- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
ന്യൂഡൽഹി: ഹൈക്കോടതിയുടെ പരിഗണനയിലുള്ള കിഫ്ബി വിവാദത്തിൽ മുതിർന്ന അഭിഭാഷകൻ ഫാലി എസ് നരിമാന്റെ നിയമോപദേശം തേടി സംസ്ഥാന സർക്കാർ. കിഫ്ബിയും മസാല ബോണ്ടുകളും ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ റിട്ട് ഹർജി ഫയൽ ചെയ്തിട്ടുണ്ട്. ഈ ഹർജിയിലാണ് നരിമാനോട് സംസ്ഥാന ധനകാര്യ വകുപ്പിന്റെ ആവശ്യ പ്രകാരം അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസ് നിയമോപദേശം തേടിയത്. സർക്കാരിന് പുറത്ത് ഒരു ധനകാര്യ സ്ഥാപനത്തെ നിയമത്തിലൂടെ നിർമ്മിച്ച് വിദേശ രാജ്യങ്ങളിൽ നിന്നും ധനസമാഹരണം നടത്തുന്നത് സംബന്ധിച്ച വിഷയത്തിലാണ് സർക്കാർ നിയമോപദേശം തേടിയതെന്നാണ് റിപ്പോർട്ട്.
സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും അട്ടിമറിക്കാൻ സർക്കാരും സി.പി.എമ്മും ആസൂത്രിതമായി ശ്രമിക്കുന്നു – രമേശ് ചെന്നിത്തല
തിരുവനന്തപുരം: സ്വർണക്കടത്ത് കേസും മയക്കുമരുന്ന് കേസും അട്ടിമറിക്കാൻ സർക്കാരും സി.പി.എമ്മും ആസൂത്രിതമായി ശ്രമിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അന്വേഷണത്തെ അട്ടിമറിക്കാൻ സർക്കാരും സിപിഎമ്മും നടത്തിയ ഗൂഢനീക്കങ്ങൾക്ക് നിരവധി ഉദാഹരങ്ങളുണ്ട്. സ്വപ്നയെ ബെംഗളൂരുവിലേക്ക് കടക്കാൻ അനുവദിച്ചത് ആദ്യത്തെ നീക്കം. സിബിഐ അന്വേഷണം ആരംഭിച്ചപ്പോൾ അതിനെ തടയാൻ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചത് അടുത്തത്. പ്രോട്ടോക്കോൾ ഓഫീസിലെ തീപിടുത്തം അടുത്ത നീക്കമാണ്. ലൈഫ് പദ്ധതിയിലെ സിബിഐ അന്വേഷണം തടയാൻ സർക്കാർ ഹൈക്കോടതിയിൽ പോയത് മറ്റൊരു ഉദാഹരണം. നിയമസഭയുടെ എത്തിക്സ് ആൻഡ് പ്രിവിലേജ് കമ്മിറ്റിയെ ദുരുപയോഗപ്പെടുത്തി കൊണ്ടായിരുന്നു മറ്റൊരു നീക്കം. ഇതിനിടെ സ്വപ്നയുടെ ശബ്ദസന്ദേശം പുറത്ത് വിട്ടു. ബിനീഷിൻ്റെ വീട്ടിലെ റെയ്ഡ് ബാലാവകാശ കമ്മീഷനെ കൊണ്ട് തടയാനും ശ്രമിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കുടുങ്ങും എന്ന് ബോധ്യമായപ്പോഴാണ് എല്ലാ നിയമങ്ങളെയും ജനാധിപത്യ മര്യാദകളെയും കാറ്റില്‍ പറത്തിക്കൊണ്ട് നിയമാനുസൃതമായ അന്വേഷണം അട്ടിമറിക്കാനുള്ള സംഘടിതമായ നീക്കം സി.പി.എം. നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
