Author: News Desk

ഹൈദരാബാദ്:  പ്രമുഖ തെലുങ്ക് നടിയും മുൻ എംപിയുമായ എം വിജയശാന്തി കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് കൂടുമാറുന്നു എന്ന് സൂചന. കോൺഗ്രസിൽ തെനിക്ക് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നും തന്നെ ഒതുക്കിക്കളഞ്ഞെന്നും ആരോപിച്ചാണ് വിജയശാന്തി തിരികെ ബിജെപിയിലേക്ക് പോകാൻ ഒരുങ്ങുന്നത്. നടി ഖുശ്ബുവും അടുത്തിടെ കോൺഗ്രസ് വിട്ട് ബിജെപിയിലെത്തിയിരുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വിജയശാന്തി ബിജെപിയിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണെന്ന് ഒരു കോൺഗ്രസ് നേതാവ് തന്നെ വെളിപ്പെടുത്തിയിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ഒരാഴ്ചയായി പാർട്ടിക്ക് സൂചനകൾ ലഭിച്ചിട്ടുണ്ടെന്നും ദുബ്ബാക് നിയോജക മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് ഫലത്തോടെ അവർ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് വിവരമെന്നും അദ്ദേഹം വ്യക്തമാക്കി. 1998ൽ ബിജെപിയിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച വിജയശാന്തി ബിജെപി മഹിളാ മോർച്ചാ സെക്രട്ടറിയായി പ്രവർത്തിച്ചിരുന്നു. പിന്നീട് ബിജെപി വിട്ട അവർ സ്വന്തം പാർട്ടി രൂപീകരിച്ചെങ്കിലും 2009-ൽ ഈ പാർട്ടി ടിആർസിൽ ലയിച്ചു. അക്കൊല്ലം തന്നെ മേദകിൽ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2014ൽ ടിആർഎസ് അവഗണിക്കുന്നു എന്ന് ആരോപിച്ചാണ് കോൺഗ്രസിൽ ചേർന്നത്.

Read More

മനാമ: ബഹ്‌റൈനിൽ പുതിയ 16 ആശുപത്രികൾക്ക് നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി അംഗീകാരം നൽകി. മൂന്നെണ്ണത്തിന്റെ അംഗീകാര നടപടികൾ പുരോഗമിക്കുകയാണ്. ഇതോടെ ഇക്കൊല്ലം അംഗീകാരം നൽകിയ ആശുപത്രികളുടെ എണ്ണം 19 ആയി ഉയരും. നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എൻ‌എച്ച്‌ആർ‌എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ മറിയം അദ്‌ബി അൽ ജലാഹ്മയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2019 ലെ കണക്കനുസരിച്ച് രാജ്യത്തെ ആരോഗ്യമേഖലയിൽ മൊത്തം 746 സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. 21 ആശുപത്രികൾ ഉണ്ടായിരുന്നതിൽ രണ്ടെണ്ണം ഹെൽത്ത് സെൻററുകളാക്കിയതിനാൽ ഇപ്പോൾ ആശുപത്രികളുടെ എണ്ണം 19 ആയി കുറഞ്ഞിട്ടുണ്ട്. ആരോഗ്യമേഖലയിൽ ഈവർഷം 81 സ്ഥാപനങ്ങൾക്കാണ് അനുമതി നൽകിയത്. 657 സ്ഥാപനങ്ങളുടെ ലൈസൻസ് പുതുക്കുകയും ചെയ്തു. നിയമലംഘനങ്ങൾ കണ്ടെത്താൻ 943 പരിശോധനകളാണ് നടത്തിയത്. ഇതിലൂടെ 1599 നിയമലംഘനങ്ങൾ കണ്ടെത്തുകയും പരിഹാരം കാണുകയും ചെയ്തിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ക്ലിനിക്കൽ പരീക്ഷണങ്ങൾക്കായി ക്ലിനിക്കൽ റിസർച്ച് യൂണിറ്റിന് നാലു അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ രണ്ടെണ്ണം സർക്കാർ മേഖലയിൽ നിന്നുള്ളതാണ്.…

