- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
കുവൈത്തിലേക്ക് നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിച്ചു
കുവൈത്ത് സിറ്റി: നിരോധനമുള്ള രാജ്യങ്ങളില്‍ നിന്നും യാത്രക്കാര്‍ക്ക് നേരിട്ട് പ്രവേശനം അനുവദിക്കുന്നതിനായി ടൂറിസം ട്രാവല്‍ ഫെഡേറേഷന്‍ ആവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തി വരുന്നതായി ഫെഡേറേഷന്‍ മേധാവി മുഹമ്മദ് അല്‍ മുത്തൈരി വ്യക്തമാക്കി. തിരിച്ചെത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആവശ്യമായ വിമാന ടിക്കറ്റ്, ക്വാറന്റൈന്‍ സൗകര്യം, പിസിആര്‍ പരിശോധന, ഗതാഗതം, ഭക്ഷണം മുതലായവ ഉള്‍പ്പെടുത്തിയുള്ള പാക്കേജ് തയ്യാറാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. മടക്ക യാത്രക്കാര്‍ക്ക് വണ്‍-വേ യാത്ര ടിക്കറ്റ്, രാജ്യത്തിനു അകത്ത് പ്രവേശിച്ചാല്‍ നടത്തപ്പെടുന്ന 2 ഘട്ടങ്ങളിലായുള്ള പിസിആര്‍ പരിശോധന, ക്വാറന്റൈന്‍ കേന്ദ്രം, വിമാനത്താവളത്തില്‍ നിന്നു ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും പിസിആര്‍ പരിശോധന കേന്ദ്രത്തിലെക്കുള്ള ഗതാഗതം, 7 ദിവസത്തെ ഭക്ഷണം എന്നീ 5 സേവനങ്ങള്‍ ഉള്‍പ്പെടുന്നതാണു പാക്കേജ്. ഏകദേശം 300 ദിനാർ വരെയാണ് ഇതിന് ചെലവ്.
കോട്ടയം : വനിത എസ് ഐയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത അഭിഭാഷകൻ അറസ്റ്റിൽ. അഭിഭാഷകനായ വിപിൻ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാമപുരത്ത് വച്ചായിരുന്നു സംഭവം.രാമപുരം സ്റ്റേഷനിലെ എച്ച്എസ്ഒ ആയ ഡിനിയോടാണ് വിപിൻ ആന്റണി അപമര്യാദയായി പെരുമാറിയത്. ഡിനിയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെയായിരുന്നു സംഭവം. വിപിൻ ആന്റണി സുഹൃത്തുക്കളുമൊത്ത് സഞ്ചരിച്ച കാറിൽ നിന്നും പോലീസ് മദ്യകുപ്പികൾ കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്യാൻ ആരംഭിച്ചപ്പോൾ വിപിൻ ആന്റണി കാറിൽ നിന്ന് ഇറങ്ങി വരികയും വനിത എസ് ഐ യെ കയ്യേറ്റം ചെയ്യുകയും ചെയ്തു.പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് വിപിൻ ആന്റണിയെ പിടിച്ചുമാറ്റി പോലീസ് ജീപ്പിൽ കയറ്റിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ റിമാന്റ് ചെയ്തു. പ്രതിയുടെ കൂടെ വന്നിരുന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. ഇവർക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
അബുദാബി: കോവിഡ് പശ്ചാത്തലത്തില്‍ തിരക്കൊഴിവാക്കാന്‍ അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ സ്മാര്‍ട് ട്രാവല്‍ സംവിധാനം നടപ്പാക്കി. പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനമാരംഭിച്ച സ്മാര്‍ട് സംവിധാനത്തില്‍ ഇത്തിഹാദ് എയര്‍വേയ്‌സ് വിമാനത്തിലെ യാത്രക്കാരെ മാത്രമാണ് നിലവില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിജയകരമായാല്‍ മറ്റു വിമാനങ്ങളിലെ യാത്രക്കാരെയും ഉള്‍പ്പെടുത്തും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെ അബുദാബി എയര്‍പോര്‍ട്ട് വികസിപ്പിച്ചെടുത്ത സംവിധാനം വഴി യാത്രക്കാര്‍ വിമാനത്താവളത്തില്‍ എത്തേണ്ട സമയം മുന്‍കൂട്ടി അറിയാന്‍ സാധിക്കും. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനത്തിലൂടെ വിമാനം വന്നിറങ്ങുന്നതു തത്സമയം കാണാനും സാധിക്കും. യാത്രക്കാരുടെയും ജീവനക്കാരുടെയും ആരോഗ്യം സുരക്ഷിതമാക്കാനും പുതിയ സംവിധാനത്തിലൂടെ സാധിക്കുമെന്നു ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ ജോണ്‍ ബാര്‍ട്ടണ്‍ പറഞ്ഞു.