മനാമ: ബഹ്റൈൻ കേരള സോഷ്യൽ ഫോറത്തിന്റെയും മലയാളി ബിസിനസ് ഫോറത്തിന്റെയും ആഭിമുഖ്യത്തിൽ ബി.കെ.എസ്.എഫ് ആൻഡ് ബി.എം.ബി.എഫ് ഹെൽപ് ആൻഡ് ഡ്രിങ്ക് 2020 സംയുക്തമായി ഈ വർഷം തൊഴിലാളികളുടെ പണിസ്ഥലങ്ങളിൽ നടത്തിവന്നിരുന്ന പഴവർഗങ്ങളുടേയും കുടിവെള്ളത്തിന്റെയും വിതരണത്തിനും സമാപനം കുറിച്ചു. വിവിധ തൊഴിൽ ശാലകളിൽ വിതരണം നടത്തിയ സേവന കർമ്മം എസ്.എം.എസ് കമ്പനിയിൽ മുൻ ഐ സി അർ എഫ് ചെയർമാനും മുൻ കേരളീയ സമാജം പ്രസിഡന്റുമായിരുന്ന സാമൂഹ്യസേവന പ്രമുഖനുമായ ജോൺ ഐപ്പ് ഈ വർഷത്തെ സമാപന ഉൽഘാടനം നിർവഹിച്ചു. പ്രവാസി കമ്മീഷൻ അംഗം സുബൈർ കണ്ണൂരിന്റെ സ്വാഗതത്തോടെ തുടങ്ങിയ ചടങ്ങിൽ ബഷീർ അമ്പലായി അദ്ധ്യക്ഷതവഹിച്ചു. തുടർന്ന് നടന്ന ചടങ്ങിൽ കൺവീനർ ഹാരിസ് പഴയങ്ങാടി ആശംസകളർപ്പിച്ചു. ഹെൽപ് ആൻഡ് ഡ്രിങ്ക് കൺവീനറായ അജീഷ് കെ.വി.യുടെ നേതൃത്വത്തിൽ നടന്നിരുന്ന പ്രവർത്തനങ്ങൾക്ക് ടീം അംഗങ്ങളായ അൻവർ കണ്ണൂർ, കാസിം പാടത്തെകായലിൽ, മൂസ്സഹാജി, മൊയ്തീൻ ഹാജി, മൺസൂർ, ലത്തീഫ് മരക്കാട്ട്, സലീം കണ്ണൂർ, ഷാജി തിരൂർ, മുസ്തഫ കുന്നുമ്മൽ,…
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (20-11-2020) https://online.pubhtml5.com/lfro/iulw/
മനാമ: മുഹമ്മദ് നബിയുടെ അനുയായികളെ തന്റെ പ്രഭാഷണങ്ങളിൽ അപമാനിച്ചതിന് മൂന്നാം ലോവർ ക്രിമിനൽ കോടതി മതപണ്ഡിതന് ആറ് മാസം തടവ് ശിക്ഷ വിധിച്ചു. പരാതി ലഭിച്ചതിനെ തുടർന്ന് പ്രസംഗകനെ പബ്ലിക് പ്രോസിക്യൂഷൻ വിളിച്ചുവരുത്തി ചോദ്യം ചെയ്യുകയായിരുന്നു. For Appointment Click: https://www.kimshealth.org/bahrain/muharraq/ മുഹമ്മദ് നബിയുടെ മാന്യരായ കൂട്ടാളികളെ അപമാനിക്കുകയും ശപിക്കുകയും ചെയ്യുന്ന റെക്കോർഡുചെയ്‌ത പ്രഭാഷണങ്ങൾ പ്രോസിക്യൂട്ടർമാർ പരിശോധിച്ചു. കുറ്റം ചെയ്തതായി തെളിഞ്ഞതിനെ തുടർന്ന് കുറ്റക്കാരനായ പ്രസംഗകന് കോടതി ഉടൻ തന്നെ ആറുമാസം ജയിൽ ശിക്ഷ വിധിക്കുകയായിരുന്നു. സമൂഹം ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന മതനേതാക്കൾക്കെതിരെയാണ് അധിക്ഷേപം ചൊരിഞ്ഞതെന്നു കോടതി വ്യക്തമാക്കി.
