Author: News Desk

ചെന്നൈ: പ്രശസ്ത തമിഴ് ചലച്ചിത്ര താരം തവസി അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികിത്സയിലായിരുന്ന അദ്ദേഹം മധുരയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. അടുത്തിടെ സഹായം അഭ്യര്‍ത്ഥിച്ച് തവസി പങ്കുവെച്ച വീഡിയോ വലിയ ശ്രദ്ധ നേടിയിരുന്നു. രജനീകാന്ത്, വിജയ് സേതുപതി, ശിവകാര്‍ത്തികേയന്‍ തുടങ്ങിയവര്‍ തവസിയ്ക്ക് സഹായവുമായി രംഗത്തെത്തിയിരുന്നു. ശിവകാര്‍ത്തികേയന്റെ വരുത്തപ്പെടാത്ത വാലിബര്‍ സംഘം, അഴകര്‍ സാമിയിന്‍ കുതിരെ എന്നീ ചിത്രങ്ങളിലെ തവസിയുടെ പ്രകടനം കൈയ്യടി നേടി. ഹാസ്യ കഥാപാത്രങ്ങളിലൂടെ ജനശ്രദ്ധ നേടിയ അദ്ദേഹം പിന്നീട് നെഗറ്റീവ് കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്യാനും മടിച്ചില്ല. 30 വര്‍ഷത്തിലേറെയായി ചലച്ചിത്ര മേഖലയുടെ ഭാഗമായി പ്രവര്‍ത്തിച്ചയാളാണ് തവസി. അവസാന നാളുകളിൽ രോഗം കാരണം ശരീര ഭാരം കുറഞ്ഞ് കണ്ടാല്‍ തിരിച്ചറിയാന്‍ പോലും കഴിയാത്ത രൂപത്തിലായിരുന്നു അദ്ദേഹം. എനിക്ക് ഇനിയും അഭിനയിക്കണം എന്നായിരുന്നു തവസി സഹായം അഭ്യര്‍ത്ഥിച്ച് പങ്കുവെച്ച വീഡിയോയിലും പറഞ്ഞിരുന്നത്.

Read More

തിരുവനന്തപുരം : പ്രതിഷേധത്തെ തുടർന്ന് വിവാദ പോലീസ് നിയമഭേദഗതി നടപ്പാക്കേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ആരെങ്കിലും കോടതിയെ സമീപിച്ചാൽ പ്രശ്നമാകുമെന്ന് നിയമവിദഗ്ധർ. ഓര്‍ഡിനന്‍സ് റദ്ദാക്കുന്നതു വരെ നിലവിലെ നിയമം നിലനില്‍ക്കും. സമൂഹമാധ്യമം വഴി അപമാനിച്ചുവെന്ന് കാട്ടി കോടതിയെ സമീപിക്കാനും സാധിക്കും. നിയമഭേദഗതിയില്‍ നടപടിക്ക് ഡിജിപി നിര്‍ദേശം നല്‍കിയിട്ടില്ലാത്തതിനാല്‍ പോലീസ് ഈ വകുപ്പുപയോഗിച്ച് കേസെടുക്കില്ല. എന്നാല്‍ ഈ നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ആരെങ്കിലും കോടതിയില്‍ പോയാല്‍ പോലീസിനു പണിയാകും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക നിയമസഭ ചേർന്ന് ആറാഴ്ചക്കകം പുതിയ ബിൽ കൊണ്ടുവന്ന് ഓർഡിനൻസിന് ഉള്ള നിയമ പ്രാബല്യം ഇല്ലാതെയാക്കാം. അതുവരെ തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്നു മുഖ്യമന്ത്രി ആഭ്യന്തരവകുപ്പിനു നിര്‍ദേശം നല്‍കി. ഇറക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കാന്‍ ഇനി മന്ത്രിസഭ ചേര്‍ന്ന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യണം. അത് ഗവർണർ സ്വീകരിച്ച് ഓർഡിനൻസ് പിൻവലിക്കണം. അല്ലെങ്കിൽ നിയമസഭയിൽ പ്രമേയം കൊണ്ടുവന്ന് ഓർഡിനൻസ് റദ്ദാക്കാം. എന്നാൽ ഇതിനു ദിവസങ്ങൾ എടുക്കും,അതിനിടയിൽ കേസുകൾ കോടതിയ്ക്ക് മുന്നിലെത്തിയാൽ നടപടി എന്താകുമെന്നും ആശങ്കയുണ്ട്.

