മനാമ: ബഹ്റൈന്‍ മുന്‍ പ്രധാനമന്ത്രിയും പ്രവര്‍ത്തനങ്ങളിലൂടെ ജനപ്രിയനായി മാറിയ ഭരണാധികാരിയുമായിരുന്ന ശൈഖ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുടെ വിയോഗത്തില്‍ കെ.എം.സി.സി സംസ്ഥാന കമ്മിറ്റി സൂമിലൂടെ അനുസ്മരണം നടത്തി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി അധ്യക്ഷത വഹിച്ച ചടങ്ങ് പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു.
ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിലും, മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെയും, ഇപ്പോളത്തെ മുഖ്യമന്ത്രിയായ പിണറായി വിജയന്റെയും സന്ദർശനത്തിൽ പങ്കെടുക്കുമ്പോളും ശൈഖ് ഖലീഫ ബിന്‍ സല്മാന് അല്‍ ഖലീഫയുമായി ഏറെ അടുത്തിടപഴുകാൻ കഴിഞ്ഞതായും, അദ്ദേഹം എന്നും ഇന്ത്യക്കാരെയും വിശിഷ്യാ മലയാളികളെയും ഏറെ ഇഷ്ടപ്പെട്ടിരുന്നതായും പത്മശ്രീ എം.എ യൂസഫലി പറഞ്ഞു. അനുസ്മരണത്തിൽ നിരവധി പ്രമുഖർ പങ്കെടുത്തു.