- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
- വർക്കലയിൽ നിന്നും രണ്ട് മാസം മുമ്പ് കാണാതായ യുവതി താമരശ്ശേരിയിലെ മസാജ് സെന്ററിൽ നിന്നും പൊലീസ് കണ്ടെത്തി
- പിഎംഎവൈ വിവാദം: എംബ്ലത്തിൽ പ്രധാനമന്ത്രിയുടെ ചിത്രമില്ല; പാവങ്ങൾക്ക് വീട് നിഷേധിക്കരുതെന്ന് മന്ത്രി കെ. എം. ഷാജി
Author: News Desk
സ്പീക്കർ, ഷൂറ ചെയർമാൻ, സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാൻ എന്നിവർ ഖലീഫയുടെ നിര്യാണത്തിൽ അനുശോചിച്ചു
മനാമ: കൗൺസിൽ ഓഫ് റെപ്രസന്റേറ്റീവ്സ് സ്പീക്കർ ഫൗസിയ ബിന്ത് അബ്ദുല്ല സൈനാൽ, ഷൂറ കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സലേഹ്, സുപ്രീം ജുഡീഷ്യൽ കൗൺസിൽ ഡെപ്യൂട്ടി ചെയർമാനും കാസേഷൻ കോടതി പ്രസിഡന്റുമായ അബ്ദുള്ള ബിൻ ഹസ്സൻ അൽ ബുഐനൈൻ എന്നിവർ റോയൽ ഹൈനസ് രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്ക് അനുശോചനം രേഖപ്പെടുത്തി. രാജാവിന്റെ പേർസണൽ പ്രതിനിധി ഷെയ്ഖ് അബ്ദുല്ല ബിൻ ഹമദ് അൽ ഖലീഫ, രാജാവിന്റെ മാനുഷിക പ്രവർത്തനങ്ങൾ, യുവജനകാര്യങ്ങൾ എന്നിവയുടെ പ്രതിനിധിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, റോയൽ കോർട്ട് മന്ത്രി ശൈഖ് ഖാലിദ് ബിൻ അഹമ്മദ് അൽ ഖലീഫ എന്നിവർ സഫ്രിയ കൊട്ടാരത്തിൽ നടന്ന യോഗത്തിൽ പങ്കെടുത്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബഹ്‌റൈൻ സേവിക്കുന്നതിലും സമഗ്രമായ പുരോഗതി പ്രോത്സാഹിപ്പിക്കുന്നതിലും പ്രിൻസ് ഖലീഫയുടെ പങ്കിനെ…
മനാമ: അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയ്ക്ക് ആദരാഞ്ജലി അർപ്പിച്ചു ബഹ്‌റൈൻ പാർലമെന്റ് . വ്യക്തവും സമന്വയിപ്പിച്ചതുമായ രാഷ്ട്രീയ സാമൂഹിക കാഴ്ചപ്പാടുകളുള്ള ഒരു രാഷ്ട്രതന്ത്രജ്ഞനെയാണ് ബഹ്റൈന് നഷ്ടമായതെന്ന് പാർലമെന്റ് അംഗങ്ങൾ പറഞ്ഞു. പതിവ് ആശയവിനിമയത്തിലും പൗരന്മാരുമായുള്ള തുറന്ന സമ്പർക്കവും സ്നേഹവും സൂക്ഷിക്കുന്നതിൽ ശ്രദ്ധാലുവായ പ്രധാനമന്ത്രിയായിരുന്നു അദ്ദേഹമെന്നും, അദ്ദേഹത്തിന്റെ നേട്ടങ്ങളും പാരമ്പര്യവും ബഹ്‌റൈൻ ചരിത്രത്തിൽ അഭിമാനത്തോടെ എല്ലായ്പ്പോഴും ഓർമ്മിക്കപ്പെടുമെന്നും പാർലമെന്റ് അംഗങ്ങൾ അനുശോചന പ്രസംഗത്തിൽ വ്യക്തമാക്കി. എല്ലാ ബഹ്‌റൈനികൾക്കും പിതൃ തുല്യനായിരുന്നു അന്തരിച്ച