Author: News Desk

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുന്നതിനുള്ള നോട്ടീസ് ആധികാരികത ഉറപ്പാക്കിയതിന് ശേഷമേ വരണാധികാരികള്‍ സ്വീകരിക്കാവൂവെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വി. ഭാസ്കരന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥി, നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ് ഏജന്‍റ് എന്നിവര്‍ക്കാണ് സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള നോട്ടീസ് നല്‍കാന്‍ സാധിക്കുക. നിര്‍ദ്ദേശകന്‍, തിരഞ്ഞെടുപ്പ് ഏജന്‍റ് എന്നിവരാണ് നോട്ടീസ് നല്‍കുന്നതെങ്കില്‍ സ്ഥാനാര്‍ത്ഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കേണ്ടതാണ്. അപേക്ഷ നല്‍കുന്നവരുടെ ആധികാരികത തിരിച്ചറിയല്‍ രേഖയുള്‍പ്പടെയുള്ളവ പരിശോധിച്ച് വരണാധികാരി ഉറപ്പാക്കണം. ഫോറം -5ല്‍ പൂരിപ്പിച്ച് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല. നവംബര്‍ 23ന് വൈകിട്ട് മൂന്ന് വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാനുള്ള നോട്ടീസ് നല്‍കാം. ഒരു സ്ഥാനാര്‍ത്ഥിയുടെ പിന്‍വലിക്കല്‍ സാധുവാണെങ്കില്‍ അത്തരം പിന്‍വലിക്കല്‍ റദ്ദാക്കുവാന്‍ സാധിക്കില്ല. പിന്‍വലിക്കല്‍ നോട്ടീസില്‍ വരണാധികാരി പൂരിപ്പിക്കേണ്ട ഭാഗം പൂരിപ്പിച്ച് സൂക്ഷിക്കേണ്ടതും ഫോറത്തോടൊപ്പം ഉള്ള രസീത് അപേക്ഷകന് നല്‍കേണ്ടതുമാണ്.

Read More

പുരസ്‌കാരപ്പെരുമഴയിൽ ഒരു മലയാള ചിത്രം. ഇരുമ്പിനു ഹോണോറബിൾ മെൻഷൻ അവാർഡ് അറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മൻഹാട്ടൻ യുഎസ്എ. ഒപ്പം 2000 അധികം ചിത്രങ്ങളുമായി മത്സരിച്ചു മാനവിനെ ബെസ്ററ് ആക്ടർ നോമിനീ ആയും തിരഞ്ഞെടുത്തു. മാധ്യമങ്ങളിലെ സ്ഥിരം വാർത്തകളാണ് ലൈംഗികപീഡനനങ്ങളും കൊലപാതകങ്ങളും. തന്റെ 2 പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രമായി മാനവ്‌ പ്രശംസനീയമായ പ്രകടനം കാഴ്ച വച്ചതിനുള്ള അംഗീകാരമാണ് ഇരുമ്പിനു ലഭിച്ചു കൊണ്ടിരിക്കുന്നത് ഗേറ്റ് വേ ഫിലിം ഗ്രൂപ്പിന്റെ ബാനറിൽ എസ്.കെ. നായർ നിർമ്മിച്ച ഇരുമ്പിനാണ് ദേശീയ അന്തർദേശിയ പുരസ്‍കാരങ്ങൾ ലഭിച്ചത്. നിതിൻ നാരായണൻ രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. മലയാളത്തിലെ ഉയർന്നു വരുന്ന യുവതാരങ്ങൾക്കിടയിൽ ശ്രേദ്ധേയനായ മാനവ് ആണ് ചിത്രത്തിലെ നായകൻ. ശ്രീജിത്ത്‌ കലൈ അരസ് ആണ് എഡിറ്റിംഗ്.…

