- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
തിരുവനന്തപുരം:സി എ ജി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മസാലബോണ്ടിൻറെ വിശദാംശങ്ങൾ തേടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റിസർവ്വ് ബാങ്കിന് കത്തയച്ചു. കിഫ്‌ക്കെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് അന്വേഷണം സർക്കാരിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. കിഫ്ബിയുടെ വായ്പ ഇടപാട് ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി സി എ ജി റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതുവരെയുള്ള കടമെടുപ്പ് സർക്കാരിന് 3100 കോടി രൂപയുടെ ബാധ്യത വരുത്തിയെന്നും സി എ ജി റിപ്പോർട്ടിൽ വ്യക്തമാക്കിയ സാഹചര്യത്തിൽ സംസ്ഥാന സർക്കാരിന് കനത്ത തിരിച്ചടിയായി മാറുകയാണ് എൻഫോഴ്‌സ്‌മെന്റ് അന്വേഷണം.
മനാമ: ബഹ്‌റൈനിൽ നവംബർ 21 ന് നടത്തിയ 8375 കോവിഡ് -19 ടെസ്റ്റുകളിൽ 124 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 50 പേർ പ്രവാസി തൊഴിലാളികളാണ്. 69 പുതിയ കേസുകൾ സമ്പർക്കം മൂലവും 5 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 85,591 ആയി. കോവിഡിൽ -19 ൽ നിന്ന് 201 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 83,617 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.69 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 338 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1636 പേരാണ്. ഇവരിൽ 15 പേർ ഗുരുതരാവസ്ഥയിലാണ്. 1621പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.91 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ബഹ്‌റൈനിൽ ഇതുവരെ…
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 22) ഞായറാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഹലാത്ത് ബു മഹേർ ആരോഗ്യ കേന്ദ്രം അൽ ഹൂറ ആരോഗ്യ കേന്ദ്രം വൈകുന്നേരം 4 മുതൽ രാത്രി 8 വരെ സീഫ് മാൾ, കർബാബാദ് അൽ ഹിഡ് ക്ലബ് അസ്കർ സ്പോർട്സ് കോംപ്ലക്സ് വാദി അൽ സെയിൽ മാൾ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 5:30 മുതൽ രാത്രി 8 വരെ അൽ ഇസ്തിഖ്‌ലാൽ വാക്‌വേ ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
മനാമ: സ്നേഹ സമ്പന്നനും ആദരണീയനുമായ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽഖലീഫയുടെ അനുസ്മരണ യോഗം ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് മുനീർ ഒറവക്കോട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി പ്രവീൺ മേല്പത്തൂരും രക്ഷാധികാരി ഉമ്മർ ഹാജി ചേനാടനും ഖലീഫയുടെ സഹജീവി സ്നേഹത്തെയും സഹാനുഭൂതിയെയും കുറിച്ച് സംസാരിച്ചു. കൂട്ടായ്മ അംഗങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിൽ ജീവനക്കാരുമായിരുന്ന ഷഫീഖ് ഇരിമ്പിളിയവും സൈഫുദ്ധീനും അദ്ദേഹത്തിന്റെ ലാളിത്യത്തെ കുറിച്ചും പാവപ്പെട്ട ജീവനക്കാരോടുള്ള കരുതലിനെ കുറിച്ചും അനുസ്മരിച്ചു. അഹമ്മദ് കുട്ടി, റിഷാദ് വാഴക്കോട്, റഷീദ്, സൈനുദ്ധീൻ തുടങ്ങി.യവരും ഖലീഫക്കു വേണ്ടി പ്രാർത്ഥനകൾ നേർന്നു . അനുശോചനയോഗത്തിൽ അസൈനാർ ,രാജേഷ് ,വാഹിദ് എന്നിവരും സംസാരിച്ചു .
