Author: News Desk

മനാമ: മുൻ എം.എൽ.എയും മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി. മോയിൻകുട്ടിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന കമ്മിറ്റി അനുശോചിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തിന്റെ എക്കാലത്തെയും മികച്ച പ്രസംഗികരിൽ ഒരാളായിരുന്ന മോയിൻകുട്ടി  പാർട്ടിക്ക് അകത്തും പുറത്തും ജനപ്രിയ നേതാവായിരുന്നു. തന്റെ ജീവിതം പോലും മുഴുനീളം സമൂഹത്തിനും സമുദായത്തിനും നീക്കിവച്ച അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ കേരളത്തിന്റെ തന്നെ തീരാ നഷ്ടമാണെന്ന് സംസ്ഥാന കമ്മിറ്റി അനുശോചന കുറിപ്പിൽ പറഞ്ഞു. For Appointment Click  www.kimshealth.org/bahrain തന്റെ പ്രവർത്തനശൈലിയിലൂടെ മുസ്ലിം ലീഗ് പ്രസ്ഥാനത്തിനപ്പുറം ജീവകാരുണ്യ സാമൂഹിക സാംസ്‌കാരിക മേഖലയിൽ സജീവമായിരുന്ന അദ്ദേഹം മറ്റു രാഷ്ട്രീയ നേതാക്കൾക്കും സ്വീകാര്യനായിരുന്നു. ഓരോ പ്രവർത്തകരുടെയും ഉള്ളറിഞ്ഞായിരുന്നു മോയിൻ കുട്ടി  പ്രവർത്തിച്ചിരുന്നത്. കെ.എം.സി.സിയുമായി ആത്മബന്ധം കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം രണ്ട് വർഷം മുൻപ് കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച സി.എച്ച് അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാനായിരുന്നു അവസാനമായി ബഹ്‌റൈനിലെത്തിയിരുന്നത്. അന്ന് ഏവർക്കും സ്നേഹം പകർന്നു നൽകിയായിരുന്നു നാട്ടിലേക്ക് തിരിച്ചത്. എന്നും പ്രവാസികളുടെ വിഷയങ്ങൾ…

Read More

ചെന്നൈ: തമിഴ്നാട്ടിൽ മാദ്ധ്യമ പ്രവർത്തകനെ ഗുണ്ടാസംഘം വെട്ടിക്കൊലപ്പെടുത്തി. തമിഴ് ടിവിയിലെ റിപ്പോർട്ടർ മോസസിനെയാണ് ഇന്നലെ അർധരാത്രിയോടെ വീടിന്റെ മുന്നിൽ വച്ച്‌ വെട്ടിക്കൊലപ്പെടുത്തിയത്. മോസസ് നിരന്തരം ഭുമാഫിയ്ക്കെതിരെയും,ലഹരി സംഘത്തെതുറിച്ചും റിപ്പോർട്ട് ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമെന്ന് മോസസിൻ്റെ കുടുംബം ആരോപിച്ചു. ജോലി കഴിഞ്ഞ് മടങ്ങി വരുകയായിരുന്ന മോസസിനെ മൂന്ന് ബൈക്കുകളിലെത്തിയ ഗുണ്ടാസംഘം വീടിന് മുന്നിൽ തടഞ്ഞ് നിർത്തി വെട്ടുകയായിരുന്നു. മോസസിൻ്റെ നിലവിളി കേട്ട് എത്തിയ വീട്ടുകാരെയും അയൽവാസികളെയും വടിവാൾ വീശി ഭീഷണിപ്പെടുത്തി ഗുണ്ടാസംഘം കടന്ന് കളഞ്ഞു. 

Read More

കൊച്ചി : കോതമംഗലം പളളിത്തർക്ക കേസിൽ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. സംസ്ഥാന സർക്കാർ പക്ഷം പിടിക്കുന്നുവെന്ന് കോടതി പറഞ്ഞു. ഇങ്ങനെ പോയാൽ കേന്ദ്രസേനയെ വിളിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു. നിലപാടറിയിക്കാൻ കേന്ദ്ര സർക്കാർ അഭിഭാഷകന് കോടതി നിർദേശം നൽകിയിട്ടുണ്ട്. പള്ളി ഏറ്റെടുക്കുന്ന കാര്യത്തിൽ എന്തുചെയ്യാൻ കഴിയും എന്ന് സംസ്ഥാന സർക്കാരും നാളെ അറിയിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Read More

