Author: News Desk

മനാമ: ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ബഹ്‌റൈൻ സന്ദർശനം ഉടൻ ഉണ്ടാകും. ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ ക്ഷണപ്രകാരം താൻ ഉടൻ ബഹ്‌റൈൻ സന്ദർശിക്കുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അറിയിച്ചു. അദ്ദേഹം തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. https://twitter.com/IsraeliPM/status/1331156206027681793?s=20 ”വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ ഞങ്ങളുടെ ജനങ്ങൾക്കും രാജ്യങ്ങൾക്കും സമാധാനം കൊണ്ടുവരാൻ കഴിയും എന്ന വസ്തുതയാൽ ഞങ്ങൾ രണ്ടുപേരും വളരെയധികം മുന്നോട്ടുപോകുന്നു. അതിനാൽ, ഉടൻ തന്നെ ബഹ്‌റൈൻ സന്ദർശിക്കാൻ എന്നെ ക്ഷണിക്കുകയും ചെയ്തു. നിങ്ങളുടെ താൽപ്പര്യാർത്ഥം ഞാൻ സന്തോഷത്തോടെ അത് ചെയ്യും”. രാജകുമാരൻ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുമായി നടത്തിയ ഫോൺ സംഭാഷണത്തെക്കുറിച്ച് നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു.

Read More

തിരുവനന്തപുരം: വിവാദമായ പൊലീസ് നിയമ ഭേദഗതി പിന്‍വലിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. അല്‍പസമയം മുന്‍പ് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. നിയമ ഭേദഗതി റദ്ദാക്കാനുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ അംഗീകാരത്തിനായി അയക്കാന്‍ തീരുമാനിച്ചു. വിവിധ വിഭാഗങ്ങളില്‍ നിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നതിനെ തുടര്‍ന്നാണ് വിവാദ ഭേദഗതി പിന്‍വലിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്

Read More

ന്യൂഡെൽഹി: മഹാരാഷ്ട്ര നിയമസഭ നല്‍കിയ അവകാശലംഘന നോട്ടീസിനെതിരെ റിപ്പബ്ലിക് ടിവി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി സമര്‍പ്പിച്ച ഹര്‍ജി  രണ്ടാഴ്ചയ്ക്ക് ശേഷം പരിഗണിക്കാനായി മാറ്റി. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ ടിവി ഷോയ്ക്കിടെ വിമര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് അര്‍ണബിനെതിരെ അവകാശലംഘന നോട്ടീസ് നല്‍കിയത്. സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് അര്‍ണബിന് നോട്ടിസ് അയച്ചതെന്ന് മഹാരാഷ്ട്ര നിയമസഭാ അസിസ്റ്റന്റ് സെക്രട്ടറി കോടതിയെ അറിയിച്ചു.സ്പീക്കര്‍ക്ക് കോടതിയലക്ഷ്യനോട്ടീസ് അയക്കണമെന്ന് അര്‍ണബിന്റെ അഭിഭാഷകന്‍ ഹരീഷ് സാല്‍വെ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ രണ്ടാഴ്ചയ്ക്ക് ശേഷം തീരുമാനമെടുക്കാമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

Read More

മനാമ: ബഹ്റൈൻ കെഎംസിസി കല്ല്യാശ്ശേരി നിയജക മണ്ഡലം കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം (സൂം ആപ്ലിക്കേഷനിലൂടെ) കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു . കണ്ണൂർ ജില്ലാ കെഎംസിസി പ്രസിഡന്റ് മഹ്മൂദ് പെരിങ്ങത്തൂരിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ബഹ്റൈൻ കെഎംസിസി സീനിയർ വൈസ് പ്രസിഡന്റ് കുട്ടൂസ മുണ്ടേരി ഉദ്ഘാടനം ചെയ്തു . പുതിയ ഭാരവാഹികളെ മുസ്ലിം ലീഗ് കല്യാശേരി മണ്ഡലം പ്രെസിഡൻഡ് എസ് കെ പി സക്കറിയ പ്രഖ്യാപിച്ചു . ജില്ലാപഞ്ചായത്ത് ചെറുകുന്ന് ഡിവിഷൻ UDF സ്ഥാനാർഥി എസ്കെ ആബിദ ടീച്ചർ , എ ഫായിസ എന്നിവർ ആശംസകൾ നേർന്നു റൗഫ് മാട്ടൂൽ സ്വാഗതവും നൂറുദ്ദീൻ മാട്ടൂൽ നന്ദിയും പറഞ്ഞു . ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക കമ്മിറ്റി ഭാരവാഹികളായി അബ്ദുൽ റഹ്മാൻ മാട്ടൂൽ (പ്രസിഡണ്ട്) സഹീദ് പുതിയങ്ങാടി ജനറൽ സിക്രട്ടറി) അബ്ദുല്ല ഏ വി (ട്രഷറർ) ശിഹാബ് മഞ്ഞ(ഓർഗനൈസിംഗ് സിക്രട്ടറി ) നൗഷാദ് ബിപി ,അബ്ദുൽ ജബ്ബാർ പഴയങ്ങാടി ,സാജിദ് മുട്ടം…