റിയാദ്: കോവിഡ് പ്രതിസന്ധിയെ തുടർന്ന് സൗദി സാമ്പത്തിക മേഖലയെ സംരക്ഷിക്കാൻ മൂല്യ വർധിത നികുതി അഞ്ച് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമായി ഉയർത്തിയ തീരുമാനം പുനപ്പരിശോധിക്കുമെന്ന് സൗദി വാണിജ്യ മന്ത്രി മാജിദ് അല്‍ഖസബി പറഞ്ഞു. റിയാദില്‍ വെച്ച് നടന്ന പ്രത്യേക വാർത്താ സമ്മേളനത്തിലാണ് മന്ത്രി ഇത് വ്യക്തമാക്കിയത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ “വാറ്റ് വർധനവ് രാജ്യത്തെ ഓരോ ആളുകളെയും ബാധിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധി മറികടക്കാൻ മറ്റുമാർഗങ്ങൾ ഇല്ലാത്തതിനാലാണ് വാറ്റ് അഞ്ച് ശതമാനത്തില്‍ നിന്ന് പതിനഞ്ച് ശതമാനമായി ഉയർത്തിയത്. മൂല്യ വർധിത നികുതി കൂട്ടിയത് വളരെ പ്രയാസകരമായ തീരുമാനമായിരുന്നുവെന്ന് കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സല്‍മാൻ പ്രതികരിച്ചതായും മന്ത്രി പറഞ്ഞു”
മുൻനിര ആരോഗ്യ പ്രവർത്തകർക്കായി ഫോർമുല 1 കാറോട്ട മത്സരത്തിന്റെ സീറ്റ് രജിസ്ട്രേഷൻ ആരംഭിച്ചു
മനാമ: ഫോർമുല 1 കാറോട്ട മത്സരത്തിൽ പങ്കെടുക്കാൻ മുൻനിര ആരോഗ്യ പ്രവർത്തകർക്കും അവരുടെ കുടുംബങ്ങൾക്കും രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ടെന്ന് ബഹ്‌റൈൻ ഇന്റർനാഷണൽ സർക്യൂട്ട് (ബിഐസി) ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു. നവംബർ 29 ന് നടക്കുന്ന ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സിലും ഡിസംബർ 6 ന് നടക്കുന്ന ഫോർമുല 1 റോളക്സ് സഖിർ ഗ്രാൻഡ് പ്രിക്സിലും പങ്കെടുക്കാനാണ് അവസരം ലഭിക്കുന്നത്. ഫോർമുല 1 ഗൾഫ് എയർ ബഹ്‌റൈൻ ഗ്രാൻഡ് പ്രിക്സിലും ഫോർമുല 1 റോളക്സ് സഖിർ ഗ്രാൻഡ് പ്രിക്സിലും പങ്കെടുക്കാൻ താൽപ്പര്യമുള്ള ഫ്രണ്ട് ലൈൻ ആരോഗ്യ പ്രവർത്തകരും അവരുടെ കുടുംബങ്ങളും ഇനിപ്പറയുന്ന ലിങ്കിലൂടെ ദേശീയ വോളണ്ടിയർ പ്ലാറ്റ്ഫോം വഴി രജിസ്റ്റർ ചെയ്യണം www.volunteer.gov.bh/frontliners.html
തൊടുപുഴ: പി.ജെ. ജോസഫ് എംഎൽഎയുടെ ഇളയ മകൻ ജോ ജോസഫ് (34) അന്തരിച്ചു. ഭിന്നശേഷിക്കാരനായ ജോ ഹൃദയ സംബന്ധമായ രോഗം മൂലം ചികിത്സയിലായിരുന്നു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
