- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്‌കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്‌കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
Author: News Desk
ന്യൂഡൽഹി : ഇന്ത്യയുടെ ആദ്യ റഡാർ ഇമേജിംഗ് ഉപഗ്രഹം വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തിൽ നിന്നും 3.10 ഓട് കൂടിയാണ് ഉപഗ്രഹം വിക്ഷേപിച്ചത്. പ്രതികൂല കാലാവസ്ഥയ്ക്കിടെയായിരുന്നു വിക്ഷേപണം.പിഎസ്എൽവി സി- 49 റോക്കറ്റിൽ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഇഒഎസ്-01 ഉം സിന്തറ്റിക് അപ്പറേച്ചർ റഡാറുമാണ് വിജയകരമായി വിക്ഷേപിച്ചത്. ഇന്ത്യൻ നിർമ്മിത ഉപഗ്രഹത്തിനൊപ്പം ഒൻപത് വിദേശ ഉപഗ്രഹങ്ങളും വിക്ഷേപിച്ചിട്ടുണ്ട്. ഉപഗ്രഹ വിക്ഷേപണത്തിനായുളള കൗണ്ട് ഡൗൺ കഴിഞ്ഞ ദിവസം ഉച്ചയോടെ തന്നെ ആരംഭിച്ചിരുന്നു. എന്നാൽ പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഇന്ന് ഉച്ചയോടെ കൗണ്ട് ഡൗൺ നിർത്തിവെച്ചു. പിന്നീട് അഞ്ച് മിനിറ്റിന് ശേഷമായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. 2020 ൽ ഐഎസ്ആർഒ നടത്തുന്ന ആദ്യ ദൗത്യമാണ് ഇത്. ഉപഗ്രഹ വിക്ഷേപണം വിജയകരമായതായി ഐഎസ്ആർഒ പ്രതികരിച്ചു.
ന്യൂഡല്‍ഹി: ഇന്ത്യയുടെ കൊറോണ വാക്‌സിന്‍ പരീക്ഷണം പുരോഗമിക്കുന്നു. അടുത്ത വര്‍ഷം ആദ്യം തന്നെ വാക്‌സിന്‍ പുറത്തിറങ്ങുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കേണ്ടവരുടെ പട്ടിക കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കുകയാണ്. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിന്‍ ഫെബ്രുവരിയില്‍ പുറത്തിറങ്ങുമെന്ന റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കിയത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക എല്ലാ സംസ്ഥാനങ്ങളോടും വാക്‌സിന്‍ നല്‍കേണ്ടവരുടെ മുന്‍ഗണന പട്ടിക തയ്യാറാക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷ വര്‍ധന്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. അദ്യഘട്ടത്തില്‍ 30 കോടി ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കാനാണ് കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി വാക്‌സിന്‍ സ്വീകരിക്കുന്നവരെ നാല് വിഭാഗങ്ങളായി തരം തിരിച്ചിട്ടുണ്ട്.
മഹാരാഷ്ട്ര: നാഗ്പൂരിലെ മങ്കാപൂരിലുള്ള വാടക വീട്ടിലാണ് 69കാരനായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ കുളിമുറിയിൽ വീണു കിടന്നിരുന്ന മുകുന്ദൻ കുമാരൻ നായരെ വീട്ടുടമസ്ഥനാണ് അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുന്നത്.എന്നാൽ കുളിമുറിയിൽ നിന്നും കണ്ടെടുക്കുമ്പോൾ തന്നെ ജീവൻ നഷ്ടപ്പെട്ടിരുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. മൃതദേഹം നാഗ്പൂരിലെ മായോ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്.