മനില: ഫിലിപ്പൈൻസിൽ മിൻഡാനാവോയിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂകമ്പം 15 കിലോമീറ്റർ താഴ്ചയിലാണെന്ന് യൂറോപ്യൻ മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (ഇ.എം.എസ്.സി) അറിയിച്ചു. ടെക്റ്റോണിക് ഉത്ഭവമായ ഭൂകമ്പം ഭൂചലനത്തിന് കാരണമാകുമെന്ന് ഫിലിപ്പൈൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളജി ആൻഡ് അഗ്നിപർവ്വതശാസ്ത്രം (ഫിവോൾക്സ്) പറഞ്ഞു.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 16) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഷെയ്ഖ് സൽമാൻ ആരോഗ്യ കേന്ദ്രം ഈസ ടൗൺ ആരോഗ്യ കേന്ദ്രം വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ഇതെഹാദ് അൽ റീഫ് ക്ലബ് ഹാൾ / ഷഹ്രാക്കാൻ നുവൈഡ്രത്ത് സ്പോർട്സ് ആൻഡ് കൾച്ചറൽ ക്ലബ് ബഹ്‌റൈൻ മാൾ / ഡൈ ഓഡ്രിയം കോംപ്ലക്സ് / സാർ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: ബഹ്‌റൈനിൽ നവംബർ 15 ന് നടത്തിയ 9,489 കോവിഡ് പരിശോധനകളിൽ 180 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 58 പേർ പ്രവാസി തൊഴിലാളികളാണ്. 114 പുതിയ കേസുകൾ സമ്പർക്കം മൂലമാണ് ഉണ്ടായിട്ടുള്ളത്. 8 പേർ യാത്രയുമായി ബന്ധപ്പെട്ടാണ് രോഗം ബാധിച്ചത്. പുതുതായി 169 പേരാണ് കോവിഡിൽ നിന്ന് മുക്തരായത്. ഇതോടെ മൊത്തം രോഗമുക്തർ 82,469 ആയി വർദ്ധിച്ചു. അകെ രോഗമുക്തി നിരക്ക് 97.36 ശതമാനമാണ്. നിലവിൽ 21 കോവിഡ് കേസുകൾ ഗുരുതരാവസ്ഥയിലാണ്. മൊത്തം 1,900 പേരാണ് രാജ്യത്ത് കോവിഡ് ബാധിതരായി കഴിയുന്നത്. ഇതിൽ 1,879 പേരുടെ നില തൃപ്തികരമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ ഒരാളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 334 ആണ്. ആകെ കോവിഡ് ബാധിതർ 84,703 ആണ്. ഇതുവരെ 19,03,910 കോവിഡ് പരിശോധനകളാണ് നടത്തിയിട്ടുള്ളത്.
ന്യൂഡൽഹി; ബീഹാർ നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ കോൺഗ്രസ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കപിൽ സിബൽ. രാജ്യത്ത് ബിജെപിക്ക് ഫലപ്രദമായ ബദലായി കോൺഗ്രസിനെ ജനങ്ങൾ കാണുന്നില്ലെന്ന് കപിൽ സിബൽ പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് സിബൽ പാർട്ടിയ്ക്കുള്ളിൽ രൂപപ്പെടുന്ന പ്രതിസന്ധിയെക്കുറിച്ച് സൂചന നൽകിയത്. നേതൃത്വത്തിന്‍റെ വീഴ്ചകൾ ചൂണ്ടിക്കാണിക്കാൻ വേദികളുമില്ലെന്ന് കപിൽ സിബൽ പറുന്നു. അതേസമയം, കോൺഗ്രസിന് മുന്നോട്ടുപോകാൻ പാർട്ടിക്കുള്ളിൽ പരിഷ്കരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ബീഹാറിൽ ബദൽ മാർഗം ആർജെഡിയാണെന്നും ഗുജറാത്തിലെ ഉപതെരഞ്ഞെടുപ്പുകളിലെല്ലാം കോൺഗ്രസ് പരാജയപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ‘ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പോലും ഞങ്ങൾ അവിടെ ഒരു സീറ്റ് പോലും നേടിയിട്ടില്ല. ഉത്തർപ്രദേശിലെ ചില നിയോജകമണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പിൽ രണ്ട് ശതമാനം വോട്ടുകൾ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ നേടിയത്’- അദ്ദേഹം പറഞ്ഞു. കോൺഗ്രസ് നേതൃത്വം ആത്മപരിശോധന നടത്തണമെന്ന് പ്രവർത്തകസമിതി അംഗം കൂടിയായ കപിൽ സിബൽ നേരത്തെ ആവശ്യമുന്നയിച്ചിരുന്നു.