Read More

ബെയ്ജിംഗ്: നിയുക്ത പ്രസിഡന്റ് ജോ ബൈഡൻ അധികാരത്തിലെത്തുന്നതോടെ യു.എസ് – ചൈന ബന്ധത്തിൽ പുരോഗതിയുണ്ടാകുമെന്ന് ചൈനീസ് ഭരണകൂടം കരുതേണ്ടെന്ന് ചൈനീസ് ഭരണകൂടത്തിന്റെ ഉപദേഷ്‌ടാക്കളിൽ ഒരാളായ സെംഗ് യോംഗ്‌നിയൻ . വാഷിംഗ്ടണിൽ നിന്നും ഏത് കടുത്ത നിലപാടും ഉണ്ടായേക്കാം .അതിനായി ചൈന തയ്യാറാകണം . യുഎസുമായുള്ള ബന്ധം പരിഹരിക്കുന്നതിന് ചൈനീസ് സർക്കാർ എല്ലാ അവസരങ്ങളും ഉപയോഗപ്പെടുത്തണമെന്നും സെംഗ് യോംഗ്‌നിയൻ പറഞ്ഞതായി സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. For Appointment Click: https://www.kimshealth.org/bahrain/muharraq/ യു.എസിൽ ചൈനയോട് നിലനിൽക്കുന്ന പൊതു നീരസം വൈറ്റ് ഹൗസിലെത്തുമ്പോൾ ബൈഡൻ മുതലെടുക്കും. ബൈഡൻ തീർച്ചയായും വളരെ ദുർബലനായ പ്രസിഡന്റ് ആണ്.ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കാൻ കഴി‌ഞ്ഞില്ലെങ്കിൽ അദ്ദേഹം നയതന്ത്ര രംഗത്ത് എന്തെങ്കിലും ചെയ്യും. പ്രത്യേകിച്ച് ചൈനയ്ക്കെതിരെ. ട്രംപിന് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും പ്രോത്സാഹിപ്പിക്കാൻ താത്പര്യമില്ലായിരിക്കാം. എന്നാൽ ബൈഡന് കഴിയും. ട്രംപിന് യുദ്ധത്തിൽ താത്പര്യമില്ല. എന്നാൽ ഒരു ഡെമോക്രാറ്റിക് പ്രസിഡന്റ് ആയ ബൈഡന് യുദ്ധം ആരംഭിക്കാനും കഴിയും.’ സെംഗ് ചൂണ്ടിക്കാട്ടി. കൊറോണ ,…

Read More

മനാമ: സ്നേഹ സമ്പന്നനും ആദരണീയനുമായ പ്രധാനമന്ത്രി ശൈഖ് ഖലീഫ ബിൻ സൽമാൻ അൽഖലീഫയുടെ അനുസ്മരണ യോഗം ബഹ്റൈൻ വളാഞ്ചേരി കൂട്ടായ്മ ഓൺലൈനിൽ സംഘടിപ്പിച്ചു. പ്രസിഡന്റ് മുനീർ ഒറവക്കോട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടിയിൽ സെക്രട്ടറി പ്രവീൺ മേല്പത്തൂരും രക്ഷാധികാരി ഉമ്മർ ഹാജി ചേനാടനും ഖലീഫയുടെ സഹജീവി സ്നേഹത്തെയും സഹാനുഭൂതിയെയും കുറിച്ച് സംസാരിച്ചു. കൂട്ടായ്മ അംഗങ്ങളും പ്രധാനമന്ത്രിയുടെ ഓഫീസിൽ ജീവനക്കാരുമായിരുന്ന ഷഫീഖ് ഇരിമ്പിളിയവും സൈഫുദ്ധീനും അദ്ദേഹത്തിന്റെ ലാളിത്യത്തെ കുറിച്ചും പാവപ്പെട്ട ജീവനക്കാരോടുള്ള കരുതലിനെ കുറിച്ചും അനുസ്മരിച്ചു. അഹമ്മദ് കുട്ടി, റിഷാദ് വാഴക്കോട്, റഷീദ്, സൈനുദ്ധീൻ തുടങ്ങിയവരും ഖലീഫക്കു വേണ്ടി പ്രാർത്ഥനകൾ നേർന്നു . അനുശോചനയോഗത്തിൽ അസൈനാർ ,രാജേഷ് ,വാഹിദ് എന്നിവരും സംസാരിച്ചു.