Read More

മനാമ: ദീപാവലി ആഘോഷിക്കുന്നതിന്റെ ഭാഗമായി വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈൻ (ഡബ്ല്യുഐഎസ്ബി) ബഹ്‌റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികൾക്ക് മധുരപലഹാരങ്ങൾ വിതരണം ചെയ്തു. മുൻ പ്രധാനമന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ അൽ ഖലീഫയുടെ നിര്യാണത്തിലുള്ള ദേശീയ ദുഃഖാചരണത്തെത്തുടർന്ന് മെഗാമാർട്ട് ബഹ്‌റൈന്റെ പിന്തുണയോടെ ‘ഗിഫ്റ്റ്-ഫോർ സംവൺ സ്‌പെഷ്യൽ’ എന്ന പേരിൽ പ്രോഗ്രാം പുനഃക്രമീകരിക്കുകയായിരുന്നു. മഹൂസ്, അഡ്‌ലിയ, സിഞ്ച് എന്നിവയുൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ 50 മധുരപലഹാര പാക്കറ്റുകൾ ഡബ്ല്യു.ഐ.എസ്.ബി ടീം വിതരണം ചെയ്തു. ഇത് വിമൻ ഓഫ് ഇന്ത്യ സീരീസ് ബഹ്‌റൈന്റെ ആദ്യ ചാരിറ്റി പ്രവർത്തനമാണെന്നും ഭാവിയിൽ സമാനമായ രീതിയിൽ ചാരിറ്റി പ്രവർത്തനങ്ങൾ ചെയ്യുമെന്നും ഡബ്ല്യുഐഎസ്ബി സ്ഥാപക സുമിത്ര പ്രവീൺ പറഞ്ഞു. വനിതാ ശാക്തീകരണം ലക്ഷ്യമിട്ടുള്ള ഗ്രൂപ്പ് ഇപ്പോൾ ഒരു വർഷമായി ബഹ്‌റൈനിന്റെ സാമൂഹിക രംഗത്ത് സജീവമാണ്.

Read More

മനാമ: വിദൂര പഠനത്തിന് വിദ്യാർത്ഥികളെ സഹായിക്കുന്നതിനായി 30 കമ്പ്യൂട്ടറുകൾ ക്യാപിറ്റൽ ഗവർണറേറ്റ് വിതരണം ചെയ്തു. വിതരണ ചടങ്ങിൽ ഡെപ്യൂട്ടി ഗവർണറായ ഹസ്സൻ അബ്ദുല്ല അൽ മദനിയും പങ്കെടുത്തു. പകർച്ചവ്യാധി മൂലമുള്ള പ്രതികൂല സാഹചര്യങ്ങൾ തരണം ചെയ്യുന്നതിനാവശ്യമായ മുൻകരുതൽ നടപടികൾക്ക് മുൻകൈ എടുക്കുന്നത് തുടരുമെന്ന് ക്യാപിറ്റൽ ഗവർണറേറ്റ് ഗവർണർ ഷെയ്ഖ് ഹിഷാം ബിൻ അബ്ദുൾറഹ്മാൻ അൽ ഖലീഫ വ്യക്തമാക്കി. പാഠ്യപദ്ധതികളിലേക്കും വിദൂരമായി നടക്കുന്ന അക്കാദമിക് കോഴ്സുകളിലേക്കും പരിമിതമായ വരുമാനമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സുഗമമാക്കുന്നതിന് മുൻകൈയെടുക്കുന്നതായി ഗവർണർ വ്യക്തമാക്കി. വിദ്യാഭ്യാസ മന്ത്രാലയം ആരംഭിച്ച ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലൂടെ എല്ലാ വിദ്യാർത്ഥികൾക്കും പഠിക്കാൻ അവസരമുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനാണ് ഈ സംരംഭം.

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5254 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 796, കോഴിക്കോട് 612, തൃശൂര്‍ 543, എറണാകുളം 494, പാലക്കാട് 468, ആലപ്പുഴ 433, തിരുവനന്തപുരം 383, കോട്ടയം 355, കൊല്ലം 314, കണ്ണൂര്‍ 233, ഇടുക്കി 220, പത്തനംതിട്ട 169, വയനാട് 153, കാസര്‍ഗോഡ് 81 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,015 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.94 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 58,57,241 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 27 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2049 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 94 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4445 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ്…

Read More

റിപ്പോർട്ട്: അജു വാരിക്കാട് ഹ്യൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2021 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ചീഫ് ഇലക്ഷൻ കമ്മീഷണർ വത്സൻ മഠത്തിപറമ്പിൽ അറിയിച്ചു. നാമനിർദ്ദേശപത്രിക സമർപ്പണം ഈ മാസം 14 ന് അവസാനിച്ചതോടെ സൂക്ഷ്മ പരിശോധനകൾ നടത്തി യോഗ്യത നേടിയ സ്ഥാനാർഥികൾക്ക് എതിരില്ലാതെ വന്നതിനാൽ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു. പ്രസിഡണ്ടായി വിനോദ് വാസുദേവനും ബോർഡ് ഓഫ് ട്രസ്റ്റീസ് ആയി ഡോ. സാം ജോസഫും, മോൻസി കുര്യാക്കോസും തിരഞ്ഞെടുക്കപ്പെട്ടു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി സൈമൺ ചാക്കോ വളാചേരിൽ, റോയി ചാക്കോ മാത്യു, രമേശ് അത്തിയോടി, ഷാജു കെ തോമസ്, രാജേഷ് എസ് വർഗീസ്, റെജി ജോൺ, ജോജി ജോസഫ്, എബ്രഹാം തോമസ്, റെനി കവലയിൽ, ഡോ. ബിജു പിള്ള, മാത്യു കൂട്ടാലിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വനിതാ റെപ്രസെന്റെറ്റിവായി ഷിബി റോയിയും തെരഞ്ഞെടുക്കപ്പെട്ടു. ചീഫ് ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിച്ച വത്സൻ മഠത്തിപറമ്പിലിനും പോളിങ് ഓഫീസേർസ് ആയി സേവനമനുഷ്ഠിച്ച റെജി…

