- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
കൊച്ചി: കൊച്ചി ഏലൂരിൽ ജ്വല്ലറിയിൽ മോഷണം. 300 പവൻ നഷടമായി. കമ്പിനിപടിയിലെ ഐശ്വര്യ ജ്വല്ലറിയിലാണ് മോഷണം കണ്ടെത്തിയത്. രാവിലെ കട തുറന്നപ്പോഴാണ് മോഷണം നടന്നതായി അറിയുന്നത്. ഒരു കോടിയോളം രൂപയുടെ സ്വർണം നഷ്ടമായതായി സംശയിക്കുന്നു. മൂന്നു കിലോയോളം സ്വർണവും, 25 കിലോ വെള്ളിയുമാണ് നഷ്ടപ്പെട്ടത്. ജ്വല്ലറിക്ക് പിന്നിലെ ഭിത്തി തുരന്നാണ് മോഷ്ടാക്കൾ അകത്ത് കടന്നത്. സിസിടിവി ക്യാമറകൾ ഉണ്ടായിരുന്നെങ്കിലും പ്രവർത്തിക്കുന്നുണ്ടായിരുന്നില്ലെന്ന് ജ്വല്ലറി ഉടമകൾ വ്യക്തമാക്കി. ഏലൂർ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കോഴിക്കോട്: ഉള്ള്യേരി മെഡിക്കൽ കോളേജിൽ കൊറോണ രോഗിയെ പീഡിപ്പിച്ച സംഭവത്തിൽ ആശുപത്രി ജീവനക്കാരനെ സസ്‌പെൻഡ് ചെയ്തു. മെഡിക്കൽ കോളേജ് അധികൃതരാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആശുപത്രി ജീവനക്കാരനായ അശ്വിനെയാണ് സസ്‌പെൻഡ് ചെയ്തത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ രാത്രി 11 മണിയോടെയാണ് കൊറോണ രോഗിയായ യുവതിയെ അശ്വിൻ പീഡിപ്പിക്കാൻ ശ്രമിച്ചത്. ഡോക്ടറെ കാണാനാണെന്ന് പറഞ്ഞ് ആശുപത്രിയിലെ നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയായിരുന്നു പീഡന ശ്രമം. നാലാം നിലയിലേക്ക് കൂട്ടിക്കൊണ്ടു പോയി അശ്വിൻ തന്നെ കയറി പിടിക്കാൻ ശ്രമിച്ചുവെന്ന് യുവതി പരാതി നൽകി. യുവതിയുടെ മൊബൈൽ നമ്പർ ആശുപത്രി രജിസ്റ്ററിൽ നിന്നും ശേഖരിച്ച് ഇയാൾ നേരത്തേയും യുവതിയെ മെസേജുകൾ അയച്ച് ബുദ്ധിമുട്ടിച്ചിരുന്നു. തുടർന്ന് ഇയാൾ ശല്യപ്പെടുത്തുന്നുവെന്ന് യുവതി ആശുപത്രി അധികൃതരെ അറിയിച്ചു. എന്നാൽ ആശുപത്രി അധികൃതർ ഇതിനെതിരെ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യുവതി പറയുന്നു.
മനാമ: ബുദയ്യ ഹൈവേയിലെ ബാനി ജംറയിലെ മലിനജല അറയിൽ പതിവ് അറ്റകുറ്റപ്പണിക്കിടയിൽ ഇന്ത്യക്കാരായ മൂന്നു തൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു. ഗുരുതരമായി പരിക്കേറ്റ മറ്റൊരാൾ ആശുപത്രിയിൽ ചികിത്സായിലാണ്. ദേബാശിഷ് സാഹൂ, രാകേഷ് കുമാർ യാദവ്, മുഹമ്മദ് തൗസീഫ് ഖാൻ എന്നീ ഉത്തരേന്ത്യക്കാരാണ് മരിച്ചത്. ദുരന്തത്തിലെ വസ്തുതകൾ കണ്ടെത്തുന്നതിന് അന്വേക്ഷണം ആരംഭിച്ചു. നാല് ഫയർ എൻജിനുകളും 18 സിവിൽ ഡിഫെൻസ് ഉദ്യോഗസ്ഥരുമാണ് രക്ഷാപ്രവർത്തനത്തനത്തിൽ പങ്കെടുത്തത്. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടതായും, തുടർനടപടികൾ ചെയ്തുവരുന്നതായും ഇന്ത്യൻ അംബസ്സടർ പിയൂഷ് ശ്രീവാസ്തവ സ്റ്റാർവിഷനോട് വ്യക്തമാക്കി.
