- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്ബോള്‍ പുതിയ പതിപ്പ് ഈമാസം 20ന് ആരംഭിക്കും. ഗോവയിലെ മൂന്ന് സ്റ്റേഡിയങ്ങളിലായി മത്സരങ്ങള്‍ നടക്കും. ആദ്യകളി കേരള ബ്ലാസ്റ്റേഴ്സും എടികെ മോഹന്‍ ബഗാനും തമ്മിലാണ്. കാണികളില്ലാത്ത ടൂര്‍ണമെന്റാണിത്. ഇക്കുറി ഏറെ സവിശേഷതകളോടെയാണ് ഐഎസ്എല്‍ തുടങ്ങുന്നത്. ഈസ്റ്റ് ബംഗാളിന്റെയും മോഹന്‍ ബഗാന്റെയും കടന്നുവരവാണ് ശ്രദ്ധേയം. ബഗാന്‍ എടികെയുമായി ചേര്‍ന്ന്, എടികെ മോഹന്‍ ബഗാന്‍ എന്ന പേരിലാണ് ഇറങ്ങുന്നത്. രണ്ട് വമ്പന്‍മാരും എത്തുന്നതോടെ ക്ലബുകളുടെ എണ്ണം പതിനൊന്നാകും. മത്സരങ്ങള്‍ 115 ആയി വര്‍ധിക്കും. കഴിഞ്ഞവര്‍ഷം 95 കളികളായിരുന്നു. ടീമുകള്‍ തമ്മിലുള്ള ഇരുപാദ പോരാട്ടങ്ങള്‍ക്കുശേഷം ആദ്യ നാല് സംഘങ്ങള്‍ പ്ലേ ഓഫിലെത്തും. സെമി, ഫൈനല്‍ മത്സരങ്ങളുടെ തീയതി പ്രഖ്യാപിച്ചിട്ടില്ല.
തിരുവനന്തപുരം: ഗെയ്ല്‍ പൈപ്പ്‌ലൈന്‍ പദ്ധതി പൂര്‍ത്തിയായ വിവരം അറിയിച്ച് മുഖ്യമന്ത്രി. ഇതുമായി ബന്ധപ്പെട്ട് പ്രയത്‌നിച്ചവര്‍ക്കെല്ലാം നന്ദി അറിയിക്കുന്നതായും മുഖ്യമന്ത്രി.ഗെയ്ല്‍ പദ്ധതിയുടെ കേരളത്തിലെ പൈപ്പിടല്‍ പൂര്‍ത്തിയായ വിവരം നിങ്ങളെ അറിയിക്കുന്നു. അവസാന കടമ്പയായ കാസര്‍കോട് ചന്ദ്രഗിരിപ്പുഴയ്ക്ക് കുറുകെ ഒന്നരക്കിലോമീറ്റര്‍ പൈപ്പ് ലൈന്‍ ശനിയാഴ്ച സ്ഥാപിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ ബെംഗളൂരുവിലെ വ്യവസായ മേഖലയില്‍ വാതകം എത്തും. 510 കിലോമീറ്റര്‍ പൈപ്പ് ലൈനാണ് ആകെ പദ്ധതിയില്‍ ഉള്ളത്. ഇതില്‍ 470 കിലോമീറ്ററും ഈ സര്‍ക്കാരിന്റെ കാലത്താണ് സ്ഥാപിച്ചത്. ഇതു ഡിസംബര്‍ ആദ്യം തന്നെ കമ്മീഷന്‍ ചെയ്യാന്‍ കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടൊപ്പം ബാംഗ്ലൂര്‍ ലൈനിന്റെ ഭാഗമായ കൂറ്റനാട് ലൈനിലും 96 കീലോമീറ്റര്‍ പൂര്‍ത്തിയായി. 2021 ജനുവരിയില്‍ ആ പദ്ധതിയും കമ്മീഷന്‍ ചെയ്യാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട. രണ്ട് യുവതികളിൽ നിന്നായി ഒരു കോടിയോളം വിലവരുന്ന സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണ ബിസ്‌കറ്റുകൾ ശരീരത്തിലൊളിപ്പിച്ച് കടത്താനായിരുന്നു ഇരുവരുടേയും ശ്രമം. ദുബായിൽ നിന്നും സ്‌പൈസ്‌ജെറ്റ് വിമാനത്തിൽ വന്ന ഹസീനയിൽ നിന്നും 1250 ഗ്രാം സ്വർണം പിടിച്ചെടുത്തു. ഇവർ കുന്നംകുളം സ്വദേശിനിയാണ്. ഷാർജയിൽ നിന്നും എയർ അറേബ്യ വിമാനത്തിൽ വന്ന ഷെമി ഷാനവാസിൽ നിന്നും 827 ഗ്രാം സ്വർണവും പിടിച്ചെടുത്തു. ഇവർ മലപ്പുറം സ്വദേശിനിയാണ്.
