Author: News Desk

കൊച്ചി: സമൂഹമാദ്ധ്യമങ്ങളിലൂടെ തന്നെയും പിതാവ് ദിലീപിനെയും അപകീർത്തിപ്പെടുത്തിയെന്ന മീനാക്ഷിയുടെ പരാതിയിൽ ഓൺലൈൻ മാദ്ധ്യമങ്ങൾക്കെതിരെ കേസെടുത്ത് പോലീസ്. മീനാക്ഷി അമ്മയുടെ അടുത്തേക്ക് പോകുകയാണ്, അച്ഛന്റെ സ്വാഭാവം തിരിച്ചറിഞ്ഞ് വീട്ടിൽ നിൽക്കാൻ ബുദ്ധിമുട്ടാണ്, അമ്മയുടെ വില മനസിലാക്കിയത് ഇപ്പോഴാണ്, തുടങ്ങീ തലക്കെട്ടിലുള്ള വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത്തിനു എതിരായിട്ടാണ് മീനാക്ഷി പരാതിപ്പെട്ടത്. ആലുവ ഈസ്റ്റ് പോലീസാണ് താരപുത്രിയുടെ പരാതിയിൽ എഫ്‌ഐആറിട്ട് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

Read More

മനാമ: കൊറോണ വൈറസ് പ്രതിരോധത്തിനായുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സിലെ മൂന്ന് അംഗങ്ങൾ ഇന്ന് നടന്ന പത്രസമ്മേളനത്തിൽ കോവിഡ് -19 വാക്സിൻ സ്വീകരിച്ചു. ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. വലീദ് അൽ മാനിയ, കൊറോണ വൈറസ് (കോവിഡ് -19) മോണിറ്ററിംഗ് കമ്മിറ്റി ഹെഡ് ലഫ്റ്റനന്റ് കേണൽ മനഫ് അൽ ഖഹ്താനി, സൽമാനിയ മെഡിക്കൽ കോംപ്ലക്സിലെ പകർച്ചവ്യാധി, ആന്തരിക രോഗങ്ങൾ എന്നിവയുടെ കൺസൾട്ടന്റ് ഡോ. ജമീല സൽമാൻ എന്നിവരാണ് വാക്സിൻ നൽകിയത്. മുൻനിര ആരോഗ്യ പ്രവർത്തകരായതിനാലാണ് വാക്സിൻ സ്വീകരിക്കാൻ തീരുമാനിച്ചതെന്ന് ഇവർ വ്യക്തമാക്കി.

Read More

തിരുവനന്തപുരം: സംവരണ വിഷയത്തിൽ പിണറായി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എൻഎൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. സർക്കാരിന് ശക്തി പകരുന്ന പിന്നാക്കക്കാരെ പിന്നിൽ നിന്ന് കുത്തിയെന്നാണ് വെള്ളാപ്പള്ളി ഫേസ്ബുക്കിലൂടെ വിമർശിച്ചത്. ഫേസ്ബുക്ക് കുറിപ്പിൻറെ പൂർണ രൂപം ഇങ്ങനെ …. സാമ്പത്തി​ക സംവരണമെന്ന ചതി​ക്കുഴി​ പിന്നാക്ക ജനവിഭാഗം നൂറ്റാണ്ടുകൾ അനുഭവിച്ച അടിമത്തത്തിൽ നിന്ന് മോചനം നേടാൻ സ്വതന്ത്ര ഇന്ത്യയുടെ ശിൽപ്പികൾ ആവിഷ്കരിച്ചതാണ് ജാതി സംവരണം. തലമുറകളായി നിഷേധിക്കപ്പെട്ട വിദ്യാഭ്യാസവും തൊഴിലും ജന സംഖ്യാനുപാതികമായി അവർക്ക് ലഭിക്കണമെന്ന നീതി ശാസ്ത്രം ജനകോടികൾക്ക് പകർന്ന പ്രതീക്ഷ ഇനിയും ഫലവത്തായില്ലെന്നതാണ് യാഥാർത്ഥ്യം. അതി​ന് ഉദാഹരണമാണ് കേരളത്തി​ലെ പട്ടിക വർഗ​ വിഭാഗത്തി​ൽ നി​ന്ന് ഇന്ത്യൻ സി​വി​ൽ സർവീസി​ലേക്ക് നടന്നു കയറാൻ ഒരാൾക്ക് 2019 വരെ കാക്കേണ്ടി​ വന്നു എന്ന സത്യം. വയനാട്ടി​ലെ ആദി​വാസി​ കുടി​യി​ലെ ഇല്ലായ്മയി​ൽ നി​ന്ന്സ്വന്തം കഴിവുകൊണ്ട് പൊതുവി​ഭാഗത്തി​ലാണ് ശ്രീധന്യ എന്ന പെൺ​കുട്ടി​ അത് നേടി​യെടുത്തതെന്ന കാര്യം സാമ്പത്തി​ക സംവരണവാദി​കൾ സൗകര്യപൂർവം മറക്കുകയുമരുത്. സംവരണം കല്പാന്തകാലത്തേക്ക് വിഭാവനം ചെയ്തതല്ല.…

