- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
- മുഹറം ഘോഷയാത്രയ്ക്കിടെ വിഷഗുളിക വിതരണം ചെയ്തയാൾ പിടിയിൽ; 11 പേർ ആശുപത്രിയിൽ
- ഇറാനിയൻ ആക്രമണം: ബഹ്റൈനിലെ മുഹറഖിൽ താമസ കെട്ടിടത്തിന് നാശനഷ്ടം; ആളപായമില്ല
- ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ വി.ആർ പളനിസ്വാമിക്ക് യാത്രയയപ്പ് നൽകി
- ഇന്ത്യൻ സ്കൂൾ ഭരണസമിതിക്ക് നൽകിയ പിന്തുണ പിൻവലിച്ച് ഇൻഡക്സ് ബഹ്‌റൈൻ
- വിദ്യാർത്ഥിനികളെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന് 47 വർഷം കഠിന തടവ്; മൂന്ന് കേസുകളിലായി 98 വർഷം ജയിലിൽ
Author: News Desk
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,674 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 559 പേര്‍ മരിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി കൊറോണ ബാധിതരുടെ എണ്ണം തുടര്‍ച്ചയായി കുറയുകയാണ്. രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 85 ലക്ഷം കടന്നു. ഇതുവരെ 85,07,754 പേര്‍ക്കാണ് രോഗം ബാധിച്ചത്. 5,12,665 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ചികിത്സയില്‍ കഴിയുന്നത്. രാജ്യത്ത് നിലവിൽ ചികിത്സയിലുള്ളത് 6.03 ശതമാനം രോഗികളാണ്. For Appointment Click https://www.kimshealth.org/bahrain/ummalhassam/ For Appointment Click https://www.kimshealth.org/bahrain/muharraq/ രോഗമുക്തരുടെ എണ്ണത്തില്‍ വലിയ വര്‍ധനയാണുണ്ടാകുന്നുണ്ട് . ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടിയവരുടെ എണ്ണം 78 ലക്ഷം കടന്നു. 78,68,968 പേരാണ് രോഗമുക്തി നേടി ആശുപത്രി വിട്ടത്. രാജ്യത്തെ രോഗമുക്തി നിരക്ക് 92.49 ശതമാനമാണ്. 1,26,121 പേരാണ് കൊറോണ ബാധിച്ച് മരിച്ചത്. മരണ നിരക്ക് 1.48 ശതമാനമാണ്.
ഫ്ലോറിഡ: ചീങ്കണ്ണികൾ നിറഞ്ഞ കനാലിലേക്കു കാർ മറിഞ്ഞ് യുഎസിലെ ഫ്ലോറിഡയിൽ വയനാട് കല്പറ്റ സ്വദേശിനിയായ ഡോ. നിത മരിച്ചു. ഷിക്കാഗോയിൽ താമസിക്കുന്ന ഉഴവൂർ കുന്നുംപുറത്ത് എ.സി. തോമസ്– ത്രേസ്യാമ്മ ദമ്പതികളുടെ മകൾ ഡോ. നിത കുന്നുംപുറത്ത് (30) ആണ് മരിച്ചത്. നേപ്പിൾസിലെ പള്ളിയിൽ കുർബാനയിൽ പങ്കെടുത്തതിനു ശേഷം താമസസ്ഥലമായ ഇലിനോയ് ബെൻസിൻവില്ലയിലേക്കു മടങ്ങുംവഴിയാണ് അപകടമുണ്ടായത്. ഡോക്ടറുടെ കാറിന് പിന്നാലെ ഉണ്ടായിരുന്നവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ചീങ്കണ്ണികൾ പാഞ്ഞെത്തിയതോടെ തിരികെ കയറി. ഇവർ വിവരമറിയിച്ചതനുസരിച്ചു പൊലീസെത്തി നിതയെപുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു.ഡോ. നിത മയാമിയിൽ സർജറി പിജി വിദ്യാർഥിയാണ്. സംസ്കാരം പിന്നീട് ഷിക്കാഗോ എസ്എച്ച് ക്നാനായ കത്തോലിക്ക പളളിയിൽ. സഹോദരങ്ങൾ: നിതിൻ, നിമിഷ.
