Author: News Desk

കണ്ണൂർ: കോവിഡ് കാലത്ത് പി പി ഇ കിറ്റ് ധരിച്ച് മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിട്ടി സ്വദേശി കാക്കയങ്ങാട് മുബഷീറാണ് പിടിയിലായത്. പയ്യോളിയിലെ ഹോം അപ്ലയൻസ് കടയിലായിരുന്നു പി പി ഇ കിറ്റ് ധരിച്ച് മോഷണം നടന്നത്. ഗുഡ് വെ ഹോം അപ്ലയൻസിൽ നിന്ന് 30,000 രൂപയും ഇലക്ട്രോണിക്സ് സാധനങ്ങളുമാണ് മോഷണം പോയത്. ആളെ തിരിച്ചറിയാതിരിക്കാനാണ് മുബഷീർ പി.പി ഇ കിറ്റ് ധരിച്ചത്. പയ്യോളിയിലും കൊയിലാണ്ടിയിലും സമീപകാലത്തെ നിരവധി മോഷണങ്ങളിൽ പ്രതിയാണ് മുബഷീർ. കോവിഡ് കാലത്ത് ആയിരുന്നു ഇയാൾ കൂടുതലായി മോഷണം നടത്തിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പയ്യോളിയിലെ കടയ്ക്ക് പുറമേ തച്ചൻകുന്നിലെ കടകളിലും ഇയാൾ കയറുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. ദൃശ്യങ്ങളിൽ നിന്ന് ലഭിച്ച സൂചനകൾ ഉപയോഗിച്ച് പയ്യോളി പൊലീസ് നടത്തിയ അന്വേഷണം മുബഷീറിൽ എത്തുകയായിരുന്നു.ഏറ്റവും പറ്റിയ സമയം കണ്ടെത്തിയാൽ പി പി ഇ കിറ്റും മാസ്കും ധരിച്ചെത്തി മോഷ്ടിക്കും.…

Read More

മനാമ: ശാരീരിക വൈകല്യമുള്ള വിദ്യാർത്ഥികൾക്കുള്ള പുനരധിവാസ കേന്ദ്രങ്ങളിലും കിന്റർഗാർട്ടനുകളിലും പരിശോധ നടത്തി. കോവിഡ് -19 നെതിരെ ആരോഗ്യ മുൻകരുതൽ നടപടികൾ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുന്നതിനാണ് ഇത്തരം പരിശോധനകൾ മന്ത്രാലയം നടത്തുന്നത്. ശാരീരിക വൈകല്യമുള്ളവർക്കായി സർക്കാർ നടത്തുന്ന 37 സ്വകാര്യ, പുനരധിവാസ കേന്ദ്രങ്ങളിൽ കോവിഡ് -19 നെതിരെ ആരോഗ്യ മുൻകരുതൽ നടപടികൾ നടപ്പാക്കുന്നതിന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയമാണ് മേൽനോട്ടം വഹിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ 25 നാണ് പുനരധിവാസ കേന്ദ്രങ്ങളിലും കിന്റർഗാർട്ടനുകളിലും ക്ലാസുകൾ ആരംഭിച്ചത്. കിരീടാവകാശിയും, ഡെപ്യൂട്ടി സുപ്രീം കമാൻഡറും, ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിലുള്ള എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നിർദ്ദേശങ്ങൾക്കനുസൃതമായിട്ടാണ് പുനരധിവാസ കേന്ദ്രങ്ങളും കിന്റർഗാർട്ടനുകളും പുനരാരംഭിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പകർച്ചവ്യാധിയെ നേരിടുന്നതിനും വിദ്യാർത്ഥികളുടെയും ഉദ്യോഗസ്ഥരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള ആരോഗ്യ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് വിലയിരുത്തുന്നതിനാണ് ഇടക്കിടെയുള്ള സന്ദർശനം. സാമൂഹിക അകലം പാലിക്കൽ, ദിവസേന അണുവിമുക്തമാക്കേണ്ടതും പകുതി ശേഷിയിൽ ഉപയോഗിക്കേണ്ടതുമായ ബസുകളുടെ അണുവിമുക്തമാക്കൽ,…

