- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്‌റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
Author: News Desk
മനാമ: ഒയാസിസ് മാൾ, ജുഫെയർ ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷണലുമായി സഹകരിച്ച് 3D ആർട്ട് പെയിന്റിംഗ് ഷോ സംഘടിപ്പിച്ചു. ബഹ്‌റൈനിലെ 3D ആർട്ടിസ്റ്റുകളും ഗിന്നസ് റെക്കോർഡ് ഉടമകളുമായ ലിംനേഷ് അഗസ്റ്റിൻ & ജിൻസി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് ഒക്ടോബർ 30 ന് 3 ഡി പെയിന്റിംഗ് നടന്നത്. ബ്രെയിൻക്രാഫ്റ്റ് ആർട്ട് അക്കാദമി വിദ്യാർത്ഥികളും പങ്കെടുത്തു. ബ്രെയിൻക്രാഫ്റ്റ് ഇന്റർനാഷണലിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് 3D ആർട്ട് പെയിന്റിംഗ് ഷോ സംഘടിപ്പിച്ചത്. 6 വയസ് മുതലുള്ള 40 ഓളം കുട്ടികൾ പരിപാടിയിൽ പങ്കെടുത്തു. ഒരേ സമയം 3 കുട്ടികൾക്ക് മാത്രമേ പെയിന്റ് ചെയ്യാൻ അനുവാദമുള്ളൂ. കുറഞ്ഞത് 2 മീറ്റർ അകലം പാലിക്കൽ, മാസ്കുകൾ, കയ്യുറകൾ, സാനിറ്റൈസറുകൾ എന്നിവ ഉൾപ്പെടെയുള്ള കോവിഡ് പ്രോട്ടോക്കോളും മാർഗ്ഗനിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിച്ചത്. ഒക്ടോബർ 31 വൈകിട്ട് 5 ന് പെയിന്റിംഗ് പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. https://youtu.be/nVt39v_dp44 പ്രോപ്പർട്ടീസ് അൽ റാഷിദ് ഗ്രൂപ്പ് മേധാവി മുനിഷ് ഭണ്ഡാരി, ഒയാസിസ് മാൾ-ജുഫെയർ മാർക്കറ്റിംഗ് മാനേജർ…
തിരുവനന്തപുരം: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയെന്ന് ബിനീഷ് കോടിയേരിയുടെ ഭാര്യ റെനീറ്റ. മഹസർ രേഖയിൽ ഒപ്പിടാൻ ഭീഷണിപ്പെടുത്തിയെന്ന് ഭാര്യ മാധ്യമങ്ങളോട് പറഞ്ഞു. എന്തോ ഒരു കാർഡ് കൊണ്ട് വന്ന് ഇവിടെ നിന്ന് കണ്ടെടുത്തതാണെന്ന് അധികൃതർ പറഞ്ഞുവെന്നും അതിൽ ഒപ്പിടണമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഭാര്യ പറഞ്ഞു. എന്നാൽ അങ്ങനെ ഒപ്പിടാൻ കഴിയില്ലെന്നാണ് ഭാര്യ റെനീറ്റ നിലപാടെടുത്തത്.ഇന്നലെ രാവിലെ തുടങ്ങിയ റെയ്ഡ് ഇന്നലെ രാത്രി 11.30ക്ക് അവസാനിച്ചുവെന്ന് ഭാര്യയുടെ അമ്മ പറഞ്ഞു. ഇ.ഡി അധികൃതർ തങ്ങളെ മാനസികമായി പീഡിപ്പിച്ചുവെന്നും റെനീറ്റ കൂട്ടിച്ചേർത്തു. അമ്മയെയും മക്കളെയും രണ്ട് മുറികളിലായാണ് പൂട്ടിയിട്ടതെന്നും ഇവർ ആരോപിച്ചു.
