- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
Author: News Desk
മനാമ: ആരോഗ്യ മന്ത്രാലയം പ്രധാന ഓഫീസുകൾ ജുഫെയറിൽ നിന്ന് സനബിസിലെ അൽ ഖൈർ ടവറിലേക്ക് മാറ്റി. എല്ലാ പ്രധാന വകുപ്പുകളും ഡിവിഷനുകളും അവരുടെ സേവനങ്ങളും പുതിയ സ്ഥലത്തേക്ക് മാറ്റിയിട്ടുണ്ടെന്നും നവംബർ എട്ടിന് അവിടെ നിന്ന് പ്രവർത്തനം ആരംഭിക്കുമെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ചോദ്യങ്ങൾക്ക് ഉത്തരം നൽകാനും ഭരണ, സാമ്പത്തിക, സാങ്കേതിക കാര്യങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾക്ക് പിന്തുണ നൽകാനും ഉപഭോക്തൃ സേവനത്തിനായി ഒരു കേന്ദ്രം താഴത്തെ നിലയിൽ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
കാസര്‍കോഡ്: ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പിൽ എം.സി.കമറുദീന്‍ എം.എല്‍.എ റിമാന്‍ഡില്‍. കാഞ്ഞങ്ങാട് ജില്ലാ ജയിലിലെ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റും. അന്വേഷണസംഘം കസ്റ്റഡി ആവശ്യപ്പെട്ടില്ല. ജാമ്യഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും. കമറുദീനെതിരെ ശക്തമായ തെളിവുണ്ടെന്ന് അന്വേഷണസംഘത്തലവന്‍ പറഞ്ഞു. ഏഴുവര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
കോഴിക്കോട്: വടകര ഗവൺമെന്റ് ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വടകര സി എച്ച് സെന്റർ ബിൽഡിംഗ് ഫണ്ടിലേക്ക് ബഹ്റൈൻ ചാപ്റ്റർ വക ഫണ്ട് 3 ലക്ഷം രൂപ വടകര സി എച്ച് സെന്റർ ബഹ്റൈൻ ചാപ്റ്റർ പ്രസഡന്റ് മുസ്തഫ മയ്യന്നുർ ചെയർമാൻ പാറക്കൽ അബ്ദുല്ല M L A ക് കൈമാറി നേരത്തെ രണ്ടു ലക്ഷം രൂപ നൽകിയിരുന്നു. കൂടാതെ അര ലക്ഷം രൂപ ചിലവിൽ കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും നൽകിയിരുന്നു. For Appointment Click https://www.kimshealth.org/bahrain/muharraq/ പാറക്കൽ അബ്ദുള്ള അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് ചെയർമാൻ ഓകെ കുഞ്ഞബ്ദുല്ല മാസ്റ്റർ പദ്ധതി വിശദീകരിച്ചു. ഷംസുദ്ദീൻ വെളളികുളങ്ങര, റസാഖ് മുഴിക്കൽ, ലത്തീഫ് കെ യു, ഫൈസൽ കോട്ടപള്ളി എന്നിവർ പ്രസംഗിച്ചു. ഹുസൈൻ വടകര, ഇബ്റാഹീം, സൂപി ജീലാനി, കരീം നെല്ലൂർ, റഷീദ് ഒ പി, അൻവർ വടകര, ഖാസിം കൊട്ടപള്ളി മൊയ്‌തു തിരുവള്ളൂർ തുടങ്ങിയവർ പങ്കെടുത്തു. വടകര സി എച്ച് സെന്റർ ജനറൽ സെക്രട്ടറി പി…