Read More

മനാമ: WPMA യുടെ നേതൃത്വത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. രക്തദാനക്യാമ്പിൽ 60 ൽ പരം ആളുകൾ പങ്കെടുക്കുകയും ചെയ്തു. ചടങ്ങിൽ WPMA യുടെ സംസ്ഥാന കമ്മിറ്റി അംഗം സൈഫുദ്ദീൻ കൈപ്പമംഗലം ആദ്യ രക്ത ദാനം നല്കി കൊണ്ട് ചടങ്ങ് നിർവഹിക്കുകയും, ജിസിസി കോർഡിനേറ്റർ അബ്ദുൽസലാം സ്വാഗതം ചെയ്യുകയും ചെയ്തു. ഷാജഹാൻ, സിറാജ്,അനീഷ്, റിനീഷ്, ശ്രീജ, മിനി, ശശികുമാർ, തുടങ്ങിയ വ്യക്തികൾ പരിപാടിക്ക് നേതൃത്വം നൽകി. കൂടാതെ ജില്ലാ/സംസ്ഥാന, ബഹ്റൈൻ ചാപ്റ്റർ തുടങ്ങിയ മേഖലകളിൽ ഉള്ള എല്ലാ അംഗങ്ങളും രക്തദാന ക്യാമ്പിൽ പങ്കെടുത്തു.രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർക്കും മനസ്സുകൊണ്ട് കൂടെ നിന്നവർക്കും ഫൗണ്ടർ അംഗമായ അഭിലാഷ് നന്ദിയും അർപ്പിച്ചു.

Read More

കൊച്ചി :വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ പദ്ധതി പൂര്‍ത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് അനില്‍ അക്കര എംഎല്‍എയുടെ ഹര്‍ജി. ഹൈക്കോടതിയിലാണ് എംഎല്‍എ ഹര്‍ജി നല്‍കിയത്. എംഎല്‍എ നേരത്തെ നല്‍കിയ പരാതിയിലായിരുന്നു വടക്കാഞ്ചേരിയിലെ ഇടപാടില്‍ സിബിഐ കേസെടുത്തത്. ലൈഫ് മിഷന്‍ പദ്ധതി കേസില്‍ പെട്ടതിന് ശേഷം ഫ്‌ളാറ്റ് നിര്‍മാണം ഉപേക്ഷിച്ചുവെന്ന് കരാറുകാരായ യുണിടാക്കും വ്യക്തമാക്കിയിരുന്നു. വടക്കാഞ്ചേരി നഗരസഭയിലെ ചരല്‍പറമ്പിലാണ് ഫ്‌ളാറ്റ് നിര്‍മിക്കുന്നത്. അനില്‍ അക്കരെ എംഎല്‍എയുടെ പരാതിയില്‍ യൂണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍, സെയിന്‍ വെഞ്ച്വേഴ്‌സ്, ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് എതിരെയാണ് കേസ്.

Read More

മനാമ: ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവളം വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ച മൂന്ന് ഏഷ്യക്കാർ ഉൾപ്പെടെ നാലുപേരെ അറസ്റ്റു ചെയ്തു. 24 വയസിനും 40 വയസിനും ഇടയിൽ പ്രായമുള്ളവരെയാണ് മയക്കുമരുന്ന് വിരുദ്ധ പോലീസ് അറസ്റ്റ് ചെയ്തത്. 1 ദശലക്ഷം ബഹ്‌റൈൻ ദിനാറിലധികം വിലവരുന്ന മയക്കുമരുന്ന് ഇവരിൽ നിന്നും പിടിച്ചെടുത്തു. രണ്ട് വ്യത്യസ്ത കേസുകളിലാണ് ഇവരെ പിടിച്ചിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വിമാനത്തിൽ 2.5 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ആദ്യ വ്യക്തി പിടിയിലാകുന്നത്. ഏകദേശം 3.5 കിലോ മയക്കുമരുന്ന് കടത്താൻ ശ്രമിച്ചപ്പോഴാണ് മറ്റു മൂന്ന് പേർ കൂടി പിടിയിലായത്. നിയമനടപടികൾ പൂർത്തിയാക്കി കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.

Read More

ചെന്നൈ: അനുമതിയില്ലാതെ വെട്രിവേൽ യാത്രയുമായി മുന്നോട്ടുപോയതിന് തമിഴ്‌നാട് ബി.ജെ.പി അധ്യക്ഷന്‍ എല്‍. മുരുകനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുത്തണി ക്ഷേത്രത്തിന് സമീപത്തുവെച്ചായിരുന്നു അദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. ബിജെപി നേതാക്കളായ എച്ച്.രാജ, അണ്ണാമലൈ തുടങ്ങി നൂറോളം പ്രവര്‍ത്തരേയും അറസ്റ്റ് ചെയ്തു. തമിഴ്‌നാട്ടിലെ മുരുക ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപി വെട്രിവേല്‍ യാത്ര നടത്താൻ തീരുമാനിച്ചിരുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക വെട്രിവേൽ യാത്രക്ക് സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതിയില്ലെങ്കിലും പ്രശ്‌നമില്ലെന്നും മുരുകന്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന് അവകാശപ്പെട്ടാണ് ബിജെപി യാത്ര ആരംഭിച്ചത്. ഭക്തനെന്ന നിലയില്‍ മുരുകനെ കാണാനും തൊഴാനുമുളള അവകാശം ഹനിക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് തിരുത്തണി മുരുകന്‍ ക്ഷേത്രത്തിലേക്ക് യാത്ര തിരിക്കുമ്പോള്‍ എല്‍.മുരുകന്‍ പറഞ്ഞു. ഇന്ന് രാവിലെ എല്‍.മുരുകന്റെ വീട്ടില്‍ നിന്നാണ് യാത്ര ആരംഭിച്ചത്. തിരുത്തണിയിലേക്ക് അഞ്ച് വാഹനങ്ങള്‍ക്ക് മാത്രമാണ് പൊലീസ് അനുമതി നല്‍കിയത്. എന്നാല്‍ ഈ നിബന്ധന ബിജെപി അംഗീകരിച്ചില്ല. അനുമതി ഇല്ലാതെ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് പറഞ്ഞ് പൊലീസ്…

