Author: News Desk

കൊച്ചി : മന്ത്രി കെ.ടി ജലീലിന് കസ്റ്റംസ് നോട്ടിസ്. തിങ്കളാഴ്ച ഹാജരാകാനാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇന്തപ്പഴവും മതഗ്രന്ഥവും വിതരണം ചെയ്ത കേസിലാണ് നോട്ടിസ് നൽകിയിരിക്കുന്നത്.നയതന്ത്ര ചാനൽ വഴി പാഴ്‌സൽ കൊണ്ടുവന്ന സംഭവത്തിൽ കസ്റ്റംസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തത്. ഈന്തപ്പഴം, മതഗ്രന്ഥം എന്നിവ കൊണ്ടുവന്നതിലാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് നേരത്തെ ചോദ്യം ചെയ്തിരുന്നു.

Read More

ചിക്കാഗോ: മിയാമിയിൽ കാറപകടത്തിൽ ചിക്കാഗോ സ്വദേശി ഡോ നിത കുന്നുംപുറത്ത് മരിച്ചു. 30 വയസായിരുന്നു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് തോമസ് ത്രേസിയാമ്മ ദമ്പതികളുടെ മൂന്നാമത്തെ മകളാണ്. നിതിൻ നിമിഷ എന്നിവർ സഹോദരങ്ങളാണ് . ചിക്കാഗോ സേക്രഡ് ഹാർട്ട് ക്നാനായ കത്തോലിക്കാ പള്ളി ഇടവകാംഗമാണ്.

Read More

ന്യൂയോർക്ക് : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മികച്ച മുന്നേറ്റം കാഴ്ചവെച്ച് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡൻ. റിപ്പബ്ലിക്കൻ പാർട്ടിയ്ക്ക് ശക്തമായ സ്വാധീനമുള്ള സംസ്ഥാനങ്ങൾ വരെ സ്വന്തമാക്കിയാണ് ബൈഡൻ വിജയത്തിലേക്ക് കുതിക്കുന്നത്. റിപ്പബ്ലിക്കൻ പാർട്ടിയുടെ കോട്ടയായ പെൻസിൽവാനിയയിൽ വലിയ മുന്നേറ്റമാണ് ജോ ബൈഡന് ഉണ്ടായിരിക്കുന്നത്.

Read More

പനാജി: നഗ്നചിത്രം പോസ്റ്റ് ചെയ്ത് അശ്ലീലം കാണിച്ചതിന് മോഡലും ആക്ടറും ഫിറ്റ്നസ് പ്രൊമോട്ടറുമായ മിലിന്ദ് സോമനെതിരെ സൗത്ത് ഗോവ ജില്ലാ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഗോവ ബീച്ചിൽ ഓടുന്നതിനിടെ എടുത്ത മിലിന്ദ് സോമന്റെ നഗ്നചിത്രം വൈറലായിരുന്നു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 294 (അശ്ലീലം) പ്രകാരമുള്ള എഫ്‌ഐ‌ആറും ഇൻ‌ഫർമേഷൻ ടെക്‌നോളജി ആക്ടിലെ മറ്റ് പ്രസക്തമായ വകുപ്പുകളും സോമനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് ഗോവ പോലീസ് വക്താവ് പറഞ്ഞു. ദക്ഷിണ ഗോവ ജില്ലയിലെ കോൾവ പോലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നവംബർ 4 ന് സോമൻ തന്റെ 55-ാം ജന്മദിനത്തിൽ ഗോവ ബീച്ചിൽ നഗ്നനായി ഓടുന്നതായി കാണിക്കുന്ന ഒരു ഫോട്ടോ ട്വിറ്ററിൽ അപ്‌ലോഡ് ചെയ്തിരുന്നു.

Read More

ന്യൂഡൽഹി: ബലാത്സംഗത്തിന് ഇരയായ പതിനാറു വയസുള്ള പെൺകുട്ടി ഒരു കുഞ്ഞിന് ജന്‌മം നൽകി. ഉത്തര ഡൽഹിയിലാണ് സംഭവം. വീടിന്റെ ടെറസിൽ വച്ചായിരുന്നു പെൺകുട്ടി പ്രസവിച്ചത്. ഒക്ടോബർ 31ന് കുഞ്ഞ് ജനിച്ചതുമായി ബന്ധപ്പെട്ട് പൊലീസിന് പി സി ആർ കോൾ ലഭിക്കുകയായിരുന്നു. ഇതിനെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ഉത്തര ഡൽഹിയിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ ഒരു കുഞ്ഞിനെ കണ്ടെത്തുകയായിരുന്നു. എന്നാൽ കുഞ്ഞിനെക്കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. അതിനു ശേഷം പൊലീസ് പ്രദേശത്തെ സി സി ടി വി ഫൂട്ടേജുകൾ പരിശോധിക്കുകയായിരുന്നു.തുടർന്നു നടത്തിയ അന്വേഷണത്തിൽ പൊലീസ് പെൺകുട്ടിയെ കണ്ടെത്തി. ഏകദേശം എട്ട് – ഒമ്പത് മാസങ്ങൾക്ക് മുമ്പ് പെൺകുട്ടിയെ അറുപതു വയസുള്ളയാൾ ബലാത്സംഗം ചെയ്തിരുന്നു. എന്നാൽ, പേടി കാരണം അമ്മയോട് ഇക്കാര്യം വെളിപ്പെടുത്തിയില്ലെന്നും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. വീട്ടു ജോലികൾ ചെയ്ത് കുടുംബം പുലർത്തുന്ന സ്ത്രീയാണ് പെൺകുട്ടിയുടെ അമ്മ.