Read More

തിരുവനന്തപുരം: ജില്ലയിലെ 13 വില്ലേജ് ഓഫിസുകള്‍കൂടി സ്മാര്‍ട്ട് വില്ലേജ് ഓഫിസുകളാകുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇവയുടെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചു.  വില്ലേജ് ഓഫിസുകള്‍ സ്മാര്‍ട്ട് ആകുന്നതോടെ റവന്യൂ സേവനങ്ങള്‍ കൂടുതല്‍ വേഗത്തിലും കാര്യക്ഷമമായും ജനങ്ങള്‍ക്കു ലഭിക്കും. ഉള്ളൂര്‍, പേട്ട, അയിരൂര്‍, നെടുമങ്ങാട്, കുളത്തൂര്‍, വെള്ളറട, വാമനപുരം, കല്ലറ, ആനാട്, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വര്‍ക്കല, ചെമ്മരുതി വില്ലേജ് ഓഫിസുകളാണ് സ്മാര്‍ട്ട് ഓഫിസുകളായി നവീകരിക്കുന്നത്.  റവന്യൂ വകുപ്പിന്റെ നവീകരണത്തിന്റെ ഭാഗമായാണ് ഏറ്റവും താഴേത്തട്ടിലുള്ള വില്ലേജ് ഓഫിസുകളെ സ്മാര്‍ട്ട് ഓഫിസുകളാക്കുന്നതെന്ന് ഉദ്ഘാടന ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. ഇ-ഓഫിസ് സംവിധാനം നടപ്പിലാക്കിയതിലൂടെ കലക്ടറേറ്റ്, താലൂക്ക് ഓഫിസുകള്‍, റവന്യൂ ഡിവിഷണല്‍ ഓഫിസുകള്‍ എന്നിവ കടലാസ് രഹിതമായി.  പൊതുജനങ്ങള്‍ക്ക് റവന്യൂ വകുപ്പ് നല്‍കുന്ന 25 ഇനം സര്‍ട്ടിഫിക്കറ്റുകള്‍ ഇപ്പോള്‍ ഇ -ഡിസ്ട്രിക് മുഖേന ഓണ്‍ലൈന്‍ വഴിയാണ് നല്‍കുന്നത്.  റവന്യൂ ഭൂരേഖകളുടെ ആധുനികവത്കരണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.  നികുതികള്‍ കറന്‍സി രഹിതമായി സ്വീകരിക്കുന്നതിനായി ഇ-പോസ് മെഷീനുകള്‍ മുഴുവന്‍ വില്ലേജ് ഓഫിസുകളിലും നടപ്പിലാക്കുന്ന പദ്ധതി അന്തിമ ഘട്ടത്തിലാണ്.…

Read More

തിരുവനന്തപുരം :  ജില്ലയില്‍ പ്രവര്‍ത്തനസജ്ജമായ ആറു കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനം    വ്യാഴാഴ്ച (നവംബര്‍ 05 )രാവിലെ 10ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കും.  മുദാക്കല്‍, മംഗലപുരം, പുതുകുറിച്ചി, തോണിപ്പാറ, മുക്കോല, പൂന്തുറ എന്നിവയാണ് ഉദ്ഘാടനം ചെയ്യുന്ന കുടുംബാരോഗ്യ കേന്ദ്രങ്ങള്‍. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ആര്‍ദ്രം മിഷന്റെ ഭാഗമായാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തിയത്.  ആര്‍ദ്രം മിഷന്റെ ഒന്നാംഘട്ടത്തില്‍ 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും രണ്ടാംഘട്ടത്തില്‍ 503 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുമാണ് കുടുബാരോഗ്യ കേന്ദ്രമായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതില്‍ 461 എണ്ണം കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തി.  ബാക്കിയുള്ളവ എത്രയും വേഗം പൂര്‍ത്തിയാക്കാനുള്ള നടപടി സ്വീകരിച്ചു വരുന്നു.  ആര്‍ദ്രം മിഷന്റെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനത്തെ 212 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ട്.  ചടങ്ങില്‍ എം.പി.മാര്‍, എം.എല്‍.എ.മാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കും.

