മനാമ: നിരവധി പേരുടെ മരണത്തിനും പരിക്കിനും കാരണമായ ഓസ്ട്രിയയിലെ വിയന്നയിൽ നടന്ന ഭീകരാക്രമണത്തെ ബഹ്റൈൻ അപലപിച്ചു. ദുരിതബാധിതരുടെ കുടുംബങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം അനുശോചനം രേഖപ്പെടുത്തി.ഭീകരാക്രമണത്തിൽ പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖംപ്രാപിക്കാൻ ആഗ്രഹിക്കുന്നതായും മന്ത്രാലയം അറിയിച്ചു.
എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
ഭീകരതയെയും അക്രമത്തെയും ഉന്മൂലനം ചെയ്യുന്നതിനും തീവ്രവാദ സംഘടനകളോട് പോരാടുന്നതിനും അവരുടെ ധനസഹായ സ്രോതസ്സുകൾ ഇല്ലാതാക്കുന്നതിനും അന്താരാഷ്ട്ര സമൂഹത്തിന്റെ ശ്രമങ്ങളുടെ പ്രാധാന്യം ചൂണ്ടിക്കാട്ടി ഭീകരതയെ ചെറുക്കാനുള്ള ശ്രമങ്ങളിൽ ഓസ്ട്രിയയ്ക്കുള്ള പിന്തുണ ബഹ്റൈൻ സ്ഥിരീകരിച്ചു.