- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്‌റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
Author: News Desk
ഷാർജ: യു.എ.ഇയിലെ കലാസാംസ്‌ക്കാരിക രംഗത്തെ നിറസാന്നിധ്യമായ ഷാജി പുഷ്‌പാംഗദൻറെ “ഞാൻ മായ “എന്ന നോവലിന്റെ പ്രകാശനം ഷാർജ രാജ്യാന്തര പുസ്തകമേളയിൽ നടന്നു. https://www.facebook.com/rajeevkodampally/videos/10159107131776967/ ലിപി പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന ഈ പുസ്തകപ്രകാശന ചടങ്ങിൽ ജനം ടീവീ മിഡിൽ ഈസ്റ്റ് പ്രോഗ്രാം ഹെഡ് രാജീവ് കോടമ്പള്ളി, റേഡിയോ ഏഷ്യാ പ്രോഗ്രാം ഡയറക്ടർ രമേഷ് പയ്യന്നൂർ, വ്യവസായി സോഹൻ റോയ്, ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് ഇ.പി ജോൺസൺ, എന്നിവർ പങ്കെടുത്തു.
മനാമ: നിയുക്ത അമേരിക്കൻ പ്രസിഡണ്ട് ജോ ബൈഡന് അഭിനന്ദനങ്ങൾ അറിയിച്ച് ബഹ്‌റൈൻ ഭരണാധികാരികൾ. പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ജോ ബൈഡനും വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കമല ഹാരിസിനും രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ, കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ അഭിനന്ദനമറിയിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അമേരിക്കയുമായുള്ള ചരിത്രപരവും തന്ത്രപരവുമായുള്ള ബന്ധം വർദ്ധിപ്പിക്കുന്നതിന് എല്ലാ തലങ്ങളിലും ക്രിയാത്മക സഹകരണം തുടരാൻ സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. അമേരിക്കൻ ജനതയ്ക്ക് കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘കമറുദ്ദീന്റേത് മയക്കുമരുന്ന് കേസല്ല, അറസ്റ്റിന് പിന്നില്‍ രാഷ്ട്രീയം’: പി.കെ കുഞ്ഞാലിക്കുട്ടി
കോഴിക്കോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പ് കേസില്‍ അറസ്റ്റിലായ എം.സി കമറുദ്ദീന്‍ എംഎല്‍എ സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും മുസ്ലിം ലീഗ്. നിലവിൽ രാജിവയ്ക്കേണ്ട സാഹചര്യമില്ലയെന്നും, അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും നേതൃയോഗം വിലയിരുത്തി. എം.സി കമറുദ്ദീന്‍ നിക്ഷേപ തട്ടിപ്പ് നടത്തിയിട്ടില്ല, ബിസിനസ് തകര്‍ന്നതാണ്. സര്‍ക്കാരിനും സിപിഎമ്മിനുമെതിരെയുള്ള മയക്കുമരുന്ന് കേസും അഴിമതിക്കേസിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് എംഎല്‍എയെ അറസ്റ്റു ചെയ്തത്. അറസ്റ്റിലൂടെ നിക്ഷേപകര്‍ക്ക് പണം ലഭിക്കാനുള്ള അവസരം സര്‍ക്കാര്‍ നഷ്ടപ്പെടുത്തി. അറസ്റ്റ് യു.ഡി.എഫിന് പ്രതിച്ഛായാ നഷ്ടമുണ്ടാക്കിയിട്ടില്ല.
കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രോഗമുക്തി നേടിയവര്‍ നാല് ലക്ഷം കവിഞ്ഞു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5440 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. എറണാകുളം 644, തൃശൂര്‍ 641, കോഴിക്കോട് 575, മലപ്പുറം 540, കൊല്ലം 488, ആലപ്പുഴ 479, തിരുവനന്തപുരം 421, കോട്ടയം 406, കണ്ണൂര്‍ 344, പാലക്കാട് 306, ഇടുക്കി 179, കാസര്‍ഗോഡ് 159, പത്തനംതിട്ട 153, വയനാട് 105 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 24 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം ശ്രീകാര്യം സ്വദേശി ദാസന്‍ (62), ആഴൂര്‍ സ്വദേശിനി ചന്ദ്രിക (68), കൊല്ലം ആയൂര്‍ സ്വദേശി ഷംസുദീന്‍ (70), ആലപ്പുഴ കൃഷ്ണപുരം സ്വദേശി ഗംഗാധരന്‍ (86), കടക്കറപ്പള്ളി സ്വദേശിനി സുശീലാമ്മ (72), മാവേലിക്കര സ്വദേശിനി കുഞ്ഞികുട്ടി (76), എറണാകുളം മൂവാറ്റുപുഴ സ്വദേശി മുരളി (66), തൃശൂര്‍ കേച്ചേരി സ്വദേശി ജമീല്‍ (63), മഴുവാഞ്ചേരി സ്വദേശി കുട്ടപ്പന്‍ (80), പൂങ്കുന്നം സ്വദേശി ഗോപാലകൃഷ്ണന്‍ (74), പറളം സ്വദേശിനി മാധവി (85), ഇരിങ്ങാലക്കുട…
കോഴിക്കോട്: വഴിയെ ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നു ചെമ്പനോട കിഴക്കരക്കാട്ട് സ്വദേശി ഷിജോ കുത്തേറ്റ് മരിച്ചു. ചെമ്പനോട കിഴക്കരക്കാട്ട് സ്വദേശി ഷിജോ ആണ് മരിച്ചത്. 38 വയസായിരുന്നു. ഷിജോയുടെ ബന്ധുവായ ചാക്കോ എന്ന് വിളിക്കുന്ന കുഞ്ഞച്ചൻ സംഭവശേഷം ഒളിവില്‍ പോയി. പ്രാഥമിക നടപടികള്‍ക്ക് ശേഷം ഷിജോയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കൊച്ചി: അയ്യപ്പഭക്തര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന കൊറോണ മാര്‍ഗനിര്‍ദ്ദേശങ്ങളുമായി പൂര്‍ണമായി സഹകരിക്കണമെന്ന് ശബരിമല മേല്‍ശാന്തി വി.കെ.ജയരാജ് പോറ്റി. നവംബര്‍ 16 മുതലാണ് മണ്ഡലകാല തീര്‍ത്ഥാടനം ആരംഭിക്കുന്നത്. ശബരിമലയിലേക്ക് എത്താന്‍ സാധിക്കാത്ത ഭക്തര്‍ വീട്ടില്‍ വ്രതമെടുത്ത് അയ്യപ്പ പുണ്യം തേടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മകരവിളക്കിന് മുമ്പ് രോഗ തീവ്രത കുറയുന്ന മുറയ്ക്ക് കൂടുതല്‍ ഭക്തര്‍ക്ക് ദര്‍ശനാനുമതി നല്‍കാന്‍ കഴിയുമെന്നും വി.കെ ജയരാജ് പോറ്റി പ്രത്യാശ പ്രകടിപ്പിച്ചു.
മനാമ: ബഹ്‌റൈനിലെ പള്ളികളിൽ ദുഹ്ർ നമസ്കാരം ഇന്ന് മുതൽ പുനഃരാരംഭിച്ചു. നമസ്കാരം പുനഃരാരംഭിക്കുന്ന സാഹചര്യത്തിൽ ജാഫേരി എൻഡോവ്‌മെൻറ് ഡയറക്ടറേറ്റ് പള്ളികൾക്ക് ആരോഗ്യ ഉപകരണങ്ങളും തെർമോമീറ്ററുകളും വിതരണം ചെയ്തു. തെർമൽ ചെക്കിങ് ഉപകരണങ്ങൾ, ശുചീകരണ വസ്തുക്കൾ എന്നിവയാണ് വിതരണത്തിന് തയ്യാറാക്കിയത്. പള്ളികളും കമ്മ്യൂണിറ്റി സെന്റർ കമ്മിറ്റി ചെയർമാനുമായ അബ്ദുൽജലീൽ അബ്ദുല്ല അൽ അവിനാറ്റി, ടെൻഡർ, ഓക്ഷൻ കമ്മിറ്റി മേധാവി അൻവർ സെയ്ദ് അൽ ഹദ്ദാദ് എന്നിവർ വിതരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസുമായി സഹകരിച്ച് പള്ളി, കമ്മ്യൂണിറ്റി സെന്റർ ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി പരിശീലന കോഴ്‌സുകൾ ഡയറക്ടറേറ്റ് തുടരുകയാണ്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കോവിഡ് കേസുകളിൽ കുറവ് വന്നതോടെയാണ് പള്ളികളിൽ നമസ്കാരങ്ങൾ പുനഃരാരംഭിച്ചത്. വെള്ളിയാഴ്ചകളിൽ ജുമുഅ നമസ്കാരം ഉടനെ ആരംഭിക്കുകയില്ല എന്നാണ് അധികൃതർ നൽകുന്ന സൂചന. കർശന മാനദണ്ഡങ്ങളോടെ മാത്രമേ പള്ളികൾ തുറക്കുകയുള്ളു. നമസ്കാരത്തിന് 10 മിനുട്ട് മുൻപ് പള്ളികൾ തുറക്കുകയും നമസ്കാര ശേഷം…
