പ് & വിൻ മൂന്നാമത് നറുക്കെടുപ്പ് നവംബർ 2 ന് റാംലി മാളിലെ ലുലു ഹൈപ്പർമാർക്കറ്റിൽ നടന്നു. നറുക്കെടുപ്പിൽ വിജയികളായ 400 പേർക്ക് 25,000 ദിനാർ മൂല്യമുള്ള ലുലു ഷോപ്പിംഗ് ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചു. 150 പേർക്ക് 100 ദിനാറിന്റെയും 150 പേർക്ക് 50 ദിനാറിന്റെയും 100 പേർക്ക് 25 ദിനാറിന്റെയും ഷോപ്പിംഗ് കാർഡുകൾ ലഭിക്കും. എല്ലാ വിജയികൾക്കും റാംലി മാളിലെ ലുലു ഹൈപ്പർമാർക്കറ്റിലെ കസ്റ്റമർ സർവീസ് കൗണ്ടറുമായ ബന്ധപ്പെടുകയും അവിടെനിന്ന് സമ്മാനങ്ങൾ വാങ്ങുകയും ചെയ്യാം. ഇതുവരെ 1200 വിജയികൾക്ക് 75,000 ഡോളർ വിലവരുന്ന ലുലു ഗിഫ്റ്റ് കാർഡുകൾ സമ്മാനമായി ലഭിച്ചിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ലുലുവിന്റെ ബഹ്‌റൈനിലുള്ള 8 ഹൈപ്പർമാർക്കറ്റുകളിൽ ഏതിൽ നിന്നെങ്കിലും ഓരോ അഞ്ചു ദിനാറിന്റെ ഷോപ്പിംഗ് നടത്തുമ്പോഴും നറുക്കെടുപ്പിൽ പങ്കെടുക്കുന്നതിനുള്ള അവസരം ലഭിക്കും. തിരഞ്ഞെടുക്കുന്ന ബ്രാൻഡുകൾക്കായി ചെലവഴിക്കുന്ന ഓരോ 5 ബിഡിക്കും ഉപഭോക്താക്കൾക്ക്…

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 4) ബുധനാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. ആലി ആരോഗ്യ കേന്ദ്രം,ഈസ്റ്റ് റിഫ ആരോഗ്യ കേന്ദ്രം എന്നിവിടങ്ങളിൽ രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെയാണ് പരിശോധന നടത്തുന്നത്. നബിഹ് സ്വാലിഹ് ക്ലബ്, യതീം സെന്റർ- മനാമ, ആൽഡെയർ ക്ലബ്, ഒയാസിസ് മാൾ- ജുഫെയർ, സൂക് വഖിഫ് എന്നിവിടങ്ങളിൽ വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെ പരിശോധന നടത്തും. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 3 ന് നടത്തിയ 10,036 കോവിഡ് പരിശോധനകളിൽ 230 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 64 പേർ പ്രവാസി തൊഴിലാളികളാണ്. 158 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 8 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 362 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 79,680 ആയി വർദ്ധിച്ചു. നിലവിൽ 20 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,359 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,339 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ രണ്ടു മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 324 ആണ്. ആകെ കോവിഡ് ബാധിതർ 82,363 ആണ്. ഇതുവരെ 17,80,051 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.