പ്രധാനമന്ത്രി. ഓരോ പാർലമെന്റ് അംഗങ്ങളുടേയും കുടുംബങ്ങളെ കുറിച്ചും അവരുടെ ക്ഷേമത്തെ കുറിച്ചും എപ്പോഴും ചോദിക്കാറുണ്ടായിരുന്നു. അലി അൽ സായിദ് അനുസ്മരിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക പതിറ്റാണ്ടുകളായി ബഹ്‌റൈന്റെ സേവനത്തിനായി സ്വയം അർപ്പിച്ച ഒരു മാനുഷിക, നേതൃത്വ വ്യക്തിത്വം ബഹ്‌റൈന് നഷ്ടപ്പെട്ടുവെന്ന് അബ്ദുള്ള അൽ തവാഡി പറഞ്ഞു. ഖലീഫ രാജകുമാരനിലൂടെ ബഹ്‌റൈൻ നിരവധി വികസന നേട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചു. ബഹ്‌റൈനികളെ രാജ്യത്തിന്റെ…
മംമ്ത മോഹൻദാസ് പ്രൊഡക്ഷൻ നിർമ്മിക്കുന്ന ആദ്യ സംരംഭമായ മ്യൂസിക് സിംഗിൾ എന്ന പേരിൽ അവതരിപ്പിക്കപ്പെടുന്ന ‘ലോകമേ’ നടൻ മമ്മൂട്ടി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ റിലീസ് ചെയ്തു. മലയാളത്തിലെ ഏറ്റവും ചിലവേറിയ മ്യൂസിക് സിംഗിൾ ലോക്ക്ഡൗൺ നാളുകളിൽ ശ്രദ്ധേയമായ ഗാനശകലം അവതരിപ്പിച്ച ആർ.ജെ. ഏകലവ്യൻ ഈ വീഡിയോയിലൂടെ റാപ്പർ ആയി മാറുകയാണ്.ഒരു സിനിമ നിർമ്മിക്കുന്ന ഗൗരവത്തോടെ മലയാളത്തിനു മികച്ച ഒരു ഗാനം സമ്മാനിച്ചിരിക്കുകയാണ് നിർമാതാക്കൾ. സമകാലിക വിഷയങ്ങളിൽ ഇടപെടാനും, പ്രതികരിക്കാനും, അതിനെ ചർച്ച ചെയ്യാനും ആഗ്രഹിക്കുന്ന മലയാളികളോട് സംവദിക്കുകയാണ് ഏകലവ്യൻ തന്റെ വരികളിലൂടെ. ഒരു വലിയ ക്യാൻവാസിൽ ഇത്രയും വലിയ ഒരു ടീമിനെ ഭംഗിയായി സമന്വയിപ്പിച്ചു ഒരു കൊമേർഷ്യൽ പാക്കേജ് ആണ് സംവിധായകൻ ബാനി ചന്ദ് ബാബു ഒരുക്കിയിരിക്കുന്നത്. സംഗീതം ചെയ്തിരിക്കുന്നത് വിനീത് കുമാർ മെട്ടയിൽ. അഭിനന്ദൻ രാമാനുജം ആണ് ക്യാമെറ. പ്രസന്ന മാസ്റ്റർ നൃത്താസംവിധാനം ചെയ്തിരിക്കുന്നു.
ബോളിവുഡ് താരം സഞ്ജയ് ദത്തിനും ഭാര്യ മാന്യതയ്ക്കും ഒപ്പം ദുബായിൽ ദീപാവലി ആഘോഷിച്ച് നടൻ മോഹൻലാൽ. സോഷ്യൽ മീഡിയയിലൂടെ മോഹൻലാൽ തന്നെയാണ് ഇക്കാര്യം പുറത്തു വിട്ടത്. സഞ്ജയ് ദത്ത്, ഭാര്യ മാന്യത, സമീർ ഹംസ എന്നിവർക്കൊപ്പമുള്ള ചിത്രം മോഹൻലാൽ ‘ദിവാലി’ എന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചത്.ക്യാൻസർ ചികിത്സയ്ക്കു ശേഷം സാധാരണ നിലയിലേക്ക് വന്ന സഞ്ജയ് ദത്തുമായി മോഹൻലാൽ നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നിൽ ‘എമ്പുരാൻ’ ആണെന്നും റിപ്പോർട്ടുകളുണ്ട്.
