- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
Author: News Desk
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6357 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. എറണാകുളം 860, തൃശൂര്‍ 759, കോഴിക്കോട് 710, മലപ്പുറം 673, ആലപ്പുഴ 542, കൊല്ലം 530, തിരുവനന്തപുരം 468, പാലക്കാട് 467, കോട്ടയം 425, കണ്ണൂര്‍ 363, വയനാട് 171, പത്തനംതിട്ട 143, കാസര്‍ഗോഡ് 139, ഇടുക്കി 107 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കഴിഞ്ഞ 24 മണിക്കൂറിനിടെ 61,553 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.33 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,26,841 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 107 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5542 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 645 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. എറണാകുളം 671, തൃശൂര്‍ 742, കോഴിക്കോട് 658,…
മനാമ: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമുന്നത നേതാവും പൊന്നാനിയുടെ സുല്‍ത്താനുമായിരുന്ന സ. ഇമ്പിച്ചി ബാവയുടെ നാമധേയത്തില്‍ ഗള്‍ഫില്‍ പ്രവര്‍ത്തിക്കുന്ന ഇസ്‌മെക് ജിസിസി കുട്ടായ്മയുടെ ബഹ്‌റൈന്‍ ഘടകം നിലവില്‍ വന്നു. ഓണ്‍ലൈനിലൂടെ നടന്ന പ്രഥമ സമ്മേളനം സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ. ടിഎം സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. പൊന്നാനി എംഎല്‍എയും നിയമസഭ സ്പീക്കറുമായ ശ്രീരാമകൃഷ്ണന്‍, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, ബഹ്‌റൈന്‍ പ്രതിഭ മുതിര്‍ന്ന നേതാവ് സഖാവ് പിടി നാരായണന്‍, പൊന്നാനി മുന്‍സിപ്പല്‍ ചെയര്‍മാന്‍ സ. മുഹമ്മദ് കുഞ്ഞ് തുടങ്ങിയവര്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ടിഎ ഇസ്മത്ത് വെളിയങ്കോട് (പ്രസിഡണ്ട്), മജീദ് പുതുപൊന്നനി, നസീര്‍ തെക്കന്‍ (വൈസ് പ്രസി), അമീന്‍ പെരുമ്പടപ്പ് (സെക്രട്ടറി), ഷിബിന്‍ പൊന്നാനി, ഷാജി പുറങ്(ജോയിന്റ് സെക്രട്ടറി), ബിജു പഴഞ്ഞി (ട്രഷറര്‍) എന്നിവരാണ് ഭാരവാഹികള്‍. രക്ഷാധികാരികളായി എം ബാവ, ഷഫീഖ് പൊറ്റാടി എന്നിവരെയും 17 അംഗ എക്‌സിക്യൂട്ടീവിനെയും…
ലണ്ടൻ: ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് ദീപാവലി ആശംസകൾ നേർന്ന് ബ്രട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും. അന്ധകാരത്തിനു മേലുള്ള പ്രകാശത്തിന്റെ വിജയമാണ് ദീപാവലി നൽകുന്ന സന്ദേശം. ഇതിന് സമാനമായ രീതിയിൽ കൊറോണ വ്യാപനത്തെ മറികടക്കാൻ ലോകജനതയ്ക്ക് കഴിയട്ടെയെന്ന് ഇരുവരും ആശംസിച്ചു. സാമൂഹിക മാദ്ധ്യമങ്ങളിലൂടെയായിരുന്നു ബോറിസ് ജോൺസനും, ചാൾസ് രാജകുമാരനും ആശംസകൾ നേർന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക എല്ലാ വിശ്വാസികൾക്കും ആഹ്ലാദകരമായ ദീപാവലി ആശംസിക്കുന്നതായി ബോറിസ് ജോൺസൺ പറഞ്ഞു. അന്ധകാരത്തെ തോൽപ്പിച്ച് വെളിച്ചം വിജയം നേടിയ ദിനമായാണ് ദീപാവലി ആഘോഷിക്കുന്നത്. ലോകമാകെ ഭീതി പടർത്തിയ കൊറോണ വ്യാപനത്തെ നാം ഒറ്റക്കെട്ടായി മറികടക്കുമെന്ന സന്ദേശം കൂടിയാണ് ദീപാവലി നൽകുന്നത്. നാം ഒന്നിച്ച് കൊറോണയ്ക്ക് മേൽ വിജയം നേടുമെന്ന് വിശ്വാസമുണ്ടെന്നും ബോറിസ് ജോൺസൺ പറഞ്ഞു. https://twitter.com/BorisJohnson/status/1327538300098371584?s=20 https://twitter.com/ClarenceHouse/status/1326933361332457474?s=20
ഇസ്ലാമാബാദ്: പാകിസ്താനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 5.4 തീവ്രത രേഖപ്പെടുത്തി. ബലൂചിസ്താൻ പ്രവിശ്യയിൽ രാവിലെ 7.30 ഓടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ട്. തലസ്ഥാന നഗരമായ ക്വറ്റയിൽ നിന്നും 38 കിലോ മീറ്റർ വടക്ക് കിഴക്ക് മാറി 10 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്ന് നാഷണൽ സീസ്മിക് മോണിറ്ററിംഗ് സെന്റർ അറിയിച്ചു. ഭൂചലനത്തിൽ ക്വറ്റയ്ക്ക് പുറമേ മസ്തംഗ്, കില്ലാ അബ്ദുള്ള, പിഷിൻ എന്നീ ജില്ലകളിലും ശക്തമായ പ്രകമ്പനം അനുഭവപ്പെട്ടതായാണ് വിവരം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഭൂചലനത്തിൽ ക്വറ്റയിൽ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് പാകിസ്താൻ കാലാവസ്ഥാ നിരീക്ഷണ വിഭാഗം ഡയറക്ടർ ജനറൽ മുഹമ്മദ് റിയാസ് പറഞ്ഞു. വീടുകൾക്കും, കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പ്രകമ്പനം അനുഭവപ്പെട്ട മറ്റ് പ്രദേശങ്ങളിൽ അധികൃതർ പരിശോധന നടത്തുകയാണെന്നും മുഹമ്മദ് റിയാസ് അറിയിച്ചു.