മനാമ: സമസ്ത ബഹ്റൈൻ ആചരിച്ചു വരുന്ന മീലാദ് കാമ്പയിനിനോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ് ബഹ്റൈൻ കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ ഒരുക്കിയ രക്ത ദാന ക്യാമ്പ് ശ്രദ്ധേയമായി. ‘ഒരു ജീവനായ് ഒരു തുള്ളി രക്തം’ എന്ന സന്ദേശവുമായി രാവിലെ ഏഴു മുതൽ ഉച്ചക്ക് ഒരു മണി വരെ നിരവധി പേർ രക്തം ദാനം ചെയ്തു. രക്ത ദാദാക്കൾക്ക് അഭിനന്ദന സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക എസ് കെ എസ് എസ് എഫ് – വിഖായ പ്രവർത്തകർ ക്യാമ്പിന് നേതൃത്വം നൽകി , സമസ്ത ബഹ്റൈൻ നേതാക്കളായ സയ്യിദ് യാസർ ജിഫ്രി, ഖാസിം റഹ് മാനി, ശറഫുദ്ദീൻ മാരായമംഗലം, അശ്റഫ് കാട്ടിൽ പീടിക, ഇസ്മായിൽ പയ്യന്നൂർ, ഹംസ അൻവരി മോളൂർ, സക്കരിയ ദാരിമി തുടങ്ങിയവരും സാമൂഹ്യ പ്രവർത്തന മേഖലയിലെ സംഘടനാ പ്രതിനിധികളായ ഒ കെ കാസിം(കെ.എം.സി.സി), കരീം കുളമുള്ളതിൽ (കെ.എം.സി.സി) സുബൈർ കണ്ണൂർ (ബഹ്റൈൻ പ്രവാസി മിഷൻ ) നൗശാദ്…
റിയാദ്: ഇന്ത്യയുടെ അതിർത്തികളെ തെറ്റായി ചിത്രീകരിച്ച് പുറത്തിറക്കിയ പുതിയ കറൻസി സൗദി പിൻവലിച്ചതായി റിപ്പോർട്ട്. പുതിയ 20 റിയാലിന്റെ കറൻസിയിലാണ് കാശ്മീരിനെ പ്രത്യേക രാജ്യമായി അടയാളപ്പെടുത്തിപ്പെടുത്തിയത്. കറൻസിയിലെ തെറ്റു തിരുത്തണമെന്ന് ഇന്ത്യ സൗദി അംബാസഡിറോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയുടെ അഭ്യർഥനയെ തുടർന്നാണ് കറൻസി സൗദി പിൻവലിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ട്. പുതിയതായി പുറത്തിറക്കിയ കറൻസിയിൽ സൽമാൻ രാജാവും ജി20 ഉച്ചകോടിയുടെ ലോഗോയും ഒരു വശത്തും ലോകഭൂപടം മറുവശത്തുമുള്ളതാണ്. പാക്ക് അധിനിവേശ കശ്മീർ പാക്കിസ്ഥാന്റേതാണെന്ന മുൻനിലപാടും സൗദി തിരുത്തുകയുണ്ടായി. ജി–20 ഉച്ചകോടിക്ക് ശനിയാഴ്ച ആരംഭിക്കാനിരിക്കെയാണ് ഈ തീരുമാനം. സൗദി രാഷ്ട്രത്തലവൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ നടക്കുന്ന വെർച്വൽ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള ഭരണാധികാരികൾ പങ്കെടുക്കും.