Read More

മനാമ: അഭിരുചിയുള്ള കുട്ടികൾക്ക് ഹൈസ്‌കൂൾ തലം മുതൽ തന്നെ ഐഎഎസ് പരിശീലനം നൽകുന്നത് രാഷ്ട്ര ഭാവി മാറ്റുന്ന മികച്ച ഉദ്യോഗാർത്ഥികളെ സൃഷ്ഠിക്കാൻ വഴി ഒരുക്കുമെന്ന് ഡോ:അബൂബക്കർ സിദ്ധീഖ് ഐഎഎസ് . വീടുകളിൽ നിന്നും സ്‌കൂളുകളിൽ നിന്നും ചെറു പ്രായത്തിൽ തന്നെ വ്യക്തിത്വ വികസനം , നേതൃത്ത പരിശീലനം തുടങ്ങിയ ശേഷികൾ പരിപോഷിപ്പിക്കപ്പെടണം. സിലബസ് മനസിലാക്കി സമയ ബന്ധിതവും ഘടനാ പരവുമായ പരിശീലനം പിന്നീട് നൽകിയാൽ ഐ എ എസ് പരീക്ഷ ഏറെ എളുപ്പമാക്കാം. 8-12 ക്‌ളാസ്സുകളിലെ ശാസ്ത്ര പാഠങ്ങൾ ആശയങ്ങൾക്കും സൂത്ര വാക്യങ്ങൾക്കും പകരം പ്രായോഗികമായി പഠിക്കുന്നത് പരീക്ഷകളിൽ ഉറപ്പായും സഹായിക്കും. പരന്ന വായനയും ആനുകാലിക വാർത്തകളെ സൂക്ഷമായി വിലയിരുത്തുന്നതും ആയിരിക്കും ഐ എ എസ് പരിശീലനത്തിന്റെ ഏറ്റവും മുഖ്യ തയ്യാറെടുപ്പ്.അറിവുകൾക്ക് ഇന്റർനെറ്റിനെ എപ്പോഴും ആശ്രയിക്കുന്നത് വായന ശീലത്തെ ദോഷമായി ബാധിക്കുന്നുണ്ട്. വായനയിലൂടെ ലഭിക്കുന്ന വിശാലമായ ബോധമണ്ഡലം ഇന്റർനെറ്റ് സെർച്ചുകളിലൂടെ ലഭ്യമാകുന്നില്ല. നാം പരതുന്ന വിഷയം മാത്രമാണ് ഗൂഗിൾ ഉത്തരം നൽകുക.അത്…

Read More

തിരുവനന്തപുരം: ബാർ കോഴക്കേസിൽ വിജിലൻസിൽ മൊഴി നൽകരുതെന്ന് ചെന്നിത്തല ആവശ്യപ്പെട്ടെന്ന ബാറുടമ ബിജു രമേശിൻറെ ആരോപണത്തിൽ മാനനഷ്ടക്കേസ് ഫയൽ ചെയ്യുമെന്ന്, ബിജു രമേശ് തനിക്കെതിരെ ഉന്നയിച്ച കാര്യങ്ങൾ അടിസ്ഥാന രഹിതമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. രോഗബാധിതനാണെന്നും ചെന്നിത്തലയെ കേസിൽകുടുക്കി ഉപദ്രവിക്കരുതെന്നും രമേശ് ചെന്നിത്തലയുടെ ഭാര്യ ആവശ്യപ്പെട്ടതായിട്ടാണ് ബിജു രമേശ് വെളിപ്പെടുത്തിയത്. എന്നാൽ തൻറെ ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളല്ലായെന്നും താനോ, ഭാര്യയോ ഫോണിൽ വിളിച്ച് ഇത്തരമൊരു കാര്യം ആവശ്യപ്പെട്ടിട്ടില്ലെന്ന് ചെന്നിത്തല വ്യക്തമാക്കി. അതേസമയം ബാര്‍ കോഴക്കേസ് ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായി ബിജു രമേശ് പറഞ്ഞു. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വിജിലൻസ് അന്വേഷണത്തിൽ വിശ്വാസമില്ലെന്നും കേന്ദ്ര ഏജൻസികൾ അന്വേഷണം ഏറ്റെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read More

