ന്യൂഡൽഹി : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള നടത്തിപ്പ് അദാനിയ്ക്ക് നൽകിയ സംഭവത്തിൽ സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി. കേരള ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് അപ്പീലിൽ ആവശ്യപ്പെടുന്നു.
ലേല നടപടികൾ ശരിയായ രീതിയല്ല നടന്നതെന്നും സംസ്ഥാന സർക്കാരിനെ ഒഴിവാക്കാൻ ബോധപൂർവ്വമായ ശ്രമം നടന്നുവെന്നും വിമാനത്താവള കൈമാറ്റം പൊതു താൽപ്പര്യത്തിനും ഫെഡറൽ തത്വങ്ങൾക്കും എതിരാണെന്നും സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ പറയുന്നു.