Read More

തിരുവനന്തപുരം: ഇടത് വലത് മുന്നണികള്‍ കൊള്ള സംഘമായി മാറിയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ധനമന്ത്രി തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ടെന്ന് ആരോപിച്ച സുരേന്ദ്രന്‍ കേരളത്തിന്റെ ഗതി മാറ്റാന്‍ പോകുന്ന തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്നും കൂട്ടിച്ചേര്‍ത്തു. അഴിമതിയാണ് ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുക. സര്‍ക്കാര്‍ മാത്രമല്ല പ്രതിപക്ഷവും അഴിമതി ആരോപണത്തില്‍ പെട്ടിരിക്കുന്നു. പ്രതിപക്ഷവും സര്‍ക്കാരും ഒരേ തൂവല്‍ പക്ഷികളാണ്. സര്‍ക്കാരിന്റെ അഴിമതിക്കെതിരെ പ്രതിപക്ഷത്തിന് പ്രതികരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. തോമസ് ഐസക്കിന് വിദേശത്ത് സാമ്പത്തിക നിക്ഷേപമുണ്ടെന്നും സംസ്ഥാനത്തിന് പുറത്ത് മാത്രമല്ല വിദേശങ്ങളില്‍ പോലും മന്ത്രിമാര്‍ അഴിമതി പണം നിക്ഷേപിച്ചെന്നും അദ്ദേഹം ആരോപിച്ചു.

Read More

ന്യൂഡൽഹി : കൊവിഡ് വാക്‌സിൻ എപ്പോൾ ലഭ്യമാകുമെന്ന് പറയാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ശാസ്ത്രജ്ഞർ വാക്‌സിൻ വികസിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണെന്ന് മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു. കൊവിഡ് വാക്‌സിനിൽ രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളമടക്കം എട്ട് സംസ്ഥാനത്തെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച യോഗം പുരോഗമിക്കുകയാണ്. ഈ യോഗത്തിലാണ് വാക്‌സിൻ വിതരണം സംബന്ധിച്ച കാര്യങ്ങൾ പ്രധാനമന്ത്രി പറഞ്ഞത്. For Appointment Click: https://www.kimshealth.org/bahrain/muharraq/ പ്രതിദിന കൊവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യുന്ന ഡൽഹി ,കേരളം, മഹാരാഷ്ട്ര ,ഗുജറാത്ത്, പശ്ചിമബംഗാൾ, ഹരിയാന, രാജസ്ഥാൻ ,ഛത്തീസ്ഗഡ്, എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രിയുടെ യോഗം. രണ്ട് യോഗങ്ങളാണ് ചേരുന്നത്. 10.30ന് ആരംഭിച്ച് ആദ്യ യോഗത്തിൽ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രി വിലയിരുത്തി. കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ട സാഹചര്യം ഉണ്ടോയെന്ന് യോഗം തീരുമാനിക്കും. ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത് തുടങ്ങിയ പല സംസ്ഥാനങ്ങളും നിയന്ത്രണങ്ങൾ പുനഃസ്ഥാപിക്കുകയാണ്. അന്തരീക്ഷ മലിനീകരണമാണ് മൂന്നാംഘട്ട വ്യാപനത്തിന് കാരണമായതെന്ന് യോഗത്തിൽ ഡൽഹി മുഖ്യമന്ത്രി പറഞ്ഞു.…