ആല്‍ട്ടാ വേരാപേസ്: ഗ്വാട്ടിമാലയിലെ ശക്തമായ പേമാരിയിലും മലയിടിച്ചിലിലും 150ലേറെപ്പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നഗരപ്രദേശങ്ങളില്‍ നിന്നും ഏറെ ദൂരെയുള്ള ഗ്രാമീണ മേഖലകളിലാണ് ദുരന്തം വന്‍നാശം വിതച്ചിരിക്കുന്നത്. സൈന്യം നേരിട്ടാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. ക്വേജ മേഖലയിലാണ് മലയിടിഞ്ഞത്. ശക്തമായ മഴയും കാറ്റും തുടരുന്നതിനാല്‍ രക്ഷാ പ്രവര്‍ത്തനം ദുഷ്‌ക്കരമാണെന്നാണ് സൈന്യം അറിയിക്കുന്നത്. ഇന്നലെ 50 മരണമാണ് ആദ്യം പ്രദേശത്തു നിന്നും റിപ്പോര്‍ട്ട് ചെയ്തത്. കാറ്റഗറി നാലില്‍ പെടുന്ന ചുഴലിക്കാറ്റ് 225 കിലോമീറ്റര്‍ വേഗത്തിലാണ് വീശിയടിച്ചത്. ആദ്യം ഹോണ്ടുറാസ് മേഖലയില്‍ വ്യാപിച്ച കാറ്റ് തുടര്‍ന്നാണ് ശക്തികൂടി ഗ്വാട്ടിമാല തീരം തൊട്ടത്. ഹോണ്ടുറാസില്‍ 10 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊച്ചി : 1997ൽ പുറത്തിറങ്ങിയ സുരേഷ് ഗോപിയുടെ ആക്ഷൻ ചിത്രം ‘ലേലം’ രണ്ടാം ഭാഗത്തിനായി തയ്യാറെടുക്കുന്നു. രൺജി പണിക്കരുടെ തിരക്കഥയിൽ ജോഷി സംവിധാനം ചെയ്ത ചിത്രം രണ്ടാം വരവിനൊരുങ്ങുന്ന വിവരം ഉറപ്പു നൽകുന്നത് മറ്റാരുമല്ല, നായകൻ ആനക്കാട്ടിൽ ചാക്കോച്ചി തന്നെ; സുരേഷ് ഗോപി. രണ്ടാം ഭാഗത്തിന് രൺജി പണിക്കർ സ്ക്രിപ്റ്റ് എഴുതും. ആദ്യ സംവിധാന സംരംഭം ‘കസബ’ക്ക് മുൻപ് രൺജി പണിക്കരുടെ മകൻ നിതിൻ രൺജി പണിക്കർ ഈ ചിത്രം സംവിധാനം ചെയ്യാൻ പ്ലാൻ ചെയ്ത കാര്യം തന്നോട് പറഞ്ഞതായി സുരേഷ് ഗോപി ഔദ്യോഗിക പേജിൽ കുറിക്കുന്നു. വർഷങ്ങൾക്ക് മുൻപേ ലേലം രണ്ടാം ഭാഗം ഉണ്ടാവുമെന്ന സൂചന പുറത്തു വന്നിരുന്നു.
കാസർകോട് : എംസി കമറുദ്ദീൻ എംഎൽഎയെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം. എംഎൽഎയ്ക്കെതിരായി തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും അതിനാലാണ് അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നതെന്നും അന്വേഷണ ഉദ്യോഗസ്ഥനായ എഎസ് പി പറഞ്ഞു.അതേസമയം, താൻ കുറ്റക്കാരനല്ലെന്നാണ് എംസി കമറുദ്ദീൻ എംഎൽഎ മൊഴി നൽകിയിരിക്കുന്നത്. പണമിടപാടിൽ നേരിട്ട് ബന്ധമില്ലെന്നും മാനേജിംഗ് ഡയറക്ടറും മറ്റ് ഡയറക്ടർമാരും മറ്റുള്ളവരും ചേർന്ന് ചതിച്ചതാണ്. പണമിടപാടിൽ നേരിട്ട് ബന്ധമില്ല. നിക്ഷേപ സമാഹരണം തന്റെ മാത്രം നേതൃത്വത്തിലല്ലെന്നും കമറുദ്ദീൻ മൊഴി നൽകി.