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി ഈ ലിങ്കിൽ https://online.pubhtml5.com/lfro/gjsi/ ക്ലിക്ക് ചെയ്യുക ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (15-11-2020) https://online.pubhtml5.com/lfro/gjsi/
മനാമ: ബഹ്‌റൈന്‍ മുന്‍ പ്രധാനമന്ത്രിയും പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രിയനായി മാറിയ ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുടെ വിയോഗത്തില്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സൂമിലൂടെ അനുസ്മരണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദര്ശനത്തിലും, മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെയും, ഇപ്പോളത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും സന്ദർശനത്തിൽ പങ്കെടുക്കുമ്പോളും ശൈഖ് ഖലീഫ ബിന്‍ സല്‍മാന്‍ അല്‍ ഖലീഫയുമായി ഏറെ അടുത്തിടപഴുകാൻ കഴിഞ്ഞതായും, അദ്ദേഹം എന്നും ഇന്ത്യക്കാരെയും വിശിഷ്യാ മലയാളികളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നതായും പത്മശ്രീ എം.എ യൂസഫലി പറഞ്ഞു. അനുസ്മരണത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു.
മുംബൈ: 15 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ശബ്ദ മലിനീകരണ തോത് മുംബൈയിൽ രേഖപ്പെടുത്തി. ശനിയാഴ്ച ദീപാവലി ആഘോഷത്തിന്റെ ആദ്യ ദിവസം പടക്കങ്ങളുടെ ഉപയോഗം അനുവദിച്ചിരുന്ന സമയത്തെ കണക്കാണ് രേഖപ്പെടുത്തിയത്. ദീപാവലിയിൽ ഈ വർഷം രേഖപ്പെടുത്തിയ ശബ്ദ മലിനീകരണ തോത് 15 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണെന്ന് ആവാസ് ഫൗണ്ടേഷന്റെ സ്ഥാപകൻ സുമൈറ അബ്ദുലാലി പറഞ്ഞു. ശനിയാഴ്ച രാത്രി എട്ടു മുതൽ രാത്രി 10 വരെയും തുടർന്ന് പിറ്റേന്ന് രാവിലെ (ഞായർ) വരെ ശബ്ദ നില അളന്നതായി എൻജിഒ പ്രസ്താവനയിൽ പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൊറോണ വൈറസിന്റെ വ്യാപനം നിയന്ത്രിക്കുന്നതിനായി നഗരത്തിൽ പടക്കങ്ങളും പടക്കങ്ങളും ഉപയോഗിക്കുന്നത് ബ്രിഹൻ മുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) നിരോധിച്ചിരുന്നു. നഗരത്തിലെ ശാന്തമായ മേഖലയായ ശിവാജി പാർക്കിന്റെ മൈതാനത്ത് രാത്രി 10 മണിക്ക് തൊട്ടുമുമ്പ് 105.5 ഡെസിബെൽ (ഡിബി) ശബ്ദ നില രേഖപ്പെടുത്തി. 2010 ൽ ബോംബെ ഹൈക്കോടതി ശിവാജി പാർക്കിനെ നിശബ്ദ മേഖലയായി…
ബെംഗളൂരു: ബെംഗളൂരു വിമാനത്താവളം വഴി യു.എ.ഇയിലേക്ക് പോകാൻ ശ്രമിച്ച എൻ.എം.സി ഗ്രൂപ്പിന്റെ സ്ഥാപകൻ ബി. ആർ. ഷെട്ടിയെ എമിഗ്രേഷൻ ഉദ്യോഗസ്ഥർ തടഞ്ഞെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. അതേസമയം ഷെട്ടിയുടെ ഭാര്യയെ അബുദാബിയിലേക്ക് പോകാൻ അനുവദിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. ഷെട്ടിക്ക് യാത്രാനുമതി നിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും അല്ലാതെ കസ്റ്റഡിയിൽ എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്നും എമിഗ്രേഷൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. യുഎഇയിലെ ബാങ്കുകൾ കൂടാതെ ഇന്ത്യയിലെ വിവിധ ബാങ്കുകളിൽ നിന്നും വായ്പ എടുത്തിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എൻ.എം.സിയിലെ സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് യു.എ.ഇയിൽ അന്വേഷണം ആരംഭിച്ചിരുന്നു. താൻ യുഎഇയിലേക്കു മടങ്ങുമെന്നും അവിടുത്തെ നിയമവ്യവസ്ഥയിൽ പൂർണ വിശ്വാസമുണ്ടെന്നും ഷെട്ടി കഴിഞ്ഞ ദിവസം പ്രസ്താവനയിൽ പറഞ്ഞിരുന്നു.