Read More

കേരളത്തില്‍ ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍ 370, ഇടുക്കി 204, പത്തനംതിട്ട 186, കാസര്‍ഗോഡ് 182, വയനാട് 151 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശിനി ആരിഫ ബീവി (73), നെടുമങ്ങാട് സ്വദേശി രാജന്‍ (54), മൈലക്കര സ്വദേശി രാമചന്ദ്രന്‍ നായര്‍ (63), വാമനപുരം സ്വദേശി മോഹനന്‍ (56), കരുമം സ്വദേശിനി സത്യവതി (67), കവലയൂര്‍ സ്വദേശി രാജു ആചാരി (58), കൊല്ലം കാരിക്കോട് സ്വദേശി ഉണ്ണികൃഷ്മന്‍ (83), എറണാകുളം കോതമംഗലം സ്വദേശിനി മേരി പൗലോസ് (64), ഗാന്ധിനഗര്‍ സ്വദേശി ചന്ദ്രകാന്ത് (64), ഊരുമന സ്വദേശി എന്‍.വി. ലിയോന്‍സ്…

Read More

ഒഡീഷ: ഒഡീഷയിൽ ദീപാവലിക്ക് പടക്കങ്ങൾ വിൽക്കുന്നതിനും ഉപയോഗിക്കുന്നതിനും നിരോധനം . ഒഡീഷ സർക്കാർ ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. നവംബർ 10 മുതൽ 30 വരെയാണ് നിരോധനം. കൊറോണയുടെ സാഹചര്യത്തിലാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. ഉത്തരവ് ലംഘിച്ചാൽ  ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടിയെടുക്കുമെന്നും സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പടക്കങ്ങൾ പൊട്ടുമ്പോൾ പുറത്ത് വിടുന്ന വാതകം കൊറോണ രോഗികളുടെയും വീടുകളിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ ആരോഗ്യസ്ഥിതിയെ ദോഷകരമായി ബാധിക്കുമെന്ന് സർക്കാർ പുറത്ത് വിട്ട ഉത്തരവിൽ പറയുന്നു. ജനങ്ങളുടെ ജീവൻ രക്ഷിച്ചുകൊണ്ട് കൊറോണ എന്ന വിപത്തിനെതിരെ പോരാടാൻ ഒഡീഷയിലെ ജനങ്ങളുടെ പൂർണ പിന്തുണ ആവശ്യമെന്ന് സർക്കാർ അഭ്യർഥിച്ചിട്ടുണ്ട്. വിളക്കുകൾ കത്തിച്ച് ദീപാവലി ആഘോഷിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്.

Read More

ചെന്നൈ: ഇന്ത്യയിൽ മത്സ്യത്തൊഴിലാളികൾക്ക് മാത്രമായി ആദ്യ റേഡിയോ ചാനല്‍ ആരംഭിച്ചു. ‘കടൽ ഓസൈ എഫ് 90.4’ എന്നാണ് ചാനലിന്റെ പേര്. രാമനാഥപുരത്തെ സ്വദേശിയായ ആംസ്ട്രോംഗ് ഫെർണാണ്ടോ എന്ന മത്സ്യത്തൊഴിലാളിയാണ് ഈ ആശയത്തിന് മുൻകൈ എടുത്തത്. സ്റ്റേഷൻ മാനേജർ ഗായത്രി ഉൾപ്പെടെ പത്തിമൂന്ന് മത്സ്യത്തൊഴിലാളികളാണ് ചാനലിൽ പ്രവർത്തിക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കൊറോണ സംബന്ധിച്ച സമകാലിക വിവരങ്ങൾ, കടലുമായി ബന്ധപ്പെട്ട കാര്യങ്ങൾ, മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത സംഗീതവും, സിനിമാ സംഗീതവും അടങ്ങുന്നതാണ് ചാനൽ. നിലനിൽ 5-10 കിലോമീറ്റർ ആണ് ട്രാൻസ്മിഷൻ റേഞ്ച് വരുന്നത്. കടൽ ഓസൈ എഫ് എം ഇപ്പോൾ തന്നെ മത്സ്യത്തൊഴിലാളികള്‍ക്കിടയിൽ ഒരു തരംഗമായിട്ടുണ്ട്. രാമനാഥപുരത്തെ 80% ആളുകളും മത്സ്യബന്ധനം ജീവിതവ്യത്തിയായി സ്വീകരിച്ചവരാണ്. ഇവരെ സഹായിക്കുന്നതിനായാണ് എഫ്എം ആരംഭിച്ചത്. പാമ്പൻ ദ്വീപ് നിവാസികൾക്ക് മുഴുവൻ റേഡിയോ ലഭ്യമാകുന്ന വിധത്തിൽ റേഞ്ച് കൂട്ടാനുള്ള സംവിധാനങ്ങൾ ആരംഭിക്കുമെന്ന് ‘കടൽ ഓസൈ എഫ് 90.4’ സ്ഥാപകന്‍ ഫെർണാണ്ടോ പറഞ്ഞു.