Read More

മനാമ: ബഹ്‌റൈനിൽ കസ്റ്റംസ് കാര്യങ്ങൾക്കായി ഔദ്യോഗിക ഇൻസ്റ്റാഗ്രാം (customs.bh), ട്വിറ്റർ (customs_bah) അക്കൗണ്ടുകൾ ആരംഭിച്ചു. കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ ഇതിനു തുടക്കം കുറിച്ചത്. പൗരന്മാരുമായും താമസക്കാരുമായും കക്ഷികളുമായും രാജ്യത്തെ സന്ദർശകരുമായും ആശയവിനിമയം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇതിന് തുടക്കമിട്ടത്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക കസ്റ്റംസ് സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര പിന്തുണയ്ക്കും നിർദ്ദേശങ്ങൾക്കും കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ ആഭ്യന്തരമന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുള്ള അൽ ഖലീഫയോട് നന്ദി പറഞ്ഞു. വിശിഷ്ട സേവനങ്ങൾ നൽകുന്നതിന് വിജയം ആഗ്രഹിക്കുന്ന ഏതൊരു ഓർഗനൈസേഷന്റെയും ഒരു രീതിയാണ് സോഷ്യൽ മീഡിയയെന്ന് അദ്ദേഹം പറഞ്ഞു.

Read More

കൊച്ചി : പോലീസ് നിയമഭേദഗതിയിൽ സർക്കാർ തീരുമാനം വരും വരെ നടപടി പാടില്ലെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടു. എഫ്ഐആർ രജിസ്റ്റർ ചെയ്യരുതെന്നും കർശന നിർദ്ദേശം നൽകി. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ അടക്കമുള്ളർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഇടപെടൽ.

Read More

ന്യൂഡൽഹി: ഇന്ത്യയിൽ ബാധിതരുടെ എണ്ണത്തിൽ തുടർച്ചയായ കുറവ് ആശ്വാസത്തിന് വക നൽകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 37,975 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 91,77,841 ആയി ഉയർന്നു. പ്രതിദിന രോഗ ബാധിതരുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തുന്നതിനൊപ്പം മരണ സംഖ്യയും കുറഞ്ഞിട്ടുണ്ട്. 24 മണിക്കൂറിനിടെ 480 പേരാണ് മരിച്ചത്. കോവിഡിനെ തുടർന്ന് രാജ്യത്ത് 1,34,218 പേർ മരണപ്പെട്ടിട്ടുണ്ട്. രാജ്യത്തെ മരണ നിരക്ക് 1.46 ശതമാനമാണ്. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക 4,38,667 പേർ നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ചികിത്സയിൽ കഴിയുന്നു. ഇപ്പോൾ രാജ്യത്ത് ചികിത്സയിൽ കഴിയുന്നവർ മൊത്തം രോഗബാധിതരുടെ 4.78ശതമാനമാണ്. 24 മണിക്കൂറിനിടെ 42,314 പേരാണ് രോഗമുക്തി നേടി ആശുപത്രിയിൽ വിട്ടത്. ഇതോടെ മൊത്തം രോഗമുക്തി 86,04,955 ആണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. രോഗമുക്തി നിരക്ക് 93.76 ശതമാനമാണ്. 13,36,82,275 സാമ്പിളുകൾ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇന്നലെ മാത്രം…

Read More

കോഴിക്കോട്: കൈക്കൂലി ആരോപണത്തിലും ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചതിലും വിജിലന്‍സ് കേസ് രിജസ്റ്റര്‍ ചെയ്തു. കൈക്കൂലി കേസില്‍ ലോക്‌സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിസി ആക്ട് 17 എ അനുസരിച്ചാണ് വിജിലന്‍സ് കേസ് രജിസ്റ്റർ ചെയ്തത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരിൽ ടിവി 9 ചാനല്‍ എം.കെ.രാഘവനെ സമീപിച്ചപ്പോൾ 2014 തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ 20 കോടി ചിലവഴിച്ചെന്നും ഒളിക്യാമറയില്‍ വെളിപ്പെടുത്തിയിരുന്നു.

Read More