Read More

കൊച്ചി : നെടുമ്പാശ്ശേരിയിൽ വൻ സ്വർണ്ണവേട്ട. ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച കോടികൾ വിലമതിക്കുന്ന സ്വർണ്ണം പിടികൂടി. മൂന്ന് യാത്രക്കാരിൽ നിന്നുമാണ് സ്വർണ്ണം പിടിച്ചെടുത്തത്.പിടിയിലായ രണ്ട് പേർ തൃശ്ശൂർ സ്വദേശികളും, ഒരാൾ കോഴിക്കോട് സ്വദേശിയുമാണ്. 3.14 കിലോ സ്വർണ്ണമാണ് ഇവരുടെ പക്കൽ നിന്നും പിടിച്ചെടുത്തതെന്ന് അധികൃതർ അറിയിച്ചു. തൃശ്ശൂർ സ്വദേശികൾ ദുബായിൽ നിന്നും, കോഴിക്കോട് സ്വദേശി ഷാർജയിൽ നിന്നുമാണ് എത്തിയത്.

Read More

ഹൈദരാബാദ്: ലോക്ക്ഡൗണിൽ ഉണ്ടായ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് 19കാരി ആത്മഹത്യ ചെയ്തു. തെലങ്കാന രംഗറെഡ്ഡി ജില്ലയിൽ താമസിക്കുന്ന ഐശ്വര്യ റെഡ്ഡിയാണ് ആത്മഹത്യ ചെയ്തത്. നവംബർ 2നാണ് ഐശ്വര്യയെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തെലങ്കാന പ്ലസ് ടു പരീക്ഷയിൽ ഒന്നാംറാങ്ക് കരസ്ഥമാക്കിയ വിദ്യാർത്ഥിനിയാണ് ഐശ്വര്യ. ഡൽഹി ലേഡി ശ്രീറാം കോളജിലെ ഗണിത ബിരുദ വിദ്യാർത്ഥിനിയായിരുന്ന ഐശ്വര്യ ഓട്ടോ മെക്കാനിക് ആയ ശ്രീനിവാസ് റെഡ്ഡിയുടെയും തയ്യൽത്തൊഴിലാളിയായ സുമതിയുടെയും രണ്ട് മക്കളിൽ ഇളയ കുട്ടിയായിരുന്നു. ഐശ്വര്യയുടെ സഹോദരിക്ക് കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി മോശമായതിനെ തുടർന്ന് പാതിവഴിയിൽ പഠനം ഉപേക്ഷിക്കേണ്ടിവന്നിരുന്നു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടുന്ന കുടുംബത്തിന് ഭാരമാവാനില്ലെന്ന് ഐശ്വര്യ ആത്മഹത്യാ കുറിപ്പിൽ എഴുതി. സ്വന്തമായി ലാപ്ടോപ്പ് ഇല്ലാത്തതിനാൽ ഓൺലൈൻ ക്ലാസിൽ കൃത്യമായി പങ്കെടുക്കാൻ കഴിയാത്തതും ഐശ്വര്യയെ ആത്മഹത്യക്ക് പ്രേരിപ്പിച്ചു. ‘ലാപ്‌ടോപ്പ് ഇത്ര അത്യാവശ്യമായി വരുമെന്ന് ഞാൻ കരുതിയിരുന്നില്ല. എനിക്ക് ലാപ്‌ടോപ്പില്ല. പ്രാക്ടിക്കൽ പേപ്പറുകൾ അറ്റന്റ് ചെയ്യാൻ എനിക്ക് സാധിക്കുന്നില്ല.…

