- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
കോഴിക്കോട് : കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നും ഇന്നലെ വൈകുന്നേരം ദുബായിൽ നിന്ന് എത്തിയ സ്പൈസ് ജെറ്റ് എസ് ജി 141 വിമാനത്തിലെ കോഴിക്കോട് സ്വദേശിയായ യാത്രക്കാരനിൽ നിന്നും ആണ് 695 ഗ്രാം സ്വർണ്ണം പിടികൂടി. സ്വർണ്ണം ക്യാപ്സ്യൂൾ രൂപത്തിലാക്കി മലദ്വാരത്തിൽ വെച്ച് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് കരിപ്പൂർ വിമാനത്താവളം ഇന്റലിജൻസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ഈ സ്വർണത്തിന് അന്താരാഷ്ട്ര വിപണിയിൽ 29 ലക്ഷം രൂപ വില വരും.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് : സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി
ന്യൂഡൽഹി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിയ്ക്ക് നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അപ്പീലിൽ ആവശ്യപ്പെടുന്നു. ലേല നടപടികൾ ശരിയായ രീതിയല്ല നടന്നതെന്നും സംസ്ഥാന സർക്കാരിനെ ഒഴിവാക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും വിമാനത്താവള കൈമാറ്റം പൊതു താൽപ്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും എതിരാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നു.
ഒടുവിൽ ട്രംപ് വഴങ്ങുന്നു: ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി
വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ തോല്‍വി സമ്മതിക്കാൻ മടിച്ചുനിൽക്കുന്ന ഡൊണാള്‍ഡ് ട്രംപ്, നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട കാര്യങ്ങള്‍ ചെയ്യാന്‍ ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന് നിര്‍ദേശം നല്‍കിയതായി ട്രംപ് ട്വീറ്റ് ചെയ്തു. തുടര്‍നടപടി ക്രമങ്ങള്‍ക്കായി ബൈഡന്റെ ഓഫീസിന് ട്രംപ് 63 ലക്ഷം ഡോളറും അനുവദിച്ചു. ബൈഡന് അധികാരം കൈമാറാന്‍ പ്രാരംഭ നടപടികള്‍ ആരംഭിക്കുമെന്ന് ജനറല്‍ സര്‍വീസ് അഡ്മിനിസ്‌ട്രേഷന്‍ തലവന്‍ എമിലി മുര്‍ഫി വ്യക്തമാക്കിയതിന് പിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന. നേരത്തെ രാഷ്ട്രിയ സമ്മര്‍ദ്ദത്താല്‍ ബൈഡന് അധികാര കൈമാറ്റത്തിനുള്ള ഫണ്ട് അനുവദിക്കാത്തതിന്റെ പേരില്‍ എമിലി മുര്‍ഫി കടുത്ത വിമര്‍ശനങ്ങള്‍ നേരിട്ടിരുന്നു. തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നുവെന്ന് തുടര്‍ച്ചയായി ആരോപിച്ച് പരാജയം അനുവദിക്കാന്‍ തയാറാകാതിരുന്ന ട്രംപ് അപ്രതീക്ഷിതമായിട്ടാണ് വൈറ്റ് ഹൗസിന്റെ അധികാരം കൈമാറാന്‍ സന്നദ്ധത അറിയിച്ചത്.
ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ് 100-110 കി.മീ. വേഗത്തിൽ ബുധനാഴ്ച തീരം തൊടാനിരിക്കെ തമിഴ്നാട്ടിലാകെ ജാഗ്രതാ നിർദേശം. സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കുന്നുണ്ട്. ചെന്നൈയിൽ ഇന്നും നാളെയും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ചെന്നൈയിൽ 50-65 കിലോ മീറ്റർ വേഗത്തിൽ കാറ്റിനും സാധ്യതയെന്നാണ് മുന്നറിയിപ്പ്. സുരക്ഷാ മുൻകരുതൽ നടപടികൾ വിലയിരുത്തുന്നതിന് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചു. മഹാബലിപുരത്തിനും കാരയ്ക്കലിനുമിടയിലെ 290 കിലോമീറ്ററിനിടയിൽ ബുധനാഴ്ച ഉച്ചയ്ക്കു ശേഷം നിവാർ കരയിൽ കടക്കുമെന്നാണു പ്രവചനം. കരയിൽ തൊടുന്ന കൃത്യമായ സ്ഥലം ഇന്ന് വൈകിട്ടോടെ അറിയാനാകും. 100-110 കിലോ മീറ്ററായിരിക്കും കരയിൽ തൊടുമ്പോൾ കാറ്റിന്റെ വേഗം. ചിലയിടങ്ങളിൽ ഇതു 120 കി.മീ.വരെയാകാം. ബംഗാൾ ഉൾക്കടലിൽ വടക്ക് കിഴക്കായി ചെന്നൈയിൽ നിന്ന് 7 കിലോ മീറ്റർ അകലെ 21നാണ് ന്യൂനമർദം രൂപപ്പെട്ടത്. ഇന്നലെ രാത്രിയിൽ ഇത് ചെന്നൈയ്ക്കു 490 കിലോ മീറ്റർ അകലെയെത്തി. നിലവിൽ മണിക്കൂറിൽ 18 കിലോ മീറ്ററാണു വേഗം. ഇന്ന് ഉച്ചയോടെ ഇതു…
മനാമ: കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡന്റും സാമൂഹിക പ്രവർത്തകനുമായ ഷാഫി പാറക്കട്ടയുടെ മാതാവിന്റെ വിയോഗത്തിൽ കെ.എം.സി.സി ബഹ്‌റൈൻ അനുശോചിച്ചു. ഇന്ന് രാവിലെയോടെയാണ് കാസർഗോഡ് പാറക്കട്ട സ്വദേശിനിയും പാറക്കട്ട അബ്ദുല്ലയുടെ ഭാര്യയുമായ ബീഫാത്തിമ (85) മരണപ്പെട്ടത്. അവരുടെ വിയോഗത്തിൽ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നതായി നേതാക്കൾ അനുശോചന കുറിപ്പിൽ പറഞ്ഞു. ഏവരും അവർക്കുവേണ്ടി പ്രാർത്ഥനകൾ നടത്തണമെന്നും മയ്യിത്ത് നിസ്കാരങ്ങൾ നിർവഹിക്കണമെന്നും കെ.എം.സി.സി ബഹ്‌റൈൻ സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ, ആക്ടിങ് ജന. സെക്രട്ടറി ഒ.കെ ഖാസിം എന്നിവർ അഭ്യർത്ഥിച്ചു .
മനാമ: ബഹ്‌റൈനിൽ നവംബർ 23 ന് നടത്തിയ 10,426 കോവിഡ് -19 ടെസ്റ്റുകളിൽ 181 പുതിയ കേസുകൾ സ്‌ഥിരീകരിച്ചു. ഇവരിൽ 104 പേർ പ്രവാസി തൊഴിലാളികളാണ്. 69 പുതിയ കേസുകൾ സമ്പർക്കം മൂലവും 8 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 85,886 ആയി. കോവിഡിൽ -19 ൽ നിന്ന് 188 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 84,017 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.82 ശതമാനമാണ്. For Appointment Click: https://www.kimshealth.org/bahrain/muharraq/ ഇന്നലെ ഒരാളുടെ മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 339 ആണ്. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1530 പേരാണ്. ഇവരിൽ 15 പേർ ഗുരുതരാവസ്ഥയിലാണ്. 1515 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.78 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.…
കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിനെ വിജിലൻസ് കസ്റ്റഡിയിൽ വിടില്ലെന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതി. അർബുദബാധിതനായതിനാൽ കസ്റ്റഡിയിൽവിട്ടാൽ ഇബ്രാഹിംകുഞ്ഞിന് അണുബാധയുണ്ടാകാൻ സാധ്യതയുണ്ടെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്. മെഡിക്കൽ റിപ്പോട്ടിൽ ഇബ്രാഹിം കുഞ്ഞിന് ഗുരുതര രോഗമാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. 33 തവണ ലേക്‌ഷോർ ആശുപത്രയിൽ ചികിത്സ തേടിയിട്ടുണ്ടെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. ആശുപത്രി മാറ്റുന്ന കാര്യത്തിൽ മെഡിക്കൽ ബോർഡിന്റെ അഭിപ്രായം പരിഗണിച്ച ശേഷം തീരുമാനമെടുക്കുമെന്നും നിലവിലെ ചികിത്സ സർക്കാർ ആശുപത്രിയിൽ നൽകാൻ കഴിയുമോയെന്ന് ഡിഎംഒ അറിയിക്കണമെന്നും കോടതി പറഞ്ഞു.