Read More

തിരുവനന്തപുരം: സിപിഎം നേതാവും യുവജനക്ഷേമബോർഡ് വൈസ് ചെയർമാനുമായ പി. ബിജു അന്തരിച്ചു. 43 വയസായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. കോവിഡ് പോസിറ്റീവായതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒക്ടോബർ 20നാണ് കോവിഡ് പോസിറ്റീവായത്. കഴിഞ്ഞ 9 ദിവസമായി ഗുരുതരാവസ്ഥയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും പോസ്റ്റ് കോവിഡ് പ്രശ്നങ്ങൾ മരണത്തിലേയ്ക്ക് നയിക്കുകയായിരുന്നു. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ബിജുവിന്റെ വൃക്കകൾ പ്രവർത്തനരഹിതമായിരുന്നു. തുടർന്ന് ഡയാലിസിസിനും വിധേയമാക്കിയിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗമാണ്. എസ് എഫ് ഐ മുൻ സംസ്ഥാന സെക്രട്ടറിയായിരുന്നു. വിദ്യാർഥി സമരങ്ങളിലെ മുൻനിരപോരാളിയായിരുന്നു പി ബിജു. എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതൃത്വങ്ങളിലൂടെയാണ് ശ്രദ്ധേയനായത്. ശാരീരിക പരിമിതികൾ പോലും മറികടന്നായിരുന്നു സാധാരണ പ്രവർത്തകനിൽ നിന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി വരെയുള്ള ബിജുവിന്റെ വവളർച്ച. സമരാവേശത്തിനിടെയും പ്രവർത്തകരെ നിലക്ക് നിർത്താനുള്ള ആജ്ഞാ ശക്തി പ്രകടമാക്കിയിരുന്നു. എസ്എഫ്ഐ- ഡിവൈഎഫ്ഐ പ്രവർത്തകർക്കും എന്നും ആവേശമായിരുന്നു പി ബിജു.

Read More

മുംബൈ : റിപ്പബ്ലിക് ടി.വി സിഇഒയും എഡിറ്റർ ഇൻ ചാർജുമായ അർണാബ് ഗോസ്വാമി അറസ്റ്റിൽ. ആത്മഹത്യാ പ്രേരണക്കുറ്റവുമായി ബന്ധപ്പെട്ട കേസിലാണ് അർണാബിനെ അറസ്റ്റ് ചെയ്തത്. മുംബൈയിലെ വസതിയിൽ എത്തിയ പൊലീസ് അർണാബിനെ ബലമായി അറസ്റ്റ് ചെയ്തത്. അർണാബിനെ റായിഗഡ് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.ഇന്ന് രാവിലെ ആറ് മണിയോടെയാണ് മുംബൈ പൊലീസ് അർണാബിന്റെ വീട്ടിലെത്തിയത്. ഏഴ് മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ഇവിടെ എത്തി. തുടർന്ന് അർണാബിനെ കാണണമെന്ന് ആവശ്യപ്പെട്ടു. പിന്നാലെ വീട്ടിലേക്ക് പ്രവേശിക്കുകയും അർണാബിനെ ബലമായി കൊണ്ടുപോകുകയുമായിരുന്നു. https://twitter.com/i/status/1323828090162745351 അർണാബിനെ കൈയേറ്റം ചെയ്തതായി റിപ്പബ്ലിക് ടി.വി ആരോപിച്ചു. 2018 ലാണ് അർണാബിനെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി കേസെടുത്തത്. ഐപിസി 306 അനുസരിച്ചാണ് കേസെടുത്തത്. അർണാബിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമുള്ളതായി ഇന്നലെ കോൺഗ്രസ് ആരോപിച്ചിരുന്നു. അർമാബിനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈ പൊലീസിന്റെ നടപടി.

Read More

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ ധനകാര്യ സേവന ദാതാക്കളിലൊരാളായ ലുലു എക്സ്ചേഞ്ച് ഏഴാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന മെഗാ നറുക്കെടുപ്പിന്റെ ഒക്ടോബർ മാസത്തെ നറുക്കെടുപ്പ് നടന്നു. കമ്പനിയുടെ ബ്രാഞ്ചുകളിലൂടെയോ ലുലു മണി മൊബൈൽ ആപ്ലിക്കേഷനിലൂടെയോ ഇടപാട് നടത്തുന്ന ഉപയോക്താക്കൾക്കായാണ് മൂന്ന് മാസത്തെ നറുക്കെടുപ്പ് നടത്തുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഒക്ടോബർ മാസത്തെ ‘സെന്റ് സ്മാർട്ട്, വിൻ സ്മാർട്ട്’ കാമ്പെയ്‌നിന് കീഴിൽ ആദ്യത്തെ ഇ-റാഫിൾ ഡ്രോയാണ് നടന്നത്. ചടങ്ങിൽ ലുലു എക്സ്ചേഞ്ച് ജനറൽ മാനേജർ സുധേഷ് കുമാർ, ഓപ്പറേഷൻസ് ഹെഡ് ടോൻസി ഈപൻ, പി‌ആർ‌ഒ ഹുസൈൻ അലി ഹസ്സൻ എന്നിവരും മറ്റ് അംഗങ്ങളും പങ്കെടുത്തു. വ്യവസായ, വാണിജ്യ, ടൂറിസം മന്ത്രാലയത്തിലെ മുതിർന്ന ഉപഭോക്തൃ സംരക്ഷണ വിദഗ്ധന്റെ സാന്നിധ്യത്തിലാണ് പരിപാടി നടത്തിയത്. ഓൺലൈനിലൂടെയാണ് അദ്ദേഹം പരിപാടിയിൽ പങ്കെടുത്തത്. ഒക്ടോബർ 1 മുതൽ ഡിസംബർ 31 വരെയാണ് ‘സെൻഡ് സ്മാർട്ട്, വിൻ സ്മാർട്ട്’ കാമ്പെയ്ൻ നടക്കുന്നത്. കാമ്പെയ്‌നിൽ മൂന്ന് പ്രതിമാസ നറുക്കെടുപ്പുകളും ഉൾപ്പെടും.…

