- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്‌റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
Author: News Desk
തിരുവനന്തപുരം: 15 വർഷത്തിലധികം പഴക്കമുള്ള ഡീസൽ എഞ്ചിൻ ഓട്ടോറിക്ഷകൾ നിരത്തിൽ നിന്നും ഒഴിവാക്കാനൊരുങ്ങുന്നതായി റിപ്പോർട്ട്. 2021 ജനുവരി 1 ന് ശേഷം 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള ഓട്ടോറിക്ഷകൾക്ക് നിരോധനം ഏർപ്പെടുത്തി മോട്ടോർ വാഹന ചട്ടം സർക്കാർ ഭേദഗതി ചെയ്തതായാണ് വിവരം. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകൾക്കായിരിക്കും നിയമം ബാധകമാകുക. സ്വകാര്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന വാഹനങ്ങളെ നിരോധനത്തിൽ നിന്നും ഒഴിവാക്കിയേക്കുമെന്നാണ് വിവരം. പ്രകൃതി സൗഹാർദ്ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. 15 വർഷത്തിലധികം പഴക്കമുള്ള ഓട്ടോറിക്ഷകൾ ഇലക്ട്രിക്, സിഎൻജി, എൽപിജി, എൽഎൻജി തുടങ്ങിയവയിലേക്ക് മാറിയാൽ തുടർന്നും ഉപയോഗിക്കാൻ കഴിയും. 15 വർഷത്തിലധികം പഴക്കമുള്ള നിരോധനം സംബന്ധിച്ച് ദേശീയ ഹരിത ട്രൈബ്യൂണലും നിർദ്ദേശം നൽകിയിട്ടുണ്ട്.
കേരളത്തിൽ തദ്ദേശ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടമായി ഡിസംബറിൽ നടത്തും. കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്കും ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യം ഉണ്ടാകും. തെരഞ്ഞെടുപ്പ് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും. മാസ്‌ക്ക്, ഗ്ലൗസ്, സാനിറ്റൈസര്‍, സാമൂഹിക അകലം പാലിക്കല്‍ എന്നിവ കര്‍ശനമായി നടപ്പിലാക്കണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നാം ഘട്ടം ഡിസംബര്‍ 8 തിരുവനന്തപുരം , കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി രണ്ടാം ഘട്ടം ഡിസംബര്‍ 10 കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, വയനാട് മൂന്നാം ഘട്ടം ഡിസംബര്‍ 14 മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വോട്ടെടുപ്പ് സമയം രാവിലെ ഏഴുമുതല്‍ വൈകിട്ട് ആറുമണിവരെയാണ്. എല്ലാ ജില്ലകളിലും വോട്ടെണ്ണല്‍ ഡിസംബര്‍ 16 നാണ്. രാവിലെ എട്ടിന് വോട്ടെണ്ണല്‍ ആരംഭിക്കും. തെരഞ്ഞെടുപ്പ് വിജ്ഞാപനം നവംബര്‍ 12 ന് പ്രസിദ്ധീകരിക്കും. അന്നുതന്നെ റിട്ടേണിംഗ് ഓഫീസര്‍ എല്ലാ വാര്‍ഡിലെയും തെരഞ്ഞെടുപ്പ് നോട്ടീസ് പ്രസിദ്ധീകരിക്കും. ക്രിസ്തുമസിന് മുന്‍പ് പുതിയ ഭരണസമിതി അധികാരമേല്‍ക്കുന്നതിന്…
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണം കടത്താന്‍ ശ്രമിച്ച മലപ്പുറം നമ്പൂരിപ്പൊട്ടി സ്വദേശിയായ മൂസാന്‍ അയിലകര കസ്റ്റംസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെട്ടു. സംഭവത്തിൽ കസ്റ്റംസ് കൊണ്ടോട്ടി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി 12 മണിക്ക് ദുബായിയിൽ നിന്നെത്തിയ വിമാനത്തിലാണ് മൂസാൻ കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയത്. സ്വർണം ശരീരത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ഇയാളുടെ ശ്രമം. ശരീരത്തിൽ സ്വർണം കണ്ടെത്തിയതോടെ ഇയാളെ പരിശോധനക്കായി കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവിടെ നിന്നാണ് പ്രതി ഉദ്യോഗസ്ഥരെ ആക്രമിച്ച് കടന്നു കളഞ്ഞത്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ലോറിയില്‍ കയറിയാണ് ഇയാൾ രക്ഷപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പോകുന്നതിനിടെ ഇയാള്‍ സ്വർണം വലിച്ച് എറിഞ്ഞു. മണിക്കൂറുകള്‍ക്ക് ശേഷം ഇയാള്‍ ഈ സ്ഥലത്ത് വന്ന് വീണ്ടും സ്വർണം കണ്ടെത്താനായി പരിശോധന നടത്തിയെന്ന് പോലീസ് പറഞ്ഞു. നിലവിൽ ഇയാൾക്ക് വേണ്ടിയുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 6) വെള്ളിയാഴ്ച്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ റാംലി മാൾ വൈകുന്നേരം 4 മുതൽ രാത്രി 8 വരെ അൽ ഖദ്സിയ ക്ലബ്, സൽമാനിയ ലഗൂൺ പാർക്ക്, അംവാജ് ബഹ്‌റൈൻ മാൾ, ദൈഹ് വാദി അസ്സലാം ഹാൾ, അൽ മക്ഷ ഫുഡ് ട്രക്ക്, ബഹ്‌റൈൻ നാഷണൽ സ്റ്റേഡിയം (വൈകുന്നേരം 5:30) ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി കുമ്മനം രാജശേഖരന്‍ ചുമതല ഏറ്റെടുത്തു
തിരുവനന്തപുരം: കള്ളക്കേസ് ചുമത്തി തന്നെ കരിവാരി തേക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തുന്നതെന്ന് കുമ്മനം രാജശേഖരന്‍. ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധിയായി ചുമതല ഏറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണ സമിതി അംഗമായതില്‍ വലിയ സന്തോഷമുണ്ട്. ഉത്തരവ് ലഭിച്ച അന്ന് തന്നെ തന്നെ ക്രിമിനല്‍ കേസില്‍ പ്രതിയാക്കി. കേസില്‍ തനിക്ക് പങ്കില്ല എന്ന് തെളിയിച്ച ശേഷമാണ് ചുമതല ഏറ്റെടുത്തതെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. ബിജെപി നേതാക്കള്‍ക്ക് കള്ളക്കേസ് ചുമത്തിയതില്‍ പങ്കില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ശോഭ സുരേന്ദ്രന്റെ വിമര്‍ശനത്തിന് പാര്‍ട്ടി പ്രസിഡന്റ് മറുപടി നല്‍കിയിട്ടുണ്ട്. പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്ക് തടസമാകുന്ന ഒര് സമീപനവും ഉണ്ടാകരുതെന്നാണ് തന്റെ നിലപാടെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി. കേരളത്തില്‍ ബിജെപിയിലേയ്ക്ക് കൂടുതല്‍ പേര്‍ വരുന്നു. ഈ തെരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം നടത്തുമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.
തിരുവല്ല : ബിലീവേഴ്‌സ് ചർചിൽ നിന്നും ആദായ നികുതി വകുപ്പ് കണ്ടെത്തിയത് അഞ്ചുകോടി രൂപയോളം കണക്കിൽപ്പെടാത്ത പണം. 57 ലക്ഷം രൂപ കാറിൽ നിന്നും ശേഷിക്കുന്ന തുക വിവിധ സ്ഥാപനങ്ങളിൽ നിന്നുമാണ് കണ്ടെത്തിയിരിക്കുന്നത്. ബിലീവേഴ്‌സ് ചർച്ച് ചാരിറ്റിക്ക് എത്തിയ പണം റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചതായി ആധായ നികുതി വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. 6000 കോടിയോളം രൂപയാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപിച്ചിരിക്കുന്നത്. രാഷ്ട്രീയ നേതാക്കൾക്കും സാമ്പത്തിക സഹായം നൽകിയതായി അധികൃതർ കണ്ടെത്തി. രാഷ്ട്രീയ നേതാക്കളുടെ ചികിത്സാ ചെലവ് വഹിച്ച രേഖകളും റെയ്ഡിൽ ലഭിച്ചു.
ന്യൂഡെൽഹി: വിദേശരാജ്യങ്ങളിലെ തൊഴിലിടങ്ങളിൽ മികച്ച സൗകര്യങ്ങളുള്ള കമ്പനികൾ ഉണ്ടെങ്കിലും ഇന്ത്യക്കാരുടെ ഉടമസ്ഥതയിലുള്ള ചുരുക്കം ചില കമ്പനികളിൽ മനുഷ്യത്വ രഹിത പ്രവർത്തനങ്ങൾ കാലങ്ങളായി ഉണ്ടാകുകയും, നൂറുകണക്കിന് പരാതികൾ ഇന്ത്യൻ ഭരണാധികാരികൾക്കും,കോടതികൾക്കും ഓരോ വർഷവും ലഭിക്കുന്നു. ഇന്ത്യക്കാരെ ചൂഷണം ചെയ്‌യുന്ന ഇത്തരത്തിലുള്ള ഇന്ത്യക്കാരുടെ കമ്പനികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാവുമെന്ന് സുപ്രിം കോർട്ട് അഭിഭാഷകൻ സുഭാഷ് ചന്ദ്രൻ സ്റ്റാർവിഷൻന്യൂസിനോട് പറഞ്ഞു. https://youtu.be/_YfhMyfeZcI