Read More

റിപ്പോർട്ട്: അജു വാരിക്കാട് വാഷിങ്ടൺ ഡി സി : കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1,95,500 പുതിയ കോവിഡ് കേസുകളാണ് അമേരിക്കയിൽ  റിപ്പോർട്ട് ചെയ്തത്. ഇത്രയധികം കോവിഡ് കേസുകൾ തുടർമാനമായി റിപ്പോർട്ട് ചെയ്യുമ്പോഴും നിരുത്തരവാദപരമായി ആണ് അമേരിക്കൻ പ്രസിഡൻറ് ഇപ്പോഴും പെരുമാറുന്നത്. പാൻഡമിക്ക് മൂലം ലോകമെമ്പാടുമുള്ള ഉള്ള നേതാക്കൾ ഇക്കൊല്ലത്തെ ജി 20 ഉച്ചകോടിയിൽ പങ്കെടുക്കുന്നത് വെർച്വൽ പ്ലാറ്റ്ഫോമിലാണ്. ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനുള്ള താല്പര്യമില്ലായ്മ ശനിയാഴ്ച രാവിലെ തന്നെ ട്രംപ് പ്രകടിപ്പിച്ചു. ഉച്ചകോടിയുടെ ഉദ്ഘാടന സമയത്ത് പ്രസിഡൻറ് വീഡിയോ ലിങ്ക് വഴി  പ്രത്യക്ഷപ്പെട്ടെങ്കിലും ഏതാണ്ട് രാവിലെ 10 മണിയോടെ മീറ്റിങ്ങിൽ നിന്ന് ഒഴിവായി വാഷിംഗ്ടൺ ഡിസി ക്ക് പുറത്തുള്ള ഗോൾഫ് കോഴ്സിലേക്ക് പോവുകയായിരുന്നു. എന്നാൽ മീറ്റിങ്ങിൽ നിന്ന് പോകുന്നതിനു മുമ്പ് ഈ ലോക നേതാക്കളോട് തനിക്ക് അവരോടൊപ്പം തുടർന്നും പ്രവർത്തിക്കാൻ സാധിക്കും എന്ന് സൂചിപ്പിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലത്തിനെതിരെ താൻ നടത്തുന്ന പോരാട്ടങ്ങളുടെ തുടർച്ചയായി ആണ് ഇതിനെ കണക്കാക്കുന്നത്. “നിങ്ങളുമായി വീണ്ടും വളരെകാലം പ്രവർത്തിക്കുവാൻ…

Read More

റിയാദ്: ലോകത്തെ ഏറ്റവും വലിയ 20 സമ്പദ്‌വ്യവസ്ഥകളുടെ നേതാക്കൾ ലോകമെമ്പാടുമുള്ള COVID-19 വാക്സിനുകൾ, മരുന്നുകൾ, പരിശോധനകൾ എന്നിവയുടെ ന്യായമായ വിതരണത്തിന് പണം നൽകാമെന്ന് പ്രതിജ്ഞയെടുക്കും. അങ്ങനെ ദരിദ്ര രാജ്യങ്ങൾ ഉപേക്ഷിക്കപ്പെടാതിരിക്കാനും അവർക്ക് കടാശ്വാസം നൽകാനും സാധിക്കും. ജി 20 കരട്‌ പ്രസ്താവനയിലാണ് നേതാക്കൾ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ദരിദ്ര രാജ്യങ്ങൾ‌ക്കായി കോവിഡ് പോരാട്ട ഉപകരണങ്ങൾ‌ക്ക് പണം നൽ‌കുന്നതിന് ജി 20 ൽ നിന്ന് ഈ വർഷം അവസാനത്തോടെ യൂറോപ്യൻ യൂണിയൻ 4.5 ബില്യൺ ഡോളർ ആവശ്യപ്പെട്ടിട്ടുണ്ട്. ആഗോള പാൻഡെമിക് തയ്യാറെടുപ്പ്, പ്രതിരോധം, കണ്ടെത്തൽ, പ്രതികരണം എന്നിവ മുന്നോട്ട് കൊണ്ടുപോകുന്നതിന് പ്രതിജ്ഞാബദ്ധമാകുമെന്നും സമയബന്ധിതവും സുതാര്യവും നിലവാരമുള്ളതുമായ ഡാറ്റ തുടർച്ചയായി പങ്കിടുന്നതിന് പ്രതിജ്ഞാബദ്ധമാകുമെന്നും ജി 20 നേതാക്കൾ വ്യക്തമാക്കി. പകർച്ചവ്യാധി മൂലം ലോക സമ്പദ്‌വ്യവസ്ഥയെ നിർബന്ധിതമായി ടെലി-വർക്കിംഗിലേക്ക് മാറ്റുന്നതിനാൽ ഇൻറർനെറ്റ് ഭീമന്മാർ വളരെയധികം പ്രയോജനം നേടിയിട്ടുണ്ട്. അതിനാൽ അന്താരാഷ്ട്ര ടെക് ഭീമൻമാരായ ഗൂഗിൾ, ആമസോൺ, ഫേസ്ബുക്ക്, ആപ്പിൾ, മൈക്രോസോഫ്റ്റ് എന്നിവർ ന്യായമായ നികുതി അടയ്ക്കണമെന്ന് ജി…

