Author: News Desk

മനാമ: ജി‌സി‌സി സാംസ്കാരിക മന്ത്രിമാരുടെ 24-ാമത് യോഗത്തിൽ ബഹ്‌റൈൻ അതോറിറ്റി ഫോർ കൾച്ചർ ആന്റ് ആന്റിക്വിറ്റീസ് (ബാക) പ്രസിഡന്റ് ശൈഖ മായ് ബിന്ത് മുഹമ്മദ് അൽ ഖലീഫ പങ്കെടുത്തു. യുഎഇ സാംസ്കാരിക-വിജ്ഞാന വികസന മന്ത്രി നൂറ അൽ കഅബിയുടെ അധ്യക്ഷതയിലാണ് യോഗം നടന്നത്. ജിസിസി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് മുബാറക് അൽ ഹജ്‌റഫ് യോഗത്തിൽ പങ്കാളിയായി. ഒമാനി സാംസ്കാരിക, കായിക, യുവജന മന്ത്രി സയ്യിദ് ദി യാസൻ ബിൻ ഹൈതം ബിൻ താരിക്ക് അൽ സെയ്ദ്, സൗദി സാംസ്കാരിക മന്ത്രി ഹമീദ് ഫായിസിന്റെ പ്രതിനിധി, കുവൈത്തിന്റെ ദേശീയ സാംസ്കാരിക, കല, സാഹിത്യ സമിതിയുടെ പ്രതിനിധി, ഖത്തറിന്റെ സാംസ്കാരിക മന്ത്രാലയത്തിന്റെ പ്രതിനിധി എന്നിവർ യോഗത്തിൽ പങ്കെടുത്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഉദ്ഘാടന പ്രസംഗത്തിൽ യുഎഇ സാംസ്കാരിക-വിജ്ഞാന വികസന മന്ത്രി ബഹ്‌റൈനും ഷെയ്ഖ മായ് ബിന്ത് മുഹമ്മദ് അൽ ഖലീഫയ്ക്കും രാജകുമാരൻ ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ…

Read More

മനാമ: വിദേശത്ത് പഠിക്കുന്നതുമായി ബന്ധപ്പെട്ട ചട്ടങ്ങളെയും മാർഗ്ഗനിർദ്ദേശങ്ങളെയും കുറിച്ച് വിദ്യാഭ്യാസ മന്ത്രി പ്രഭാഷണങ്ങൾ നടത്തുന്നു. വിദ്യാഭ്യാസ മന്ത്രാലയത്തിലെ അക്രഡിറ്റേഷൻ ഓഫ് അബ്രോഡ് ക്വാളിഫിക്കേഷൻസ് വിഭാഗം പൊതുവിദ്യാലയങ്ങളുടെ രണ്ടാം സെക്കൻഡറി വിദ്യാർത്ഥികൾക്കും, മൂന്നാം സെക്കൻഡറി വിദ്യാർത്ഥികൾക്കും മൈക്രോസോഫ്റ്റ് ടീമുകൾ വഴി രണ്ട് പ്രഭാഷണങ്ങൾ നടത്തും. നവംബർ 16 നും നവംബർ 19 നുമാണ് പ്രഭാഷണം നടത്തുന്നത്. ആദ്യ പ്രഭാഷണം നവംബർ 16 ന് രാവിലെ 08:30 ന് പെൺകുട്ടികൾക്കും രണ്ടാമത്തേത് നവംബർ 19 ന് രാവിലെ 08:30 ന് ആൺകുട്ടികൾക്കും ആയിരിക്കും.