തിരുവനന്തപുരം: ഹാഥ്റസിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിക്കാൻ പോകവേ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന്റെ മോചനത്തിനായി മുഖ്യമന്ത്രിയുടെ ഇടപെടൽ ആവശ്യപ്പെട്ട് കുടുംബം തിരുവനന്തപുരത്ത് വാർത്താ സമ്മേളനം നടത്തി. യുഎപിഎ ചുമത്തിയ സിദ്ദിഖ് കാപ്പനെ ഒരു മാസം കഴിഞ്ഞിട്ടും അഭിഭാഷകനെ കാണാനും , ഫോണിൽ പോലും സംസാരിക്കാൻ അനുവദിച്ചിട്ടില്ലായെന്നും കുടുംബം പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അടിയന്തരമായി ഇടപെടണമെന്നും, കാപ്പന്റെ മോചനമാവശ്യപ്പെട്ട് യുപി സർക്കാരിന് കത്ത് അയയ്ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു.

Read More

മുംബൈ: മകനെ രക്ഷിക്കാൻ പൊലീസിന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ അമ്മ അറസ്റ്റിൽ. മുംബൈയിലെ മൽവാനിയിലാണ് സംഭവം. ഒരു കേസിൽ പ്രതിയായ യുവാവിനെ അറസ്റ്റ് ചെയ്യാൻ അംബുജ് വാദി മേഖലയിൽ എത്തിയതായിരുന്നു പൊലീസ്. യുവാവിനെ തേടി പൊലീസ് വീട്ടിലെത്തി. ഇതിനിടെ അടുക്കളയിൽ നിന്ന് മുളകുപൊടിയുമായി എത്തിയ സ്ത്രീ പൊലീസുകാരുടെ മുഖത്തേക്ക് എറിയുകയായിരുന്നു. ഈ തക്കത്തിൽ യുവാവ് ഓടി രക്ഷപ്പെട്ടു.സ്ത്രീയെ ഉടൻ പൊലീസ് പിടികൂടി. മകനെ പിന്നീട് മലാഡിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. പൊലീസിനെ ആക്രമിച്ചതിന് സ്ത്രീക്കെതിരെ കേസെടുത്തു.

Read More

കാസര്‍കോഡ്:  ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിൽ അന്വേഷണ സംഘം നൽകിയ കസ്റ്റഡിയപേക്ഷയിൽ എം. സി കമറുദ്ദീനെ കോടതിയിൽ നേരിട്ട് ഹാജരാക്കാൻ നിർദേശം. കമറുദ്ദീനെ കോടതിയിൽ ഹാജരാക്കിയ ശേഷമായിരിക്കും കസ്റ്റഡി അപേക്ഷയിൽ തീരുമാനം ഉണ്ടാകുക. ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെ കമറുദ്ദീനെ കോടതിയിൽ ഹാജരാക്കിയേക്കുമെന്നാണ് വിവരം. അതേസമയം കമറുദ്ദീനെതിരെ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് അഭിഭാഷകൻ സി കെ ശ്രീധരൻ കോടതിയിൽ വാദിച്ചു. കമറുദ്ദീനെതിരെ ചുമത്തിയ ഐപിസി 406, 409 വകുപ്പുകൾ നിലനിൽക്കില്ലെന്നായിരുന്ന ജാമ്യാപേക്ഷയിൽ പ്രതിഭാഗം വാദിച്ചത്. പരാതിക്കർ പോലും ഉന്നയിക്കാത്ത ക്രിമിനൽ കുറ്റം ചുമത്തിയത് രാഷ്ടീയ താത്പര്യത്തോടെയാണ്. ബിസിനസ് ആവശ്യത്തിന് വേണ്ടി സ്വീകരിച്ച നിക്ഷേപമായതിനാൽ ക്രിമിനൽ കേസായി പരിഗണിക്കരുതെന്നും, കടുത്ത പ്രമേഹരോഗിയായ കമറുദ്ദീന്റെ ആരോഗ്യസ്ഥിതി പരിഗണിക്കാതെ റിമാൻഡ് ചെയ്തതെന്നടക്കമുള്ള കാര്യങ്ങളും അഭിഭാഷകൻ ചൂണ്ടിക്കാട്ടി.

