Author: News Desk

മനാമ: ദീർഘകാല പ്രവാസജീവിതം മതിയാക്കി, നാട്ടിലേക്ക് പോകുന്ന ദാമു കോറോത്തിനും, രഞ്ജിത്ത് പൊടിക്കാരനും സഹൃദയവേദി ഊഷ്മളമായ യാത്രയയപ്പ് നൽകി. വടകര സഹൃദയ വേദിയുടെ പ്രാരംഭകാലം മുതൽ സംഘടനയുടെ എല്ലാ പ്രവർത്തനങ്ങളിലും സജീവസാന്നിധ്യമായിരുന്ന രണ്ടുപേരും സംഘടന നടത്തിയ വടകര മഹോത്സവം ഉൾപ്പെടെ ഒട്ടു മിക്ക പരിപാടികളിലും അരങ്ങിലും അണിയറയിലും ഏറെ സംഭാവനകൾ നൽകിയ വ്യക്തിത്വങ്ങളാണ് എന്ന് സംഘടനയുടെ മുതിർന്ന നേതാക്കൾ യാത്രയയപ്പ് യോഗത്തിൽ അഭിപ്രായപ്പെട്ടു. സംവിധായകൻ, രംഗപടം, ചമയം എന്നിവയിലെല്ലാം പ്രാവീണ്യം തെളിയിച്ച ദാമു കോറോത്ത് വടകര സഹൃദയവേദിയിൽ മാത്രമല്ല ഇന്ത്യൻ ക്ലബ്ബ്, ബഹ്റൈൻ കേരളീയ സമാജം തുടങ്ങി ഒട്ടുമിക്ക കലാ സാംസ്കാരിക കേന്ദ്രങ്ങളിലും വ്യക്തി മുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇവിടങ്ങളിലൊക്കെ കടത്തനാടിൻ്റെ സാംസ്കാരിക തനിമയുള്ള നാടൻ കലാരൂപങ്ങളും ശില്പങ്ങളും നിർമ്മിച്ച് മുക്തകണ്ഠം പ്രശംസ നേടിയിട്ടുണ്ട്. ബഹ്റൈനിലെ പ്രശസ്തമായ കലാസാംസ്കാരിക കേന്ദ്രങ്ങളിൽ നാടകം, എഴുതിയും, അവതരിപ്പിച്ചും വടകരയുടെ സാന്നിധ്യമുറപ്പിക്കുന്നതിൽ ദാമുകോറോത്ത് വഹിച്ച പങ്ക് വിസ്മരിക്കാനാവില്ല. നാല് പതിറ്റാണ്ട് പിന്നിട്ട പ്രവാസത്തിൻ്റെ തുടക്കത്തിൽ നാട്ടിൽ നിന്ന്…

Read More

ന്യൂയോർക്ക്: ലോകമെമ്പാടും തരംഗമായി മാറിയ ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കം കുറിച്ച വ്യക്തികളിലൊരാളായ പാറ്റ് ക്വിൻ അന്തരിച്ചു. അദ്ദേഹത്തിന് 37 വയസായിരുന്നു. അമിട്രോഫിക് ലാറ്ററല്‍ സ്‍ക്ലീറോസിസ് (എഎല്‍എസ്) രോഗബാധിതനായിരുന്നു ക്വിൻ. ന്യൂയോർക്കിലെ യോങ്കേഴ്‌സിൽ താമസിച്ചിരുന്ന ക്വിൻ 2013 മാർച്ചിലാണ് താൻ എഎൽഎസ് രോഗബാധിതനാണെന്ന് തിരിച്ചറിയുന്നത്. രോഗനിർണയത്തെത്തുടർന്ന് എഎൽഎസിനെതിരായ പോരാട്ടത്തിന് അവബോധവും ഫണ്ടുകളും ശേഖരിക്കുന്നതിനായി “ക്വിൻ ഫോർ ദി വിൻ” എന്ന കൂട്ടായ്മ ഇദ്ദേഹം സ്ഥാപിച്ചിരുന്നു. ചരിത്രത്തിലെ ഏറ്റവും മികച്ച സോഷ്യൽ മീഡിയ കാമ്പെയ്ൻ” ജനപ്രിയമാക്കാൻ സഹായിച്ച വ്യക്തികളിലൊരാളാണ് ഇദ്ദേഹം. എഎല്‍എസ് വൈദ്യശാസ്ത്ര ഗവേഷണത്തിനായി 220 മില്യൺ ഡോളറിലധികം സമാഹരിച്ച കാമ്പയിന്റെ സഹസ്ഥാപകനായിരുന്നു. 2014ല്‍ പാറ്റ് ക്വിനും സംഘവും തുടങ്ങിയ ഐസ് ബക്കറ്റ് ചലഞ്ചിൽ ലോകമെമ്പാടുമായി 17 മില്യണിലധികം ആളുകളായിരുന്നു പങ്കെടുത്തത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഈ രോഗത്തിനെതിരെ ബോധവത്കരണം നടത്താനും ചികിത്സ കണ്ടുപിടിക്കുന്നതിനുള്ള ഗവേഷണങ്ങള്‍ക്ക് ഫണ്ട് ശേഖരിക്കാനുമാണ് എഎല്‍എസ് അസോസിയേഷന്‍ ഐസ് ബക്കറ്റ് ചലഞ്ചിന് തുടക്കം കുറിച്ചത്. യുഎസ്…