Read More

തിരുവനന്തപുരം: കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ 2019 ലെ അവാര്‍ഡും സംസ്ഥാനത്തെ മികച്ച പോലീസ് സ്റ്റേഷനുകൾക്കുളള മുഖ്യമന്ത്രിയുടെ അവാർഡുകളും പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങിൽ സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ സമ്മാനിച്ചു. കേരളത്തിലെ മികച്ച പോലീസ് സ്റ്റേഷനുളള കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ 2019 ലെ അവാര്‍ഡ് തൃശൂര്‍ സിറ്റിയിലെ ഒല്ലൂര്‍ പോലീസ് സ്റ്റേഷന്‍ എസ്.എച്ച്.ഒ ഏറ്റുവാങ്ങി. സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷനുളള മുഖ്യമന്ത്രിയുടെ 2019 ലെ ട്രോഫി പങ്കിട്ട പത്തനംതിട്ട, മണ്ണുത്തി പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. കോട്ടയം ജില്ലയിലെ പാമ്പാടി പോലീസ് സ്റ്റേഷന്‍ രണ്ടാം സമ്മാനവും തിരുവനന്തപുരം സിറ്റിയിലെ തമ്പാനൂര്‍ പോലീസ് സ്റ്റേഷന്‍ മൂന്നാം സമ്മാനവും നേടി.

Read More

മനാമ: ബഹ്‌റൈൻ മുൻ പ്രധാനമന്ത്രി ഹിസ് റോയൽ ഹൈനെസ്സ് പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ വിയോഗത്തിൽ അനുശോചിക്കുവാൻ കാൻസർ കെയർ ഗ്രൂപ്പ് (സി. സി. ജി) ഓൺലൈൻ അനുസ്മരണ യോഗം സംഘടിപ്പിച്ചു. അന്തരിച്ച ബഹ്‌റൈൻ പ്രധാനമന്തിയുടെ മെഡിക്കൽ ടീം അംഗമായി 20 വർഷക്കാലം പ്രവർത്തിച്ച ഗ്രൂപ്പ് പ്രസിഡണ്ട് ഡോ: പി. വി. ചെറിയാൻ യോഗത്തിൽ അധ്യക്ഷത വഹിച്ചു അനുഭവങ്ങൾ പങ്കുവെച്ചു. ജന ഹൃദയങ്ങളിൽ ഇനിയും പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ നിലകൊള്ളുമെന്നും അദ്ദേഹത്തിന്റെ കാരുണ്യ മനസ്സും, വികസന കാഴ്ചപ്പാടും, സ്വദേശി-വിദേശി വ്യത്യാസമില്ലാത്ത സ്നേഹ സമീപനവും അനുസ്മരണ യോഗത്തിൽ പങ്കെടുത്തവർ എടുത്ത് പറഞ്ഞു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക മുതിർന്ന മാധ്യമ പ്രവർത്തകനും, ശൈഖ് ഖലീഫയുമായി അടുത്ത ബന്ധം പുലർത്തുകയും ചെയ്തിരുന്ന സോമൻ ബേബി, ഐ. സി. ആർ. എഫ് വൈസ് ചെയർമാനും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡണ്ടുമായ ഡോ: ബാബു രാമചന്ദ്രൻ,…

Read More

കേരളത്തില്‍ ഞായറാഴ്ച 4581 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്  അറിയിച്ചു. കോഴിക്കോട് 574, മലപ്പുറം 558, ആലപ്പുഴ 496, എറണാകുളം 489, തൃശൂര്‍ 425, പാലക്കാട് 416, കൊല്ലം 341, തിരുവനന്തപുരം 314, കോട്ടയം 266, കണ്ണൂര്‍ 203, പത്തനംതിട്ട 171, ഇടുക്കി 165, വയനാട് 101, കാസര്‍ഗോഡ് 62 എന്നിങ്ങനേയാണ് ജില്ലകളില്‍ ഞായറാഴ്ച രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 46,126 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.93 ആണ്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 54,72,967 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 21 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി ലൈല (60), അമരവിള സ്വദേശി കെ. അപ്പുക്കുട്ടന്‍ (79), വെങ്ങാനൂര്‍ സ്വദേശി ഓമന (72), ശ്രീകാര്യം…

Read More

ഇംഫാൽ : മണിപ്പൂർ മുഖ്യമന്ത്രി ബീരേൻ സിങിന് കൊറോണ സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവച്ചത്. അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ സ്വയം നിരീക്ഷണത്തിൽ പോകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. രോഗലക്ഷണം സംശയിക്കുന്നവർ പരിശോധന നടത്തണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചിട്ടുണ്ട്. നിലവിൽ മുഖ്യമന്ത്രി ഹോം ഐസൊലേഷനിലാണെന്ന് മണിപ്പൂർ ആരോഗ്യ വകുപ്പ് അറിയിച്ചു.