Read More

റിപ്പോർട്ട്: അജു വാരിക്കാട് ന്യൂയോര്‍ക്ക്: അറുപത്തിനാലാം കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല) ഒരുക്കുന്ന കേരള സോഷ്യല്‍ ഡയലോഗ്‌സ് സീരീസിലെ നാലാമത്തെ സെഷന്‍ നവംബര്‍ 7 ശനിയാഴ്ച്ച രാവിലെ ന്യൂയോര്‍ക്ക് ടൈം 11:30 ന് ആരംഭിക്കും. ജൻ്റർ പൊളിറ്റിക്സ് വിഷയമായ ‘സ്ത്രീയും സാമൂഹ്യ വിചാരണകളും’ എന്ന സെഷൻ നയിക്കുന്നത് അലയുടെ എക്സിക്യൂട്ടിവ് കമ്മിറ്റി മെമ്പർ ലിസ മാത്യൂ ആണ്. എം എൽ എ. ഷാനിമോൾ ഉസ്മാൻ, മുൻ എം പി. ടി എൻ സീമ, ജെ ദേവിക,  അഡ്വക്കേറ്റ് രശ്മിത രാമചന്ദ്രൻ, അലയുടെ പ്രസിഡൻ്റ് ഷിജി അലക്സ്, കണക്റ്റിങ് കേരളം ചീഫ് എഡിറ്റർ അനുപമ വെങ്കിടേഷ് എന്നീ പ്രമുഖർ സംബന്ധിക്കും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സെഷനില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പ്രാദേശിക സമയങ്ങളില്‍ താഴെയുള്ള സൂം ഐഡി ഉപയോഗിക്കാം. ഇത് കൂടാതെ അലയുടെ ഫേസ്ബുക് പേജ് വഴിയും തത്സമയസംപ്രേക്ഷണം (വെബ് കാസ്റ്റിംഗ് ) ഉണ്ടായിരിക്കുന്നതാണ് എന്ന് അലയുടെ…

Read More

റിപ്പോർട്ട് : അജു വാരിക്കാട്, അമേരിക്ക വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പ്രക്രിയ അതിൻറെ അവസാന ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. ഇഞ്ചോടിഞ്ച് പോരാട്ടമാണ് പല സംസ്ഥാനങ്ങളിലും .ഏറ്റവും അവസാനം ലഭിച്ച റിപ്പോർട്ട് പ്രകാരം, പെൻസിൽവേനിയ ജോർജിയായും തിരിച്ചു പിടിച്ചു കൊണ്ട് ബൈഡൻ മുന്നേറുകയാണ് ആണ്. ഇപ്പോൾ അവസാനം വിവരം ലഭിക്കുമ്പോൾ പെൻസിൽവാനിയയിൽ അയ്യായിരത്തിൽപ്പരം വോട്ടുകളുടെ ഭൂരിപക്ഷമാണ് ബൈഡന് ലഭിച്ചിരിക്കുന്നത്. ജോർജിയാ സംസ്ഥാനത്തും ബൈഡൻ നേരിയ മുന്നേറ്റം നടത്തി. മെയിൽ ഇൻ ബാലറ്റ് എണ്ണിയപ്പോൾ ഡെമോക്രാറ്റിക് അനുകൂലമായ സാഹചര്യമാണ് ജോർജിയയിലും പെൻസിൽവാനിയയിലും കാണുന്നത്. 918 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിലവിൽ ബൈഡൻ ജോർജിയായിൽ മുന്നേറുന്നത് . അസോസിയേറ്റഡ് പ്രസ്സും ഫോക്സ് ന്യൂസും അരിസോണ സംസ്ഥാനം ബൈഡൻ വിജയിച്ചതായി നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും ട്രംപ് അനുകൂലികൾ ഇപ്പോഴും പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുന്നു. ഏതാണ്ട് 90 ശതമാനം വോട്ടുകളും അരിസോണായിൽ എണ്ണി കഴിഞ്ഞപ്പോൾ, ബൈഡൻ 50.1% വോട്ടുകൾ നേടി കഴിഞ്ഞു. മാരി കോപ്പാ കൗണ്ടി മാത്രമാണ് ഇനിയും യും പ്രഖ്യാപിക്കുവാൻ…