Read More

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അലോക് സിംഗ് ചുമതലയേറ്റു. കൊച്ചിയിലെ കോർപറേറ്റ് ആസ്ഥാനത്ത് എത്തിയാണ് അദ്ദേഹം ചുമതലയേറ്റത്. എയർ ഇന്ത്യ, അലയൻസ് എയർ, ഗൾഫ് ആസ്ഥാനമായുള്ള ദേശീയ എയർലൈനുകൾ എന്നിവയിൽ പ്രവർത്തിച്ചുള്ള പരിചയ സമ്പത്ത് അദ്ദേഹത്തിനുണ്ട്. കഴിഞ്ഞ വർഷങ്ങളിൽ മികച്ച സാമ്പത്തിക വളർച്ചാനിരക്ക് കൈവരിക്കാൻ എയർഇന്ത്യ എക്സ്പ്രസിന് സാധിച്ചു.  എയർ ഇന്ത്യ എക്സ്പ്രസ് ജീവനക്കാരുമായുള്ള ആദ്യ ആശയവിനിമയത്തിൽ അലോക് സിംഗ് ഒരു ഐക്കണിക് സ്ഥാപനത്തിന്റെ ഭാഗമാകാനും മികച്ച ടീമിന്റെ ഭാഗമാകാനും ഭാഗ്യമുണ്ടെന്ന് പറഞ്ഞു. വ്യോമയാന വ്യവസായത്തിനും എയർലൈനിനും ഇത് ഒരു വെല്ലുവിളി നിറഞ്ഞ സമയമായിരുന്നുവെങ്കിലും, പ്രതിസന്ധിയെ അതിജീവിക്കാനുള്ള ശേഷി എയർ ഇന്ത്യ എക്സ്പ്രസിന് ഉണ്ടെന്ന് അദ്ദേഹം ആത്മവിശ്വാസത്തോടെ പറഞ്ഞു. 

Read More

ബെംഗലുരു: എന്‍ഫോഴ്‌സ്‌മെന്റിന്റെ കസ്റ്റഡിയിലുള്ള ബിനീഷ് കോടിയേരി ഫോണ്‍ ഉപയോഗിച്ചതായി കണ്ടെത്തല്‍. ബംഗളൂരുവിലെ വില്‍സന്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ വച്ച് ബിനീഷ് ഫോണ്‍ ഉപയോഗിച്ചതായി ഇഡി പറയുന്നു. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ബിനീഷിനെ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.11 ദിവസമായി ബിനീഷിനെ ഇഡി ചോദ്യം ചെയ്യുകയാണ്. ഈ സമയങ്ങളില്‍ വില്‍സണ്‍ ഗാര്‍ഡന്‍ പൊലീസ് സ്റ്റേഷനിലായിരുന്നു താമസിപ്പിച്ചിരുന്നത്. ഈ സമയത്ത് ഫോണ്‍ ഉപയോഗിച്ചതായാണ് പൊലീസിന്റെ രഹസ്യാന്വേഷ വിഭാഗം ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ഇതേ തുടര്‍ന്ന് ബിനീഷിനെ കബോണ്‍ പാര്‍ക്ക് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. For Appointment Click  www.kimshealth.org/bahrain

Read More

പാലക്കാട്: പാലക്കാട് മഞ്ഞക്കുളത്തിന് സമീപത്ത് നിന്നുമാണ് മിനിലോറിയിൽ കടത്താൻ ശ്രമിച്ച മൂന്നു കോടിയോളം വില കണക്കാക്കുന്ന 296 കിലോ കഞ്ചാവ് പിടികൂടിയത്. പാലക്കാട് ജില്ല ലഹരിവിരുദ്ധ സേനയും ടൗൺ സൗത്ത് പൊലീസും സംയുക്തമായാണ് റെയ്ഡ് നടത്തിയത്. റെയ്ഡിൽ മുഖ്യവിൽപ്പനക്കാരനായ ആന്ധ്രാപ്രദേശ് നെല്ലൂർ സ്വദേശി വെങ്കടേശ്ശരലു റെഡ്ഡി, ഡ്രൈവറും  സഹായിയും ആയ തമിഴ്നാട് സേലം സ്വദേശി വിനോദ് കുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. പ്ലാസ്റ്റിക് കുപ്പികൾ കൊണ്ടു വരുന്നുവെന്ന വ്യാജേനയാണ് കഞ്ചാവ് കടത്തിയത്. ലോറിയുടെ പ്ലാറ്റ്ഫോമിൽ കഞ്ചാവ് പാർസലുകൾ അടുക്കി വച്ച് അതിനു മുകളിൽ പ്ലാസ്റ്റിക് കുപ്പികളുടെ ചാക്കുകെട്ടുകൾ നിരത്തി മറച്ചു വെക്കുകയായിരുന്നു.കേരളത്തിലെ വിവിധ ജില്ലകളിലെ കഞ്ചാവ് കച്ചവടക്കാർക്ക് നേരിട്ട് എത്തിച്ചു കൊടുക്കാൻ കൊണ്ടുവന്ന കഞ്ചാവാണ് ഇതെന്ന് പാലക്കാട് എസ്.പി സുജിത് ദാസ് വ്യക്തമാക്കി. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പൊലീസ് പറഞ്ഞു. അരക്കു വനമേഖലയിൽ വിളവെടുത്ത കഞ്ചാവാണിത്.