കൊച്ചി: ഇടപ്പള്ളി സ്വദേശിയായ 19കാരനെ ഹണി ട്രാപില്‍ പെടുത്തി ഭീഷണിപ്പെടുത്തി സ്വര്‍ണവും മൊബൈല്‍ ഫോണും തട്ടിയെടുത്തെന്ന കേസില്‍ യുവതി ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍.കൊല്ലം മയ്യനാട് സ്വദേശിയായ റിസ്വാനയും എറണാകുളം പോണേക്കര സ്വദേശിയായ അല്‍ത്താഫുമാണ് ചേരാനെല്ലൂര്‍ പോലീസിന്റെ പിടിയിലായത്. ലിവിങ് ടുഗെതര്‍ പാര്‍ട്ണറായ ഇരുവരും ചേരാനെല്ലൂര്‍ വിഷ്ണുപുരം ഫെഡറല്‍ ബേങ്ക് ലിങ്ക് റോഡില്‍ വാടകക്ക് താമസിക്കുകയാണ്. അല്‍ത്താഫിന്റെ സുഹൃത്തിനെയാണ് തട്ടിപ്പിനിരയാക്കിയത്. റിസ്വാന വാട്ട്‌സാപ്പ് വഴി സന്ദേശം അയച്ച് ഇയാളെ തങ്ങളുടെ വീട്ടിലേക്ക് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് റിസ്വാനയുമൊത്തുള്ള നഗ്‌ന ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു ഇരുവരും ചേര്‍ന്ന് തട്ടിയെടുത്ത സ്വര്‍ണമാലയും മൊബൈല്‍ ഫോണും പോലീസ് കണ്ടെടുത്തു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു. കഴിഞ്ഞ ഒന്നര മാസത്തിനിടെ ജില്ലയില്‍ നടക്കുന്ന മൂന്നാമത്തെ ഹണി ട്രാപ്പാണിത്.
തിരുവനന്തപുരം: ഓൺലൈൻ ക്ലാസുകളുടെ പശ്ചാത്തലത്തിൽ കുട്ടികൾ ഇന്റർനെറ്റ് ദുരുപയോഗം ചെയ്യാതിരിക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌കൂളുകളിൽ മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നുവെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി. ഇതിനെതിരെ അധ്യാപക രക്ഷകർതൃസമിതി ഇടപെടണമെന്നും അദ്ദേഹം നിർദേശിച്ചു. പരിപാടിയിൽ ആരോഗ്യ മന്ത്രി കെകെ ശൈലജയും പങ്കെടുത്തു. അതിജീവനത്തിന്റെ കേരളപാഠം എന്ന പേരിൽ കൊറോണ ആസ്പദമാക്കി ശിശുദിന സ്റ്റാമ്പും പുറത്തിറക്കി.
ന്യൂഡൽഹി: വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച പാകിസ്താന്‍ നടപടിയില്‍ പ്രതിഷേധം അറിയിച്ച് ഇന്ത്യ. അതിര്‍ത്തിയിലെ സമാധാനം ഇല്ലാതാക്കുകയാണ് പാകിസ്താന്റെ ലക്ഷ്യമെന്ന് ഇന്ത്യ പറഞ്ഞു. പാക് ഹൈക്കമ്മീഷണറെയാണ് ഇന്ത്യ പ്രതിഷേധമറിയിച്ചത്. ഉത്സവകാലത്തെ ആക്രമണം കരുതിക്കൂട്ടി നടത്തിയതെന്ന് ഇന്ത്യ ആരോപിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കഴിഞ്ഞ ദിവസമാണ് ഇന്ത്യ- പാക് അതിര്‍ത്തിയില്‍ വെടി നിര്‍ത്തല്‍ കരാര്‍ ലംഘനമുണ്ടായത്. സംഭവത്തില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിരുന്നു. ബാരമുള്ള ജില്ലയില്‍ നിയന്ത്രണ രേഖയിലായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഒരു സ്ത്രീ അടക്കം മൂന്നു നാട്ടുകാര്‍ക്ക് ജീവന്‍ നഷ്ടമായി. ആക്രമണത്തില്‍ രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ക്കും ഒരു ബിഎസ്എഫ് സബ് ഇന്‍സ്‌പെക്ടര്‍ക്കുമാണ് ജീവന്‍ നഷ്ടമായത്. ഇന്ത്യ നടത്തിയ തിരിച്ചടിയില്‍ ഏഴ് പാക് ജവാന്മാര്‍ക്കും ജീവന്‍ നഷ്ടമായെന്നാണ് റിപ്പോര്‍ട്ട്. പാകിസ്താന്റെ ബംഗറുകളും ഇന്ത്യ തകര്‍ത്തു.