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടർ രാജി വെച്ചു. നിര്‍ത്തിവെച്ച വിചാരണ നടപടികള്‍ പുനരാരംഭിച്ച ഇന്ന് കോടതിയിൽ ഹാജരാകാതിരുന്ന സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ എ സുരേശൻ രാജിവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്. വിചാരണ കോടതി മാറ്റണമെന്ന പ്രോസിക്യൂഷൻ ആവശ്യം ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയതിനെ തുടർന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ രാജി വെച്ചത്. വിചാരണ നടക്കുന്ന കോടതി പക്ഷപാതപരമായി പെരുമാറുന്നെന്ന് കാണിച്ചാണ് സർക്കാരും നടിയും ഹൈക്കോടതിയെ സമീപിച്ചത്. പ്രത്യേക കോടതിയെ മാറ്റാനാവില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസിൽ തിങ്കളാഴ്ച്ച മുതൽ വിചാരണ ആരംഭിക്കാനും നിർദ്ദേശിച്ചിരുന്നു. ഗുരുതരമായ ആരോപണങ്ങളാണ് വിചാരണക്കോടതിക്കെതിരെ പ്രോസിക്യൂഷനും നടിയും ഉയർത്തിയത്. തന്നെ അപമാനിക്കുന്ന ചോദ്യങ്ങൾ പ്രതിഭാഗം അഭിഭാഷകർ ഉന്നയിച്ചിട്ടും വിചാരണക്കോടതി ഇടപെട്ടില്ലെന്ന് നടി കോടതിയിൽ പറഞ്ഞു. കോടതി മുറിയിൽ പലതവണ കരയുന്ന സാഹചര്യം പോലും ഉണ്ടായി. നാൽപ്പതോളം അഭിഭാഷകരുടെ മുന്നിലാണ് ഇത് നടന്നത്. ഈ കോടതിയിൽ നിന്നും തനിക്ക് നീതി ലഭിക്കില്ലെന്നും നടി ഹൈക്കോടതിയെ അറിയിച്ചിരുന്നു. വനിതാ ജഡ്ജി ആയിട്ടുപോലും…

Read More

കൊച്ചി: കേരളത്തിൻ്റെ വികസന ചരിത്രത്തിൽ പുതിയ ഏടായി മാറുന്ന ഗെയ്ൽ പൈപ്പ് ലൈൻ കമ്മീഷൻ ചെയ്തു. കൊച്ചി – മംഗലാപുരം പ്രകൃതി വാതക പൈപ്പ്ലൈൻ ആണ് കമ്മീഷൻ ചെയ്തത്. കൊച്ചിയിൽ നിന്നുള്ള പ്രകൃതി വാതകം മംഗലാപുരത്ത് എത്തി തുടങ്ങി. മംഗലാപുരത്ത് മാംഗ്ലൂർ കെമിക്കൽസ് & ഫെർട്ടിലൈസേഴ്സിന് (MCF) ഇന്ന് മുതൽ പ്രകൃതി വാതകം നൽകി തുടങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. എം.ആർ.പി.എൽ, ഒ.എം.പി.ഐ എന്നീ കമ്പനികൾക്ക് പ്രകൃതി വാതകം നൽകുന്നതിനുള്ള പണികൾ അന്തിമ ഘട്ടത്തിലാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ കേരളത്തിൽ പൈപ്പ് ലൈൻ കടന്നു പോകുന്ന സ്ഥലങ്ങളിൽ വീടുകൾക്കും, വാഹനങ്ങൾക്കും, വ്യവസായശാലകൾക്കും ചിലവ് കുറഞ്ഞ ഇന്ധനം ലഭ്യമാകുന്ന സാഹചര്യവും ഒരുങ്ങുകയാണ്. വീടുകൾക്കും വാഹനങ്ങൾക്കും ഇന്ധനം വിതരണം ചെയ്യുന്ന സിറ്റി ഗ്യാസ് വിതരണ ശൃംഗല (CGD ) പൈപ് ലൈൻ വിന്യാസം പൂർത്തിയാകുന്നതോടെ യാഥാർത്ഥ്യമാകും.