മലപ്പുറം : വാഹനാപകടത്തിൽ നവദമ്പതികൾക്ക് ദാരുണാന്ത്യം. ദേശീയപാത കാക്കഞ്ചേരി സ്പിന്നിംഗ് മില്ലിന് സമീപമാണ് സംഭവം. ബുള്ളറ്റിൽ സഞ്ചരിച്ച വേങ്ങര കണ്ണമംഗലം മാട്ടിൽ വീട്ടിൽ സലാഹുദ്ദീൻ(25) ഭാര്യ ഫാത്തിമ ജുമാന (19)എന്നിവരാണ് മരിച്ചത്. പത്ത് ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. For Appointment Click https://www.kimshealth.org/bahrain/muharraq/ ഇന്ന് രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. കോഴിക്കോട് ഭാഗത്തേക്ക് ഇവർ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ ടാങ്കർ ലോറി ഇടിക്കുകയായിരുന്നു. സലാഹുദ്ദീൻ സംഭവ സ്ഥലത്തു തന്നെ മരിച്ചു ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് ഫാത്തിമ ജുമാന മരിച്ചത്. ഇവരുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
മുംബൈ: മഹാരാഷ്ട്രയിൽ വാഹനാപകടത്തിൽ അഞ്ച് മലയാളികൾ മരിച്ചു. നവി മുംബൈയിലെ വാശിയിൽ നിന്ന് ഗോവയിലേക്ക് പോയ ട്രാവലർ നദിയിലേക്ക് മറിയുകയായിരുന്നു. ട്രാവറിലുണ്ടായിരുന്ന അഞ്ചുപേർ മരിച്ചു. 8 പേർക്ക് പരിക്കേറ്റു. പൂനെ-ബാംഗ്ലൂർ ഹൈവേയിലെ സത്താറയ്ക്കും കറാടിനും ഇടയിൽ ഘോറയിലാണ് അപകടം. പാലത്തിൽവെച്ച് ട്രക്കുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട വാഹനം നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ ഒഴികെ മറ്റെല്ലാവരും മുംബൈയിൽ സ്ഥിരതാമസക്കാരായ മലയാളികളാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക തൃശൂര്‍ സ്വദേശികളായ മധുസൂദന്‍ നായര്‍, ഉഷ നായര്‍, ആദിത്യ നായര്‍, സാജന്‍ നായര്‍, ആരവ് നായര്‍ എന്നിവരാണ് മരിച്ചത്. നവി മുംബൈ വാശി സെക്ടര്‍ 16ല്‍ താമസിക്കുന്ന ദിവ്യ മോഹന്‍, ദീപ നായര്‍, ലീല മോഹന്‍, മോഹന്‍ വേലായുധന്‍, അര്‍ജുന്‍ മധുസൂദന്‍ നായര്‍, കോപ്പര്‍ ഖൈര്‍ണ സെക്ടര്‍ നാലില്‍ താമസിക്കുന്ന സിജിന്‍ ശിവദാസന്‍, ദീപ്തി മോഹന്‍ എന്നിവർക്കാണ് പരിക്കേറ്റത്.
ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പതിനേഴുകാരിയുമൊത്ത് ഒളിച്ചോടിയ കാമുകൻ മണിക്കൂറുകൾക്കുള്ളിൽ പിടിയിൽ
കൊല്ലം: ഫേസ്‌ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കടത്തികൊണ്ട് പോയ യുവാവ് മണിക്കൂറുകൾക്കുള്ളിൽ പൊലീസ് പിടിയിലായി. പാലക്കാട് ചിറ്റൂർ ചാത്തമംഗലത്ത് പഴയ പാത കണ്ണാട് വീട്ടിൽ ബിനുവിനെ (23) ആണ് അഞ്ചാലുംമൂട് എസ്‌ഐ ശ്യാംകുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. കൊല്ലം അഞ്ചാലുംമൂട് സ്വദേശിയായ പതിനേഴുകാരിയാണ് യുവാവ് കടത്തിക്കൊണ്ട് പോയത്. അറസ്റ്റിലായ യുവാവിനെതിരെ പോക്‌സോ പ്രകാരം അഞ്ചാലുംമൂട് പൊലീസ് കേസെടുത്തു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസം ഉച്ചയോടെ ബിനു കാറുമായെത്തി പെൺകുട്ടിയെ കടത്തിക്കൊണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ പൊലീസിൽ വിവരമറിച്ചു. തുടർന്ന് മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ രാത്രിയോടെ തന്നെ നെന്മാറ പൊലീസിന്റെ സഹായത്തോടെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിലെടുത്തു.