മനാമ: ബുഡയ്യ ഹൈവേയിലെ ബാനി ജംറയിലെ മലിനജല അറയിൽ പതിവ് അറ്റകുറ്റപ്പണികക്കിടയിൽ ദേബസിസ് സഹൂ , രാകേഷ് കുമാർ യാദവ്, മുഹമ്മദ് തൗസീഫ് ഖാൻ എന്നീ ഉത്തരേന്ത്യക്കാരാണ് മരിച്ചത്. മറ്റൊരാളെ ആശുപത്രിയിൽ ചികിത്സായിലാണ്.ദുരന്തത്തിലെ വസ്തുതകൾ കണ്ടെത്തുന്നതിന് സിവിൽ ഡിഫൻസ് അന്വേഷണം തുടരുന്നു. ഈ വിഷയത്തിൽ അടിയന്തിരമായി ഇടപെട്ടതായി ഇന്ത്യൻ അംബസ്സടർ പിയൂഷ് ശ്രീവാസ്തവ സ്റ്റാർവിഷനോട് പറഞ്ഞു.
കോട്ടയം: വൈക്കം മുറിഞ്ഞപുഴ പാലത്തിൽ നിന്ന് മൂവാറ്റുപഴ ആറ്റിലേക്ക് ചാടിയ രണ്ടു യുവതികളുടെയും മൃതദേഹം കണ്ടെത്തി. കൊല്ലം അഞ്ചൽ സ്വദേശിനി അമൃത[21], ആര്യ[21] എന്നിവരുടെ മൃതദേഹമാണ് ആലപ്പുഴ പൂച്ചാക്കൽ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ആര്യയുടെ മൃതദേഹം പെരുമ്പളത്തുനിന്നാണ് കണ്ടെത്തിയത്. പതിനാലാം തീയതി രാത്രി ഏഴരയോടെയാണ് രണ്ട് യുവതികൾ ആറ്റിലേക്ക് ചാടിയത്. ഇന്നു രാവിലെയോടെയാണ് ഇരുവരുടെയും മൃതദേഹം തീരത്ത് അടിഞ്ഞത്. അമൃതയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. ആലപ്പുഴ പൂച്ചാക്കൽ ഭാഗത്തുനിന്നായിരുന്നു മൃതദേഹം ലഭിച്ചത്. തുടർന്ന് ഒപ്പമുണ്ടായിരുന്ന ആര്യ എന്ന പെൺകുട്ടിക്കായി തിരച്ചിൽ തുടർന്നു. അൽപസമയത്തിന് ശേഷമാണ് ആര്യയുടെ മൃതദേഹം കണ്ടെത്തിയത്.ആര്യയെയും അമൃതയെയും കൊല്ലം ചടയമംഗലത്ത് നിന്നാണ് കാണാതായത്. ശനിയാഴ്ച സന്ധ്യയോടെയാണ് മുറിഞ്ഞപുഴയിൽ നിന്ന് ഇവർ ആറ്റിൽ ചാടിയത്.
മനാമ: ബുദയ്യ ഹൈവേയിലെ ബാനി ജംറയിലെ മലിനജല അറയിൽ പതിവ് അറ്റകുറ്റപ്പണികൾ നടത്തിവന്ന മൂന്ന് ശുചികരണ തൊഴിലാളികൾ മരണപ്പെട്ടു. ഇവർ ഇന്ത്യൻ തൊഴിലാളികൾ ആണെന്ന് സ്ഥിരീകരിച്ചു. ഒരാൾ ആശുപത്രിയിൽ ചികിത്സായിലാണ്. ദുരന്തത്തിലെ വസ്തുതകൾ കണ്ടെത്തുന്നതിന് സിവിൽ ഡിഫൻസ് അന്വേഷണം തുടരുന്നു.
