പുരസ്കാരപ്പെരുമഴയിൽ ഒരു മലയാള ചിത്രം. ഇരുമ്പിനു ഹോണോറബിൾ മെൻഷൻ അവാർഡ് അറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മൻഹാട്ടൻ യുഎസ്എ. ഒപ്പം 2000 അധികം ചിത്രങ്ങളുമായി മത്സരിച്ചു മാനവിനെ ബെസ്ററ് ആക്ടർ നോമിനീ ആയും തിരഞ്ഞെടുത്തു. മാധ്യമങ്ങളിലെ സ്ഥിരം വാർത്തകളാണ് ലൈംഗികപീഡനനങ്ങളും കൊലപാതകങ്ങളും. തന്റെ 2 പെണ്മക്കളെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കുറ്റവാളികളെ നീതിപീഡം ശിക്ഷിക്കാൻ മടിച്ചു നിന്നപ്പോൾ ഒരച്ഛന്റെ നീറുന്ന മനസുമായി വിധി സ്വയം നടപ്പിലാക്കുന്ന ആന്റണി എന്ന കഥാപാത്രമായി മാനവ് പ്രശംസനീയമായ പ്രകടനം കാഴ്ച വച്ചതിനുള്ള അംഗീകാരമാണ് ഇരുമ്പിനു ലഭിച്ചു കൊണ്ടിരിക്കുന്നത്
ഗേറ്റ് വേ ഫിലിം ഗ്രൂപ്പിന്റെ ബാനറിൽ എസ്.കെ. നായർ നിർമ്മിച്ച ഇരുമ്പിനാണ് ദേശീയ അന്തർദേശിയ പുരസ്കാരങ്ങൾ ലഭിച്ചത്. നിതിൻ നാരായണൻ രചിച്ച് പ്രതീഷ് ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത പ്രസ്തുത ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ് കൃഷ്ണയാണ്. മലയാളത്തിലെ ഉയർന്നു വരുന്ന യുവതാരങ്ങൾക്കിടയിൽ ശ്രേദ്ധേയനായ മാനവ് ആണ് ചിത്രത്തിലെ നായകൻ. ശ്രീജിത്ത് കലൈ അരസ് ആണ് എഡിറ്റിംഗ്. ത്രസിപ്പിക്കുന്ന സംഘട്ടനരംഗങ്ങൾ ഒരുക്കിയിരിക്കുന്നത് എസ്റ്റർ അജി ആണ്. മഹി കൃഷ്ണയുടെ വരികൾക്ക് മിഥുൻ മുരളി സംഗീതം ഒരുക്കുന്നു. രൂപേഷ് കലാസംവിധാനവും, ജിഷ നിതിൻ വസ്ത്രലങ്കാരവും നിവഹിക്കുന്നു. അജികുമാർ ആണ് മേക്കപ്പ്. രവി വാഴയിൽ, പാർവതി, ശ്രേയ, അജി നെട്ടയം, രൂപേഷ്, മഹി, ബെന്നി, മധു, നാരായണൻ, സ്മിത,ഹൃതുവർണ, അരുൺ, ബിജു കാഞ്ഞങ്ങാട് എന്നിവരും ഇരുമ്പിൽ വേഷമിടുന്നു.