അബുദാബി: ദീപാവലി ആശംസകള്‍ നേര്‍ന്ന് അബുദാബി കിരീടാവകാശിയും യുഎഇ സേനാ ഉപമേധാവിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സയിദ് അല്‍ നഹ്യാന്‍. ദീപങ്ങളുടെ ഉത്സവമായ ഈ ദിനത്തില്‍ ലോകമെമ്പാടും ആഘോഷത്തില്‍ പങ്കു ചേരുന്ന എല്ലാവര്‍ക്കും ആശംസകള്‍ നേരുന്നുവെന്നും ഏവര്‍ക്കും സമ്പല്‍ സമൃദ്ധി ഉണ്ടാവട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലാണ് ശൈഖ് മുഹമ്മദ് ട്വിറ്റില്‍ ദീപാവലി ആശംസാ സന്ദേശം പങ്കുവെച്ചത്. ലോകമെമ്പാടും ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് യുഎഇയിലെ ജനങ്ങളുടെ പേരില്‍ ആശംസകള്‍ അറിയിക്കുന്നതായി യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വീറ്റ് ചെയ്തു. പ്രതീക്ഷയുടെ വെളിച്ചം എല്ലാവരെയും എപ്പോഴും ഒന്നിപ്പിക്കട്ടെയെന്നും നല്ലൊരു പുരോഗതിയിലേക്ക് അത് വഴിതെളിയിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. For Appointment Click: https://www.kimshealth.org/bahrain/muharraq/ കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഈ വര്‍ഷം ചെറിയ രീതിയിലാണ് രാജ്യത്ത് ദീപാവലി ആഘോഷം നടക്കുന്നത്. ഇന്ത്യന്‍ പ്രവാസികള്‍ ദീപാവലി ആഘോഷിക്കുന്ന സാഹചര്യത്തില്‍ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കണമെന്ന നിര്‍ദേശം അധികൃതര്‍ നല്‍കിയിട്ടുണ്ട്.…
മനാമ: ബഹ്‌റൈന്‍ മുന്‍ പ്രധാനമന്ത്രിയും പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രിയനായി മാറിയ ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി നടത്തുന്ന അനുസ്മരണം നാളെ (15-11-2020, ഞായര്‍) നടക്കും. സൂമിലൂടെ വൈകുന്നേരം 5.15ന് (ഇന്ത്യന്‍ സമയം 7.45) ന് നടക്കുന്ന ഓണ്‍ലൈന്‍ സംഗമം പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്യും. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിക്കും. അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ എം.ഡി അലി കെ. ഹസ്സന്‍ അനുസ്മരണ പ്രഭാഷണം നിര്‍വഹിക്കും. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാന്‍, ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം , സയ്യിദ് ഫക്‌റുദ്ധീന്‍ തങ്ങള്‍, സോമന്‍ ബേബി, അരുള്‍ ദാസ്, പ്രിന്‍സ് എസ്. നടരാജന്‍, പി.വി രാധാകൃഷ്ണ പിള്ള, ഡോ. പി.വി ചെറിയാന്‍, ബിനു കുന്നന്താനം തുടങ്ങിയവര്‍ സംഗമത്തില്‍ സംബന്ധിച്ച് സംസാരിക്കും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ദീര്‍ഘകാലം പ്രധാനമന്ത്രി പദവിയിലിരുന്ന രാജ്യത്തെ സേവിച്ച…
അബുദാബി: യുഎഇയില്‍ ഇന്ന് 1174 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 678 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. യുഎഇയില്‍ ഇതുവരെ 1,49,135 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കപ്പെട്ടു. ഇവരില്‍ 1,42,561 പേരും രോഗമുക്തരായിട്ടുണ്ട്. ആകെ 528 പേര്‍ മരണപ്പെട്ടു. നിലവില്‍ 6,046 കൊവിഡ് ബാധിതര്‍ രാജ്യത്ത് ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,25,915 കൊവിഡ് പരിശോധനകള്‍ നടത്തിയതില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്. രാജ്യത്ത് ഇതുവരെ 1.47 കോടി കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ടെന്നാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്.