Read More

തിരുവനന്തപുരം : നയതന്ത്ര ചാനൽവഴി എത്തിച്ച ഖുറാൻ ചട്ട വിരുദ്ധമായി വിതരണം ചെയ്ത സംഭവത്തിൽ മന്ത്രി കെ.ടി ജലീലിന്റെ ചോദ്യം ചെയ്യൽ പൂർത്തിയായി. ഏഴുമണിക്കൂറിലധികമാണ് ജലീലിനെ കസ്റ്റംസ് ചോദ്യം ചെയ്തത്. കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ. ഇനിയും ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് സൂചനയുണ്ട്. ഖുറാൻ വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെയാണ് ജലീലിന്റെ ചോദ്യം ചെയ്യൽ ആരംഭിച്ചത്. ഖുറാൻ എത്തിച്ചതിൽ നികുതി വെട്ടിപ്പ് നടന്നിട്ടുണ്ടോ, വിദേശ സംഭാവന നിയന്ത്രണ ചട്ടം ലംഘിച്ചോ എന്നീ കാര്യങ്ങൾ സംബന്ധിച്ചാണ് പ്രധാനമായും ജലീലിനോട് ചോദിച്ചറിഞ്ഞത് എന്നാണ് വിവരം.

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3593 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. മലപ്പുറം 548, കോഴിക്കോട് 479, എറണാകുളം 433, തൃശൂർ 430, ആലപ്പുഴ 353, തിരുവനന്തപുരം 324, കൊല്ലം 236, പാലക്കാട് 225, കോട്ടയം 203, കണ്ണൂർ 152, കാസർഗോഡ് 75, വയനാട് 50, പത്തനംതിട്ട 43, ഇടുക്കി 42 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 32,489 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.06 ആണ്. റുട്ടീൻ സാമ്പിൾ, എയർപോർട്ട് സർവയിലൻസ്, പൂൾഡ് സെന്റിനൽ, സിബി നാറ്റ്, ട്രൂനാറ്റ്, സിഎൽഐഎ, ആന്റിജൻ അസ്സെ എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 51,30,922 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 22 മരണങ്ങളാണ് ഇന്ന് കൊറോണ മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം അട്ടകുളങ്ങര സ്വദേശി മുസ്തഫ (75), അരുവിക്കര സ്വദേശി നാരായൺ നാടാർ (78), പേരുംകുളം സ്വദേശി ആമീൻ (66), പ്ലാമൂട്ടുകോട് സ്വദേശിനി…

Read More

കാസര്‍കോട്‌: ജ്വല്ലറി നിക്ഷേപ തട്ടിപ്പുകേസില്‍ അറസ്റ്റിലായ മഞ്ചേശ്വരം എംഎല്‍എ എംസി കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടു. കാഞ്ഞങ്ങാട് ഹോസ്ദുര്‍ഗ്ഗ് കോടതിയുടെതാണ് നടപടി. 13 കോടിയുടെ തട്ടിപ്പ് നടത്തിയതിന് തെളിവുണ്ടെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പരിഗണിച്ചാണ് കോടതി രണ്ട് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടത്. തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ അറിയാനുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രത്യേക അന്വേഷണസംഘം കസ്റ്റഡി അപേക്ഷ നല്‍കിയത്. കമറുദ്ദീന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പ്രതിഭാഗം വാദിച്ചിരുന്നു. ഇത് കണക്കിലെടുത്ത് എംഎല്‍എയെ നേരിട്ട് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഉച്ചയോടെ കമറുദ്ദീനെ കോടതിയില്‍ എത്തിച്ചു.

Read More