ഗ്വാട്ടിമാല സിറ്റി : മദ്ധ്യ അമേരിക്കയെ ലക്ഷ്യമിട്ട് നീങ്ങുന്ന അയോട്ട ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു. അതിതീവ്ര ചുഴലിക്കാറ്റായി ഇന്ന് രാത്രിയോടെ തീരം തൊടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. നിലവിൽ പടിഞ്ഞാറൻ കരിബീയൻ തീരം വഴിയാണ് ചുഴലിക്കാറ്റ് സഞ്ചരിക്കുന്നത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നികാരാഗുവയ്ക്കും, ഹോണ്ട്രസിനും ഇടയിലായാണ് ചുഴലിക്കാറ്റ് തീരം തൊടുകയെന്നാണ് പ്രവചനം. ഇതിന്റെ അടിസ്ഥാനത്തിൽ പ്രദേശങ്ങളിൽ നിന്നും നിന്നും ആളുകളെ ഒഴിപ്പിക്കുന്ന പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതുവരെ 63,500 പേരെ 379 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. പസഫിക്ക് മേഖലയിൽ രൂപം കൊണ്ട ന്യൂനമർദ്ദം കഴിഞ്ഞ ദിവസമാണ് ചുഴലിക്കാറ്റായി മാറിയത്. തുടർന്ന് രാത്രിയോടെ ശക്തി പ്രാപിക്കുകയായിരുന്നു. മണിക്കൂറിൽ 105 കിലോ മീറ്റർ വേഗതയിലാണ് കഴിഞ്ഞ ദിവസം കാറ്റ് വീശിയിരുന്നത്. രാത്രിയോടെ തന്നെ മദ്ധ്യ അമേരിക്കയിലെ വിവിധയിടങ്ങളിൽ ശക്തമായ മഴയും കാറ്റും അനുഭവപ്പെടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ
പാറ്റ്‌ന : ബീഹാർ മുഖ്യമന്ത്രിയായി നിതീഷ് കുമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാജ്ഭവനിൽ നടന്ന പ്രൗഢഗംഭീര ചടങ്ങിൽ ഗവർണർ ഫാഗു ചൗഹാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർച്ചയായ നാലാം തവണയാണ് ബീഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ് അധികാരമേൽക്കുന്നത്. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ബിജെപി നേതാക്കളായ തർക്കിഷോർ പ്രസാദ്, രേണു ദേവി എന്നിവർ ഉപമുഖ്യമന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. ജെഡിയു നേതാക്കളായ വിജയ് കുമാർ ചൗധരി, വിജേന്ദ്ര പ്രസാദ് യാദവ്, അശോക് ചൗധരി , മേവ ലാൽ ചൗധരി എന്നിവർ ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇവർക്ക് പുറമേ ബിജെപി നേതാക്കളായ മംഗൾ പാണ്ഡെ, അമരേന്ദ്ര പ്രതാപ് സിംഗ്, ഹിന്ദുസ്ഥാനി അവാം മോർച്ച നേതാവ് സന്തോഷ് കുമാർ സുമൻ, വികാസ് ഷീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി എന്നിവരും ക്യാബിനറ്റ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റിട്ടുണ്ട്. സത്യപ്രതിജ്ഞാ ചടങ്ങിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ…
