മനാമ: WPMA യുടെ നേതൃത്വത്തിൽ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. രക്തദാനക്യാമ്പിൽ 60 ൽ പരം ആളുകൾ പങ്കെടുക്കുകയും ചെയ്തു. ചടങ്ങിൽ WPMA യുടെ സംസ്ഥാന കമ്മിറ്റി അംഗം സൈഫുദ്ദീൻ കൈപ്പമംഗലം ആദ്യ രക്ത ദാനം നല്കി കൊണ്ട് ചടങ്ങ് നിർവഹിക്കുകയും, ജിസിസി കോർഡിനേറ്റർ അബ്ദുൽസലാം സ്വാഗതം ചെയ്യുകയും ചെയ്തു. ഷാജഹാൻ, സിറാജ്,അനീഷ്, റിനീഷ്, ശ്രീജ, മിനി, ശശികുമാർ, തുടങ്ങിയ വ്യക്തികൾ പരിപാടിക്ക് നേതൃത്വം നൽകി. കൂടാതെ ജില്ലാ/സംസ്ഥാന, ബഹ്റൈൻ ചാപ്റ്റർ തുടങ്ങിയ മേഖലകളിൽ ഉള്ള എല്ലാ അംഗങ്ങളും രക്തദാന ക്യാമ്പിൽ പങ്കെടുത്തു.രക്തദാന ക്യാമ്പിൽ പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് വിതരണവും ചെയ്തു. പരിപാടിയിൽ പങ്കെടുത്തവർക്കും മനസ്സുകൊണ്ട് കൂടെ നിന്നവർക്കും ഫൗണ്ടർ അംഗമായ അഭിലാഷ് നന്ദിയും അർപ്പിച്ചു.
Trending
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്സ് പിടികൂടി
- സമസ്ത ബഹ്റൈൻ പൊതുപരീക്ഷയിലെ വിജയികളെ അനുമോദിച്ചു
- ബഹ്റൈൻ സെൻ്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൽമബാദ്- ബുദ്ധയ്യ ഏരിയ പ്രയർ ഗ്രൂപ്പ് കുടുംബ സംഗമം നടത്തി
- കേരളത്തിൽ കെസി വേണുഗോപാൽ തന്നെ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി സ്ഥാനം ഉണ്ടാകില്ല
- മസാജ് സെന്ററിലെത്തിയ യുവാവിനെ മർദ്ദിച്ച് മാലയും ബൈക്കും മോഷ്ടിച്ച നടത്തിപ്പുകാരനും 2 സ്ത്രീകളും പിടിയിൽ
- ബഹ്റൈനിൽ സംഘടനകളുടെ മറവിൽ ഫണ്ട് തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കൽ എന്നിവയ്ക്ക് ക്രിമിനൽ നടപടിയും, പിഴയും
- 224 യാത്രക്കാരുണ്ടായിരുന്ന വിമാനം ഇടിച്ചു ഒരാൾ മരിച്ചു; എഞ്ചിന് തീപിടിച്ചു
- തീർത്ഥാടനത്തിനിടെ പുള്ളിപ്പുലി 10 വയസുകാരനെ കടിച്ചുകൊണ്ടുപോയി കൊന്നു