ന്യൂയോര്‍ക്ക്: അമേരിക്കന്‍ ഐക്യനാടുകളുടെ വൈസ് പ്രസിഡന്റിന്റെ പദവി വഹിക്കുന്ന ആദ്യ വനിത, ആദ്യത്തെ ബ്ലാക്ക് അമേരിക്കന്‍, ആദ്യത്തെ ഏഷ്യന്‍ അമേരിക്കന്‍ എന്നി വിവിധ നേട്ടങ്ങളാണ് കമലഹാരിസിന് ഇപ്പോൾ. നമ്മുടെ പോരാട്ടമാണ് ജനാധിപത്യത്തെ ശക്തമാക്കുന്നതെന്നും അത് സംരക്ഷിക്കേണ്ടതുണ്ടെന്നും, അമേരിക്കയുടെ മികച്ച ഭാവിക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്നും ഡെലവേറിലെ വില്‍മിങ്ടണില്‍ അമേരിക്കക്കാരെ അഭിസംബോധന ചെയ്തുകൊണ്ടു കമല ഹാരിസ് പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക അമേരിക്കയിലെ വോട്ടര്‍മാര്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണ സംഘാടകര്‍ക്കും നന്ദി അറിയിക്കുന്നു. രാജ്യത്തെ മനോഹരമാക്കുന്നത് നമ്മുടെ പൗരന്‍മാരാണ്. വന്‍ ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചതില്‍ നന്ദിയുണ്ട്. വെല്ലുവിളി നിറഞ്ഞ സമയമാണിത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി നാം ഏറെ സഹിക്കുന്നു. എങ്കിലും നിങ്ങളുടെ ധീരത അപ്പോഴും പ്രകടമായിരുന്നു. അടുത്ത നാല് വര്‍ഷം എല്ലാവര്‍ക്കും തുല്യതയും നീതിയും ഉറപ്പാക്കും. നിങ്ങള്‍ വ്യക്തമായ സന്ദേശമാണ് വോട്ടിങിലൂടെ നല്‍കിയിരിക്കുന്നത്. പ്രതീക്ഷയും ഐക്യവുമാണ് നിങ്ങള്‍ തിരഞ്ഞെടുത്തത്. ജോ ബൈഡനെ നിങ്ങള്‍ അടുത്ത പ്രസിഡന്റായി തിരഞ്ഞെടുത്തിരിക്കുന്നു. വൈസ് പ്രസിഡന്റാകുന്ന ആദ്യ വനിതയാണ് ഞാന്‍.…
മനാമ: 23 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം സ്വദേശത്തേക്കു തിരിച്ചു പോകുന്ന തലശ്ശേരി മുസ്ലിം വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി തൽഹത്ത് അബൂബക്കറിന്, ടി.എം.ഡബ്ല്യൂ. എ. ബഹ്‌റൈൻ ചാപ്റ്റർ യാത്രയയപ്പ് നൽകി. ഫലാഹ് ഫുആദിന്റെ ഖിറാഅത്തോടെ ആരംഭിച്ച യോഗത്തിൽ പുതുതായി തിരഞ്ഞെടുത്ത സെക്രട്ടറി അബ്ദുറഹിമാൻ പാലിക്കണ്ടി സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് അബ്ദുൽ റസാഖ് വി.പി. അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് റഷീദ് മാഹി, ഹസീബ് അബ്ദുറഹ്മാൻ, ട്രഷറർ മുസ്തഫ, ജോ. സെക്രട്ടറി മുഹമ്മദ് അലി, ഹാഷിം പുലമ്പി തുടങ്ങിയവർ ആശംസകൾ നേർന്നു. For Appointment Click https://www.kimshealth.org/bahrain/muharraq/ നാലു വർഷം സെക്രട്ടറി ആയി സേവനമനുഷ്ടിച്ച തൽഹത്തിന്റെ പ്രവർത്തനങ്ങൾ തികച്ചും ശ്ലാഘനീയമാണെന്ന് തുടർന്ന് സംസാരിച്ച ടി.കെ. അഷ്റഫ്, അബ്ദുൽ റാസിഖ്, ഫുആദ് കെ.പി., ടികെ ഹാരിസ്, ആലാൻ ഉസ്മാൻ എന്നിവർ കൂട്ടിച്ചേർത്തു. കമ്മിറ്റി അംഗങ്ങൾ നൽകിയ നിസ്സീമമായ സഹകരണത്തിന് മറുപടി പ്രസംഗത്തിൽ തൽഹത്ത് അബുബക്കർ നന്ദി പറഞ്ഞു. സാദിഖ് കെ. എൻ., റിസ്‌വാൻ…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 8) ഞായറാഴ്ച രാവിലെയും വൈകുന്നേരവും കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ സിത്ര ആരോഗ്യ കേന്ദ്രം ഹലാത്ത് ബു മഹേർ ആരോഗ്യ കേന്ദ്രം ഹൂറ ആരോഗ്യ കേന്ദ്രം വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ബാനി ജമ്ര ക്ലബ് സുൽത്താൻ മാൾ, സായിദ് ടൗൺ ഈസ്റ്റേൺ കർബാബാദ് മാതം റാമസ്, ഹലാത്ത് ബു മഹേർ റിഫ വ്യൂസ് പാർക്ക് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