മനാമ: തൊഴിൽ- വിദ്യാഭ്യാസ സേവനങ്ങൾ നൽകുന്നതിന് സിജിയുടെ ആഭിമുഖ്യത്തിൽ കേരളത്തിൽ പഞ്ചായത്ത് അടിസ്ഥാനത്തിൽ കരിയർ ക്ലബ്ബുകൾ തുടങ്ങുന്നു. ആധുനിക കാലത്തെ തൊഴിലവസരങ്ങൾക്കനുസരിച്ച് സമൂഹത്തിന് ദിശാ ബോധം നൽകാനുള്ളതാണ് പദ്ധതിയെന്ന് സിജി ജനറൽ സെക്രട്ടറി സെഡ്. എ അശ്രഫ് അറിയിച്ചു. സിജി ബഹ്‌റൈൻ ചാപ്റ്ററിന്റെ ‘സേജ്’ (Social Action for Grass root Empowerment -SAGE)വിഭാഗം പ്രവർത്തന ഉൽഘാടന പരിപാടിയുടെ ഭാഗമായി നടത്തിയ വെബ്ബിനാറിൽ സംസാരിക്കുകയായിരുന്നു. റോബോട്ടിക്സിന്റെയും ( robotics ) ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെയും (artificial intelligence) ആധിപത്യമുള്ള ഭാവി കാലത്തെ നേരിടാൻ നിലവിലുളള തൊഴിൽ -വിദ്യാഭ്യാസ സമ്പ്രദായങ്ങൾ ഏറെ അപര്യാപ്തം ആണ്.ഈ അവസ്ഥ മുന്നിൽ കണ്ടു ഭാവി തലമുറയെ സഹായിയ്ക്കാൻ സിജി പ്രതിജ്ഞാ ബന്ധം ആയിരിക്കും . ഈ പ്രഫഷണൽ സേവനം ആവശ്യമുള്ള സന്നദ്ധ സംഘടനകളും കൂട്ടായ്മകളും സിജിയുമായി ബന്ധപ്പെടണം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കേന്ദ്ര സർക്കാരിന്റെ പുതിയ വിദ്യാഭ്യാസ നയം ഭാവി തലമുറകൾക്കു ദോഷമായി ബാധിക്കുമെന്നും എല്ലാവര്ക്കും…
പാലക്കാട്: ചരിത്ര പ്രസിദ്ധമായ കല്പാത്തി രഥോത്സവത്തിന് കൊടിയേറി. കല്‍പ്പാത്തി രഥോത്സവം ഇത്തവണ ആചാരങ്ങള്‍ മാത്രമായി ഒതുങ്ങും. കോവിഡ് കാലമായതിനാൽ ആഘോഷങ്ങളില്ലാതെ ക്ഷേത്ര ചടങ്ങുകൾ മാത്രമാണ് ഇത്തവണ ഉണ്ടാവുക. പ്രധാന ക്ഷേത്രമായ കല്‍പാത്തി വിശാലാക്ഷീ സമേത വിശ്വനാഥ ക്ഷേത്രത്തില്‍ കൊടിയേറ്റ് നടന്നതിന് പിന്നാലെ പഴയകല്‍പാത്തി ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രത്തിലും, പുതിയ കല്‍പാത്തി മന്തക്കര മഹാഗണപതി ക്ഷേത്രത്തിലും ചാത്തപുരം പ്രസന്ന മഹാഗണപതി ക്ഷേത്രത്തിലും കൊടിയേറ്റ് നടന്നു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ക്ഷേത്ര മതിൽക്കെട്ടിനകത്താണ് ചടങ്ങുകൾ നടന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക 13 മുതൽ 16 വരെയാണ് പ്രശസ്തമായ രഥപ്രയാണം. നിയന്ത്രണങ്ങൾ നിലവിലുള്ളതിനാൽ പല്ലക്കുകളിലും ഗോരഥങ്ങളിലുമായി ക്ഷേത്രത്തിനുചുറ്റും മാത്രമേ ചടങ്ങുകൾ നടക്കുകയുള്ളൂ. വരുന്ന പതിനാലുവരെ വൈകിട്ട് ദേവന്മാരുടെ പ്രദക്ഷിണം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുമെന്ന് ക്ഷേത്ര കമ്മിറ്റി അറിയിച്ചു.
