മനാമ: ബഹ്റൈനിൽ ഡിസംബർ 12 ന് നടത്തിയ 9,731 കോവിഡ് -19 ടെസ്റ്റുകളിൽ 145 പുതിയ കേസുകൾ സ്ഥിരീകരിച്ചു. ഇവരിൽ 81 പേർ പ്രവാസി തൊഴിലാളികളാണ്. 54 പുതിയ കേസുകൾ സമ്പർക്കം മൂലവും 10 എണ്ണം യാത്രയുമായി ബന്ധപ്പെട്ടുമാണ് ഉണ്ടായത്. ഇതോടെ രാജ്യത്തെ മൊത്തം കോവിഡ് കേസുകൾ 88,965 ആയി.
കോവിഡിൽ -19 ൽ നിന്ന് 158 പേർ പുതുതായി രോഗമുക്തരായി. ഇതോടെ രാജ്യത്ത് ഇതുവരെ ആകെ രോഗം ഭേദമായവർ 87,025 ആയി വർദ്ധിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 97.82 ശതമാനമാണ്.
For Appointment Click: https://www.kimshealth.org/bahrain/muharraq/
ഇന്നലെ ഒരു മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണം 348 ആയി. മരണനിരക്ക് 0.39 ശതമാനമാണ്. നിലവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവർ 1,592 പേരാണ്. ഇവരിൽ 6 പേർ ഗുരുതരാവസ്ഥയിലാണ്. 1586 പേരുടെ നില തൃപ്തികരമാണ്. മൊത്തം കോവിഡ് ബാധിതരിൽ 1.79 ശതമാനം പേർ മാത്രമാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ബഹ്റൈനിൽ ഇതുവരെ 21,80,017 പേരെയാണ് കോവിഡ് പരിശോധനകൾക്ക് വിധേയമാക്കിയിട്ടുള്ളത്.