ബിനീഷിന്റെ വീട്ടിൽ നിന്ന് ഫോണും രേഖകളും കസ്റ്റഡിയിലെടുത്തു : എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്
തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ വീട്ടിൽ നിന്ന് ഫോണും രേഖകളും കസ്റ്റഡിയിലെടുത്തുവെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബിനീഷിന്റെ ഭാര്യാമാതാവിന്റെ ഫോണാണ് കസ്റ്റഡിയിലെടുത്തത്.റെയ്ഡിനിടെ അനൂപ് മുഹമ്മദിന്റെ കാർഡ് വീട്ടിൽ നിന്ന് കണ്ടെടുത്തുവെന്നും ഈ രേഖയിൽ ഒപ്പിടണമെന്നും പറഞ്ഞ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തിയിരുന്നതായി ബിനീഷിന്റെ ഭാര്യ റെനീറ്റ . ആ മഹസറിൽ ഒപ്പിടാൻ വിസമ്മതിച്ചതിനെ തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ മാനസികമായി പീഡിപ്പിച്ചുവെന്നും റെനീറ്റ പറഞ്ഞിരുന്നു. അതേസമയം, ബിനീഷിന്റെ വീട്ടിൽ നടത്തിയ റെയ്ഡിന് പുറമെ, അൽ ജാസം അബ്ദുൽ ജാഫറിന്റെ വീട്ടിൽ നിന്ന് മൂന്ന് ഫോണുകൾ കസ്റ്റഡിയിലെടുത്തു. വസ്തുവിന്റെ പ്രമാണം അടക്കമുള്ള രേഖകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അൽ ജാസമിനോട് കൊച്ചിയിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം നൽകിയിട്ടുണ്ടെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൂട്ടിച്ചേർത്തു.
വാഷിംഗ്ടണ്‍: വാശിയേറിയ അമേരിക്കൻ തെരഞ്ഞെടുപ്പിൽ ബൈഡന്‍ മുന്നിൽ നിൽക്കുമ്പോൾ അമേരിക്കയിൽ ജീവിക്കുന്ന മലയാളികളുടെ പ്രതീക്ഷയും ആശങ്കയും പങ്കുവയ്ക്കുകയാണ് ഹൂസ്റ്റണിൽ നിന്നും റെനി കവലയിൽ. [embedyt] https://www.youtube.com/watch?v=wIa1b0Pi7l0[/embedyt]
റിപ്പോർട്ട് : അജു വാരിക്കാട്,ഹൂസ്റ്റൺ വാഷിംഗ്ടണ്‍: റിപ്പബ്ലിക്കൻ സാധ്യതകൾ തള്ളിക്കളയാനാവാത്ത വിധം വളരെ നേരിയ ഭൂരിപക്ഷം മാത്രമേ ഇപ്പോഴും ഡെമോക്രാറ്റുകൾകൾക്കൊള്ളൂ. 75 ശതമാനത്തോളം വോട്ടുകൾ എണ്ണി കഴിഞ്ഞപ്പോൾ വെറും പതിനായിരത്തിൽ താഴെ മാത്രം ഭൂരിപക്ഷമാണ് ഇപ്പോഴും ഡെമോക്രാറ്റുകൾ നിലനിർത്തുന്നത്. അതിനാൽ തന്നെ എപ്പോൾ വേണമെങ്കിലും ഫലം മാറി മറിയാം .പ്രതീക്ഷ കൈവിടാതെ റിപ്പബ്ലിക്കൻപക്ഷം
റിപ്പോർട്ട് : അജു വാരിക്കാട്,ഹൂസ്റ്റൺ വാഷിംഗ്ടണ്‍: വാശിയേറിയ അമേരിക്കൻ തെരഞ്ഞെടുപ്പിൽ റിപ്പബ്ലികൻറെ കയ്യിൽ നിന്നും ഡെമോക്രാറ്റുകൾ വിസ്കോൺസിൻ തിരിച്ചുപിടിച്ചിരുന്നു. വോട്ടെണ്ണൽ പൂർത്തിയായി വിസ്കോൺസിൻ ബൈഡന്. https://youtu.be/BVMF5iuoNpw
ബ്യൂണസ് അയേഴ്‌സ്: തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മുൻ ഫുട്ബോൾ താരം ഡീഗോ മറഡോണയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. വിഷാദ രോഗത്തെ തുടർന്ന് കഴിഞ്ഞ ദിവസമാണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് നടത്തിയ വിദഗ്ധ പരിശോധനയിലാണ് തലച്ചോറിൽ രക്തം കട്ടപിടിച്ചതായി ശ്രദ്ധയിൽപ്പെട്ടത്. ഉടൻ തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയായിരുന്നു.അദ്ദേഹം അപകട നില തരണം ചെയ്തതായും ആരോഗ്യ നില തൃപ്തരമാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു.
മുംബൈ: പോലീസ് ഉദ്യോഗസ്ഥയെ ആക്രമിച്ചുവെന്ന പേരിൽ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിക്കെതിരെ പുതിയ കേസ് ചെയ്തു. അറസ്റ്റ് ചെയ്യാനെത്തിയ പോലീസ് സംഘത്തിലുണ്ടായിരുന്ന ഉദ്യോഗസ്ഥയെ ആക്രമിച്ചുവെന്നാണ് വനിതാ പോലീസ് ഉദ്യോഗസ്ഥ പരാതി നൽകിയിരിക്കുന്നത്. 353, 504, 506 എന്നീ ഐപിസി സെക്ഷനുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. എംഎൻ ജോഷി മാർഗ് പോലീസാണ് കേസെടുത്തിരിക്കുന്നത്.
മനാമ: ബഹ്‌റൈനിൽ ഇനി മുതൽ ഫർമസികളിൽ കോവിഡ് 19 റാപ്പിഡ് ആന്റിജൻ പരിശോധന ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കിറ്റിന് 4 ദിനാർ മാത്രമേ വില ഈടാക്കാൻ പാടുള്ളൂവെന്നും മന്ത്രാലയം വ്യക്തമാക്കി. കോവിഡ് 19 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകളുടെ വിഹിതവും വിലയും ദേശീയ ആരോഗ്യ നിയന്ത്രണ അതോറിറ്റിയുടെ മേൽനോട്ടത്തിലാണ്. സ്വയം പരിശോധന നടത്തതാണ് ആഗ്രഹിക്കുന്നവർക്കായിട്ടാണ് ഫാർമസി വഴി കിറ്റുകൾ നൽകുന്നത്. റാപ്പിഡ് ആന്റിജൻ പരിശോധനയിൽ 15 മിനിറ്റിനകം തന്നെ ഫലം അറിയാൻ സാധിക്കും. 93 ശതമാനം കൃത്യതയാർന്ന ഫലമാണ് ഈ പരിശോധനയിലൂടെ ലഭിക്കുന്നത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അതേസമയം ആന്റിജൻ ടെസ്റ്റിലൂടെ ലഭിക്കുന്ന ഫലം പ്രാഥമികം മാത്രമാണ്. ഇത് പൂർണമായും ശരിയാകണമെന്നില്ലാത്തതിനാൽ ഫലം നെഗറ്റീവ് ആയാലും പനി, ചുമ, തലവേദന,ശ്വാസതടസം,ശരീര വേദന തുടങ്ങിയ രോഗ ലക്ഷണങ്ങൾ കണ്ടാലുടൻ 444 എന്ന നമ്പറിൽ വിളിച്ച് പിസിആർ ടെസ്റ്റിന് വിധേയമാകണം. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് കിറ്റുകൾ നൽകുന്ന…
തിരുവനന്തപുരം: ബിനീഷ് കൊടിയേരിയുടെ ബിനാമി ഇടപാടുകൾ അന്വേഷിക്കുന്ന ബെംഗളൂരു യൂണിറ്റിലെ എൻഫോഴ്സ്മെന്റ് സംഘം മരുതുംകുഴിയിലുള്ള വീട്ടിൽ പരിശോധന നടത്തുന്നു. ബെംഗളൂരു യൂണിറ്റിലെ അംഗങ്ങളാണ് പരിശോധന നടത്തുന്നത്. കാർ പാലസ് ഉടമ ലത്തീഫിന്റെ കവടിയാറിലെ വീട്, ലത്തീഫിന്റെ കേശവദാസപുരത്തെ കട, സ്റ്റാച്യു ചിറക്കളം റോഡിലെ അനന്തപത്മനാഭൻ എന്നയാളുടെ ടോറസ് റമഡീസ് എന്ന സ്ഥാപനം, അരുൺ വർഗീസ് എന്നയാളുടെ പട്ടം സെന്റ് മേരീസ് സ്കൂളിന് സമീപത്തെ ഓഫീസ്, അൽജസാം എന്നയാളുടെ അരുവിക്കരയിലെ വീട് എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. കർണാടക പൊലീസും സിആർപിഎഫും സംഘത്തോടൊപ്പമുണ്ട്. ബിനീഷുമായി ബന്ധമുള്ളവരുടെ ബാങ്ക് അക്കൗണ്ടുകളും 3 ബാങ്കുകളിലെ ബിനീഷിന്റെ ഇടപാടുകളും ഇഡി പരിശോധിക്കും. 2012–19ൽ ബിനീഷിന്റെ അക്കൗണ്ടുകളിലെ വന്‍ നിക്ഷേപവും ആദായനികുതി റിട്ടേണും തമ്മിൽ ഗുരുതര പൊരുത്തക്കേടുകളുണ്ടെന്നാണ് ഇഡി സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.