മുംബൈ: പ്രശസ്ത ഹാസ്യതാരം ഭാർതിസിങ്ങിനെ നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ അറസ്റ്റ് ചെയ്തു. 86.5 ഗ്രാം കഞ്ചാവ് കൈവശം വച്ചതിനാണ് ഹാസ്യനടി ഭാരതി സിങ്ങിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഭർത്താവ് ഹർഷ് ലിംബാച്ചിയയെയും ഉടൻ അറസ്റ്റ് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഇരുവരും ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവരാണെന്ന് എൻസിബി സംഘത്തിന് മുന്നിൽ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. നടി ഭാരതി സിംഗിന്റെ വസതിയിലും പ്രൊഡക്ഷൻ ഓഫീസിലും നാർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ ഇന്ന് പരിശോധന നടത്തിയിരുന്നു. ഭാർതിയും ലിംബാച്ചിയായും ലഹരി മരുന്ന് ഉപയോഗിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ തുടർന്നായിരുന്നു എൻസിബിയുടെ റെയ്ഡ്. പിന്നീട് ഇരുവരെയും അന്വേഷണ സംഘം ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഹർഷ് ലിംബാച്ചിയയുടെ ഇടപെടൽ പരിശോധിച്ചുവരികയാണെന്ന് എൻസിബി പത്രക്കുറിപ്പിൽ അറിയിച്ചു. ബോളിവുഡിലെ മയക്കുമരുന്ന് ഭീഷണിക്കെതിരെ നോഡൽ ഏജൻസികൾ നടത്തിയ നീക്കത്തിന്റെ ഭാഗമായാണ് അറസ്റ്റ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ 86 ഗ്രാം ഗഞ്ച പിടിച്ചെടുക്കുന്നത് ഒരു ചെറിയ അളവാണെന്നും ഇത് വാണിജ്യപരമായ അളവിൽ ഉൾപ്പെടുന്നില്ലെന്നും ഭാരതി ഉടൻ ജാമ്യം വാങ്ങുമെന്നുമാണ് അറിയുന്നത്. ബോളിവുഡ്…
ബംഗളുരു: കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാന് സിബിഐ നോട്ടീസ് നൽകി. അനധികൃത സ്വത്ത് സമ്പാദന കേസിൽ നവംബർ 23 ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബർ 19ന് സിബിഐ ഓഫീസർ ശിവകുമാറിന്റെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ അന്ന് അദ്ദേഹത്തിന്റെ മകളുടെ വിവാഹ നിശ്ചയം ആയിരുന്നു. പിന്നീട് വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. 25ന് ഹാജരാകാൻ അനുമതി തേടുമെന്നും അദ്ദേഹം പറഞ്ഞു. ശിവകുമാറുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളിൽ ഒക്ടോബർ അഞ്ചിന് സിബിഐ റെയ്ഡ് നടത്തിയിരുന്നു. 57 ലക്ഷം രൂപ, സ്വത്ത് രേഖകള്‍,, ബാങ്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയ നിരവധി രേഖകളും റെയ്ഡില്‍ കണ്ടെത്തിയെന്നും അന്വേഷണം തുടരുകയാണെന്നും അന്വേഷണ ഏജന്‍സി വ്യക്തമാക്കിയിരുന്നു.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5772 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 797, മലപ്പുറം 764, കോഴിക്കോട് 710, തൃശൂർ 483, പാലക്കാട് 478, കൊല്ലം 464, കോട്ടയം 423, തിരുവനന്തപുരം 399, ആലപ്പുഴ 383, പത്തനംതിട്ട 216, കണ്ണൂർ 211, ഇടുക്കി 188, വയനാട് 152, കാസർഗോഡ് 104 എന്നിങ്ങനെയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,210 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.59 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 58,09,226 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്. 25 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2022 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രോഗം സ്ഥിരീകരിച്ചവരിൽ 91 പേർ സംസ്ഥാനത്തിന്…
മനാമ: ബഹ്റൈനിലേക്ക് പുറപ്പെടാനിരുന്ന യാത്രക്കാരൻ നെടുമ്പാശ്ശേരിയിൽ അറസ്റ്റിലായി. കാസർകോട് സ്വദേശി സുധീഷ് (21) ആണ് അറസ്റ്റിലായത്. നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇയാളുടെ ബാഗേജിൽ ഉണ്ടായിരുന്ന ഹൽവയിൽ നിന്നും 10 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തതിനെ തുടർന്നാണ് അറസ്റ്റിലായത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഹൽവ ബഹ്‌റൈനിലുള്ള സുഹൃത്തിന് വേണ്ടി അയാളുടെ ബന്ധുക്കൾ തന്നുവിട്ടതാണെന്നാണ് സുധീഷ് പറയുന്നത്. തനിക്കു ഹൽവക്കുള്ളിൽ കഞ്ചാവ് ഉള്ളതായി യാതൊരു അറിവുമുണ്ടായിരുന്നില്ലെന്നും ഇയാൾ പറഞ്ഞു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