Read More

ഹൈദരാബാദ്: തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിക്ക് കൊറോണ സ്ഥിരീകരിച്ചു. ലോക്ക്ഡൗണിനെ തുടർന്ന് നിർത്തിവച്ച ആചാര്യയുടെ ഷൂട്ടിംങ് ആരംഭിക്കുന്നതിന് മുൻപായി ബന്ധപ്പെട്ട് നടത്തിയ ടെസ്റ്റിലാണ് താരത്തിന് കൊറോണ സ്ഥിരീകരിച്ചത്. ചിരഞ്ജീവി തന്നെയാണ് ഈക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. ‘ആചാര്യയുടെ ഷൂട്ടിംഗ് ആരംഭക്കുന്നതിന്റെ ഭാഗമായി കൊറോണ ടെസ്റ്റ് നടത്തിയിരുന്നു. നിർഭാഗ്യമെന്ന് പറയട്ടെ എന്റെ ഫലം പോസിറ്റീവാകുകയാണ് ഉണ്ടായതെന്നും’ ചിരഞ്ജീവിക്ക് ട്വിറ്ററിൽ കുറിച്ചു. അതെസമയം, ഷൂട്ടിംങ് സമയത്ത് താനുമായി സമ്പർക്കം പുലർത്തിയ എല്ലാവരും നിരീക്ഷണത്തിൽ പോകണമെന്നും,കൊറോണ ടെസ്റ്റ് നടത്തണമെന്നും ചിരഞ്ജീവി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

Read More

ന്യൂയോർക്ക്: ഹണിമൂൺ ആഘോഷത്തിനെത്തിയ നവദമ്പതികൾ കടലില്‍ മുങ്ങിമരിച്ചു. യുഎസ് സ്വദേശികളായ മുഹമ്മദ് മാലിക് (35), ഭാര്യ ഡോ.നൂർ ഷാ (26) എന്നിവരാണ് മരിച്ചത്. കരീബീയന്‍ ദ്വീപിലെ ഹണിമൂൺ ആഘോഷത്തിനിടെ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. . മാൻഹട്ടണിൽ കോർപ്പറേറ്റ് അറ്റോർണിയായിരുന്നു മുഹമ്മദ് മാലിക്. ഇക്കഴിഞ്ഞ ഒക്ടോബര്‍ 24നായിരുന്നു ന്യൂയോർക്ക് ലംഗോൺ ഹെൽത്തിലെ സർജിക്കൽ റെസിഡന്‍റായ നൂർ ഷായുമായുള്ള ഇദ്ദേഹത്തിന്‍റെ വിവാഹം. പാക് വംശജരാണ് ഇരുവരും. വിവാഹശേഷം ബഹാമാസിലെ തുർക്ക്സ് ആൻഡ് കയ്ക്കോസ് ഐലൻഡ് റിസോർട്ടാണ് ഇവർ ഹണിമൂണിനായി തെരഞ്ഞെടുത്തത്. വിവാഹം കഴിഞ്ഞ അടുത്ത ദിവസം തന്നെ ഇവിടെക്കെത്തുകയും ചെയ്തു. റിസോർട്ടിലെ താമസത്തിനിടെ ഒക്ടോബർ 28നായിരുന്നു അപകടത്തിന്‍റെ രൂപത്തിൽ മരണം ഇരുവരെയും കവർന്നെടുത്തത്. കടലിൽ നെഞ്ചൊപ്പമുള്ള വെള്ളത്തിൽ നീന്തുന്നതിനിടെ വേലിയേറ്റത്തിൽ പെട്ട് ഇരുവരും മുങ്ങിത്താഴുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവർ രക്ഷപ്പെടുത്തി ഉടന്‍ തന്നെ സിപിആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

കൊച്ചി: യുഎഇ കോണ്‍സുലേറ്റ് വഴി ഖുര്‍ആന്‍ വിതരണം ചെയ്ത കേസില്‍ മന്ത്രി കെ ടി ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. യുഎഇ കോണ്‍സുലേറ്റ് കൊണ്ടുവന്ന ഖുര്‍ആന്‍ മന്ത്രി കെ ടി ജലീല്‍ വിതരണം ചെയ്തതില് നിരവധി ചട്ടലംഘനങ്ങള്‍ ഉണ്ടെന്നാണ് കസ്റ്റംസിന്‍റെ വാദം. കോണ്‍സുലേറ്റിന്‍റെ ഉപയോഗത്തിനായി നികുതി ഈടാക്കാതെയാണ് ഖുര്‍ആന്‍ കൊണ്ടുവന്നത്. ഔദോഗിക വാഹനത്തിലാണ് ജലീൽ കൊച്ചി കസ്റ്റംസ് ആസ്ഥാനത്ത് എത്തിയത്.

Read More

കോഴിക്കോട്: മുൻ എംഎൽഎയും മുസ്ലീം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സി മോയിൻകുട്ടി(77) അന്തരിച്ചു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കുറച്ച് മാസങ്ങളായി കിടപ്പിലായിരുന്നു. കബറടക്കം തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് അണ്ടോണ ജമാഅത്ത് ഖബർസ്ഥാനിൽ.ഭാര്യ: പയേരി കദീജ, മക്കൾ: അൻസാർ അഹമ്മദ്, മുബീന, ഹസീന.

Read More