- ഓപ്പറേഷൻ തൂഫാൻ: ലഹരിക്കെതിരായ പോരാട്ടത്തിന് അടൂരിന്റെ പിന്തുണ
- വിവാഹിതയുമായി അടുപ്പമെന്ന് ആരോപണം; യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ
- ലോക്കൽ കമ്മിറ്റിയും ഏരിയാ കമ്മിറ്റിയും നിർദേശിച്ചവർക്കാണ് പെൻഷൻ നൽകിയത്, അത് പരിശോധിക്കാതെ പെൻഷൻ നൽകില്ലെന്ന് മുഖ്യമന്ത്രി
- ബഹ്‌റൈൻ രാജ്യത്തോടും, ഭരണാധികരികളോടുമുള്ള ഐക്യദാർഡ്യം പ്രഖ്യാപിച്ച് KSCA സിഗ്നേച്ചർ ക്യാമ്പയിൻ സംഘടിപ്പിച്ചു
- ബഹ്‌റൈൻ പ്രതിഭ മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു
- ബഹ്‌റൈൻ നവകേരള സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
- ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് എംബിബിഎസ് വിദ്യാർഥിനി മരിച്ചു
- ബഹ്‌റൈൻ രാജാവിനോടുള്ള വിശ്വസ്തത പ്രഖ്യാപിച്ച് മാർത്തോമ്മാ ഇടവകാംഗങ്ങൾ പ്രതിജ്ഞാ രേഖയിൽ ഒപ്പുവെച്ചു
Author: News Desk
മനാമ: സമസ്തയുടെ ആഹ്വാന പ്രകാരം ബഹ്റൈനിലും പ്രാര്‍ത്ഥനദിനാചരണം നടന്നു. സമസ്ത ബഹ്റൈന്‍ റെയ്ഞ്ചിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സമസ്ത മദ്റസകളിലെ ഉസ്താദുമാരെയും രക്ഷിതാക്കളെയും നിരവധി വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് നടത്തിയ ഓണ്‍ലൈന്‍ പ്രാര്‍ത്ഥനാ സംഗമത്തിന് സമസ്ത ബഹ്റൈന്‍ പ്രസിഡന്‍റ് സയ്യിദ് ഫഖ്റുദ്ധീന്‍ കോയ തങ്ങള്‍ നേതൃത്വം നല്‍കി. പ്രമുഖ വാഗ്മി സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ മുഖ്യപ്രഭാഷണം നടത്തി. ഉസ്താദ് ഹാഫിള് ശറഫുദ്ദീൻ മൗലവി ഖിറാഅത്ത് നടത്തി. ഹംസ അൻവരി മോളൂർ അദ്ധ്യക്ഷത വഹിച്ചു. സയ്യിദ് യാസിർ ജിഫ് രി തങ്ങൾ ഹിദ്ദ്, റഷീദ് ഫൈസി കമ്പളക്കാട്, സകരിയ ദാരിമി കാക്കടവ്, നുമൈർ ഫൈസി, കെ.എം.എസ് മൗലവി, വി.കെ. കുഞ്ഞഹമ്മദ് ഹാജി, എസ്.എം അബ്ദുൽ വാഹിദ്, നവാസ് കൊല്ലം എന്നിവര്‍ സംസാരിച്ചു. ഖാസിം റഹ് മാനി സ്വാഗതവും അശ്റഫ് അൻവരി നന്ദിയും പറഞ്ഞു. പ്രോഗ്രാം ലിങ്ക്: https://fb.watch/1YUnf6mlTE/