പത്തനംതിട്ട : ശബരിമലയിലെ പടിപൂജയ്ക്ക് 2037 വരെ ബുക്കിംഗ് പൂർത്തിയായതായി ദേവസ്വം ബോർഡ്. കൊറോണ മഹാമാരിയെ തുടർന്ന് പ്രതിമാസ പൂജാ വേളകളിലും ,ഉത്സവവും വിഷുവും പ്രമാണിച്ചും നടത്തേണ്ടിയിരുന്ന അറുപതോളം പടിപൂജകളും ഉദയാസ്തമന പൂജകളും നടത്താൻ കഴിഞ്ഞിരുന്നില്ല. 75000 രൂപ ചിലവിൽ നടത്തുന്ന പടിപൂജ നേരത്തേ 12 വര്‍ഷത്തിലൊരിക്കലും പിന്നീട് വര്‍ഷത്തിലൊരു തവണയുമായായിരുന്നു നടത്തിയിരുന്നത്. എന്നാല്‍ വഴിപാടുകാരേറിയതോടെ മറ്റ് ദർശന സമയങ്ങളിലും പടിപൂജ നടത്തുന്നുണ്ട്. മണിക്കൂറുകളോളം പതിനെട്ടാംപടിയിലൂടെയുള്ള സന്നിധാന ദര്‍ശനം തടസ്സപ്പെട്ടുവരുന്നതിനാലാണ് പടിപൂജ ഉല്‍സവകാലത്ത് നിന്നും മാറ്റിയത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ഇക്കുറി കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാവും പൂജകൾ നടത്തുക . ശബരിമലയിലെ പല പൂജകൾക്കും ഇക്കുറി കർശന നിയന്ത്രണമുണ്ട്. ഭക്തർ സമർപ്പിക്കുന്ന പൂജാദ്രവ്യങ്ങൾ ശ്രീകോവിലിലേക്ക് എടുക്കില്ല.ഉഷഃപൂജ, ഉച്ചപൂജ, നിത്യപൂജ എന്നിവ നടത്താനും അനുമതിയുണ്ട്. സോപാനത്തിൽ ദർശനം അനുവദിക്കില്ല.
വാഷിംഗ്‌ടൺ: യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചു എന്ന് ഡോണൾഡ് ട്രംപ്. ഇതാദ്യമായാണ് പരസ്യമായി ട്രംപ് തൻ്റെ പരാജയം സമ്മതിച്ചത്. തൻ്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ജയിച്ചു എങ്കിലും തെരഞ്ഞെടുപ്പ് അട്ടിമറിച്ചു എന്ന് ട്രംപ് കുറിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്നും ട്രംപ് പറയുന്നു. ‘തീർഞ്ഞെടുപ്പിൽ വഞ്ചന കാണിച്ചാണ് അയാൾ ജയിച്ചത്. വോട്ട് നിരീക്ഷകരെ അനുവദിച്ചില്ല. വോട്ടുകൾ ക്രമപ്പെടുത്തിയത് ഇടതുപക്ഷത്തിൻ്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ്. അവർ ഇതിൽ അധീശത്വം കാണിച്ചു. അവർ മതിപ്പുള്ള കമ്പനിയല്ല. മോശം ഉപകരണങ്ങളാണ് അവരോടുള്ളത്. പിന്നെ, കള്ളത്തരം പറയുകയും, മിണ്ടാതിരിക്കുകയും ചെയ്യുന്ന മാധ്യമങ്ങളും’- ട്രംപ് ട്വിറ്ററിൽ കുറിച്ചു.
ഇസ്താംബുൾ: ഫോർമുല വൺ കാറോട്ട മത്സരത്തിൽ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിൾട്ടൺ ഏഴാം തവണയും ചാമ്പ്യനായി. തുർക്കി ഗ്രാൻഡ് പ്രീയിൽ വിജയിച്ചതോടെ ലോകത്തിൽ ഏറ്റവും അധികം ഫോർമുല വൺ കിരീടങ്ങൾ നേടിയ എഫ് വൺ ഡ്രൈവറെന്ന മൈക്കിൾ ഷൂ മാർക്കറുടെ റെക്കോർഡിന് ഒപ്പമെത്തിയിരിക്കുകയാണ് ലൂയിസ് ഹാമിൾട്ടൺ. ഫോർമുല വൺ കാറോട്ട മത്സരങ്ങളിൽ ഏറ്റവും അധികം വ്യക്തിഗത വിജയങ്ങൾ നേടി റെക്കോർഡ് കരസ്ഥമാക്കിയ താരമാണ് ഹാമിൽട്ടൺ. 94 മത്സരങ്ങളിൽ അദ്ദേഹം വിജയിച്ചു. ഏറ്റവും കൂടുതൽ പോൾ പൊസിഷൻ ലഭിച്ച ഡ്രൈവർ, ഒരു ടീമിനായി ഏറ്റവും അധികം മത്സരങ്ങൾ വിജയിച്ച താരം തുടങ്ങിയ റെക്കോർഡുകളും ഹാമിൾട്ടൺ കരസ്ഥമാക്കിയിട്ടുണ്ട്. നേരത്തെ പോർച്ചുഗൽ ഗ്രാൻഡ് പ്രീയിൽ ജയിച്ചതോടെ ഏറ്റവും കൂടുതൽ ഫോർമുല വൺ റേസ് വിജയങ്ങളെന്ന ഷൂമാർക്കറുടെ റെക്കോർഡ് ഹാമിൾട്ടൺ മറികടന്നിരുന്നു.