Read More

അബുദാബി: ഐപിഎൽ 13 സീസണിലെ എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ് ഹൈദരാബാദിനോട് തോറ്റ് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ പുറത്തായി. അബുദാബിയിൽ നടന്ന മത്സരത്തിൽ ആറ് വിക്കറ്റിനായിരുന്നു ഹൈദരാബാദിന്റെ വിജയം. അടുത്ത എലിമിനേറ്റർ മത്സരത്തിൽ സൺറൈസേഴ്സ്, ഡൽഹി ക്യാപിറ്റൽസിനെ നേരിടും. അർധ സെഞ്ചുറി നേടിയ കെയിൻ വില്യംസന്റെ ബാറ്റിങ്ങാണ് ലോ സ്കോർ മത്സരത്തിൽ സൺറൈസേഴ്സിനെ തുണച്ചത്.

Read More

മനാമ: രാജാവിന്റെ ഹ്യൂമാനിറ്റേറിയൻ വർക്ക് ആൻഡ് യൂത്ത് അഫയേഴ്സിന്റെ പ്രതിനിധിയും ബഹ്‌റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻ‌ഡുറൻസ് ഫെഡറേഷൻ (ബ്രീഫ്) ഓണററി പ്രസിഡന്റുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ 100, 120 കിലോമീറ്റർ ദൈർഘ്യമുള്ള അന്താരാഷ്ട്ര മൽസരങ്ങൾ നടന്നു. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് (എസ്‌സി‌ഇ) വൈസ് പ്രസിഡന്റ് ഷെയ്ഖ് ഫൈസൽ ബിൻ റാഷിദ് അൽ ഖലീഫ, ബ്രീഫ് പ്രസിഡന്റ് ഷെയ്ഖ് ഈസ ബിൻ അബ്ദുള്ള അൽ ഖലീഫ, ബ്രീഫിന്റെ എൻ‌ഡുറൻസ് കമ്മിറ്റി ചെയർമാൻ ഷെയ്ഖ് ദുയിജ് ബിൻ സൽമാൻ അൽ ഖലീഫ എന്നിവർ മത്സരത്തിൽ പങ്കെടുത്തു. 120 കിലോമീറ്റർ ഓട്ടത്തിൽ “വിക്ടോറിയസ്” ടീം ഒന്നാം സ്‌ഥാനവും “തണ്ടർ” ടീം രണ്ടാം സ്ഥാനവും കരസ്‌ഥമാക്കി. ബഹ്‌റൈൻ, യൂറോപ്പ്, മറ്റു രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള ജോക്കികൾ ഉൾപ്പെടെ രണ്ട് ദിവസത്തെ യോഗ്യതാ മൽസരങ്ങളിൽ 160 മത്സരാർത്ഥികൾ പങ്കെടുത്തു. ബഹ്‌റൈൻ, സ്‌പെയിൻ, ഫ്രാൻസ്, അർജന്റീന, കുവൈറ്റ്, സിറിയ, ബെൽജിയം, മൊറോക്കോ,…