Read More

മനാമ: കഴിഞ്ഞ കുറെ നാളുകളായി ഇന്ത്യൻ സ്കൂളുമായി ബന്ധപ്പെട്ടു നടക്കുന്ന വിവാദങ്ങൾ ചർച്ചയിലൂടെ പരിഹരിക്കണമെന്ന് ആലപ്പുഴ പ്രവാസി അസോസിയേഷൻ ആവശ്യപ്പെട്ടു. ബഹറിനിലെ ഏറ്റവും മികവുറ്റ ഈ സ്കൂളിന്റെ പേരിൽ ഇപ്പോൾ നടക്കുന്ന വിവാദങ്ങൾ വിദ്യാർഥികളെയും രക്ഷിതാക്കളെയും മാത്രമല്ല പ്രവാസി സമൂഹത്തെ ഒന്നടങ്കം ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. യു.പി.പിയും സ്കൂൾ മാനേജ്മെന്റും ഉയർത്തുന്ന പ്രശ്നങ്ങൾ വസ്തുതാപരമായി പരിശോധിച്ചു പരിഹാരം കണ്ടെത്തണം. പരസ്പരം കേസുകൊടുത്തു സ്കൂളിന്റെ പ്രശസ്തിക്കു മങ്ങലേൽപ്പിക്കുന്ന നടപടിയിലേക്കു പോകുന്നത് ഗുണകരമല്ല. സ്കൂളിലെ ഭൂരിപക്ഷം വിദ്യാർഥികളും മലയാളികളായതിനാൽ ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകർ ഇടപെടുകയും മധ്യസ്ഥത വഹിക്കുകയും ഇരു ഭാഗത്തും നിൽക്കുന്നവരുടെ പ്രതിനിധികളുമായി ഉഭയകക്ഷി ചർച്ചയിലൂടെയും തുടർന്ന് ഇരു കൂട്ടരെയും ഒന്നിച്ചിരുത്തി സമാധാനമായി പ്രശനം ചർച്ചയിലൂടെ പരിഹരിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അസോസിയേഷൻ പ്രസിഡന്റ് ബംഗ്ലാവിൽ ഷെരീഫിന്റെ അധ്യക്ഷതയിൽ വീഡിയോ കോൺഫെറൻസ് വഴി കൂടിയ യോഗത്തിൽ ജനറൽ സെക്രട്ടറി സലൂബ് കെ ആലിശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സജി…