Read More

മനാമ: വരുന്ന ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കേരളത്തിന്റെ എല്ലാ മേഖലകളിലും മികച്ച മുന്നേറ്റമുണ്ടാക്കാൻ സാധിച്ച ഇടത് സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്തു പകരുന്നതിനും കേരളത്തിന്റെ ദീർഘകാലാടിസ്ഥാനത്തിലുള്ള മുന്നേറ്റത്തിന് വേഗം കൂട്ടുന്നതിനും ഇടതുപക്ഷ സ്ഥാനാർത്ഥികളെ വിജയിപ്പിക്കേണ്ടത് നാടിൻറെ ആവശ്യമാണെന്ന് ബഹ്‌റൈൻ പ്രതിഭ. സമാനതകളില്ലാത്ത ഭരണനേട്ടങ്ങളാണ് പ്രളയവും, മഹാമാരികളും ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിട്ട് കൊണ്ടും നമുക്ക് നേടിയെടുക്കാൻ സാധിച്ചത്.ആരോഗ്യമേഖലയെ ലോകത്തിന് തന്നെ മാതൃയാകുന്ന തരത്തിൽ ഉയർത്തികൊണ്ടുവന്ന ആർദ്രം പദ്ധതി – നിപ – കോവിഡ് പ്രതിരോധ മാതൃകകൾ , പൊതുവിദ്യഭ്യാസ രംഗത്തെ കുതിപ്പിന് പിന്നിലെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, കേരളമെങ്ങും പച്ചത്തുരുത്തുകൾ കൊണ്ട് സമ്പന്നമാക്കിയ ഹരിതകേരളം പദ്ധതി, തരിശു നിലങ്ങളെ കാർഷികവിള നിലങ്ങളാക്കിയ സുഭിക്ഷ കേരളം , ആയിരങ്ങൾക്ക് പാർപ്പിടമൊരുക്കിയ ലൈഫ് മിഷൻ, സാമൂഹിക പെൻഷൻ തുകയിൽ കൊണ്ടുവന്ന സമാനതകളില്ലാത്ത വർദ്ധനവ്,പശ്ചാത്തല സൗകര്യ വികസനം അങ്ങനെ എല്ലാ മേഖലകളിലും പുത്തനുണർവാണ് കഴിഞ്ഞ നാലരവർഷം കൊണ്ട് പ്രകടന പത്രികയിലെ 600ൽ 580വാഗ്ദാനങ്ങളും പൂർത്തീകരിച്ചു പ്രോഗ്രസ്സ് റിപ്പോർട്ട്…

Read More

തിരുവനന്തപുരം : പ്രതിഷേധത്തെ തുര്‍ന്ന്‌ പോലീസ് നിയമ ഭേദഗതി പിൻവലിച്ച് സംസ്ഥാന സർക്കാർ. ആശങ്ക ഉയർന്ന സാഹചര്യത്തിൽ നിയമ ഭേദഗതി നടത്തില്ലെന്ന് മുഖ്യമന്ത്രി തന്നെയാണ് പ്രസ്താവനയിലൂടെ അറിയിച്ചത്. വിശദമായ ചർച്ച നിയമസഭയിൽ നടത്തി തുടർ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ കൊണ്ട് വന്ന പൊലീസ് നിയമഭേദഗതിയിൽ വ്യാപക വിര്‍ശനമാണ് വിവിധ മേഖലകളിൽ നിന്ന് ഉയര്‍ന്ന് വന്നത്. സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നും പ്രതിപക്ഷത്തുനിന്നും ഇടതു സഹയാത്രികരിൽ നിന്നും കടുത്ത വിമർശനങ്ങളാണ് പൊലീസ് നിയമ ഭേദഗതിക്കെതിരെ ഉയർന്നത്. ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നിയമപരമായ ഇടപെടലുകളും വിവിധ കേന്ദ്രങ്ങളിൽ നിന്ന് ഉണ്ടായി. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക അപകീര്‍ത്തികരവും അസത്യജഡിലവും അശ്ലീലം കലര്‍ന്നതുമായ പ്രചാരണങ്ങള്‍ക്കെതിരെ സമൂഹത്തിന്‍റെ വിവിധ കോണുകളില്‍ നിന്ന് വിമര്‍ശനവും പരാതിയും നിലനില്‍ക്കുന്നുണ്ട്. സ്ത്രീകളും ട്രാന്‍സ്ജന്‍ഡര്‍ വിഭാഗങ്ങളും ഉള്‍പ്പെടെ നിര്‍ദാക്ഷ്യണ്യം ആക്രമിക്കപ്പെടുന്നത് വലിയപ്രതിഷേധമാണ് സമൂഹത്തില്‍ ഉളവാക്കുന്നത്. കുടുംബങ്ങളുടെ കെട്ടുറപ്പിനെ പോലും ബാധിക്കുന്നതും ഇരകളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമായ അനുഭവങ്ങളാണ് ഉണ്ടായത്.…

