- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
Author: News Desk
കൊൽക്കത്ത : ബംഗാളി സിനിമയുടെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ബെൽ വ്യൂ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 85 വയസായിരുന്നു.കോവിഡ് ബാധിതനായ ശേഷം ആരോഗ്യ സ്‌ഥിതി വഷളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സത്യജിത് റേ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന സൗമിത്ര മൂന്നു തവണ ദേശീയ പുരസ്‌കാരം നേടിയിരുന്നു. ഏതാണ്ട് 14 ചിത്രങ്ങളിൽ സത്യജിത്ത് റേയുടെ നായകനായിരുന്നു സൗമിത്ര ചാറ്റർജി . ഫാൽകെ അവാർഡ് ജേതാവാണ്. പത്മഭൂഷണും ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരവും ലഭിച്ച അദ്ദേഹത്തിന് ഫ്രഞ്ച് സർക്കാർ കലാകാരന്മാർക്ക് നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഭാര്യ: ദീപ ചാറ്റർജി. മക്കൾ: പൗലാമി ബോസ്, സൗഗത ചാറ്റർജി.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 15) ഞായറാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഹിഡ് ഹെൽത്ത് സെന്റർ ബുഡയ്യ കോസ്റ്റൽ ക്ലിനിക് വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ലുലു ഹൈപ്പർമാർക്കറ്റ്, ഹിദ്ദ് എൻമാ മാൾ അൽ സെയ്ഹ്, ബുസൈതീൻ ബുദയ്യ ക്ലബ് നബിഹ് സ്വാലിഹ് ക്ലബ് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: ബഹ്‌റൈനിൽ നവംബർ 14 ന് നടത്തിയ 8805 കോവിഡ് പരിശോധനകളിൽ 174 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 44 പേർ പ്രവാസി തൊഴിലാളികളാണ്. 113 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 17 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 262 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 82,300 ആയി വർദ്ധിച്ചു. അകെ രോഗമുക്തി നിരക്ക് 97.37 ശതമാനമാണ്. നിലവിൽ 22 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 1,890 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 1,868 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ ഒരാളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 333 ആണ്. ആകെ കോവിഡ് ബാധിതർ 84,523 ആണ്. ഇതുവരെ 18,94,421 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
കാരാട്ട് ഫൈസല്‍ വീണ്ടും എല്‍ഡിഎഫ് സ്വതന്ത്രനായി കൊടുവള്ളി നഗരസഭയില്‍ നിന്ന് ജനവിധി തേടും. ഇടത് എംഎല്‍എ പി.ടി. റഹീമാണ് കാരാട്ട് ഫൈസലിന്റെ പേര് പ്രഖ്യാപിച്ചത്. സ്വര്‍ണക്കടത്ത് കേസില്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായിരുന്നു കാരാട്ട് ഫൈസല്‍. കാരാട്ട് ഫൈസല്‍ നിലവില്‍ കൊടുവള്ളി നഗരസഭയിലേക്ക് ഇടത് പിന്തുണയോടെ ജയിച്ച സ്വതന്ത്ര കൗണ്‍സിലറാണ്. എന്നാല്‍ ഇത്തവണ കാരാട്ട് ഫൈസല്‍ മത്സരിച്ച ഡിവിഷനില്‍ വനിതാ സംവരണമാണ്. ഇതോടെ പുതിയ ഡിവിഷനിലായിരിക്കും ഫൈസല്‍ മത്സരിക്കുക.
വാഷിംഗ്ടൺ: ദിപാവലി ആശംസ അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും. ദീപാവലി ആഘോഷിക്കുന്ന ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ആശംസകൾ നേരുന്നു എന്ന് ബൈഡൻ കുറിച്ചു. സുരക്ഷിതവും ആരോഗ്യകരവും സന്തോഷകരവുമായ ദീപാവലി ആശംസിക്കുന്നുവെന്ന് കമല ഹാരിസും കുറിച്ചു. ട്വിറ്ററിലൂടെയായിരുന്നു ഇരുവരും ആശംസ നേർന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നേരത്തെ ദീപാവലി ആശംസകൾ നേർന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എത്തിയിരുന്നു. അതിന് പിന്നാലെയാണ് ജോ ബൈഡനും കമലാ ഹാരിസും ആശംസകൾ നേർന്നത്. നിലവിളക്കിൽ തിരിതെളിയിക്കുന്ന ദൃശ്യത്തിനൊപ്പമായിരുന്നു ട്രംപിന്റെ ആശംസ. ദീപാവലിയുടെ ഭാഗമായി പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഇതിന്റെ ദൃശ്യങ്ങളും ട്രംപ് ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്. നിലവിളക്കിൽ തിരിതെളിച്ചാണ് ട്രംപ് ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചത്. ആഘോഷപരിപാടിയിൽ ട്രംപിനൊപ്പം വൈറ്റ് ഹൗസിലെ മറ്റ് ഉദ്യോഗസ്ഥരും പങ്ക് ചേർന്നു.