മനാമ: ബഹ്‌റൈനിൽ നവംബർ 7 ന് നടത്തിയ 9,505 കോവിഡ് പരിശോധനകളിൽ 241 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 76 പേർ പ്രവാസി തൊഴിലാളികളാണ്. 148 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 17 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 237 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 80,763 ആയി വർദ്ധിച്ചു. നിലവിൽ 24 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 2,172 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 2,148 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 329 ആണ്. ആകെ കോവിഡ് ബാധിതർ 83,264 ആണ്. ഇതുവരെ 18,23,595 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
വാഷിംഗ്ടൺ: തെരഞ്ഞെടുപ്പ് വിജയത്തിൽ ജനങ്ങളോട് നന്ദി പറഞ്ഞ് നിയുക്ത പ്രസിഡൻ്റ് ജോ ബൈഡന്‍. ജനങ്ങൾ തന്നിലർപ്പിച്ച വിശ്വാസം കാക്കുമെന്ന് ബൈഡൻ ഉറപ്പ് നൽകി. എല്ലാ അമേരിക്കക്കാരുടെയും വിജയമാണിതെന്നും, ട്രംപിന് വോട്ട് ചെയ്തവർ നിരാശരാണെന്ന് അറിയാം. നമ്മൾ ഇനിയും കാണേണ്ടവരാണെന്നും പരസ്പരം യോജിച്ച് മുന്നോട്ട് പോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരിക്കലും രാജ്യത്തെ വിഭജിക്കുന്ന പ്രസിഡൻ്റാകില്ല, പകരം അമേരിക്കയുടെ ഐക്യമാണ് ലക്ഷ്യമെന്നും ലോകനേതൃപദവി തിരിച്ചുപിടിക്കുമെന്നും ബൈഡൻ വ്യക്തമാക്കി. താൻ എല്ലാ അമേരിക്കക്കാരുടെയും പ്രസിഡന്റാണ്. അതിൽ നീലയെന്നും ചുവപ്പെന്നും വ്യത്യാസമുണ്ടാകില്ല. കൊറോണ പ്രതിരോധത്തിനാണ് താൻ പ്രാധാന്യം നൽകുകയെന്നു പറഞ്ഞ ബെെഡൻ ഇതിനായി ശാസ്ത്രജ്ഞരുടെ ഉപദേശക സമിതി രൂപീകരിക്കുമെന്നും കൂട്ടിച്ചേർത്തു.
മനാമ: കരളിനും ഹൃദയത്തിനും സാരമായ അസുഖം ബാധിച്ചതിനെ തുടർന്ന്, ചികിത്സയ്ക്കായി നാട്ടിലേയ്ക്ക് മടങ്ങിയ ലക്‌നൗ സ്വദേശി സന്ദീപ് കുമാറിന് ഹോപ്പ് ബഹ്‌റൈൻ ചികിത്സ സഹായവും, ഗൾഫ് കിറ്റും നൽകി. പതിനാല് വർഷം മുമ്പ് ബഹ്‌റൈനിൽ എത്തിയ ഇദ്ദേഹം കമ്മീഷൻ വ്യവസ്ഥയിൽ ലോൺഡ്രി തൊഴിലാളിയായി ജോലി ചെയ്യുകയായിരുന്നു. കൊറോണ വന്നതോടെ വലിയ ദുരിതത്തിലായി ഭക്ഷണത്തിനു പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് രോഗബാധിതനുമായത്. ശ്വാസതടസ്സവും മറ്റ് ശാരീരിക പ്രശ്നങ്ങളും നിമിത്തം നടത്തിയ പരിശോധനയിൽ, കരളിനും ഹൃദയത്തിനും സാരമായ പ്രശ്ങ്ങളുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. [embedyt] https://www.youtube.com/watch?v=KSwuqcnzdvc[/embedyt] തുടർചികിത്സയ്ക്ക് നാട്ടിലേയ്ക്ക് പോകാൻ ടിക്കറ്റിന് പോലും ബുദ്ധിമുട്ടുന്ന അവസ്ഥയിലായിരുന്നു ഇദ്ദേഹം. നാട്ടിൽ രണ്ട് ചെറിയ കുട്ടികളടങ്ങുന്ന കുടുംബത്തിന്റെ അവസ്ഥയും വളരെ പരിതാപകരമാണെന്ന് മനസിലാക്കിയ ഹോപ്പ് ബഹ്‌റൈൻ, ഇദ്ദേഹത്തെ സഹായിക്കാൻ തീരുമാനിക്കുകയായിരുന്നു. അംഗങ്ങളിൽ നിന്നും സമാഹരിച്ച 53, 775.00 രൂപയും, കുട്ടികൾക്ക് സമ്മാനങ്ങളടങ്ങിയ പ്രതീക്ഷയുടെ ഗൾഫ് കിറ്റും ഹോപ്പിന്റെ ഭാരവാഹികളായ നിസാർ കൊല്ലവും, അൻസാർ മുഹമ്മദും ചേർന്ന് കൈമാറി. ദുരിതത്തിൽ ആശ്വാസമായ ഹോപ്പ്…
ഹ്യൂസ്റ്റൺ : വേള്‍ഡ് മലയാളീ കൗണ്‍സില്‍ അമേരിക്ക റീജിയൻ ദ്വിവത്സര സമ്മേളനവും സില്‍വര്‍ ജൂബിലിസമ്മേളനവും നവംബർ 8ന് സെൻട്രൽ ടൈം രാവിലെ 11 മണിക്ക് വെർച്ച്യുൽ സൂം മീറ്റിംഗിലുടെ കേരള നിയമസഭാ സ്പീക്കർ പി ശ്രീ രാമകൃഷ്ണൻ നിർവ്വഹിക്കും . സമ്മേളനത്തിൽ തിരുവതാംകൂർ രാഞ്ജി ഗൗരി പാർവതി ബായ് , റിട്ടയേർഡ് ജസ്‌റ്റിസ് കുര്യൻ ജോസഫ് , മുൻ അംബാസിഡർ ടി പി ശ്രീനിവാസൻ , സിനിമ സംവിധായകൻ ബി .ഉണ്ണി കൃഷ്ണൻ ,വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ നേതാക്കളായ എ വി അനുപ് ,ജോണി കുരുവിള ,ടി പി വിജയൻ ,സി യു മത്തായി , ഐസക് ജോൺ പട്ടാണി പറമ്പിൽ , പോൾ പാറപ്പളി , ഷാജി മാത്യു , ചാൾസ് പോൾ , സി പി രാധാകൃഷ്ണൻ ,രാജീവ് നായർ , ഡേവിസ് തെക്കുംതല ,സിസിലി ജേക്കബ് ,ജോസഫ് കില്ലിയൻ , ബേബി മാത്യു സോമതീരം ,…
നിയമ പരിഷ്കാരങ്ങളുമായി യു.എ.ഇ; മദ്യപാനം നിയമവിധേയമാക്കി; അവിവാഹിതരായ ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കാം
ദുബൈ: യുണൈറ്റഡ് അറബ് എമിറേറ്റ്സ് രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിൽ മാറ്റം വരുത്താനൊരുങ്ങുന്നു. മെച്ചപ്പെട്ട ജുഡീഷ്യൽ നടപടിക്രമം, മദ്യപാനം നിയമവിധേയമാക്കുക, അവിവാഹിതരായ ദമ്പതികൾ ഒരുമിച്ച് താമസിക്കുക എന്നിവ ഉൾപ്പെടെയുള്ള പ്രധാന നിയമ പരിഷ്കാരങ്ങളാണ് യുഎഇ അവതരിപ്പിക്കുന്നത്. 21 വയസ്സ് പൂര്‍ത്തിയായവരുടെ മദ്യപാനം, അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച് താമസിക്കുന്നത് എന്നിവ കുറ്റകരമല്ലാതാക്കി കൊണ്ടുള്ള മാറ്റങ്ങളാണ് നടപ്പില്‍ വരുത്തുന്നത്.