Read More

മുബൈ : ഭർത്താവിന്റെ രക്ഷയ്ക്കായും ആയുസ്സിനും വേണ്ടി വടക്കേ ഇന്ത്യയിൽ സ്ത്രീകൾ എടുക്കുന്ന ഒരു ദിവസത്തെ വ്രതമാണ് കർവ ചൗഥ്. സൂര്യോദയം മുതൽ ചന്ദ്രോദയം വരെയാണ് വ്രതാനുഷ്ഠാനം. എന്നാൽ ഭാര്യയ്ക്ക് വേണ്ടി കർവാ ചൗഥ് അനുഷ്ഠിച്ച ഭർത്താവുണ്ട് ബോളിവുഡിൽ. അഭിഷേക് ബച്ചനാണ് താരം. നെറ്റ്ഫ്ലിക്സിൽ പുറത്തിറങ്ങുന്ന പുതിയ ചിത്രം ലുഡോയുടെ പ്രമോഷന് ഇടയിലാണ് ഐശ്വര്യ റായിക്ക് വേണ്ടി താൻ വ്രതം അനുഷ്ഠിച്ചതിനെ കുറിച്ച് അഭിഷേക് ബച്ചൻ പറഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച്ചയായിരുന്നു കർവാ ചൗഥ്. ആ ദിവസം വീട്ടിലെ ചടങ്ങുകളെ കുറിച്ചും അഭിഷേക് ബച്ചൻ പറഞ്ഞു. പകൽ മുഴുവൻ താനും ഐശ്വര്യയും ഓരോ ജോലിയിലായിരിക്കും. രാത്രി കുടുംബത്തിലെ എല്ലാവരും ഒന്നിക്കുന്ന സ്വകാര്യ ചടങ്ങിലാണ് ആഘോഷം.വൈകുന്നേരം മുതൽ വീട്ടിലെ സ്ത്രീകൾ പൂജ ചെയ്യും. രാത്രി ചന്ദ്രോദയത്തിനായി കാത്തിരിക്കും. ഇതിന് ശേഷം വ്രതം മുറിച്ച് ചടങ്ങ് അവസാനിപ്പിക്കും. ശാന്തമായ കുടുംബ ചടങ്ങിനെ കുറിച്ച് അഭിഷേക് പറയുന്നു.

Read More

കൊൽക്കത്ത: കൊറോണ നിയന്ത്രണമായാലുടൻ പൗരത്വ നിയമം രാജ്യവ്യാപകമായി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നിയമം നടപ്പിലാക്കുന്നത് തല്‍ക്കാലം നീട്ടിവെച്ചിരിക്കുന്നത്. പക്ഷേ അത് നടക്കും, നിയമം നിലവിലുണ്ട് , അയല്‍രാജ്യങ്ങളില്‍ മതപരമായ പീഡനങ്ങള്‍ നേരിട്ടവരെ സഹായിക്കുകയാണ് ഈ നിയമം കൊണ്ട് ഉദ്ദേശിക്കുന്നത്. ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നഷ്ടപ്പെടുമെന്ന് പാര്‍ട്ടികളും മമത ബാനര്‍ജിയെപ്പോലുളള നേതാക്കളും പ്രചരിപ്പിക്കുന്നത് കള്ളമാണ്. സിഎഎ പൗരത്വം നല്‍കാനുള്ള നിയമമാണ്, ആരുടെയും പൗരത്വം കവര്‍ന്നെടുക്കാന്‍ അത് കാരണമാകില്ല – അമിത്ഷാ പറഞ്ഞു.

Read More

മനാമ: ബഹ്‌റൈനിൽ നിന്നുള്ള വിനോദസഞ്ചാരികളും ബിസിനസ്സ് യാത്രക്കാരും ഉൾപ്പെടെയുള്ള ദീർഘകാല സന്ദർശകർക്കായി തായ്‌ലൻഡ് പ്രത്യേക ടൂറിസ്റ്റ് വിസ ആരംഭിച്ചു. പ്രത്യേക വിസ അവതരിപ്പിച്ചു കൊണ്ട് തായ്‌ലൻഡ് ക്രമേണ വീണ്ടും തുറക്കുമെന്ന് ടൂറിസം അതോറിറ്റി ഓഫ് തായ്‌ലൻഡ് അറിയിച്ചു. കുറഞ്ഞ കോവിഡ് അപകടസാധ്യതയുള്ള രാജ്യങ്ങളിൽ നിന്നുള്ള ദീർഘദൂര യാത്രക്കാർക്ക് കുറഞ്ഞത് 30 ദിവസവും 90 ദിവസവും വരെ തായ്‌ലൻഡ് സന്ദർശിക്കാൻ കഴിയും. പരമാവധി 270 ദിവസം വരെ അവരുടെ താമസം നീട്ടാം. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക പുതിയ ടൂറിസ്റ്റ് വിസ ബഹ്‌റൈൻ ഉൾപ്പെടെയുള്ള അപകടസാധ്യത കുറഞ്ഞ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികൾക്ക് ലഭ്യമാണ്. സ്‌പെഷ്യൽ ടൂറിസ്റ്റ് വിസ ലഭിക്കുന്നതിന് സന്ദർശകർ തായ്‌ലാൻഡിന്റെ കോവിഡ് -19 നിയന്ത്രണവും പ്രതിരോധ നടപടികളും പാലിക്കണം. സന്ദർശകർക്ക് കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി 14 ദിവസത്തെ ക്വാറന്റൈനും അതു കഴിഞ്ഞുള്ള പരിശോധനയ്ക്കും ശേഷം തായ്‌ലാൻഡിൽ എവിടെയും യാത്ര ചെയ്യാൻ സ്വാതന്ത്ര്യമുണ്ട്.

Read More