Read More

പൊലീസ് ആക്ട് ഭേദഗതി തലച്ചോറില്ലാത്ത തീരുമാനമാണെന്നും, നിയമഭേദഗതിയുടെ പേരിൽ നടത്തുന്നത് വഷളത്തരമാണെന്നും ഭരണഘടനാ വിരുദ്ധമായ നിയമം കോടതിയിൽ നിലനിൽക്കില്ലെന്നും കെമാൽ പാഷ പറഞ്ഞു. കൃത്യമായി നിർവചിക്കപ്പെടാത്ത നിയമം ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കും. സർക്കാർ നാണംകെടാതെ നിയമഭേദഗതി പിൻവലിക്കണമെന്നും പ്രതികരിക്കുന്നവരുടെയും പ്രതിഷേധിക്കുന്നവരുടെയും വായടപ്പിക്കാനുള്ള ശ്രമമാണിതെന്നും കെമാൽ പാഷ വ്യക്തമാക്കി.

Read More

മനാമ: ബഹ്‌റൈനിൽ നവംബർ 22 ന് നടത്തിയ 9912 കോവിഡ് -19 ടെസ്റ്റുകളിൽ 114 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 33 പേർ പ്രവാസി തൊഴിലാളികളാണ്. 33 പുതിയ കേസുകൾ സമ്പർക്കം മൂലവും 17എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 85,705 ആയി. കോവിഡിൽ -19 ൽ നിന്ന് 212 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 83,829 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.81 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ഇന്നലെ പുതുതായി മരണങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. രാജ്യത്തെ ആകെ മരണം 338 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1538 പേരാണ്. ഇവരിൽ 16 പേർ ഗുരുതരാവസ്ഥയിലാണ്. 1522 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.79 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.…

Read More

മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 23) തിങ്കളാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ഷെയ്ഖ് ജാബർ ആരോഗ്യ കേന്ദ്രം ബിലാദ് അൽ ഖദീം ആരോഗ്യ കേന്ദ്രം വൈകുന്നേരം 4 മുതൽ രാത്രി 8 വരെ ജുഫെയർ മാൾ സുൽത്താൻ മാൾ സമാഹീജ് ക്ലബ് ജസ്ര യൂത്ത് എംപവർമെൻറ് സെന്റർ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 5:30 മുതൽ രാത്രി 8 വരെ ജിദാഫ്സ് മാർക്കറ്റ് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.

Read More

മനാമ: ബി അവെയർ ആപ്പിൽ ഇനിമുതൽ റാപ്പിഡ് പരിശോധനാഫലം രജിസ്റ്റർ ചെയ്യാൻ സാധിക്കും. ബഹറിൻ ഇൻഫർമേഷൻ ആൻഡ് ഈ ഗവൺമെൻറ് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തങ്ങളുടെ കോവിഡ് -19 റാപ്പിഡ് ആന്റിജൻ ടെസ്റ്റ് ഫലങ്ങളുടെ ഫോട്ടോകൾ അപ്ലിക്കേഷനിലേക്ക് അപ്‌ലോഡ് ചെയ്യാനും ആരോഗ്യ മന്ത്രാലയത്തിലെ ബന്ധപ്പെട്ട അതോറിറ്റിക്ക് സമർപ്പിക്കുന്നതിനുമുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. കോവിഡ് -19 നോട് പ്രതികരിക്കുന്നതിന് സാങ്കേതികവിദ്യയുടെ ഉപയോഗം പരമാവധി വർദ്ധിപ്പിക്കാൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ നൽകിയ നിർദേശങ്ങൾ അനുസരിച്ചാണ് ഈ സേവനം. റാപ്പിഡ് ആന്റിജൻ ടെസ്റ്റ് നിലവിൽ ബഹ്‌റൈനിലുടനീളമുള്ള ഫാർമസികളിൽ ലഭ്യമാണ്. നേരത്തെ പിസിആർ പരിശോധനാഫലങ്ങൾ ആയിരുന്നു ആപ്പ് വഴി ലഭ്യമാക്കിയിരുന്നത്. എല്ലാ പോസിറ്റീവ് കേസുകൾക്കും ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനും പരിശോധനയുടെ കൃത്യത, അവയുടെ ലക്ഷണങ്ങൾ എന്നിവ പരിശോധിക്കുന്നതിനും തീയതി നിശ്ചയിക്കുന്നതിനും ‘റിപ്പോർട്ടിംഗ് കോവിഡ് -19 ടെസ്റ്റ് റിസൾട്ട്’ സേവനം നിർബന്ധമാണെന്ന് ഐ‌ജി‌എ വ്യക്തമാക്കുന്നു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക്…

Read More