മനാമ: ഗുരുദേവ സോഷ്യൽ സൊസൈറ്റി മുൻ എക്സിക്യൂട്ടീവ് ജോയിൻ സെക്രട്ടറി ബിനുരാജിന്റെ ഭാര്യ എബിനി ബിനുരാജ് (38 ) മരണപ്പെട്ടു .പത്തനംത്തിട്ട ജില്ലയിലെ കൊടുമൺ സ്വദേശിയാണ് .ന്യൂഹൊറൈസൺ സ്‌കൂൾ ടീച്ചറും ,ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ മലയാള പാഠശാല അദ്ധ്യാപികയും ആയിരുന്നു.
ബെംഗലുരു: ലഹരിക്കടത്ത് കേസിൽ സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി). ഇതു സംബന്ധിച്ച് എന്‍സിബി കോടതിയിൽ അപേക്ഷ നൽകി. ഹർജി കോടതി തിങ്കളാഴ്ച പരിഗണിച്ചേക്കും. എൻഫോഴ്സ്മെന്റിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് എൻ.സി.ബി അപേക്ഷ നൽകിയിരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബിനീഷിനെ ബെംഗളൂരു സിറ്റി സെഷൻസ് കോടതിയിലാണ് ഹാജരാക്കുന്നത്. ബിനീഷിൻ്റെ ജാമ്യാപേക്ഷയും കോടതിയുടെ മുന്നിലുണ്ട്. തുടർച്ചയായ 10 ദിവസം നീണ്ടുനിന്ന ചോദ്യം ചെയ്യലിനുശേഷമാണ് ബിനീഷിനെ കോടതിയിൽ ഹാജരാക്കുന്നത്. കഴിഞ്ഞ ദിവസം ബിനീഷിന്റെ വീട്ടിൽ റെയ്ഡ് നടത്തിയപ്പോൾ ഉണ്ടായ പ്രശ്നങ്ങൾ ഇഡി കോടതിയെ അറിയിക്കും. കേരളത്തിലെ മറ്റു സ്ഥലങ്ങളിൽ നടന്ന റെയ്ഡിന്റെ വിശദാംശങ്ങളും കോടതിയെ ധരിപ്പിക്കും.
തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് കൊറോണ സ്ഥിരീകരിച്ചു. ഗവര്‍ണറുടെ ഓഫീസാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.പരിശോധനയില്‍ എനിക്ക് കൊറോണ സ്ഥിരീകരിച്ചിരിക്കുന്നു. എന്നാല്‍ ആശങ്കപ്പെടാന്‍ ഒന്നുമില്ല. എന്നിരുന്നാലും കഴിഞ്ഞ ആഴ്ച ഡല്‍ഹിയില്‍ എന്നോട് സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാവരോടും പരിശോധന നടത്താന്‍ ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം എല്ലാവരും സുരക്ഷിതമായി നിരീക്ഷണത്തില്‍ കഴിയുക’. ഗവര്‍ണര്‍ പറഞ്ഞു.
കാസർകോട് : ഫാഷന്‍ ഗോള്‍ഡ് ജ്വല്ലറി തട്ടിപ്പ് കേസില്‍ മുസ്‌ലിം ലീഗ് നേതാവ് എം.സി. കമറുദ്ദീന്‍ എംഎല്‍എയെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. ജില്ലാ പൊലീസ് പരിശീലന കേന്ദ്രത്തില്‍ വച്ചാണ് പൊലീസ് കമറുദ്ദീനെ ചോദ്യം ചെയ്യുന്നത്. നിക്ഷേപകരുടെ പരാതി പരിഹരിക്കാന്‍ ലീഗ് നിയോഗിച്ച മധ്യസ്ഥന്‍ കല്ലട്ര മാഹിന്‍ ഹാജിയെ കഴിഞ്ഞ ദിവസം മൂന്ന് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.കഴിഞ്ഞ ദിവസം ജ്വല്ലറി എംഡി പൂക്കോയ തങ്ങളേ ഒന്‍പതു മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ജ്വല്ലറിയുടെ നിലവിലെ ആസ്തികള്‍ സംബന്ധിച്ചും ബാധ്യതകളെ സംബന്ധിച്ചുമുള്ള വിവരങ്ങളാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്.