മനാമ: ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ ഇന്ന് (നവംബർ 24) ചൊവ്വാഴ്ച രാവിലെയും വൈകുന്നേരവും ആരോഗ്യ മന്ത്രാലയം കോവിഡ് പരിശോധന നടത്തും. രാവിലെ 8 മുതൽ ഉച്ചക്ക് 1 വരെ ആറാദ് ആരോഗ്യ കേന്ദ്രം കുവൈറ്റ് ആരോഗ്യ കേന്ദ്രം വൈകുന്നേരം 4 മുതൽ രാത്രി 8 വരെ മാക്രോ മാർട്ട്, മുക്കാബ സീഫ് മാൾ, ആറാദ് ഈസ ടൗൺ ക്ലബ് അൽ ഖാദ്‌സിയ ക്ലബ്, സൽമാനിയ മൊബൈൽ യൂണിറ്റുകൾ വൈകുന്നേരം 5:30 മുതൽ രാത്രി 8 വരെ ഡാമിസ്ഥാൻ സൂക്ക് ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക ആരോഗ്യ കേന്ദ്രങ്ങൾ, സ്പോർട്സ് ക്ലബ്ബുകൾ, പ്രാദേശിക വിപണികൾ എന്നിവയുൾപ്പെടെ ഏഴോ എട്ടോ സൈറ്റുകളിലേക്ക് ആരോഗ്യ മന്ത്രാലയം ദിവസേന റാൻഡം ടെസ്റ്റുകൾ സംഘടിപ്പിക്കുന്നു. ഓരോ സൈറ്റിലെയും പരിശോധനകളുടെ എണ്ണം 300 നും 400 നും ഇടയിലാണ്. മൊത്തത്തിൽ, 2000 ത്തിനും 2300 നും ഇടയിൽ ദിവസേനയുള്ള റാൻഡം പരീക്ഷകൾ നടത്തുന്നു.
ആധുനിക സാങ്കേതിക മേഖലകളെ ഉപയോഗപ്പെടുത്തികൊണ്ടും, പരമ്പരാഗത പഴയ രീതികളെ ഒഴിവാക്കികൊണ്ടും വായനക്കാർക്ക് ഏറ്റവും വേഗത്തിലും, വ്യത്യസ്ത രൂപത്തിലും അവതരിപ്പിക്കുകയാണ് സ്റ്റാർവിഷൻ മീഡിയഗ്രൂപ്പിന്റെ “സ്റ്റാർവിഷൻന്യൂസ് മലയാളം- ഇ-പേപ്പർ” ലഭിക്കാനായി STARVISIONNEWS E-PAPER LINK ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇനിമുതൽ വാർത്തകൾക്കായി “സ്റ്റാർവിഷൻന്യൂസ് മലയാളം ഇ-പേപ്പർ” STARVISION NEWS MALAYALAM E-PAPER (23-11-2020) https://online.pubhtml5.com/lfro/pwgk/
മനാമ : വിദേശകാര്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായിട്ടാണ് ജയശങ്കര്‍ ബഹ്‌റിനിലെത്തുന്നത്.നാളെ ബഹ്‌റൈനിൽ എത്തുന്ന മന്ത്രി അടുത്ത ദിവസം യു.എ. ഇ.ലേക്ക് തിരിക്കും. ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായും കൂടിക്കാഴ്ചകൾ നടത്തും. ഇന്ത്യൻ എംബസിയി സംഘടിപ്പിക്കുന്ന സൂം മീറ്റിംഗിലും മന്ത്രി പങ്കെടുക്കും.