മനാമ: ബയോ എൻടെക്, ഫൈസർ എന്നിവ വികസിപ്പിച്ചുകൊണ്ടിരിക്കുന്ന കോവിഡ് -19 വാക്‌സിനുകളുടെ ഒരു ദശലക്ഷത്തിലധികം ഡോസുകൾ വാങ്ങാൻ ബഹ്‌റൈൻ കഴിഞ്ഞ ഓഗസ്റ്റിൽ ഉത്തരവിട്ടിരുന്നതായി കൊറോണ വൈറസിനെ നേരിടുന്നതിനുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക് ഫോഴ്സ് അംഗം മനാഫ് അൽ ഖഹ്താനി വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക യുഎഇയുമായി സഹകരിച്ച് ബഹ്‌റൈൻ കോവിഡ് -19 വാക്‌സിനുള്ള മൂന്നാം ഘട്ട ക്ലിനിക്കൽ ട്രയലിൽ പങ്കെടുത്തിരുന്നു. ലോകത്തിലെ വാക്സിൻ പരീക്ഷണങ്ങളിൽ ഉണ്ടാകുന്ന പുരോഗതിയെ തുടർന്നാണ് കോവിഡ് -19 നെ നേരിടുന്നതിനുള്ള ദേശീയ ടാസ്‌ക്ഫോഴ്‌സ് വാക്‌സിനുകൾ തിരഞ്ഞെടുത്തതെന്ന് അൽ-ഖഹ്താനി പറഞ്ഞു. COVID-19 വാക്സിൻ വികസിപ്പിച്ചെടുക്കുന്ന മറ്റ് മെഡിക്കൽ സ്ഥാപനങ്ങളുമായി ബഹ്‌റൈൻ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഐഎസ്എൽ ഏഴാം സീസണിലെ ഉദ്ഘാടന മത്സരത്തിൽ കേരള ബ്ലാസ്റ്റേ്സ് എഫ്സി നിലവിലെ ചാമ്പ്യൻമാരായ എടികെ മോഹൻ ബഗാനോട് പൊരുതിത്തോറ്റു. റോയ്കൃഷ്ണ നേടിയ ഗോളിൽ 1-0 നാണ് എടികെ മോഹൻ ബഗാൻ ബ്ലാസ്റ്റേഴ്സിനെ കീഴടക്കിയത്. കളിയുടെ തുടക്കം മുതൽ അവസാനം വരെ പൊരുതിനിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. കളിയുടെ മൂന്നാം മിനിറ്റിൽതന്നെ എടികെ ബഗാന് മികച്ച അവസരം കിട്ടി. ഹാവിയർ ഹെർണാണ്ടസിന്റെ കോർണർ കിക്ക് കൃത്യമായി റോയ് കൃഷ്ണയുടെ കാലുകളിലാണ് കിട്ടിയത്. പക്ഷേ, റോയ് കൃഷ്ണയ്ക്ക് കൃത്യമായി തൊടുക്കാനായില്ല. ഇതിനിടെ എടികെ മധ്യനിരക്കാരൻ മൈക്കേൽ സുസൈരാജ് പരിക്കേറ്റ് മടങ്ങി. സുഭാശിഷ് ബോസ് ആയിരുന്നു പകരക്കാരൻ. ആദ്യപകുതി അവസാനിക്കുമ്പോൾ 62 ശതമാനം ആയിരുന്നു പന്തിൻമേൽ ബ്ലാസ്റ്റേഴ്സിനുള്ള നിയന്ത്രണം. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രണ്ടാംപകുതിയുടെ തുടക്കംതന്നെ ബ്ലാസ്റ്റേഴ്സിന്റെ മുന്നേറ്റത്തോടെയായിരുന്നു. അമ്പതാം മിനുട്ടിൽ ജെസെൽ കർണെയ്റോ ഇടതുപാർശ്വത്തിലൂടെ നടത്തിയ മിന്നുംകുതിപ്പ് എടികെ ഗോൾമുഖം വിറപ്പിച്ചു. സഹലിന് പന്ത് കിട്ടിയെങ്കിലും ശ്രമം ഗോൾകിക്കിൽ കലാശിക്കുകയായിരുന്നു. ഇടതു…