മനാമ: ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ മനാമ ഏരിയ. “റസൂലുല്ലാഹ് ജീവിതം: ഒരു സ്ത്രീപക്ഷ വായന” എന്ന പ്രമേയത്തിൽ വനിതാ സംഗമം നടത്തി. വിശ്വാസികളെ സംബന്ധിച്ചിടത്തോളം ആയുഷ് കാലം മുഴുവൻ പ്രവാചകചര്യയാണ് അനുധാവനം ചെയ്യേണ്ടതെന്ന് ഉത്ഘാടന ഭാഷണത്തിൽ പ്രസിഡന്റ് ജമീല ഇബ്രാഹിം ഓർമ്മപ്പെടുത്തി. മുസ്ലീം സ്ത്രീകൾ ചർച്ചയ്ക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന ആധുനിക സമൂഹത്തിന് പ്രവാചകൻ മുഹമ്മദ് നബിയുടെ സ്ത്രീ വിമോചന അധ്യാപനങ്ങൾ അപഗ്രഥിച്ചുകൊണ്ട് മറുപടി നൽകുവാൻ നാം പ്രാപ്തരാകേണ്ടതുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ കേരളത്തിലെ അറിയപ്പെടുന്നസോഷ്യൽ ആക്റ്റിവിസ്റ്റ് പി.വി.റഹ്മാബി ടീച്ചർ പറഞ്ഞു . സ്ത്രീ വിമോചന അധ്യാപനങ്ങളിൽ പ്രവാചകധ്യാപനങ്ങൾ മുന്നിട്ട് നിൽക്കുന്നുവെന്നും അവർകൂട്ടിച്ചേർത്തു. കുടുംബ ബന്ധങ്ങളിലും ദാമ്പത്യ ബന്ധങ്ങളിലുമുള്ള ഇസ്ലാമിക കാഴ്ച പാടുകൾ ഏറെ പ്രാധാന്യമർഹിക്കുന്നതാണെന്ന് കലാ സാംസ്കാരിക പ്രവർത്തക ഷമീമ സക്കീർ സൂചിപ്പിച്ചു. സ്വതന്ത്രരും ചുമതലാബോധവുമുള്ള മനുഷ്യ സൃഷ്ടികളായി സ്ത്രീകളെ പരിഗണിക്കുവാൻ പഠിപ്പിച്ച്കൊണ്ട് സ്ത്രീകൾക്ക് കുടുംബ ജീവിതത്തിലും സമൂഹത്തിലുമുള്ള പ്രാധാന്യം ചൂണ്ടിക്കാണിച്ചുതന്ന മഹാനാണ് പ്രവാചകൻ മുഹമ്മദ് നബിയെന്നും അവർ ഓർമ്മപ്പെടുത്തി. വനിതാസംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ച…
മനാമ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ: എസ് ജയശങ്കറെ ബഹ്‌റൈൻ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്രകാര്യ അണ്ടർസെക്രട്ടറി ഡോ. ശൈഖ് അബ്ദുല്ല ബിൻ അഹമ്മദ് അൽ ഖലീഫ സ്വീകരിച്ചു. ബഹ്‌റൈൻ ഭരണാധികാരികളുമായി ഇന്ത്യൻ വിദേശകാര്യമന്ത്രി കൂടിക്കാഴ്ച നടത്തുംനടത്തും. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായിട്ടാണ് ജയശങ്കര്‍ ബഹ്‌റിനിലെത്തുന്നത്. ബഹ്‌റൈനെ കൂടാതെ യുഎഇ, സീഷെല്‍സ് എന്നീ രാജ്യങ്ങളിലും അദ്ദേഹം സന്ദർശനം നടത്തും. ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം അദ്ദേഹം നാളെ യുഎഇ ലേക്ക് തിരിക്കും. 25 നും 26 നുമാണ് യുഎഇ സന്ദർശനം. 27 നും 28 നുമാണ് ജയശങ്കര്‍ സീഷെല്‍സില്‍ എത്തുക.