വാഷിങ്ടൺ: തെരഞ്ഞെടുപ്പിലെ തോൽവി ഡൊണാൾഡ് ട്രംപ് അംഗീകരിക്കുമോ?. വിവിധ കോണുകളിൽ നിന്നുയരുന്ന ചോദ്യം ഇതാണ്. ഇപ്പോൾ തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം ആദ്യമായി ഭാവിയെ കുറിച്ച് ഡൊണാൾഡ് ട്രംപ് സംസാരിച്ചിരിക്കുകയാണ്. പരാജയം അംഗീകരിക്കില്ലെന്ന ആദ്യ നിലപാടിൽ നിന്ന് ട്രംപ് മാറുന്നുവെന്ന സൂചനയാണ് അദ്ദേഹത്തിന്റെ വാക്കുകളിൽ നിന്ന് വ്യക്തമാകുന്നതെന്ന് ലോക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. For Appointment Click https://www.kimshealth.org/bahrain/muharraq/ എല്ലാം കാലം പറയും’ എന്ന് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച മാധ്യമങ്ങളോട് പറഞ്ഞു. കോവിഡിന്റെ രണ്ടാംഘട്ട വ്യാപനവുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ് . വാക്സിൻ നിർമാണത്തിന്റെ പുരോഗതിയെക്കുറിച്ച് സംസാരിച്ച ട്രംപ്, ഇനിയൊരു ലോക്ഡൗൺ ഉണ്ടാകില്ലെന്നും പറഞ്ഞു. അതിനുശേഷം ഇങ്ങനെ കൂട്ടിച്ചേർത്തു: “നമ്മള്‍ ലോക്ക്ഡൗണിലേക്ക് ഒരിക്കലും പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലമായിരിക്കും അതിനെല്ലാം ഉത്തരം തരിക. പക്ഷേ എന്ത് തന്നെയായാലും ഈ ഭരണം…
മാർത്തോമാ സഭയ്ക്ക് പുതിയ അദ്ധ്യക്ഷൻ : ഡോ ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത ചുമതലയേറ്റു
തിരുവല്ല: മാർത്തോമാ സഭയുടെ അദ്ധ്യക്ഷനായി ഡോ.ഗീവർഗീസ് മാർ തിയഡോഷ്യസ് മെത്രാപ്പോലീത്ത സ്ഥാനമേറ്റു. മാർത്തോമാ സഭയുടെ 22-ാമത് അദ്ധ്യക്ഷനായാണ് ഡോ. ഗീവർഗീസ് മാർ തിയഡോഷ്യസ് ചുമതലയേറ്റത്. തിരുവല്ലയിലെ സഭാ ആസ്ഥാനത്തെ മാർത്തോമാ ഓഡിറ്റോറിയത്തിലാണ് ചടങ്ങുകൾ നടന്നത്. ഡോ യൂയാക്കിം മാർ കുറിലോസ് എപ്പിസ്‌കോപ്പയുടെ നേതൃത്വത്തിൽ രാവിലെ 7.45 ഓടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ചടങ്ങുകൾ നടത്തിയത്. ഡോ ഫിലപ്പോസ് മാർ ക്രിസോസ്‌റ്റോം വലിയ മെത്രാപ്പൊലീത്ത, മലബാർ സ്വതന്ത്ര സുറിയാനി സഭാ തലവൻ സിവിൽ മാർ ബസേലിയോസ്, മാർത്തോമാ സഭയിലെ മറ്റ് എപ്പിസ്‌കോപ്പമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വൈദികരും സഭയുടെ വിവിധ മേഖലകളിൽ നിന്നുള്ള പ്രതിനിധികളടക്കം 150 ന് അടുത്ത് ആളുകൾ ചടങ്ങിലുണ്ടായിരുന്നു.
ന്യൂഡൽഹി: ഇത്തവണത്തെ ദീപാവലി പ്രധാനമന്ത്രി നരേന്ദ്ര മോദി ജയ്‌സൽമിർ അതിർത്തിയിലുള്ള ഇന്ത്യൻ സൈനികർക്കൊപ്പം ആഘോഷിക്കും. പ്രധാനമന്ത്രിക്കൊപ്പം ചീഫ് ഓഫ് ഡിഫൻ്‌സ് സ്റ്റാഫ് ബിപിൻ റാവത്ത്, ആർമി ചീഫ് എം.എം.നരവാനെ എന്നിവരും ആഘോഷത്തിൽ പങ്കുചേരും.