Read More

മനാമ: ബഹ്‌റൈനിൽ ഏഷ്യാക്കാർ തമ്മിൽ ഉണ്ടായ തർക്കത്തിൽ ഒരാൾക്ക് പരിക്കേറ്റു. വ്യക്തിപരമായ തർക്കങ്ങളാണ് കലഹത്തിന് കാരണമായത്. അൽ-ഫത്തേ സ്ട്രീറ്റിലാണ് സംഭവം. പരിക്കേറ്റയാളെ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറും.

Read More

സന്നിധാനം: മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിനായി ശബരിമല നട തുറന്നു. ഭക്തര്‍ക്ക് പ്രവേശനം നാളെ പുലര്‍ച്ചെ മുതലാണ്. ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ സുധീര്‍ നമ്പൂതിരി ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിച്ചു. ഇന്ന് പ്രത്യേക പൂജകള്‍ ഒന്നും ഉണ്ടാവില്ല.  16ന് പുലര്‍ച്ചെ മുതല്‍ ഭക്തരെ മല കയറാന്‍ അനുവദിക്കും. വെര്‍ച്ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത ഭക്തരാണ് 16 മുതല്‍ ദര്‍ശനത്തിനായി എത്തിച്ചേരുക. 16 മുതല്‍ ഡിസംബര്‍ 26 വരെയാണ് മണ്ഡല കാലം. മകരവിളക്ക് ഉത്സവത്തിനായി ക്ഷേത്ര നട 30ന് തുറക്കും. 2021 ജനുവരി 14നാണ് മകരവിളക്ക്. പുതിയ മേൽ ശാന്തിമാർ ഇരുമുടി കെട്ടുമായി എത്തി അയ്യപ്പനെ വണങ്ങി.

Read More

കണ്ണൂര്‍: കിഫ്ബിയില്‍ കോടികളുടെ അഴിമതിയാണ് നടക്കുന്നതെന്നും സി.എ.ജി അത് കണ്ടെത്തുമെന്നു പേടിച്ചാണ് മുന്‍കൂട്ടിയുള്ള ഐസകിന്റെ പത്രസമ്മേളനെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നിയമപരമായും ഭരണഘടനാപരമായും ധനമന്ത്രി സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് പുറത്തുവിട്ടത് തെറ്റാണ്. സി.എ.ജിയുടെ ഫൈനല്‍ റിപ്പോര്‍ട്ട് വയ്ക്കേണ്ടത് നിയമസഭയുടെ മേശപ്പുറത്താണ്. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് തുടങ്ങി മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെട്ട ഗുരുതരമായ അഴിമതി ആരോപണങ്ങളില്‍ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഐസക് ഉണ്ടയില്ലാ വെടി വെച്ചിരിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കോടിയേരി സ്ഥാനത്ത് നിന്ന് മാറിനിന്നത് കൊണ്ട് ഒന്നും അവസാനിക്കാന്‍ പോകുന്നില്ല. മുഖ്യമന്ത്രിയുടെ രാജിയാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും ചെന്നിത്തല പറഞ്ഞു.

Read More

പാലക്കാട് : പാലക്കാട് വാളയാറിൽ രേഖകളില്ലാതെ കടത്തിയ ഏഴായിരം ജലാറ്റിൻ സ്റ്റിക്കുകളും 7500 ഡിറ്റണേറ്ററുകളും പിടികൂടി. മിനിലോറിയിലുണ്ടായിരുന്ന തമിഴ്നാട് സ്വദേശികളായ രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഈറോഡ് നിന്ന് അങ്കമാലിയിലേക്ക് തക്കാളിയുമായി പോകുന്ന മിനിലോറിയിലായിരുന്നു സ്ഫോടക വസ്തുക്കൾ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത്.

Read More