ന്യൂഡല്‍ഹി: ദേശീയ സുരക്ഷയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചൈനീസ് ആപ്പുകള്‍ നിരോധിച്ചു.ഇത്തവണ 43 ആപ്ലിക്കേഷനുകളാണ് പുതുതായി നിരോധിച്ചത്. രാജ്യത്തെ ഐടി ആക്ടിലെ 69 എ വകുപ്പ് പ്രകാരമാണ് നടപടി. പ്രശസ്ത ഷോപ്പിംഗ് സൈറ്റായ അലി എക്‌സ്പ്രസും നിരോധിച്ച ആപ്പുകളില്‍ ഉള്‍പ്പെടും. ചൈനീസ് ഇകൊമേഴ്‌സ് കമ്പനിയായ ആലിബാബക്ക് കീഴിലാണ് അലി എക്‌സ്പ്രസ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ അഖണ്ഡതയ്ക്കും സ്വതന്ത്ര പരമാധികാരത്തിനും സാമൂഹികപ്രതിരോധ സുരക്ഷയ്ക്കും വെല്ലുവിളി ഉയര്‍ത്തിയ സാഹചര്യത്തിലാണ് നിരോധന നടപടി. ഇതോടെ ഇന്ത്യ നിരോധിച്ച ആപ്പുകളുടെ എണ്ണം 220 ആയി ഉയര്‍ന്നു. കഴിഞ്ഞ ജൂണില്‍ കേന്ദ്രം ആദ്യമായി 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ചിരുന്നു. അതിന് പിന്നാലെ സെപ്റ്റംബര്‍ 2ന് 118ന് മുകളില്‍ ആപ്പുകള്‍ കൂടി നിരോധിക്കുകയുണ്ടായി. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക നിരോധിക്കപ്പെട്ട 43 ആപ്പുകള്‍: AliSuppliers Mobile App Alibaba Workbench AliExpress – Smarter Shopping, Better Living Alipay Cashier Lalamove India – Delivery App Drive…
മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രുവിന്റെ ജന്മദിനത്തോട് അനുബന്ധിച്ച് ഇന്ത്യൻ ഓവർസീസ് കൊണ്ഗ്രെസ്സ് ബഹ്‌റൈൻ ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്റർസ്‌കൂൾ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു .നവംബർ 27 നാണ് ആദ്യ റൌണ്ട് മത്സരങ്ങൾ നടക്കുക ,ബഹ്‌റൈനിലെ വിവിധ സ്‌കൂളുകളിൽ നിന്നും മുന്നൂറോളം വിദ്യാർഥി വിദ്യാർഥിനികളാണ് മത്സരത്തിൽ പങ്കെടുക്കുക.ആദ്യ റൌണ്ട് സ്‌കൂൾ തലത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഓൺലൈൻ വഴി ആയിരിക്കും.അതിൽ നിന്നും ആദ്യ നാല് സ്ഥാനങ്ങളിൽ എത്തുന്ന വിദ്യാർഥികളെ ഉൾപ്പെടുത്തിക്കൊണ്ട് 29 ന് ഫൈനൽ റൌണ്ട് മത്സരങ്ങൾ നടക്കും. ആദ്യ സ്ഥാനങ്ങളിൽ വരുന്ന വിദ്യാർഥികൾക് ട്രോഫിയും ബഹ്‌റൈനിലെ പ്രമുഖ സ്ഥാപനങ്ങൾ നൽകുന്ന സമ്മാനങ്ങളും,പങ്കെടുക്കുന്ന എല്ലാ വിദ്യാർഥികൾക്കും പ്രോത്സാഹന സമ്മാനങ്ങളും നൽകും .ആദ്യ സ്ഥാനത്ത് വരുന്ന സ്‌കൂളിന് എവർ റോളിംഗ് ട്രോഫിയും നൽകുമെന്ന് ഐ ഒ സി ദേശീയ പ്രസിഡണ്ട് മുഹമ്മദ് മൻസൂർ ,പ്രോഗ്രാം കൺവീനർ ഷെമിലി പി ജോൺ,ജോയിന്റ് കൺവീനർ ഓസ്റ്റിൻ സന്തോഷ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു. വർത്തമാന സംഭവങ്ങൾ,പൊതുവിജ്ഞാനം,ഇന്ത്യൻ…
മനാമ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ: എസ് ജയശങ്കർ ബഹ്‌റൈനിലെത്തി. ഇന്ന് വൈകിട്ട് ബഹ്‌റൈൻ സമയം 4 .20( ഇന്ത്യൻ സമയം വൈകിട്ട് 6 .40 )നാണ് എത്തിച്ചേർന്നത്. ബഹ്‌റൈൻ വിദേശകാര്യമന്ത്രിയുമായി ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും. നാളെ ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവരുമായി കൂടിക്കാഴ്ചകൾ നടത്തും. വിദേശകാര്യമന്ത്രിയായി ചുമതലയേറ്റശേഷം ആദ്യമായിട്ടാണ് ജയശങ്കര്‍ ബഹ്‌റിനിലെത്തുന്നത്. ബഹ്‌റൈൻ സന്ദർശനത്തിന് ശേഷം അദ്ദേഹം നാളെ യുഎഇ ലേക്ക് തിരിക്കും.