ലൈംഗിക കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍, അനന്തരാവകാശം, വിവാഹം, വിവാഹമോചനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളിലും കാര്യമായ മാറ്റങ്ങളുണ്ടാകും. സ്ത്രീകളെ ഉപദ്രവിക്കുന്ന പ്രതി ബന്ധുവായ പുരുഷനാണെങ്കില്‍ കുറഞ്ഞശിക്ഷ നല്‍കുന്ന രീതിയാണ് നിലവിലുള്ളത്. പുതിയ പരിഷ്‌കാരം നിലവില്‍ വരുന്നതോടെ സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്ക് കനത്ത ശിക്ഷ തന്നെ ഏര്‍പ്പെടുത്തും. അതേസമയം പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍, മാനസിക വെല്ലുവിളി നേരിടുന്നവര്‍ എന്നിവരെ ബലാത്സംഗത്തിനിരയാക്കുന്നവര്‍ക്ക് വധശിക്ഷ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മദ്യപാനത്തിന് വിവിധ എമിറേറ്റുകളില്‍ വ്യത്യസ്ത നിയമങ്ങളാണ് പ്രാബല്യത്തിലുള്ളത്. മദ്യപാനം സ്വകാര്യമായിട്ടോ അല്ലെങ്കില്‍ ലൈസന്‍സുള്ള ഇടങ്ങളിലോ ആകണം, മദ്യപിക്കുന്ന…
വാഷിംഗ്‌ടൺ: അമേരിക്കയിൽ അധികാരം ഉറപ്പിച്ച ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ജോ ബൈഡനെ അമേരിക്കൻ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കമലാ ഹാരിസും അനുമോദിച്ചു. അമേരിക്കയുടെ 46ാമത് പ്രസിഡന്റാണ് ബൈഡൻ. വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായ വനിതയാണ് കമല ഹാരിസ്.
വാഷിംഗ്ടണ്‍: കമല ഹാരിസ് അമേരിക്കയുടെ വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു. അമേരിക്കയുടെ ചരിത്രത്തിലാദ്യമായാണ് ഒരു വനിത വൈസ് പ്രസിഡണ്ട് സ്‌ഥാനത്തെത്തുന്നത്. അമേരിക്കയുടെ വൈസ് പ്രസിഡണ്ട് സ്‌ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജകൂടിയാണ് കമല ഹാരിസ്.
വാഷിംഗ്ടണ്‍: ജോ ബൈഡൻ അമേരിക്കയുടെ 46 മത് പ്രസിഡണ്ട്. അമേരിക്കന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന് ജയം. അമേരിക്കൻ പ്രസിഡന്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെയാണ് ജോ ബൈഡൻ തിരഞ്ഞെടുക്കപ്പെടുന്നത്. അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റാണ് 77 വയസുള്ള ജോ ബൈഡൻ. 273 ഇലക്ടറൽ വോട്ട് നേടിയാണ് അദ്ദേഹം പ്രഡിഡന്റ് സ്‌ഥാനത്തേക്കെത്തുന്നത്. പെൻസിൽ വാനിയയിൽ ചരിത്ര വിജയമാണ് ജോ ബൈഡൻ നേടിയത്. പെന്‍സില്‍വാനിയയില്‍ 49.7 ശതമാനം വോട്ട് നേടിയാണ് ബൈഡന്‍ ജയിച്ചത്. ട്രംപിന് ഇവിടെ 49.2 ശതമാനം വോട്ടേ ലഭിച്ചുള്ളൂ. 214 ഇലക്ടറൽ വോട്ടാണ് റൊണാൾഡ് ട്രംപ് നേടിയത്.