Read More

തിരുവനന്തപുരം : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്ക് മേൽ എട്ടിന്റെ പൂട്ടിട്ട് മുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഒരേ സമയത്ത് തിരുവനന്തപുരത്തും കണ്ണൂരുമായി ബിനീഷുമായി ബന്ധപ്പെട്ട എട്ടിടങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. ഇതിൽ നിർണായക വിവരങ്ങൾ ലഭിച്ചതായാണ് സൂചന. തിരുവനന്തപുരത്തെ കോടിയേരി ബാലകൃഷ്ണന്റെ വസതിയാണ് റെയ്ഡ് ചെയ്തതിൽ പ്രാധാനം. ഇതിന് പുറമെ ബിനാമികളുടെയും അടുത്ത സുഹൃത്തുക്കളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തിരുവനന്തപുരം മരുതമകുഴിയിലുള്ള ബിനീഷിന്റെ ഉടമസ്ഥതയിലുള്ള കോടിയേരി ബാലകൃഷ്ണൻ താമസിച്ചിരുന്ന വീട്ടിലായിരുന്നു സംഘം ആദ്യം എത്തിയത്. ഇതിനൊപ്പം തന്നെ ടോറസ് റെമഡീസ് ഉടമ ആനന്ദ് പദ്മനാഭന്‍, അരുൺ വർഗീസ്, അബ്ദുൾ ജബ്ബാർ, കാർ പാലസ് ഉടമ അബ്ദുൾ ലത്തീഫ് എന്നിവരുടെ  വീടുകളിലും, കാ‍ർ പാലസിന്‍റെ ഓഫീസിലും ഓൾഡ് കോഫി ഹൗസ് പാർട്ണർ ആനന്ദിന്റെ കുടപ്പനകുന്നിലെ വീട്ടിലും പരിശോധന നടത്തി. ഇതിന് പുറമെ, ബിനീഷ് കോടിയേരിയുടെ സുഹൃത്തും കണ്ണൂർ ക്രിക്കറ്റ്…

Read More

മനാമ: സിനാന്‍ റിലീഫ് കമ്മറ്റി സമാപന യോഗം ചേര്‍ന്നു. കെഎംസിസി ഓഫീസില്‍ വെച്ച് കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണമായും പാലിച്ചായിരുന്നു യോഗം. സിനാന്‍ കമ്മിറ്റി ഭാരവാഹികള്‍, കെഎംസിസിയുടെ ജില്ലാ, ഏരിയ, മണ്ഡലം നേതാക്കന്മാര്‍ യോഗത്തില്‍ സംബന്ധിച്ചു. സിനാന്‍ റിലീഫ് കമ്മിറ്റി ചെയര്‍മാന്‍ ഷാഫി പാറക്കട്ട അധ്യക്ഷത വഹിച്ച യോഗത്തില്‍ ജോയിന്റ് കണ്‍വീനര്‍ റിയാസ് സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് മഞ്ചേശ്വരം യോഗം ഉദ്ഘാടനം ചെയ്തു. കാസർ​ഗോഡ് ജില്ലയിൽ പൊവ്വൽ സ്വദേശിയായ സിനാൻ ഏറെ സ്വപ്നങ്ങളുമായിട്ടാണ് ബഹ്റൈനിലെത്തിയത് . രോ​ഗികളായ മാതാപിതാക്കളും മൂന്ന് സഹോദരിമാരും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു സിനാൻ. 24കാരനായ സിനാൻ സെൻട്രൽ മാർക്കറ്റിൽ തുച്ഛമായ ശമ്പളത്തിൽ‌ ജോലി ചെയ്തുവരുന്നതിനിടെയാണ് വിധി വില്ലനായത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ജോലിക്കിടെ വയറു വേദനയും ക്ഷീണവും അനുഭവപ്പെട്ടത്തിനെ തുടർന്ന് ആശുപത്രിയിലെത്തിയ സിനാനെ കാത്തിരുന്നത് അത്ര ശുഭകരമായ വാർത്തയായിരുന്നില്ല. ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നമാണെന്നും നാട്ടിലെത്തി വിദഗ്ദ്ധ പരിശോധനയ്ക്ക് വിധേമാകണമെന്നും ബഹ്റൈനിൽ ചികിത്സിച്ച…

Read More