Read More

റിയാദ്: ജി20 ഉച്ചകോടിക്ക് സൗദി അറേബ്യയിൽ തുടക്കമായി. ലോകത്തിലെ വൻ സാമ്പത്തികശക്തികളുടെ കൂട്ടായ്മയായ ജി-20 രാജ്യങ്ങളുടെ രണ്ടുദിവസത്തെ ഉച്ചകോടിക്കാണ് ശനിയാഴ്ച സൗദിയിൽ തുടക്കമായത്. കോവിഡ് സാഹചര്യത്തിൽ ഇത്തവണ വെർച്വലായാണ് ഉച്ചകോടി നടക്കുന്നത്. ഉച്ചകോടിക്ക് ആതിഥ്യംവഹിക്കുന്ന ആദ്യ അറബ് ‌രാജ്യമാണ് സൗദി അറേബ്യ. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിലാണ് വെർച്വൽ ഉച്ചകോടി നടക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ജർമൻ ചാൻസലർ ആംഗേല മെർക്കൽ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിങ്, റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ എന്നിവർ ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കൊറോണ വൈറസ് വ്യാപനം മൂലമുണ്ടായ പ്രതിസന്ധി ലഘൂകരിക്കുന്നതിന് നയങ്ങൾ സ്വീകരിക്കുന്നതിലൂടെ ഒരുമിച്ചു നിന്ന് പ്രത്യാശയുടെയും ആശ്വാസത്തിൻറെയും ശക്തമായ സന്ദേശം ജനങ്ങൾക്ക് നൽകണമെന്ന് അധ്യക്ഷപ്രസംഗത്തിൽ സൗദി ഭരണാധികാരി സൽമാൻ രാജാവ് ആഹ്വാനം ചെയ്തു. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ, ഡെപ്യൂട്ടി പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ജി 20 സൗദി സെക്രട്ടേറിയറ്റിന്റെ സെക്രട്ടറി ജനറലുമായ ഫഹദ് ടൂൻസിയുമാണ്…

Read More

മനാമ: ബഹ്‌റൈനിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ ബഹ്‌റൈനി വനിതയ്ക്ക് കോടതി അഞ്ചു വർഷം ജയിൽ ശിക്ഷ വിധിച്ചു. കൂടാതെ 3,000 ബഹ്‌റൈൻ ദിനാർ പിഴയും നൽകണം. സൈക്കോട്രോപിക് ലഹരിവസ്തുക്കളായ “മെത്താംഫെറ്റാമൈൻ”, ഡയസെപാം എന്നിവ ഉപയോഗിച്ചതായും വ്യാപാരം നടത്തിയതായും പ്രോസിക്യൂഷൻ ആരോപിച്ചു. ഇവരുടെ വീട്ടിൽ നടത്തിയ റെയ്‌ഡിൽ 100 ഗ്രാമിലധികം ലഹരി വസ്തുക്കൾ പിടിച്ചെടുത്തിട്ടുണ്ട്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കൂടാതെ പ്രതി മറ്റു രാജ്യത്തുള്ള അവരുടെ പരിചയക്കാർക്ക് ഇവ എത്തിച്ചു കൊടുത്തുകയും ചെയ്തിട്ടുള്ളതായി കോടതി കണ്ടെത്തി. മയക്കു മരുന്ന് വ്യാപാരം നടത്തുന്നു എന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയതും പ്രതിയെ കണ്ടെത്തിയതും.

Read More