Read More

മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന അഹമ്മദ് കുട്ടി തലകാപ്പ് ഓണ്‍ലൈന്‍ അനുസ്മരണ സംഗമം നാളെ (ബുധന്‍) നടക്കും. സൈബര്‍ വിങ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വഴി നടക്കുന്ന സംഗമം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കെ.എം.സി.സി ബഹ്‌റൈന്‍ മുന്‍ സംസ്ഥാന ട്രഷററും ബഹ്‌റൈന്‍ സാമൂഹിക സാംസ്‌കാരിക രംഗത്ത് നിറസാന്നിധ്യവുമായിരുന്ന അഹമ്മദ് കുട്ടി തലകാപ്പ് ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍ വച്ചാണ് മരണപ്പെട്ടത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പ്രവാസജീവിതത്തിന് ശേഷം നാട്ടില്‍ സാമൂഹിക-രാഷ്ട്രീയ മേഖലയില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്റെ പവിഴദ്വീപിലെ ഓര്‍മകളും പ്രവര്‍ത്തനങ്ങളും പങ്കുവയ്ക്കുന്ന സംഗമത്തില്‍ കെ.എം.സി.സി നേതാക്കന്‍മാരായ ഹബീബ് റഹ്മാന്‍, അസൈനാര്‍ കളത്തിങ്കല്‍, കുട്ടൂസ മുണ്ടേരി, ഷാഫി പാറക്കട്ട, എസ്.വി ജലീല്‍, അലി കൊയിലാണ്ടി, വി.എച്ച് അബ്ദുള്ള, മമ്മി മൗലവി തുടങ്ങിയവര്‍ അനുസ്മരണ പ്രഭാഷണം നടത്തും.

Read More

മനാമ: ബഹ്‌റൈനിൽ കോവിഡ് പ്രതിരോധ വാക്സിൻ ഉപയോഗിക്കുന്നതിന് അനുമതി നൽകി. ഇന്ന് മുതൽ കോവിഡ് പ്രതിരോധ വാക്സിൻ നൽകിത്തുടങ്ങും. കോവിഡ് രോഗികളെ ചികിൽസിക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് ആദ്യഘട്ടത്തിൽ വാക്സിൻ നൽകുന്നത്. സന്നദ്ധത അറിയിക്കുന്ന ആരോഗ്യ പ്രവർത്തകർക്കാണ് വാക്സിൻ ലഭ്യമാക്കുകയെന്ന് ആരോഗ്യമന്ത്രി ഫായിഖ ബിന്ത് സയീദ് അൽ സാലിഹ് അറിയിച്ചു. ആരോഗ്യ പ്രവർത്തകർക്ക് അവരുടെ ജോലിയുടെ സ്വഭാവം കാരണം നേരിട്ടേക്കാവുന്ന അപകടങ്ങളിൽ നിന്ന് സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ആരോഗ്യമന്ത്രി വ്യക്തമാക്കി. വാക്‌സിന്റെ അടിയന്തര ഉപയോഗം ബഹ്‌റൈന്റെ പ്രാബല്യത്തിലുള്ള ചട്ടങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായിട്ടാണ്. അടിയന്തിര കേസുകളിൽ പ്രത്യേക ലൈസൻസ് അനുവദിക്കുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നിലവിൽ യുഎഇ യിലെ ജി 42 കമ്പനിയുമായി സഹകരിച്ചാണ് വാക്സിൻ ലഭ്യമാക്കുന്നത്. കോവിഡ് വാക്സിന്റെ ആദ്യ ഘട്ട ക്ലിനിക്കൽ ട്രയലിൽ 6000 സന്നദ്ധപ്രവർത്തകരും പിന്നീട് 1700 സന്നദ്ധപ്രവർത്തകരും പങ്കാളികളായി. കോവിഡ് പ്രതിരോധ വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണം ബഹറിനിൽ തുടരുകയാണ്.

Read More

മനാമ: നിരവധി പേരുടെ മരണത്തിനും പരിക്കിനും കാരണമായ ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന ഭീകരാക്രമണത്തെ ബഹ്‌റൈൻ അപലപിച്ചു. ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.ഭീകരാക്രമണത്തിൽ പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖംപ്രാപിക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രാലയം അറിയിച്ചു. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഭീകരതയെയും അക്രമത്തെയും ഉന്മൂലനം ചെയ്യുന്നതിനും തീവ്രവാദ സംഘടനകളോട് പോരാടുന്നതിനും അവരുടെ ധനസഹായ സ്രോതസ്സുകൾ ഇല്ലാതാക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഭീകരതയെ ചെറുക്കാനുള്ള ശ്രമങ്ങളിൽ ഓസ്ട്രിയയ്ക്കുള്ള പിന്തുണ ബഹ്‌റൈൻ സ്ഥിരീകരിച്ചു.

Read More