റിപ്പോർട്ട്: അജു വാരിക്കാട്
ഹ്യൂസ്റ്റൺ : മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) 2021 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തതായി ചീഫ് ഇലക്ഷൻ കമ്മീഷണർ വത്സൻ മഠത്തിപറമ്പിൽ അറിയിച്ചു. നാമനിർദ്ദേശപത്രിക സമർപ്പണം ഈ മാസം 14 ന് അവസാനിച്ചതോടെ സൂക്ഷ്മ പരിശോധനകൾ നടത്തി യോഗ്യത നേടിയ സ്ഥാനാർഥികൾക്ക് എതിരില്ലാതെ വന്നതിനാൽ വിജയികളായി പ്രഖ്യാപിക്കുകയായിരുന്നു.
പ്രസിഡണ്ടായി വിനോദ് വാസുദേവനും ബോർഡ് ഓഫ് ട്രസ്റ്റീസ് ആയി ഡോ. സാം ജോസഫും, മോൻസി കുര്യാക്കോസും തിരഞ്ഞെടുക്കപ്പെട്ടു. ബോർഡ് ഓഫ് ഡയറക്ടേഴ്സ് ആയി സൈമൺ ചാക്കോ വളാചേരിൽ, റോയി ചാക്കോ മാത്യു, രമേശ് അത്തിയോടി, ഷാജു കെ തോമസ്, രാജേഷ് എസ് വർഗീസ്, റെജി ജോൺ, ജോജി ജോസഫ്, എബ്രഹാം തോമസ്, റെനി കവലയിൽ, ഡോ. ബിജു പിള്ള, മാത്യു കൂട്ടാലിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. വനിതാ റെപ്രസെന്റെറ്റിവായി ഷിബി റോയിയും തെരഞ്ഞെടുക്കപ്പെട്ടു.
ചീഫ് ഇലക്ഷൻ കമ്മീഷണറായി പ്രവർത്തിച്ച വത്സൻ മഠത്തിപറമ്പിലിനും പോളിങ് ഓഫീസേർസ് ആയി സേവനമനുഷ്ഠിച്ച റെജി ജോർജ് അനിൽ ജനാർദ്ദനൻ എന്നിവർക്ക് പ്രസിഡന്റ് ഡോ.സാം ജോസഫ് മാഗിന്റെ പേരിലുള്ള നന്ദി രേഖപ്പെടുത്തി.