തിരുവനന്തപുരം: സർക്കാരിന്റെ മാവോയിസ്റ്റ് വേട്ടയിൽ നിലപാട് വ്യക്തമാക്കി സിപിഐ. മാവോയിസ്റ്റുകളെ വെടിവച്ചുകൊല്ലണമെന്ന സമീപനം ശരിയല്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. വെടിവച്ചു കൊന്നിട്ട് മാവോയിസ്റ്റുകളെ അവസാനിപ്പിക്കാം എന്നു കരുതുന്നില്ലെന്നും കാനം രാജേന്ദ്രൻ വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക മാവോയിസ്റ്റ് സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന തരത്തിൽ ഒരു ഭീഷണിയല്ല. ഭീതി നിലനിർത്തേണ്ടത് പൊലീസിന്റെ ആവശ്യമാണ്. സർക്കാർ നിലപാട് തിരുത്തണം. വയനാട്ടിൽ ഏറ്റുമുട്ടൽ നടന്ന യാതൊരു ലക്ഷണവുമില്ല. വയനാടിൽ മരിച്ചയാളുടെ തോക്കിൽ നിന്ന് വെടി ഉതിർന്നിട്ടില്ല. സംഭവത്തിൽ മജിസ്റ്റീരിയൽ അന്വേഷണം വേണം. മജിസ്റ്റീരിയൽ അന്വേഷണ റിപ്പോർട്ട് വർഷങ്ങളായിട്ടും കോടതിക്ക് മുന്നിൽ വരുന്നില്ലെന്നും കാനം പറഞ്ഞു ഏക ഇടതുപക്ഷ സർക്കാരിൻറെ മുഖത്ത് കരിവാരിത്തേക്കുന്ന നടപടിയാണ് ഉണ്ടായിരിക്കുന്നത്. ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ നിന്ന് സർക്കാർ പിന്മാറണം. തണ്ടർബോൾട്ട് ഏതെങ്കിലും ഒരു സംസ്ഥാനത്തിന്റെയല്ല. അതിന്റെ പ്രവർത്തനം കേരളത്തിൽ വേണ്ടെന്ന് തീരുമാനിക്കണം. ആളുകളെ വെടിവച്ചുകൊല്ലുകയെന്നത് സർക്കാരിന്റെ മിനിമം പരിപാടിയല്ലെന്നും കാനം വ്യക്തമാക്കി.
തിരുവനന്തപുരം: ഉരുട്ടിക്കൊലക്കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്ന രണ്ടാം പ്രതി മരിച്ചു. പരോളിൽ ചികിത്സയിലായിരുന്ന ഫോർട്ട് പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളായിരുന്ന എസ്. വി ശ്രീകുമാറാണ് മരിച്ചത്. നെയ്യാറ്റിൻകര കോൺവെന്റ് റോഡിൽ തങ്കം ബിൽഡിംഗിൽ ശിവരാജന്റെയും വിജയ കുമാരിയുടെയും മകനാണ് ശ്രീകുമാർ. 43 വയസായിരുന്നു ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 2005 സെപ്തംബറിലാണ് ഉദയകുമാറിനെ ഫോർട്ട് പൊലീസ് സ്റ്റേഷനൽ വെച്ച് ഉരുട്ടിക്കൊലപ്പെടുത്തിയത്. മോഷണക്കുറ്റം ആരോപിച്ച് സെപ്തംബർ 27നാണ് ഉദയകുമാറിനെ കസ്റ്റഡിയിലെടുത്തത്. കേസിലെ രണ്ടാം പ്രതിയാണ് ശ്രീകുമാർ. കഴിഞ്ഞ വർഷം ജൂലൈയിലാണ് കേസിലെ ഒന്നാം പ്രതി ജിതകുമാറിനും രണ്ടാം പ്രതി ശ്രീകുമാറിനും തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി വധശിക്ഷ വിധിച്ചത്.
കൊച്ചി :കെ ഫോൺ പദ്ധതി കരാറിനും യുണീടാക് ശ്രമിച്ചിരുന്നുവെന്ന് കണ്ടെത്തൽ. യുണീടാക് എനർജി സൊല്യൂഷൻസിന്റെ പേരിലാണ് പങ്കെടുത്തത്. സന്തോഷ് ഈപ്പന്റെ ടെലകോം മേഖലയിലെ സ്ഥാപനമാണിത്. യുണീടാകിനെ എത്തിക്കാൻ ശ്രമിച്ചത് ശിവശങ്കറും സ്വപ്നയുമാണെന്ന് എൻഫോഴ്‌സ്‌മെന്റ് പറയുന്നു.പ്രതികൾ വൻതുക കമ്മീഷനായി ലക്ഷ്യമിട്ടിരുന്നുവെന്നും പദ്ധതി ലാഭകരമല്ലെന്ന് കണ്ട് യുണീടാക് ഒടുവിൽ പിൻമാറുകയായിരുന്നുവെന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പറഞ്ഞു. കെ ഫോൺ കരാർ നേടിയ സ്ഥാപനത്തിന് കീഴിലെ ഒരു കമ്പനിയിൽ സ്വപ്നയുടെ ബന്ധുവിന് ജോലി തരപ്പെടുത്തിയിരുന്നു. ഇയാൾക്ക് ജോലി വാങ്ങി നൽകിയത് ശിവശങ്കറാണെന്നും ഡയറക്ടറേറ്റ് പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഇ.ഡി പറഞ്ഞു.