തിരുവനന്തപുരം : ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പു കേസില്‍ എം.സി. കമറുദ്ദീനെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പു കേസില്‍ ഇന്ന് വൈകിട്ടാണ് ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനായ എം.സി. കമറുദ്ദീനെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. കാസര്‍കോട് എസ്പി ഓഫിസില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്തതിനു പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കമറുദ്ദീന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം. ഹസന്‍ വ്യക്തമാക്കി. തെരഞ്ഞടുപ്പ് സമയത്ത് അറസ്റ്റ് നടത്തിയത് എന്തിനെന്ന് ജനങ്ങൾക്ക് അറിയാം. അമിട്ട് പൊട്ടുന്നതിനിടയിൽ ഓലപ്പടക്കം പൊട്ടിക്കുന്നത് ജനം തിരിച്ചറിയുമെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. എം സി കമറുദ്ദീൻ്റെ അറസ്റ്റ് ബിനീഷ് കോടിയേരി കേസിനെ പ്രതിരോധിക്കാൻ വേണ്ടിയെന്നും അറസ്റ്റിന് പിന്നിൽ രാഷ്ട്രീയ താത്പര്യമാണെന്നും പി കെ ഫിറോസ് പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക സ്വർണ്ണ നിക്ഷേപത്തിന്റെ പേരിൽ 15 കോടി രൂപയുടെ തട്ടിപ്പാണ് കമറുദ്ദീൻ നടത്തിയത്. സംഭവത്തിൽ 115 വഞ്ചനാ കേസുകൾ കമറുദ്ദീനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.…
ബെംഗളൂരു: ലഹരിമരുന്ന് കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ കസ്റ്റഡി കാലാവധി നീട്ടി. നാല് ദിവസത്തേക്കാണ് നീട്ടിയത്. നവംബർ 11 വരെ ബിനീഷ് എൻഫോസ്‌മെന്റ് കസ്റ്റഡിയിൽ തുടരും. ബെംഗളൂരു സിവില്‍ ആന്റ് സിറ്റി സെഷൻസ് കോടതിയുടേതാണ് നടപടി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക നേരത്തെ ബിനീഷിനെ പത്ത് ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ഇ.ഡി കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് ദിവസമാണ് കോടതി അനുവദിച്ചത്. ഈ കാലവധി ഇന്ന് തീരുന്നമുറയ്ക്കാണ് കസ്റ്റഡി കാലാവധി നീട്ടാനാവശ്യപ്പെട്ട് വീണ്ടും ഇ.ഡി അപേക്ഷ നല്‍കിയത്. പ്രവര്‍ത്തനം അവസാനിപ്പിച്ച മൂന്ന് കമ്പനികളുമായി ബിനീഷിന് ബന്ധമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണത്തിന് ബിനീഷിനെ കസ്റ്റഡിയില്‍ വേണമെന്നും ഇ.ഡി.അഭിഭാഷകര്‍ കോടതിയെ അറിയിച്ചു.
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 7201 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 1042, കോഴിക്കോട് 971, തൃശൂര്‍ 864, തിരുവനന്തപുരം 719, ആലപ്പുഴ 696, മലപ്പുറം 642, കൊല്ലം 574, കോട്ടയം 500, പാലക്കാട് 465, കണ്ണൂര്‍ 266, പത്തനംതിട്ട 147, വയനാട് 113, ഇടുക്കി 108, കാസര്‍ഗോഡ് 94 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. 28 മരണങ്ങളാണ് ശനിയാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ദിനേശ് കുമാര്‍ (55), കാഞ്ഞിരംകുളം സ്വദേശി ദേവരാജ് (60), കൊല്ലം കരുനാഗപ്പള്ളി സ്വദേശി സോമനാഥന്‍ (64), കൊല്ലം സ്വദേശി താജുദ്ദീന്‍ (75), പത്തനംതിട്ട പെരിങ്ങനാട് സ്വദേശി ബിനുരാജ് (42), പത്തനംതിട്ട സ്വദേശി മുഹമ്മദ് മുസ്തഫ (81), കടമ്പനാട് സ്വദേശി വി.എം. ഡാനിയല്‍ (82), ആലപ്പുഴ മാരാരിക്കുളം സ്വദേശി ജോര്‍ജ് (77), ചേര്‍ത്തല സ്വദേശിനി ക്രിസ് (30), ചേര്‍ത്തല സ്വദേശി സോമസുന്ദരന്‍…
കണ്ണൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട. ഒളിച്ചുകടത്താന്‍ ശ്രമിച്ച 76 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. ദുബായില്‍ നിന്നെത്തിയ കോഴിക്കോട് കക്കട്ടില്‍ സ്വദേശി അബ്ദുല്‍ റഹീമില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ് കാല്‍ മുട്ടിന് താഴെ കെട്ടിവെച്ച രീതിയിലാണ് ഇയാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
തിരുവനന്തപുരം : സ്വർണ്ണ നിക്ഷേപ തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എംഎൽഎ എംസി കമറുദ്ദീനെ അറസ്റ്റ് ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ് കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിൽ കമറുദ്ദീനെതിരെ നിരവധി തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. ഇതേ തുടർന്നാണ് അറസ്റ്റ്.