കൊച്ചി : ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ സമൂഹ മാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിന്നും വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. ആറ് മാസത്തേക്കാണ് ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഈ കാലയളവിൽ സാമൂഹിക മാദ്ധ്യമങ്ങൾ ഒരു കാരണവശാലും ഉപയോഗിക്കരുതെന്നാണ് കോടതി നിർദ്ദേശം. അടുത്ത മൂന്നു ആഴ്ചയില്‍ രണ്ടു തവണ പത്തനം തിട്ട പോലീസ് സ്റ്റേഷനില്‍ പോയി ഒപ്പു വെയ്ക്കുകയും അതിനു ശേഷമുള്ള മൂന്നു മാസം ആഴ്ചയില്‍ ഒരു തവണ വീതവും ഒപ്പുവെയ്ക്കാനാണ് രഹ്നയോടു ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്ന കേസിലെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ബി രാധാകൃഷ്ണമേനോൻ നൽകിയ ഹർജിയിലാണ് ഉത്തരവ്.

Read More

ഗുവാഹട്ടി: അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗൊഗോയ് അന്തരിച്ചു. 86 വയസായിരുന്നു. ഗുവാഹട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെയാണ് മരണം സംഭവിച്ചത്. കൊറോണ മൂലം ആന്തരികാവയവങ്ങളിൽ വിവിധ രോഗങ്ങള്‍ ബാധിച്ച് തരുണ്‍ ഗൊഗോയിയുടെ ആരോഗ്യം തകരാറിലായിരുന്നു. തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന തരുണ്‍ ഗൊഗോയ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അബോധാവസ്ഥയിലായിരുന്നു. കോണ്‍ഗ്രസ് നേതാവായ തരുണ്‍ ഗൊഗോയിയെ നവംബര്‍ 2നാണ് ഗുവാഹട്ടിയിലെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കടുത്ത അണുബാധമൂലം അദ്ദേഹത്തെ ഡയാലിസിസിനും വിധേയനാക്കിയിരുന്നു. 2001 മുതല്‍ 2016 വരെ 15 വര്‍ഷം തുടര്‍ച്ചയായി അസം ഭരിച്ച മുഖ്യമന്ത്രിയാണ് തരുണ്‍ ഗൊഗോയ്. ഏറ്റവും കൂടുതല്‍ കാലം അസം ഭരിച്ച മുഖ്യമന്ത്രിയും തരുണ്‍ ഗൊഗോയിയാണ്. 6 തവണ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഓൾ ഇന്ത്യ കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ്, അസം പ്രദേശ് കോൺഗ്രസ് കമ്മറ്റി പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നരസിംഹ റാവു പ്രധാനമന്ത്രിയായിരുന്ന സമയത്ത് മന്ത്രിസഭയിൽ അദ്ദേഹം ഉണ്ടായിരുന്നു. 50 വർഷമാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തകനായി…

Read More

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 3757 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂർ 278, ആലപ്പുഴ 259, തിരുവനന്തപുരം 229, കൊല്ലം 198, കണ്ണൂർ 144, പത്തനംതിട്ട 57, ഇടുക്കി 49, വയനാട് 39, കാസർഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 35,659 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.54 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 58,92,900 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 22 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2071 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക രോഗം സ്ഥിരീകരിച്ചവരിൽ 76 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 3272 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 377 പേരുടെ സമ്പർക്ക…

Read More

മനാമ: ഹമദ് ബിൻ ഫൈസൽ അൽ മൽക്കിയെ പ്രധാനമന്ത്രിയുടെ കോടതി പ്രസിഡന്റും കാബിനറ്റ് സെക്രട്ടറി ജനറലുമായി നിയമിച്ചുകൊണ്ട് ഉത്തരവായി. രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. ഇത് ഉത്തരവിറക്കിയ തീയതി മുതൽ പ്രാബല്യത്തിൽ വരികയും ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുകയും ചെയ്യും. ഈ ഉത്തരവ് പ്രധാനമന്ത്രി നടപ്പിലാക്കും.

Read More