കൊൽക്കത്ത : ബംഗാളി സിനിമയുടെ ഇതിഹാസ നടൻ സൗമിത്ര ചാറ്റർജി അന്തരിച്ചു. കൊൽക്കത്തിലെ ബെൽ വ്യൂ ആശുപത്രിയിൽ ഇന്ന് ഉച്ചയോടെയായിരുന്നു അന്ത്യം. 85 വയസായിരുന്നു.കോവിഡ് ബാധിതനായ ശേഷം ആരോഗ്യ സ്ഥിതി വഷളായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
സത്യജിത് റേ സിനിമകളിലെ സജീവ സാന്നിധ്യമായിരുന്ന സൗമിത്ര മൂന്നു തവണ ദേശീയ പുരസ്കാരം നേടിയിരുന്നു. ഏതാണ്ട് 14 ചിത്രങ്ങളിൽ സത്യജിത്ത് റേയുടെ നായകനായിരുന്നു സൗമിത്ര ചാറ്റർജി . ഫാൽകെ അവാർഡ് ജേതാവാണ്. പത്മഭൂഷണും ദാദാ സാഹിബ് ഫാൽക്കേ പുരസ്കാരവും ലഭിച്ച അദ്ദേഹത്തിന് ഫ്രഞ്ച് സർക്കാർ കലാകാരന്മാർക്ക് നൽകുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. ഭാര്യ: ദീപ ചാറ്റർജി. മക്കൾ: പൗലാമി ബോസ്, സൗഗത ചാറ്റർജി.