യുഎസ് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ ജോ ബൈഡൻ വിജയിച്ചു എന്ന തൻ്റെ നിലപാട് മാറ്റി ഡോണൾഡ് ട്രംപ്. തെരഞ്ഞെടുപ്പ് വിജയിച്ചത് താൻ തന്നെയാണെന്നാണ് ട്രംപിൻ്റെ പുതിയ പ്രഖ്യാപനം. തൻ്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെയാണ് ട്രംപിൻ്റെ പ്രഖ്യാപനം. കഴിഞ്ഞ ദിവസം തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ട്രംപ് ബൈഡൻ വിജയിച്ചു എന്ന് ആദ്യമായി സമ്മതിച്ചത്. താൻ തന്നെയാണ് തെരഞ്ഞെടുപ്പിൽ ജയിച്ചതെന്ന് ആവർത്തിച്ചു കൊണ്ടിരുന്ന ട്രംപ് ഇന്നലെയാണ് ബൈഡൻ ജയിച്ചതായി സമ്മതിച്ചത്. പക്ഷേ, കൃത്രിമം കാണിച്ചാണ് തന്നെ ബൈഡൻ പരാജയപ്പെടുത്തിയതെന്നും ട്രംപ് ഇന്നലെ കുറിച്ചിരുന്നു. തെരഞ്ഞെടുപ്പ് അട്ടിമറിച്ചും കള്ള വോട്ടുകൾ ചെയ്തുമാണ് ബൈഡൻ വിജയിച്ചതെന്നായിരുന്നു ട്വീറ്റ്.
കൊവിഡ് വാക്സിൻ നിർമാതാക്കളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി മൈക്രോസോഫ്റ്റ്. ഗവേഷകരേയും ആശുപത്രികളേയും ലക്ഷ്യമിട്ടാണ് ഹാക്കർമാർ സൈബർ ആക്രമണം നടത്തുന്നത്. സ്ട്രോൺടിയം അഥവാ ഫാൻസി ബിയർ, ഉത്തരകൊറിയയിലെ സിൻക്, സെറിയം എന്നീ കുപ്രസിദ്ധ ഹാക്കിങ് സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് നിഗമനം. ഇവർ ഇരു രാജ്യങ്ങളിലേയും സർക്കാർ ഏജൻസികളുമായി ബന്ധമുള്ളവരാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്ത്യ, കാനഡ, ഫ്രാൻസ്, ദക്ഷിണ കൊറിയ, യു.എസ്, എന്നിവിടങ്ങളിലെ ഗവേഷകരും ആശുപത്രികളേയുമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഉത്തര കൊറിയയിലേയും റഷ്യയിലെയും ഹാക്കർമാരാണ് ഇതിന് പിന്നിലെന്നും മൈക്രോസോഫ്റ്റ് ഉൽപന്നങ്ങൾക്ക് ഇതിനെ തടയാൻ കഴിയുമെന്നും മൈക്രോസോഫ്റ്റ് വൈസ് പ്രസിഡന്റ് (കസ്റ്റമർ സെക്യൂരിറ്റി ആൻഡ് ട്രസ്റ്റ്) ടോം ബർട്ട് പറഞ്ഞു. ഇ- മെയിലുകൾ അയച്ച് റിക്രൂട്ടർമാർ എന്ന നിലയിലാണ് ഇവർ സൈബർ ആക്രമം നടത്തുന്നത്. ലോകാരോഗ്യ സംഘടനയുടെ പ്രതിനിധികളെന്ന വ്യാജേന ഇ-മെയിൽ വഴിയാണ് സെറിയം വാക്സിൻ ഗവേഷകരെ ലക്ഷ്യമിടുന്നത്. ഹാക്കർമാർ ലക്ഷ്യമിട്ട കമ്പനികളെ വിവരങ്ങൾ അറിയിച്ചട്ടുള്ളതായി ടോം ബർട്ട് അറിയിച്ചു.
തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കളുടെ പേര് വെളിപ്പെടുത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മര്‍ദം ചെലുത്തുന്നതായി എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചു. കോടതിയില്‍ എഴുതി നല്‍കിയ വിശദീകരണത്തിലാണ് ഇക്കാര്യം അറിയിച്ചത്. കുറ്റകൃത്യവുമായി തനിക്ക് യാതൊരു വിധത്തിലുള്ള ബന്ധവും ഇല്ലെന്നും താനൊരു പൊളിറ്റിക്കല്‍ ടാര്‍ഗറ്റ് മാത്രമാണെന്നും എം. ശിവശങ്കര്‍ കോടതിയെ അറിയിച്ചു. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തതാണ് തന്റെ അറസ്റ്റിലേക്ക് നയിച്ചത്. എറണാകുളം പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ശിവശങ്കര്‍ ഇക്കാര്യം അറിയിച്ചത്. ഇതിനിടെ എം. ശിവശങ്കറിനെ ചോദ്യം ചെയ്യാനായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ജയിലിലെത്തി.
കോട്ടയം : വനിത എസ് ഐയെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യുകയും ചെയ്ത അഭിഭാഷകൻ അറസ്റ്റിൽ. അഭിഭാഷകനായ വിപിൻ ആന്റണിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാമപുരത്ത് വച്ചായിരുന്നു സംഭവം. രാമപുരം സ്റ്റേഷനിലെ എച്ച്എസ്ഒ ആയ ഡിനിയോടാണ് വിപിൻ ആന്റണി അപമര്യാദയായി പെരുമാറിയത്. ഡിനിയുടെ നേതൃത്വത്തിൽ വാഹന പരിശോധന നടക്കുന്നതിനിടെയായിരുന്നു സംഭവം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക വിപിൻ ആന്റണി സുഹൃത്തുക്കളുമൊത്ത് സഞ്ചരിച്ച കാറിൽ നിന്നും പോലീസ് മദ്യകുപ്പികൾ കണ്ടെടുത്തു. തുടർന്ന് ചോദ്യം ചെയ്യാൻ ആരംഭിച്ചപ്പോൾ വിപിൻ ആന്റണി കാറിൽ നിന്ന് ഇറങ്ങി വരികയും വനിത എസ് ഐ യെ കയ്യേറ്റം ചെയ്യുകയും ചെയ്തു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെയാണ് പോലീസ് വിപിൻ ആന്റണിയെ പിടിച്ചുമാറ്റി പോലീസ് ജീപ്പിൽ കയറ്റിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ റിമാന്റ് ചെയ്തു. പ്രതിയുടെ കൂടെ വന്നിരുന്ന സുഹൃത്തുക്കൾ ഓടി രക്ഷപ്പെട്ടു. ഇവർക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.
മനാമ: അൽവർദി ട്രാസ്പോർട് കമ്പനിയിലെ ഹെവി ട്രക്ക് ഡ്രൈവറായ ഡേവിഡ് എബ്രഹാം ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലം മരണപ്പെട്ടു. ആലപ്പുഴ പാണ്ടനാട് വെഞ്ചൽ പുത്തൻ പുരയിൽ മത്തായി എബ്രഹാമിന്റെ മകനാണ്. മൃതദേഹം സൽമാനിയ മോർച്ചറിയിലേക്ക് മാറ്റി. മൃതശരീരം നാട്ടിലേക്ക് കൊണ്ട് പോകാനുള്ള നടപടികൾ ചെയ്തുവരികയാണെന്നും സാമൂഹിക പ്രവർത്തകനായ ബഷീർ അമ്പലായി സ്റ്റാർവിഷനെ അറിയിച്ചു.