മനാമ: ബഹ്‌റിൻ മാർത്തോമ്മാ യുവജനസഖ്യത്തിന്റെ നേതൃത്വത്തിൽ സഹോദരീ സഭകളിലെ യുവജനങ്ങളുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയും എക്യുമെനിക്കൽ യുവജന സംഗമം നടത്തപ്പെട്ടു. ബഹ്റിൻ മാർത്തോമ്മാ ഇടവക വികാരിയും യുവജനസഖ്യം പ്രസിഡന്റുമായ റവ. മാത്യു കെ. മുതലാളിയുടെ അദ്ധ്യക്ഷതയിലും , യുവജനസഖ്യം വൈസ് പ്രസിഡന്റും കെ.സി.ഇ.സി. പ്രസിഡന്റുമായ റവ.വി.പി. ജോൺ, സഹോദരീസഭകളിലെ വൈദീകർ എന്നിവരുടെ സാന്നിദ്ധ്യത്തിലും സൂം പ്ലാറ്റ്ഫോമിലൂടെയാണ് പ്രസ്തുത കൂടിച്ചേരൽ സംഘടിപ്പിച്ചത്. സമ്മേളനത്തിൽ ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യയുടെ (CCA) ജനറൽ സെക്രട്ടറി ഡോ. മാത്യൂസ് ജോർജ്ജ് ചുനക്കര “ഉയർന്നു വരുന്ന ആഗോള പ്രശ്നങ്ങളും വെല്ലുവിളികളും : എക്യുമെനിക്കൽ പ്രതികരണങ്ങൾ” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തി. സന്നിഹിതരായ ഏവർക്കും സഖ്യം സെക്രട്ടറി കെവിൻ ജേക്കബ് വർഗ്ഗീസ് സ്വാഗതം പറഞ്ഞു. ബഹ്റിൻ സെന്റ് പീറ്റേഴ്സ് യാക്കോബായ ഇടവക വികാരി റവ.ഫാ. റോജൻ പേരകത്ത് പ്രാരംഭ പ്രാർത്ഥനയും , ബഹ്‌റിൻ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഇടവക വികാരി റവ.ഫാ. ബിജു മോൻ ഫിലിപ്പോസ്…
മനാമ: വടക്കൻ ജിദ്ദയിലെ പെട്രോൾ സ്റ്റേഷന് നേരെയുള്ള ഇറാൻ പിന്തുണയുള്ള ഹൂത്തി വിമതരുടെ ആക്രമണത്തെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. എണ്ണ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഈ ഭീകരപ്രവർത്തനം ലോകത്തിലെ ഊർജ്ജ വിതരണത്തിന്റെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്നും ആഗോള സമ്പദ്‌വ്യവസ്ഥയ്ക്ക് കനത്ത അപകടമുണ്ടാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിന് സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും ബഹ്‌റൈൻ പൂർണ്ണ പിന്തുണ നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. സാധാരണ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന ഹൂത്തികളുടെ ആക്രമണത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം കർശന നടപടികൾ കൈക്കൊള്ളേണ്ടതുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
മനാമ: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ വിദേശകാര്യമന്ത്രി ഡോ: എസ് ജയശങ്കർ ബഹ്‌റൈനിലെത്തി. ബഹ്‌റൈൻ ഭരണാധികാരികളുമായി അദ്ദേഹം ഔദോഗിക കൂടിക്കാഴ്ചകൾ നടത്തും.
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 5420 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 852, എറണാകുളം 570, തൃശൂർ 556, കോഴിക്കോട് 541, കൊല്ലം 462, കോട്ടയം 461, പാലക്കാട് 453, ആലപ്പുഴ 390, തിരുവനന്തപുരം 350, കണ്ണൂർ 264, പത്തനംതിട്ട 197, ഇടുക്കി 122, വയനാട് 103, കാസർഗോഡ് 99 എന്നിങ്ങനേയാണ് ജില്ലകളിൽ രോഗബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 59,983 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.04 ആണ്. റുട്ടീൻ സാമ്പിൾ, സെന്റിനൽ സാമ്പിൾ, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആർ., ആർ.ടി. എൽ.എ.എം.പി., ആന്റിജൻ പരിശോധന എന്നിവ ഉൾപ്പെടെ ഇതുവരെ ആകെ 59,52,883 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. 24 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2095 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങൾ എൻഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും. ലുലു എക്സ്ചേഞ്ചിലൂടെ പണം അയക്കാനായി lulu.app.link/LuLuMoneyApp ക്ലിക്ക് ചെയ്യുക രോഗം സ്ഥിരീകരിച്ചവരിൽ 83 പേർ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4693 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 592 പേരുടെ സമ്പർക്ക…