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി ഈ ലിങ്കിൽ https://online.pubhtml5.com/lfro/ercx/ ക്ലിക്ക് ചെയ്യുക ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (14-11-2020) https://online.pubhtml5.com/lfro/ercx/
മുംബൈ: കോണ്‍ഗ്രസിനെതിരെ പരിഹാസവുമായി റിപ്പബ്ലിക് ടിവി എഡിറ്റർ ഇന്‍ ചീഫ് അർണബ് ഗോസ്വാമി. രാഹുൽ ഗാന്ധിയെ അപമാനിച്ചതിന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയെ കോണ്‍ഗ്രസ് ജയിലിലടക്കുമെന്ന് അർണബ് പരിഹസിച്ചു. ഒബാമയ്‌ക്കെതിരെ എഫ്‌ഐആർ തയ്യാറാക്കാന്‍ വൈകരുതെന്നും അർണബ് കൂട്ടിച്ചേർത്തു. മുംബൈ പോലീസ് കമ്മീഷണർ പരംബീർ സിംഗിന് മുന്‍പാകെ വേണം ഒബാമയ്‌ക്കെതിരെ പരാതി നൽകന്‍. അതിന് ശേഷം 70 പോലീസുകാരുടെ അകമ്പടിയോടെ ഒബാമയുടെ വീട് വളയണം. പിന്നീട് ഷൂസ് പോലും ധരിക്കാന്‍ സമ്മതിക്കാതെ അദ്ദേഹത്തെ അലിബഗിലെ ജയിലിടക്കണമെന്നും രണ്ട് ദിവസത്തിന് ശേഷം ഒബാമയെ തലോജ ജയിലിലേക്ക് മാറ്റണമെന്നും അർണബ് പറഞ്ഞു. ഒബാമ ഈ കാര്യങ്ങള്‍ അർഹിക്കുന്നുണ്ടെന്നും അർണബ് പരിഹസിച്ചു.
മനാമ: മുൻ ബഹ്‌റൈൻ പ്രധാനമന്ത്രി ഷെയ്ഖ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻറെ ഓർമകളെ ഉൾപ്പെടുത്തിക്കൊണ്ട് ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ രചിച്ച കവിത ശ്രദ്ധേയമാകുന്നു.ഷെയ്ഖ് ഖലീഫയുടെ വിശിഷ്ട പാരമ്പര്യം കവിതയിലൂടെ ഷെയ്ഖ് നാസർ പ്രതിഫലിപ്പിക്കുന്നു. https://youtu.be/mNR6h9ofwQc
മനാമ: ബഹ്‌റൈൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനസ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ദേഹവിയോഗത്തിൽ ബഹ്‌റൈൻ സെന്റ് പീറ്റേഴ്‌സ് പള്ളി അനുശോചനം രേഖപ്പെടുത്തി. സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്ത് അധിവസിക്കുന്ന മുഴുവൻ ജനതയേയും ഒന്നായി കരുതി ദീർഘവീഷണത്തോടെ ഈ നാടിനെ നയിച്ച ഭരണാധികാരിയായിരുന്നു പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയെന്ന് ഇടവക വികാരി റവ.ഫാ. റോജൻ രാജൻ, വൈസ് പ്രസിഡന്റ് റോബി മാത്യു ഈപ്പൻ, സെക്രട്ടറി ഏലിയാസ് കെ ജേക്കബ്, ട്രസ്റ്റി റെജി വർഗീസ്, ജോയിന്റ് സെക്രട്ടറി നിബു കുര്യൻ, ജോയിന്റ് ട്രസ്റ്റി പൈനേടത്ത് വർക്കി പോൾസൺ, കമ്മറ്റി അംഗങ്ങളായ ബൈജു പി. എം, ബിജു പി. കുര്യാക്കോസ്, ജിനോ സ്കറിയ, ജോസഫ് വർഗീസ്, എൽദോ വി. കെ, ഷാജു ജോബ്, എക്സ് ഒഫീഷ്യോ ബെന്നി റ്റി ജേക്കബ് എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ സഭയുടെ തലവൻ ഹിസ് ഹോളിനെസ്സ് മോറാൻ മോർ…
മനാമ: ലോകചരിത്രത്തില്‍ ഏറ്റവും ദീർഘ വർഷക്കാലം പ്രധാനമന്ത്രി പദം അലങ്കരിച്ച് നിരവധി ദേശീയ അന്തർദേശീയ പുരസ്കാരങ്ങൾക്ക് അർഹനായ ശ്രേഷ്ഠ ഭരണാധികാരി. ദേശവ്യത്യാസമില്ലാതെ, സ്വദേശികളോടൊപ്പം വിദേശികളെയും ഹൃദയത്തോട് ചേര്‍ത്തുവച്ച ഭരണാധികാരി. ബഹറിൻ മർത്തോമ്മ ഇടവകയുടെ എല്ലാ പ്രവർത്തനങ്ങൾക്കും ലഭിച്ച സഹായഹസ്തങ്ങൾ നിസീമമാണ്. ആദരണീയനായ ബഹ്റിൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ ദേഹവിയോഗത്തിൽ ബഹ്റിൻ മാർത്തോമ്മ ഇടവക ആദരാഞ്ജലികൾ അർപ്പിച്ചു. ബഹ്റിൻ മാർത്തോമ്മ ഇടവക കൈസ്താനസമിതി സൂം വീഡിയോ കോൺഫറൻസിലൂടെ നടത്തപ്പെട്ട അനുശോചന സമ്മേളനത്തിൽ ഇടവക സെക്രട്ടറി റെജി ടി. എബ്രഹാം സന്നിഹിതരായിരുന്ന ഏവർക്കും സ്വാഗതമരുളി. ബഹ്റിൻ മാർത്തോമ്മാ ഇടവക വികാരി റവ. മാത്യു കെ മുതലാളിയുടെ അദ്ധ്യക്ഷതയിലും സഹ. വികാരി റവ. വി.പി.ജോൺ അച്ചന്റെ സാന്നിദ്ധ്യത്തിലും നടത്തപ്പെട്ട അനുശോചന സമ്മേളനത്തിൽ ചാക്കോ പി. മത്തായി (ഇടവക വൈസ് പ്രസിഡന്റ്), പ്രദീപ് മാത്യു ( ആത്മായ ശുശ്രുഷകൻ ), ടി.വി. വർഗ്ഗീസ് ( സീനിയർ സിറ്റീസൺ സെക്രട്ടറി ), കുരുവിള വർക്കി…