Read More

മനാമ: ഇന്ത്യൻ സ്‌കൂൾ  ഈ വര്‍ഷത്തെ സംസ്കൃത ദിനം വിവിധ പരിപാടികളോടെ  ആഘോഷിച്ചു. ഭരണഘടനയുടെ എട്ടാം ഷെഡ്യൂൾ ഭാഷകളിൽ ഉൾപ്പെടുത്തിയിരിക്കുന്ന സംസ്‌കൃതത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ  വിദ്യാർത്ഥികൾ ക്ലാസിക്‌ ഭാഷയിലെ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. ഒരു പ്രാർത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. മിഡിൽ സെക്ഷനിലെയും സീനിയർ സെക്ഷനിലെയും വിദ്യാർത്ഥികൾ വിവിധ പരിപാടികളിൽ പങ്കെടുത്തു. നാരായണീയം, ഭഗവദ്ഗീത എന്നിവ  അവർ പാരായണം ചെയ്തു. സംസ്കൃത ഗാനങ്ങൾ, കഥകൾ, പോസ്റ്ററുകൾ എന്നിവ വിദ്യാർത്ഥികൾ ഓൺലൈനിൽ പ്രദർശിപ്പിച്ചിരുന്നു. സംഘ ഗാനത്തിൽ പങ്കെടുത്ത വിദ്യാർത്ഥികളുടെ മികച്ച  പ്രകടനം വളരെ പ്രശംസനീയമായിരുന്നു. സംസ്കൃത അധ്യാപിക മമത മോഹനൻ പരിപാടി ഏകോപിപ്പിച്ചു. മിഡിൽ സെക്ഷൻ ഹെഡ് ടീച്ചർ പാർവതി ദേവദാസൻ മുഖ്യ പ്രഭാഷണം നടത്തി. കുട്ടികളുടെ ആവേശകരമായ പങ്കാളിത്തത്തോടെ എല്ലാ പരിപാടികളും സുഗമമായി ഓൺലൈനിൽ നടന്നു.  സ്‌കൂൾ അധികൃതരുടെ യും   എക്സിക്യട്ടീവ് കമ്മിറ്റിയുടെയും  വലിയ പിന്തുണയും പ്രോത്സാഹനവും ആഘോഷത്തെ മികവുറ്റതാക്കി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഇന്ത്യന്‍ സ്കൂള്‍…

Read More

മനാമ: കൊറോണ പ്രതിസന്ധി മൂലം നാട്ടിൽ പോയി ബഹ്റൈനിലേക്ക് തിരിച്ചു  വരാൻ ബുദ്ധിമുട്ടുന്നവരുടെ യാത്ര പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി എം.പിക്ക്  നിവേദനം സമർപ്പിച്ചു. ആയിരകണക്കിന് മലയാളി  പ്രവാസികളാണ് തിരിച്ചു വരാൻ കഴിയാതെ നാട്ടിൽ പ്രതിസന്ധിയിലകപ്പെട്ടിരിക്കുന്നത്. വരാൻ കഴിഞ്ഞവർക്ക് തന്നെ ഭീമമമായ തുകയാണ് ചെലവഴിക്കേണ്ടി വന്നിരിക്കുന്നത് . ഈ ഒരു  സാഹചര്യത്തിലാണ് ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി മലയാളി പ്രവാസികളുടെ യാത്ര പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട്  സൈനബ്  അബ്ദുൽ അമീർ എം.പി യെ സന്ദർശിച്ചു നിവേദനം സമർപ്പിച്ചത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മലയാളി പ്രവാസികൾ അനുഭവിക്കുന്ന വിവിധ പ്രശ്‍നങ്ങൾ ഒഐസിസി ഗ്ലോബൽ കമ്മിറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ,ദേശീയ  പ്രസിഡന്റ് ബിനു കുന്നന്താനം ഒഐസിസി കണ്ണൂർ ജില്ല കമ്മിറ്റി പ്രസിഡന്റ് ഫിറോസ് നങ്ങാരത്ത്‌ , ഐടി സെക്രട്ടറി നിജിൽ എന്നിവർ എം.പി യുടെ  ശ്രദ്ധയിൽ പെടുത്തി . ഈ വിഷയത്തിൽ  സാധ്യമായ എല്ലാ കാര്യങ്ങളും…

Read More